ആരാണ് ആ ഭാഗ്യശാലി, ഇന്നറിയാം

Published on 20 July, 2018
ആരാണ് ആ ഭാഗ്യശാലി, ഇന്നറിയാം
ഒരു മെഴ്‌സിഡസ് ബെന്‍സ് ജി.എല്‍.എ 250 എസ്. യു.വി, 40 ഗ്രാം സ്വര്‍ണ്ണം വീതം രണ്ടു പേര്‍ക്ക്, എറ്റവും പുതിയ ഐ ഫോണ്‍ എക്‌സ് മൂന്നു പേര്‍ക്ക്. ഭാഗ്യശാലികളെ കണ്ടെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കോണ്‍ഫറന്‍സിന്റെ ധനശേഖരാര്‍ത്ഥമാണ് റാഫിള്‍ നറുക്കെടുപ്പു നടത്തുന്നത്. വിപുലമായ സജ്ജീകരണങ്ങളാണ് നറുക്കെടുപ്പിനായി നടത്തിയിരിക്കുന്നത്. 
ഒരു ഭാഗ്യശാലിക്ക് തിരികെ വീട്ടിലേക്ക് ഓടിച്ചു പോകാനുള്ള ബെന്‍സ് കാര്‍ കോണ്‍ഫറന്‍സ് നടക്കുന്ന കലഹാരി കണ്‍വന്‍ഷന്‍ സെന്ററിന്റെ ലോബിയില്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു ഡിസ്‌പ്ലേ ചെയ്തിരിക്കുകയാണ്. ഭാഗ്യദേവത ആരുടെ കൂടെയാണെന്നറിയാന്‍ ക്ഷമയോടെ കാത്തിരിക്കാം, ഏതാനും മണിക്കൂറുകള്‍ കൂടി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക