HOTCAKEUSA

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-11: ഏബ്രഹാം തെക്കേമുറി)

Published on 27 May, 2018
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-11: ഏബ്രഹാം തെക്കേമുറി)
കേരളത്തിനാകെ പുത്തന്‍കുപ്പായങ്ങളും പുതിയ ആവരണങ്ങളും. പ്രകൃതിക്കുപോലും കനത്ത മാറ്റം. നിറങ്ങളിലൂടെ നിറഭേദം തിരിച്ചറിയാനാവാത്ത ഒരു ഇരുളിമ എവിടെയും. പരിചിതര്‍ പോലും അപരിചിതരേപ്പോലെ ഇടപെടുന്നു. എന്തൊക്കെയോ ഒരു സങ്കരസംസ്കാരത്തിന്റെ നിഗൂഡത എവിടെയും. പാണ്ടിക്കാരന്റെ ആധിപത്യം നാല്‍ക്കവലകളിലെല്ലാം. അപരിചതമെന്നല്ല, അപരിഷ്കൃതമായി തോന്നി പലതും.
പാടത്തു പണിചെയ്യുന്ന കര്‍ഷകനോ, കൃഷിയുടെ ആരവം മുഴക്കുന്ന പുലയിയോ, വിളവിറക്കോ, വിളവെടുപ്പോ ഒന്നും ഇന്നില്ല. കാളയും കലപ്പയും, കാളവണ്ടിയുമെല്ലാം മണ്‍മറഞ്ഞിരിക്കുന്നു. കാടും പടര്‍പ്പും പടര്‍ന്നിരിക്കുന്ന ഇടവഴികളെവിടെയും. എല്ലാം റബര്‍ മരത്തിന്റെ തണലില്‍ തളര്‍ന്നുറങ്ങുന്നു. ചക്കയും പ്‌ളാവും, കപ്പയും,മാവും, തെങ്ങും, തേങ്ങയും എന്നിങ്ങനെയുള്ള കായ്കനികളും കൃഷിയോല്‍പ്പനങ്ങളും കാലഹരണപ്പെട്ടിരിക്കുന്നു. മണ്ണിനോടു് മല്ലടിച്ച കൃഷീവലന്റെ സ്ഥാനത്തു് പാറയോടു് പൊരുതുന്ന കംപ്രസറും ക്രഷറും സ്ഥാനം പിടിച്ചിരിക്കുന്നു.
പെരുവഴികളുടെ ഇരുപുറവും അന്തിനേരത്തു് ഉത്‌സവം കൊണ്ടാടുമ്പോള്‍ ഇടവഴികളിലെ ഭീകരത ഭയാനകം തന്നെ. പഞ്ചനക്ഷത്രഹോട്ടലുകള്‍ പട്ടണങ്ങളിലെല്ലാം. വാഹനങ്ങളുടെ തിക്കും തിരക്കും എവിടെയും. അതിനിടയില്‍ കുറെ ആനകളും.
ആനയെക്കാണാന്‍ കുഞ്ഞുങ്ങള്‍ക്കു് കൗതുകം. ഭഡാഡി, ആന!’ അംബാസിഡറിനോടു് ഒരചാരി ചങ്ങല കിലുക്കി നടന്നകലുന്ന ഗജവീരന്റെ അടിവയറ്റില്‍ കാറിന്റെ ഗ്‌ളാസു് താഴ്ത്തി കുട്ടികള്‍ തലോടുന്നതു കണ്ട റ്റൈറ്റസിന്റെ അകമൊന്നു കാളി.. ഈ വിവരമില്ലാത്ത ജന്തുവിന് മദമിളകിയാലത്തെ അവസ്ഥ. തന്റെ ചെറുപ്പകാലത്തു് താന്‍ കണ്ടതാണു്. ആനക്കാരനെ കൊമ്പില്‍ കോര്‍ത്തു് കൊലവിളി നടത്തി നാടിനെ ഞെട്ടിച്ചു് പെരുവഴിയിലൂടെയോടി മാടക്കടകളും ഇലക്ട്രിക്കു് പോസ്റ്റുകളും മറിച്ചു് താണ്ഡവമാടിയ കൊമ്പനാന. പോലീസകമ്പടിയോടെ മത്തേഭന്റെ മദനോത്‌സവം. വെടിവയ്ക്കാനായി തോക്കുമായി പോലീസുകാര്‍ കലക്ടറുടെ ഓര്‍ഡര്‍ നോക്കി കാത്തിരിക്കയാണു്. കളക്‌ടെറെവിടെയോ സുഖനിദ്രയിലും. നാട്ടുകാര്‍ തീ തിന്നു് കൂരകളില്‍ അഭയം തേടിയ ആ ദിവസം. എത്ര ഭയങ്കരം. കാട്ടില്‍ കഴിയേണ്ട ഈ അശുഭശകുനത്തെ നാട്ടില്‍ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എവിടെ നിരോധിക്കാന്‍?.അനേകരുടെയും പേരും പെരുമയും ആനയുടെ പേരില്‍ നിലനില്‍ക്കുമ്പോള്‍. ആനയെ എഴുന്നള്ളിച്ചു് മതാശ്രമങ്ങള്‍ക്കു് വരുമാനം വാരിക്കൂട്ടുന്ന സംസ്കാരം നിലനില്‍ക്കുമ്പോള്‍?.
ലോകരാഷ്ട്രങ്ങളുടെ കാഴ്ചപ്പാടില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാഹനമാണല്ലോ ആന. പ്രാചീനതയുടെ അവശിഷ്ടങ്ങളെ വച്ചുപൊറുപ്പിക്കുന്നതിലൂടെ നമ്മുടെ അന്തസു് നഷ്‌പ്പെടുത്തകയാണു് ചെയ്യുന്നതെന്ന വസ്തുത ആരറിയുന്നു.
ഭമന്ഷ്യനെങ്ങനെയാണു് വിവരമുണ്ടാകുക?’ ഡോ. ടൈറ്റസു് ഭാര്യയോടു് ചോദിച്ചു.
ഭഅതു്. . . .അക്ഷരാഭ്യാസം വേണം. പിന്നീടു് വായനയും വേണം.’ അവള്‍ മറുപടി പറഞ്ഞു.
ഭഇതു രണ്ടുമല്ല സാറെ! മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിന്മുണ്ടാം ഒരു സൗരഭ്യം.’ ഡ്രൈവര്‍ ശശിയാണു് അതു പറഞ്ഞതു്.
ഡോ.ടൈറ്റസിന്റെ മുഖം പ്രസന്നമായി. ഭകാക്ക വായിലും പൊന്നിരിക്കുമെന്നല്ലേ പ്രമാണം.’
ഭവിവരമുണ്ടായിട്ടു എന്താ സാറേ പ്രയോജനം?. ഇടത്തോട്ടു് മുണ്ടു ഉടുക്കുന്നവന്‍ മുസ്‌ളീം, വലത്തോട്ടുടുക്കുന്നവന്‍ മറ്റു ജാതിയുമെന്നല്ലേ സാര്‍ മനസ്സിലാക്കിയിരിക്കുന്നതു്. എന്നാല്‍ ഇന്നു് അങ്ങനെയല്ല. വരുന്ന വാക്കിന്് എല്ലാവരും ഉടുക്കും. ഇതൊരു ഉദാഹരണം മാത്രം. പോകേണ്ട വഴിയോ ചെയ്യേണ്ട കര്‍മ്മങ്ങളോ ഉപദേശിച്ചു കൊടുക്കാന്‍ ഇന്നാട്ടിലിന്നാരുമില്ല സാറേ.’ ശശിയുടെ പരിഭവമാര്‍ന്ന മുഖം കൂടുതല്‍ തേജോമയമായി.
ഭതനിക്കും നിരാശയാ’ ടൈറ്റസു് ചോദിച്ചു.
ഭഎനിക്കെന്തു നിരാശ? ക്രിസ്താനിയുടെ കൂടെ കൂടുമ്പോള്‍ ഞാന്ം ക്രിസ്താനിയാ.എല്ലാ കുരിശുതൊട്ടിയിലും നേര്‍ച്ച ഇടും. മുസ്‌ളീമിന്റെ കൂടെ കൂടുമ്പോള്‍ വേണ്ടിവന്നാല്‍ ഈ മുണ്ടും ഇടത്തോട്ടു് ഉടുക്കും. ജന്മനാലെ ഹിന്ദുവായതിനാല്‍ പ്രത്യേക വേഷമൊന്നും വേണ്ട അവരുടെ കൂടെ കൂടുവാന്‍.എന്നിരിക്കിലും ഒരു കുറി തൊടും. ഇതെല്ലാം എന്തിനാണെന്നല്ലേ? മോഷണത്തിന് കൂട്ടു നില്‍ക്കണോ? ഞാന്‍ തയ്യാര്‍. ഇതൊന്നും കര്‍മ്മഫലത്തിനല്ല. അപ്പോഴപ്പോഴത്തെ ഫലത്തിന്വേണ്ടി മാത്രം.’
ഭഅപ്പോള്‍ തന്നെ സൂക്ഷിക്കണമെല്ലോടോ!’ റ്റൈറ്റസു് പറഞ്ഞു.
ഭതീര്‍ച്ചയായും. സാറേ കിടപ്പാടം പണയപ്പെടുത്തി എം. എ നേടി. ഇന്നിപ്പോള്‍ ഉടുതുണിക്കു് മറുതുണിയില്ലാതെ അലയുകയാ. വിവേകം നഷ്ടപ്പെട്ട ഈ സമൂഹത്തില്‍ ജീവിക്കാന്‍ ഏതു മാര്‍ക്ഷവും സ്വീകരിച്ചേ പറ്റൂ. സൂര്യനെല്ലി സംഭവം ഒറ്റപ്പെട്ടതല്ല സാറേ. ഇന്നാട്ടിലെ യുവതികള്‍ ഈ ധനാഗമന മാര്‍ക്ഷത്തിലേക്കു് അതിശീഘ്രം ഇന്നു പായുകയാണു്. പട്ടിണി കൊണ്ടല്ല. പരിസരമുണര്‍ത്തുന്ന വനിതാവിമോചനത്തിലൂടെയുള്ള സ്വാതന്ത്രം. നാടിനെ നന്നാക്കുന്ന സാഹിത്യമാസികകളിലൂടെ പകര്‍ന്നു കൊടുക്കുന്ന ഇക്കിളികള്‍. മാത്രമല്ല, വിദേശരാജ്യങ്ങളില്‍ പണക്കൊയ്ത്തു നടത്തുന്ന മാതാപിതാക്കന്മാരുടെ കോടീശ്വരന്മാരായ അരുമസന്താനങ്ങള്‍. നമ്മള്‍ ഒന്നു്, നമുക്കൊന്നു് എന്ന പ്രമാണമാണിവിടെ ഒറ്റക്കു് വളര്‍ന്നു വരുന്നവന്‍ കൂട്ടം കണ്ടാല്‍ മാറുമോ സാറേ?. നപുംസകങ്ങളിന്നേറുകയാണു്.’
തല്‍ക്കാലാവിശ്യത്തിനായി ഒരു ടാക്‌സി വിളിച്ചതാണു്. യാതൊരു മുന്‍ പരിചയവുമില്ലാത്ത ഒരു ടാക്‌സി ഡ്രൈവറുടെ മസ്തിഷ്കത്തില്‍ പുകയുന്ന ചേതോവികാരം അതിനാല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. മൂല്യശോഷണത്തെപ്പറ്റി ഖേദിക്കുന്ന വിദ്യാസമ്പന്നരായ ഒരു സമൂഹം എവിടെയും. എന്നാല്‍ മൂല്യം നഷ്ടപ്പെടുത്തിയ ആത്മീയരും, രാഷ്ട്രീയനേതാക്കന്മാരും എന്നു മാത്രമല്ല സാഹിത്യ വ്യഭിചാരം നടത്തുന്ന എഴുത്തുകാരും പ്രസാധകന്മാരും.
മാതൃഭാഷ മുലപ്പാലിനേക്കാള്‍ ശ്രേഷ്ടമേറിയതാണെന്നു് അമേരിക്കയില്‍ വന്നു് നീട്ടിപ്രസംഗിക്കുന്ന സാഹിത്യകാരന്മാരും, വിദേശമലയാളികളുടെ സാഹിത്യസംഭാവനകളെ പ്രോല്‍സാഹിപ്പിക്കുമെന്നും, പ്രോല്‍സാഹിപ്പിക്കേണ്ടതാണെന്നും വീമ്പിളക്കുന്ന മന്ത്രിപ്രമുഖരും ഈ കൊച്ചുകേരളത്തില്‍ ഭാഷയ്ക്കു് വേണ്ടി ഇപ്പോള്‍ എന്തു ചെയ്യുന്നു.?
ചെയ്യുന്നതു് ഒന്നേയുള്ളു.
പണക്കാരന്റെ പണം വാങ്ങി പ്രശസ്തി ഭാഷാമാദ്ധ്യമങ്ങളിലൂടെ എറിഞ്ഞു കൊടുക്കുന്നു. മാസികപ്രവര്‍ത്തകര്‍ ചെയ്യുന്നതോ? പതിനെട്ടുകാരുടെ അടിവസ്ത്രത്തില്‍ കറപ്പാടുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന വികൃതിത്തരമെഴുതി കൂടുതല്‍ കോപ്പി വിറ്റഴിക്കാന്ള്ള ശ്രമം നടത്തുന്നു.
ഈ മായാജാലത്തിന് വശംവദരായവര്‍ ഇതെല്ലാമാണു് ഭആധുനികസംസ്കാര’ മെന്നു കരുതി ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗവും ലൈംഗികസുഖ പങ്കിടലും കൗമാരത്തില്‍ തന്നെ തുടങ്ങിയിരിക്കുന്നു.
ഡോ.റ്റൈറ്റസു് തലക്കു് കൈയും കൊടുത്തിരുന്നു. മലയാളഭാഷയുടെ സര്‍വ്വതോന്മുഖമായ ഈറ്റില്ലമായ കോട്ടയത്തു നടക്കുന്ന സാഹിത്യവ്യഭിചാരത്തെപ്പറ്റി അയാള്‍ ഓര്‍ക്കുകയായിരുന്നു. കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള ഒരു മാസികയിലേക്കു് തന്റെ ഒരു നോവല്‍ കൊടുത്ത കഥ. ഭകമ്മിറ്റി വായിച്ചുനോക്കട്ടെ, പുറകാലെ ഞങ്ങള്‍ വിവരം അറിയിക്കാം’ എന്ന മറുപടിയും തന്നിട്ടു് പറഞ്ഞയച്ചു. നാളുകള്‍ കഴിഞ്ഞു് മടങ്ങിച്ചെന്നപ്പോള്‍ ലഭിച്ച ഉത്തരം.
ഭസാറേ സാഹിത്യപരമായി നല്ല നോവലാണു്. പക്‌ഷേ ഈ നോവല്‍ പ്രസിദ്ധീകരിച്ചാല്‍ ഞങ്ങളുടെ ബിസിനസ്സു് വിജയിക്കില്ല. പിന്നെ സാറിന്റെ തൂലികാനാമം പുറത്തുവന്നാല്‍ പോരേ? ഞങ്ങളേറ്റു. ഒരു പതിനായിരം രൂപ തന്നേരു്. രണ്ടും കൈയ്യുംകൊണ്ടു് നോവല്‍ എഴുതുന്ന എഴുത്തുകാര്‍ ഉണ്ടിവിടെ. ഞങ്ങളതൊക്കെ അഡ്ജസ്റ്റു് ചെയ്‌തേക്കാം.’
എഴുത്തുകാരന് റോയല്‍റ്റികൊടുത്തു് എഴുതിച്ചു് സമൂഹത്തിന്റെ പോരായ്മകളെ സാഹിത്യത്തിന്റെ കണ്ണാടിയിലൂടെ പ്രതിഫലിപ്പിച്ച മാസികകള്‍ ഇന്നു് യഥാര്‍ത്ഥ സാഹിത്യസൃഷ്ടികളെ തട്ടിയെറിഞ്ഞു് , സാഹിത്യവ്യഭിചാരികളോടു് പണം വാങ്ങി , അവരെ പ്രശസ്ത സാഹിത്യകാരന്മാരായി പ്രദര്‍ശിപ്പിച്ചുകൊണ്ടു് സമൂഹത്തെ നശിപ്പിക്കാന്‍ മാത്രം ഉതകുന്ന അശ്ലീലത കൊണ്ടു് വായനക്കാരന് നൈനിമിഷിക സുഖം വിറ്റഴിക്കുന്നു.
യൗവനപ്രായത്തില്‍ ബോംബയിലെ ചുവന്ന തെരുവില്‍ ഭ ജാപ്പടി’യുടെ ലഹരിയില്‍ കാവ്യാന്ഭൂതി ന്കര്‍ന്നവരും, ജുഹുബീച്ചിലെ മണല്‍ത്തരികളുടെ ഇളംചൂടില്‍ കുതിരയുടെ ചരടു് പിടിക്കുന്ന മൂച്ചിവാലയോടൊപ്പം വികാരത്തിന്റെ ഊഷ്മളത പങ്കിട്ട കവിയത്രികളുമൊക്കെയാണല്ലോ ഇന്നു് കേരളത്തിലെ മലയാള സാഹിത്യത്തിന്റെ പരിപോഷകാത്മാക്കള്‍.
ഭഇവിടേക്കു് മടങ്ങി വന്നതേ അബദ്ധം.’ റ്റൈറ്റസു് ആരോടെന്നില്ലാതെ പറഞ്ഞു.
ഭശരിയാണു സാര്‍. ഇന്നാട്ടിലെ സര്‍വതും ചൊറുതണത്തേല്‍ തൊട്ടതു പോലെയാ. സംശയിക്കണ്ട.’ ഡ്രൈവര്‍ ശശിയതു് ശരി വച്ചു.
ആ ഉത്തരത്തില്‍ വിസ്മയിക്കത്തക്കതായി ഒന്നും ഇല്ല. എല്ലാം ശരിതന്നെ. ഇന്ത്യന്‍ കസ്റ്റംസു് തുടങ്ങി കഴിഞ്ഞ നാലാഴ്ച കൊണ്ടു് തനിക്കു ലഭിച്ചതെല്ലാം തിക്തഫലങ്ങള്‍ മാത്രം. എന്നാലും എത്ര ലക്ഷം മലയാളികള്‍ ഈ അഖിലാണ്ഡ ഖടാഹത്തിന്റെ വിവിധഭാഗങ്ങളിലിരുന്നു് തങ്ങള്‍ വിട്ടേച്ചു പോന്നതായ ഈ കൊച്ചുകേരളത്തെപ്പറ്റി എന്തെല്ലാം സ്വപ്നങ്ങള്‍ നെയ്തുകൂട്ടുന്നു. വര്‍ഷങ്ങളിലൂടെ ദശവര്‍ഷങ്ങളുടെ മാറ്റങ്ങള്‍ ഈ മണ്ണില്‍ വന്നടിയുന്നതു അവര്‍ അറിയുന്നുവോ? ഭഓര്‍മ്മകളിലെ കേരളം’ ഇന്നത്തെ ഭൂപടത്തിലില്ല എന്നവര്‍ അറിഞ്ഞിരുന്നെങ്കില്‍! അടിസ്ഥാന തത്വങ്ങളെന്തെന്നറിയാതെ ആധുനികതയെ പുണരുന്നതിന്റെ തിക്ത ഫലമായ ലൈംഗീക അരാജകത്വം, സാമൂഹ്യാധംപതനം, മതസംഘര്‍ഷം, ആത്മഹത്യ. എല്ലാം ഇന്നത്തെ ആര്‍ഷഭാരത സംസ്കാരം.

(തുടരും....)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക