Image

ഫൊക്കാനാ-ഫോമാ-തിരഞ്ഞെടുപ്പു തിരുത്തലുകള്‍ തുടങ്ങേണ്ടത് താഴെത്തട്ടില്‍ നിന്നും : രാജു മൈലപ്രാ

രാജു മൈലപ്രാ Published on 14 May, 2018
ഫൊക്കാനാ-ഫോമാ-തിരഞ്ഞെടുപ്പു തിരുത്തലുകള്‍ തുടങ്ങേണ്ടത് താഴെത്തട്ടില്‍ നിന്നും : രാജു മൈലപ്രാ
അങ്ങിനെ വീണ്ടും സമാഗതമായിരിക്കുന്നു. ഒന്നല്ല-രണ്ടു ദേശീയ കണ്‍വന്‍ഷനുകള്‍. കണ്‍വന്‍ഷന്‍ വാര്‍ത്തകളേക്കാള്‍ ഒരു മുഴം മുന്നില്‍ നില്‍ക്കുന്നു, തിരഞ്ഞെടുപ്പു വാര്‍ത്തകള്‍.

പ്രധാന ഭാരവാഹികള്‍ക്കൊഴികെ, മുന്‍നിര നേതാക്കന്മാര്‍ക്കും, പിന്‍നിര പ്രവര്‍ത്തകര്‍ക്കും, അണിയറശില്പികള്‍ക്കും, 'കിംഗ് മേക്കേഴ്‌സിനും'- കണ്‍വന്‍ഷന്‍ ഒരു മറക്കാനാവാത്ത അനുഭവമാക്കിത്തീര്‍ക്കണം എന്നുള്ളത് ഒരു വിഷയമേ അല്ല.
ഇനി രണ്ടു വര്‍ഷം കഴിയുമ്പോള്‍ 'ബാങ്ക്വറ്റ് നൈറ്റില്‍' നാട്ടില്‍ നിന്നും, നമ്മുടെ ചിലവില്‍ വന്നു, നമ്മളെ അവഹേളിക്കുന്ന രാഷ്ട്രീക്കാരുടേയും, താരങ്ങളുടെയുമൊപ്പം വേദി പങ്കിടുവാനുള്ള ഒരു മത്സരം.

സാധാരണ അമേരിക്കന്‍ മലയാളികളെ സംബന്ധിച്ച് ഇതൊന്നും ഒരു വിഷയമേ അല്ല- കണ്ടു മടുത്തു, തേയ്മാനം സംഭവിച്ച മുഖങ്ങള്‍ തന്നെയാണ് രണ്ടിടത്തും മത്സരരംഗത്ത്. പണ്ടെങ്ങോ എടുത്ത ഫോട്ടോകള്‍ തന്നെയാണ് പബ്ലിസിറ്റിക്കു വേണ്ടി ഉപയോഗിക്കുന്നത്.
മിക്ക ഭക്ഷ്യസാധനങ്ങളിലും കാണുന്നതു പോലെ- Date of Manufacturing, Best used Before, Discard after- എന്നൊരു ലേബല്‍ കൂടി ഇവരുടെ പടത്തിനോടൊപ്പം ചേര്‍ത്താല്‍ ഉപകാരമായിരുന്നു.

ബഡാ കണ്‍വന്‍ഷനു മുമ്പേ ഒരു മിനി കണ്‍വന്‍ഷന്‍ കേരളത്തിലും പതിവായി അരങ്ങേറുന്നുണ്ട്. മുഖ്യമന്ത്രിയോടൊപ്പമുള്ള ഒരു ഫോട്ടോ അമേരിക്കന്‍ മലയാള പ്രസിദ്ധീകരണങ്ങളില്‍ കൊടുക്കാമെന്നുള്ളതാണ് എടുത്തു പറയത്തക്ക ഒരു നേട്ടം.
'അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍ പഠിച്ച്, പരിഹരിക്കാന്‍ ശ്രമിക്കാമെന്ന് മുഖ്യമന്ത്രി അനുഭാവപൂര്‍വ്വം പ്രതികരിച്ചു'- ഇതാണ് ഹെഡ്‌ലൈന്‍.
കേരളത്തിലെ ഒരു മന്ത്രിയെക്കൊണ്ടു പരിഹരിക്കാവുന്ന എന്തു പ്രശ്‌നങ്ങളാണു ഒരു സാധാ അമേരിക്കന്‍ മലയാളിക്കുള്ളത്. ഒരു ചെറിയ പ്രശ്‌നം നേരെയാക്കുവാന്‍, ഒരു മന്ത്രിയേക്കാളും ഉപകാരപ്പെടുന്നത്, പഞ്ചായത്താഫീസിലെ ഒരു പ്യൂണാണ്.
'വിലയോ തുശ്ചം! ഗുണമോ മെച്ചം'-

അതവിടെ നില്‍ക്കട്ടെ! തിരഞ്ഞെടുപ്പിലേക്കു തിരികെ വരാം.
ഒരു തിരഞ്ഞെടുപ്പില്‍ ചില മണ്ടന്മാര്‍ നടത്തിയ മണ്ടന്‍ കടുംപിടുത്തങ്ങള്‍ കൊണ്ടാണല്ലോ അതുവരെ ഒറ്റക്കെട്ടായി നിന്ന ഒരു സംഘടന നെടുകേ പിളര്‍ന്നത്- കൂടുതല്‍ നേതാക്കന്മാരെ സൃഷ്ടിച്ചെന്നല്ലാതെ, മറ്റൊരു പ്രയോജനവും ഈ പിളര്‍പ്പുകൊണ്ട് ഉണ്ടായില്ല എന്നുള്ളത് പകല്‍ പോലെ സത്യം.

ഈ പിളര്‍പ്പ് പെട്ടെന്നു ബാധിച്ചത് പ്രാദേശിക സംഘടനകളെയാണ്-അംഗബലം പെരുപ്പിച്ചു കാണിക്കുവാന്‍, യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഇരു കൂട്ടരും കടലാസു സംഘടനകളേ തങ്ങളുടെ കൂട്ടത്തില്‍ ചേര്‍ത്തു. ആ പ്രവണത ഇപ്പോഴും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

ദേശീയ തലത്തില്‍ എങ്ങനെയെങ്കിലും ഒരു ഭാരവാഹിയാകുക എന്ന ഒരൊറ്റ അജണ്ടയുമായി മുന്നോട്ടു വന്ന ചില ചോട്ടാ നേതാക്കന്മാര്‍- പല നല്ല പദ്ധതികളും പരിപാടികളും നടത്തി, മാതൃകാപരമായി പ്രവര്‍ത്തിച്ചിരുന്ന പല സംഘടനകളുടെയും നട്ടെല്ല് ഒടിച്ചു കളഞ്ഞു. ഒരു ഓണാഘോഷത്തില്‍ ഒതുങ്ങുന്ന ഇവരുടെ പ്രവര്‍ത്തന മണ്ഡലം.

നിയമപരമായി നടത്തിപ്പോരുന്ന ഇലക്ഷന്‍, ഹൈജാക്ക് ചെയ്യുന്ന ഒരു നാറിയ പ്രവര്‍ത്തനം ഈ നേതാക്കന്മാര്‍ വിജയകരമായി അരങ്ങേറി.
സാധാരണ മലയാളി അസോസിയേഷന്റെ ഒരു തെരഞ്ഞെടുപ്പിലും പങ്കെടുക്കാത്തവരെ, കിടക്കപ്പായില്‍ നിന്നും എടുത്തു കൊണ്ടു വന്നു വോട്ടു ചെയ്യിച്ചു. സംഘടനകള്‍ക്കു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവരെ ഒതുക്കുവാന്‍ ഇവരുടെ കുരുട്ടുബുദ്ധിക്കു കഴിഞ്ഞു.

ഒരേ വീട്ടില്‍ നിന്നുമുള്ള ഭാര്യ-ഭര്‍ത്താക്കന്മാരെ ഡെലിഗേറ്റ്‌സുകളാക്കി. ഫൊക്കാനയിലും ഫോമയിലും ഉള്ള ഭൂരിപക്ഷം ഡെലിഗേറ്റ്‌സുകളും പ്രകാശ് കാരാട്ട്-ബൃന്ദാ കാരാട്ട് മോഡല്‍സാണ്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ ഡെലിഗേറ്റ്‌സുകളുടെ പേരു വിവരം ശ്രദ്ധിച്ചാല്‍ കാര്യമായ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നു കാണാം.
ഇതിനു വലിയ പരിഹാരമൊന്നും ഉണ്ടെന്നു തോന്നുന്നില്ല.
എങ്കിലും, തുടര്‍ച്ചയായി രണ്ടു കണ്‍വന്‍ഷനുകളില്‍ കൂടുതല്‍ ഒരാള്‍ തന്നെ ഡെലിഗേറ്റായി പങ്കെടുക്കുവാന്‍ അനുവദിക്കരുത്.

ഒരിക്കല്‍ ഒരു പ്രധാന സ്ഥാനം വഹിച്ചയാള്‍, മറ്റൊരു പേരില്‍ മാറിയും മറിഞ്ഞും സംഘടനയേ നിയന്ത്രിക്കുന്നവര്‍ ആകരുത്.

കുറഞ്ഞ പക്ഷം ഒരു നാലു വര്‍ഷത്തെ ഇടവേള ഈ നേതാക്കന്മാര്‍ സ്വയം പ്രഖ്യാപിക്കണം. അല്ലെങ്കില്‍ അതു നിയമാവലിയില്‍ ഉള്‍പ്പെടുത്തണം(ഇവര്‍ തന്നെയാണ് നിയമം ഉണ്ടാക്കുന്നത് എന്നറിയാം- എങ്കിലും).

'നക്കി എന്നും നക്കി തന്നെ' എന്നാണ് ഫോമാപ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഡേ സ്‌ക്കോളേര്‍സിനെക്കുറിച്ച് പറയാതെ പറഞ്ഞു വെച്ചിരിക്കുന്നത്. വോട്ടു ചെയ്യുവാന്‍ വേണ്ടി മാത്രം ഒരു ദിവസത്തേക്ക് രജിസ്റ്റര്‍ ചെയ്യുന്നവര്‍-ഒരു ദിവസത്തേക്കുപോലും രജിസ്റ്റര്‍ ചെയ്യാതെ വോട്ടു ചെയ്യുവാന്‍ വേണ്ടി മാത്രം വരുന്നവരുമുണ്ട്.
Full Sponsorship എടുത്തവരെ മാത്രമേ ഡെലിഗേറ്റ്‌സായി തിരഞ്ഞെടുക്കാവൂ- അങ്ങിനെയുള്ളവര്‍ക്കു മാത്രമേ വോട്ടവകാശം നല്‍കാവൂ.

അവസാന വാക്ക്: ഫൊക്കാനാ-ഫോമാ ഭാരവാഹികള്‍ സ്വയം കരുതുന്നതു പോലെ ഒരു വലിയ പദവിയൊന്നും അമേരിക്കന്‍ മലയാളികള്‍ നിങ്ങള്‍ക്കു നല്‍കിയിട്ടില്ല. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവര്‍ എന്നാണ് പലരും നിങ്ങളെപ്പറ്റി വിധിയെഴുതിയിരിക്കുന്നത്. ഒരു ഓണം-ഒരു ബാങ്ക്വറ്റ്-തീര്‍ന്നു നിങ്ങളുടെ പദവി വീണ്ടും വീണ്ടും കടിച്ചു തൂങ്ങികിടന്നാല്‍,
'ഇവനൊന്നും, വേറെ തൊഴിലില്ലേ എന്ന് ഇപ്പോള്‍ രഹസ്യമായി പറയുന്നത്, പരസ്യമായി പറയുവാന്‍ ഇട കൊടുക്കരുത്.

ഓര്‍ക്കുക വല്ലപ്പോഴും: പകല്‍ വാഴും സൂര്യന്റെ ആയുസ് വെറും പന്ത്രണ്ട് നാഴിക മാത്രം.

ഫൊക്കാനാ-ഫോമാ-തിരഞ്ഞെടുപ്പു തിരുത്തലുകള്‍ തുടങ്ങേണ്ടത് താഴെത്തട്ടില്‍ നിന്നും : രാജു മൈലപ്രാ
Join WhatsApp News
Philip George 2018-05-14 07:58:27
Excellent
Philip 2018-05-14 08:34:18
മത്സരിക്കുന്നവർ തങ്ങളുടെ സ്വത്തു വിവരം വെളിപ്പെടുത്തണം അതുപോലെ മദ്യപാനത്തിൽ ഉള്ള കഴിവ്, ഉന്നത സ്വാതീനം, ഇംഗിഷിലും മലയാളത്തിലും പ്രസംഗിക്കുവാനുള്ള കഴിവ്, ഫോട്ടോ  ലുക്ക്  ഇവ തെളിയിക്കണം 
Tom Tom 2018-05-14 16:18:02
Eee mara mandanmare ezhunnallikan Raju Fokanayilum Fommayilum varillenu pratheeshikkunnu!!!
Ponmelil Abraham 2018-05-14 18:00:06
Raju Mylapra has given an excellent observation and valuable suggestions for the upcoming Conventions as well as Election process for FOKANA and FOMA who claims to be representing Malayalees in this country. We have come a long away from the early 1980's when FOKANA was constituted and organized with good intentions but later was split for the special interest of some individuals.
Mathew V. Zacharia. Former New York State School Board member ( 1993- 2002) 2018-05-15 12:10:37
FOMA formation was the reason to change the traditional annual Mar Thoma Family Conference from its July 4th week end.. Always it is better to know the genesis.
Mathew V. Zacharia, New Yorker
T V John 2018-05-15 12:47:40
Critical reviews and suggestions like these will definitely help the leaders of our Malayalee organizations to review and refine their approaches and actions. Yet, it looks like the current leadership of these organizations have done some very meaningful activities for the community over the last 2 years which needs to be appreciated. Kudos to them 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക