Image

ഡാളസ് സെന്റ്.തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ജൂബിലി ഫെസ്റ്റ് ശനിയാഴ്ച

ഏബ്രഹാം തോമസ് Published on 29 June, 2018
ഡാളസ് സെന്റ്.തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ജൂബിലി ഫെസ്റ്റ് ശനിയാഴ്ച
ഡാളസ് : ഡാളസിലെ സെന്റ്.തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ 2017 ഒക്ടോബറില്‍ ആരംഭിച്ചു. ഈ വര്‍ഷം ഒക്ടോബറില്‍ ജൂബിലി ആഘോഷ പരിപാടികള്‍ അവസാനിക്കും. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി ഫെസ്റ്റ് ശനിയാഴ്ച രാവിലെ 9 മുതല്‍ രാത്രി 9 വരെ പള്ളി പരിസരത്ത് നടത്തുന്നതാണെന്ന് വികാരി റവ. ജോണ്‍ കുന്നത്തുശേരില്‍ , ജൂബിലി സെലിബ്രേഷന്‍സ് കണ്‍വീനര്‍ മാത്യു കോശി, ജൂബിലി ഫെസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ ജോണ്‍ ഷെറി എന്നിവര്‍ അറിയിച്ചു.

കുടുംബത്തിലെ എല്ലാവര്‍ക്കും ആനന്ദകരമായ ഒരു അനുഭവം നല്‍കാന്‍ ഫെസ്റ്റില്‍ വിവിധ ബൂത്തുകള്‍, ഫുഡ്‌കോര്‍ട്ട്, ഗെയിമുകള്‍, സ്‌പോര്‍ട്‌സ് മത്സരങ്ങള്‍, കലാപരിപാടികള്‍, സംഗീത നിശ എന്നിവ ഉണ്ടായിരിക്കും.

വിശദ വിവരങ്ങള്‍ക്ക് : റവ. ജോണ്‍ കുന്നത്തുശേരില്‍ – 972 523 9656, മാത്യു കോശി – 214 734 6092, ജോണ്‍ ഷെറി – 214 529 6490.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക