Image

മൊബൈല്‍ ടവറുകളും, അനാരോഗ്യ പരിതസ്ഥിതിയും (എഴുതാപ്പുറങ്ങള്‍ 26: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ

Published on 21 July, 2018
മൊബൈല്‍ ടവറുകളും, അനാരോഗ്യ പരിതസ്ഥിതിയും (എഴുതാപ്പുറങ്ങള്‍ 26: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ
മൊബയില്‍ ടവ്വറുകള്‍ മനുഷ്യന്റെ ആരോഗ്യത്തിനു ഹാനികരമാണോ? മൊബയില്‍ ടവ്വറുകളോ, അതോ മൊബയില്‍ ഫോണിന്റെ ഉപയോഗമോ കൂടുതല്‍ ആരോഗ്യത്തിനു ഹാനികരം?

മൊബയില്‍ ഫോണിന്റെ ഉപയോഗം ആരോഗ്യത്തി ഹാനികരം എന്ന് പൊതുവെ എല്ലാവരും പരസ്പരം ചര്‍ച്ചചെയ്യുന്ന ഒരു സാധാരണ വിഷയമായിരിയ്ക്കുന്നു. ഇതിരിയ്‌ക്കെ ഓരോ വ്യക്തികളും രണ്ടു മൊബയില്‍ ഫോണുകളും ചുരുങ്ങിയത് മൂന്നു സിംമ്മ് കാര്‍ഡുകളും ഉപയോഗിച്ചു വരുന്നു. "Your cell phone has already replaced your watch, camera, calender and alam clock. Don't let it replace your family: ഈ അടുത്ത ഈ അടുത്ത കാലത്ത് മീഡിയയില്‍ വായിയ്ക്കാന്‍ ഇടവന്ന ഈ സന്ദേശം ആദ്യം തമാശയായി തോന്നി എന്നാല്‍ ഇതിന്റെ പൊരുളിനെ കുറിച്ച് ആലോചിച്ചപ്പോള്‍ ഇതൊരു വലിയ സന്ദേശമായി തോന്നി. ഇതില്‍ നിന്നും വ്യക്തമാകുന്നത് ഇന്നത്തെ മനുഷ്യന്‍ ഡിജിറ്റല്‍ മീഡിയയ്ക്കു എത്രമാത്രം അടിമപ്പെട്ടിരിയ്ക്കുന്നു എന്നതാണ്. ഇന്നത്തെ മനുഷ്യര്‍ ജീവിതത്തില്‍ ഒരുവിധം എല്ലാ കാര്യങ്ങള്‍ക്കും മൊബയില്‍ ഫോണുകളെ പ്രത്യേകിച്ചും ആണ്ട്രോയിഡുകളെ ആശ്രയിയ്ക്കുന്നു. അതിനാല്‍ മൊബയില്‍ ഫോണുകളെ മാറ്റിനിര്‍ത്തി ഒരു സമൂഹം ഇന്നത്തെ പരിതസ്ഥിതിയില്‍ സാധ്യമല്ല. അതിനാല്‍ മൊബൈലിന്റെ സുഖമമായ പ്രവര്‍ത്തനത്തിന് മൊബയില്‍ ടവ്വറുകളും അനിവാര്യമല്ലേ? എന്നാല്‍ ഈ മൊബയില്‍ ടവ്വറുകള്‍ സ്ഥാപിയ്ക്കുന്നതിനെതിരെയുള്ള സമരങ്ങള്‍ ഇന്നത്തെ ഒരു സാമൂഹിക പ്രശ്‌നമായി മാറിയിരിയ്ക്കുകയാണ്.

ഓരോ മൊബയില്‍ കമ്പനികളുടെ വാഗ്ദാനത്തെ വിലയ്‌ക്കെടുത്ത് പല കമ്പനികളുടെ സിംമ്മ് കാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടും എവിടെയും, പ്രത്യേകിച്ചും കേരളത്തില്‍, സുഖമമായ നെറ്റ്‌വര്‍ക്ക് ലഭ്യമല്ല എന്നത് ഓരോ ഉപഭോക്താക്കളുടെയും തീരാപ്രശ്‌നമാണ്.

ഉപഭോക്താക്കളുടെ പരാതികള്‍ കണക്കിലെടുത്ത് മൊബയില്‍ കമ്പനികള്‍ ഈ പ്രശ്‌നപരിഹാരത്തിനായി പല പ്രദേശങ്ങളിലും മൊബയില്‍ ടവറുകള്‍ സ്ഥാപിയ്ക്കാന്‍ തയ്യാറായി മുന്നോട്ടു വരുന്നു. അപ്പോഴാണ് മൊബയില്‍ ഫോണുകള്‍ക്ക് അടിമകളായ, സുഖമമായ നെറ്റ് വര്‍ക്ക് ആവശ്യപ്പെടുന്ന ജനങ്ങള്‍ തന്നെ ടവ്വര്‍ വിരുദ്ധ സമരവുമായി ശക്തമായി മുന്നോട്ട് വരുന്നു. മൊബയില്‍ ടവ്വറുകളില്‍ നിന്നും പുറത്തു വിടുന്ന റേഡിയേഷന്‍ വികിരണങ്ങള്‍ പലപ്പോഴും ക്യാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ക്കു കാരണമാകുകയും, ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിയ്ക്കുകയും, ചിലപ്പോള്‍ അംഗവൈകല്യങ്ങക്കുവരെ കാരണമാകുകയും ചെയ്യുന്നു എന്നുപറയപ്പെടുന്നു. ജീവന്റെ പ്രശ്‌നമല്ലേ? വീട്ടമ്മമാര്‍ പോലും സമരത്തിന്റെ ഭാഗമാകാതിരിയ്ക്കുമോ?

ത്രിശൂര്‍ ജില്ലയിലെ കാട്ടകാമ്പാലില്‍ മൊബയില്‍ ടവ്വര്‍ നിര്‍മ്മാണാത്തതിനെതിരെ ജനസമൂഹം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. അതെ തുടര്‍ന്ന് ചാവക്കാട് മുന്‍സിഫ് കോടതിയില്‍ നിന്നും താല്‍ക്കാലിക സ്റ്റേ ഉത്തരവിനെ തുടര്‍ന്ന് ടവ്വറിന്റെ പണി നിര്‍ത്തലാക്കുകയും ചെയ്തു. അതുപോലെ തന്നെ തൃശൂര്‍ ജില്ലയിലെ ചിറളയത്തു   മൊബയില്‍ ടവ്വറിനെതിരെ  സമരം നടന്നുകൊണ്ടിരിയ്ക്കുന്നു. ഇവിടെ മൊബയില്‍ ടവ്വര്‍ നിര്‍മ്മാണം ശക്തമായി  തടയാന്‍ ഒരു പ്രത്യേക സമിതി തന്നെ രൂപീകരിച്ചിരിയ്ക്കുന്നു. ഇങ്ങിനെ കേരളത്തിന്റെ ഗ്രാമങ്ങളില്‍ സ്ഥാപിയ്ക്കാന്‍ തീരുമാനിയ്ക്കുന്ന മൊബയില്‍ ടവ്വറുകള്‍ ഗ്രുപ്പുകള്‍ ചേര്‍ന്ന് ശക്തമായി സമരങ്ങള്‍ നടത്തി തടസ്സപ്പെടുത്തുകയും, പിന്നീട് മൊബയില്‍ കമ്പനികള്‍ കോടതിയെ സമീപിച്ച് അനുമതി വാങ്ങി ടവ്വറുകള്‍ സ്ഥാപിയ്ക്കുമ്പോള്‍ സുഖമമായ നെറ്റ് വര്‍ക്കില്‍ ആഹ്ലാദം കൊള്ളുന്ന സമരക്കാരെക്കുറിച്ചും കേരളത്തിനു പറയാന്‍ ഒരുപാട് അനുഭവ കഥകളുണ്ട്.

മൊബയില്‍ ടവ്വറുകള്‍ക്കെതിരെ ശക്തമായ സമരമുറകളുമായി നേരിടുന്നവരുടെ മനോവികാരത്തെ വിലയിരുത്തുകയാണെങ്കില്‍ ഈ സമരത്തിന്റെ യഥാര്‍ത്ഥ അടിസ്ഥാനം എന്താണ്? തികച്ചും ആപല്‍ക്കരമായ ആരോഗ്യത്തെ കുറിച്ചുള്ള ചിന്തയോ അതോ മൊബയില്‍ ടവ്വറുകള്‍ക്കായി സ്ഥലം നല്കപ്പെടുന്നവര്‍ക്കു കിട്ടുന്ന സ്ഥിരം വരുമാനത്തെക്കുറിച്ചുള്ള ചിന്തയോ? മൊബയില്‍ കമ്പനികള്‍ക്ക് മൊബയില്‍ ടവ്വറിനായി സ്ഥലം നല്‍കുന്ന വ്യക്തിയ്ക്ക് ശരാശരി ഒരുമാസം 35000/ രൂപയെങ്കിലും ലഭിയ്ക്കുന്നു എന്ന് പറയുന്നു ഇതാണോ അടുത്ത പ്രദേശത്തു ള്ളവരുടെ പ്രധാന പ്രശ്!നം?

മൊബയിലും, മൊബയില്‍ ടവ്വറുകളും ആരോഗ്യത്തിനു ഹാനികരമാണെന്ന ഭീതി കണക്കിലെടുത്ത് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (WHO) നടത്തിയ 30 വര്‍ഷത്തെ പഠനത്തില്‍നിന്നും പ്രസിദ്ധീകരിച്ചിരിയ്ക്കുന്ന 25,000 പ്രബന്ധങ്ങളില്‍ നിന്നും വ്യക്തമാക്കുന്നത് ഇതുവരെ നടത്തിയ പരീക്ഷണങ്ങളുടെ തെളിവനുസരിച്ച് ഇലക്‌ട്രോണിക് ഫീക്വന്‍സി റേഡിയേഷന്‍ ഒരു തരത്തിലും മനുഷ്യശരീരത്തിന് ഹാനീകരമാകുന്നില്ല എന്നതാണ്. മൊബയില്‍ ടവ്വറുകളില്‍ നിന്നും മൊബയിലേക്കുള്ള സിഗ്‌നല്‍ ലഭിയ്ക്കുന്ന റേഡിയോ ഫീക്വന്‍സി വികിരണങ്ങളില്‍ കൂടിയാണ്. ഈ തരംഗങ്ങള്‍ നോണ്‍അയോനൈസിംഗ് തരംഗങ്ങളാണ്. അതായത് ഈ തരംഗങ്ങള്‍ക്ക് മനുഷ്യശരീരത്തിലെ ഡി.എന്‍.എയെ വിച്ഛേദിയ്ക്കുവാനോ, നശിപ്പിയ്ക്കുവാനോ കഴിവില്ലാത്തവയാണ് എന്ന് പറയപ്പെടുന്നു അതുകൊണ്ടുതന്നെ മൊബെയിലില്‍ നിന്നും മൊബയില്‍ ടവ്വറുകളില്‍ നിന്നുമുള്ള തരംഗങ്ങള്‍ ഒരുക്കലും മനുഷ്യ ശരീരത്തിന് ഹാനികരമല്ലെന്നും പറയപ്പെടുന്നു.
ക്യാന്‍സര്‍ ചികിത്‌സാരംഗത്ത് വിദഗ്ധനും, റേഡിയേഷന്‍ ഓണ്‍കോളജിസ്റ്റും, മുംബൈ ഹിന്ദുജ ഹോസ്പിറ്റലില്‍ റേഡിയേഷന്‍ ഓണ്‍കോളജി വിഭാഗത്തിന്റെ തലവനുമായ ഡോ. കണ്ണന്റെ അഭിപ്രായം ഇങ്ങിനെയാണ് .

? മൊബയില്‍ ടവ്വറുകള്‍ ക്യാന്‍സറിന് കാരണമാകുന്നുണ്ടോ?
"ഇതുവരെ നടത്തിയ പഠനങ്ങളില്‍ നിന്നൊന്നും മൊബയില്‍ ടവ്വറുകളോ, മൊബൈലിന്റെ ഉപയോഗമോ ക്യാന്‍സര്‍ പോലുള്ള അനാരോഗ്യത്തിന് കാരണമാകുന്നു എന്ന് തെളിയിയ്ക്കപ്പെട്ടിട്ടില്ല.. അള്‍ട്രാ വയലറ്റ്, വികിരണങ്ങള്‍, ഗാമ വികിരണങ്ങള്‍, എക്‌സ്‌റേ എന്നിവയെപ്പോലെ മനുഷ്യ ശരീരത്തിലെ കോശങ്ങളെ നേരിട്ട് ബാധിയ്ക്കുവാനുള്ള ശക്തി ഈ .വികിരണങ്ങള്‍ക്കില്ല കാരണം ഇവ നോണ്‍ അയോണൈസിങ് വികിരണങ്ങളാണ്. എക്‌സ് റേ, ഗാമ റേ അള്‍ട്രാ വയലറ്റ് റേ എന്നിവ ചികിത്സയ്ക്കായി ഉപയോഗിയ്ക്കുന്നുവെങ്കിലും ഇവ ആരോഗ്യത്തിനു ഹാനികരമാണെന്ന് കുറെ വര്ഷങ്ങളിലെ പഠനത്തിനുശേഷമാണ് സ്ഥിരീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അതുപോലെ മൊബയില്‍ ടവറുകളും മൊബയിലും കൊണ്ട് ഉളവാകുന്ന റേഡിയോ തരംഗങ്ങള്‍ ആരോഗ്യത്തിനു ഹാനികരമല്ലെങ്കിലും ഇതിന്റെ തുടര്‍ച്ചയായ ഉപയോഗം കൊണ്ടുള്ള പാര്‍ശ്വഫലം ഒരുപക്ഷെ കുറെ തലമുറകള്‍ക്കുശേഷം പ്രകടമായേയ്ക്കാം. അതെ കുറിച്ച് ഒരു പഠനങ്ങളും വിശകലനം നടത്തിയിട്ടില്ല ".

? മൊബയില്‍ ടവ്വറുകളില്‍ നിന്നുള്ള വികിരണങ്ങള്‍ ആരോഗ്യത്തിനു ഹാനികരമല്ലെങ്കില്‍ മൊബൈലിന്റെ തുടര്‍ച്ചയായ ഉപയോഗം ഹാനികരമാണോ? ഇത് തലച്ചോറിനെ ബാധിയ്ക്കും എന്ന് പറയുന്നതിനെ കുറിച്ചു് എന്താണ് അഭിപ്രായം ?
ടവ്വറുകളില്‍ നിന്നുള്ള വികിരണങ്ങളെപ്പോലെ മൊബൈലിന്റെ ഉപയോഗം കൊണ്ടുള്ള അനാരോഗ്യവും ഇതുവരെ തെളിയിയ്ക്കപ്പെട്ടിട്ടില്ല.. എന്നിരുന്നാലും പത്തുവയസ്സിനു താഴെയുള്ള താഴെയുള്ള കുട്ടികള്‍ മൊബയില്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിയ്ക്കുന്നത് അവരുടെ ആരോഗ്യത്തിനു നല്ലതല്ല. ഒരു കുട്ടിയുടെ യഥാര്‍ത്ഥ വളര്‍ച്ച സംഭവിയ്ക്കുന്നത് പത്തുവയസ്സു വരെയാണ്. വളര്‍ന്നുവരുന്ന അവരുടെ മൃദുവായ കോശങ്ങളെ ഇത് ദോഷകരമായി ബാധിച്ചെയ്ക്കാം.

മൊബയില്‍ ഫോണുകളുടെ തുടര്‍ച്ചയായ ഉപയോഗം കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ അതില്‍നിന്നും ഉളവാകുന്ന റേഡിയേഷന്‍ കൊണ്ടല്ല. തുടര്‍ച്ചയായ മൊബയില്‍ ഫോണുകളുടെ ഉപയോഗം, പ്രത്യേകിച്ചും കുട്ടികളുടെ കാഴ്ചയെ ബാധിയ്ക്കുന്നു. മൊബയില്‍ ഫോണുകളില്‍ കൂടുതല്‍ സമയം ചെലവഴിയ്ക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ വ്യായാമം ലഭിയ്ക്കുന്നില്ല. ഇത് ഒരുപാട് അനാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ക്രിയാത്മകമായ സമയം മനുഷ്യന്‍ മൊബെയിലില്‍ ചെലവഴിയ്ക്കുന്നു എന്നതാണ് മറ്റൊരു നഷ്ടം. മൊബയില്‍ അടിമപ്പെട്ടിരിയ്ക്കുന്ന മനസ്സ് സ്വയം ചിന്തിയ്ക്കുവാനായി കണ്ടെത്തുന്ന സമയം വളരെ വിരളമാകുന്നു.. ഇങ്ങനെ മൊബയില്‍ ഫോണുകളുടെ തുടര്‍ച്ചയായ ഉപയോഗം കൊണ്ടുള്ള അനാരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്.

കാലത്തിനനുസൃതമായ വികസനങ്ങള്‍ എപ്പോഴും അനിവാര്യമാണ്. പഴയ കാലഘട്ടതത്തില്‍ തന്നെ തുടരുകയാണെങ്കില്‍ ശാസ്ത്രവും, കണ്ടുപിടുത്തങ്ങളും എന്തിനുവേണ്ടി? മനുഷ്യന്റെ പുരോഗമന ചിന്ത എവിടെ നില്‍ക്കും. അതിനാല്‍ ഏതൊരു പുതിയ സംരംഭത്തെയും രാഷ്ട്രീയവത്കരിച്ച്, എതിര്‍ത്ത് ഇല്ലാതാക്കുന്നതിലല്ല മനുഷ്യന്‍ കൂട്ടായ്മയെ സ്വാഗതം ചെയ്യേണ്ടത്. ആ പുരോഗതി മനുഷ്യന് ദോഷം ചെയ്യുന്നുവെങ്കില്‍ അതിന്റെ ദോഷഫലം എങ്ങിനെ ഇല്ലാതാക്കും എന്നത് കണ്ടെത്തുന്നതിനാണ് കൂട്ടായ്മ വേണ്ടത്. ഇവിടെ മൊബയില്‍ ഫോണുകള്‍ മനുഷ്യ ജീവിതത്തിന്റെ ഒരു ഭാഗമായ സ്ഥിതിയ്ക്ക് അതിനെ അനായാസമായി ഉപയോഗിയ്ക്കുന്നതിനുവേണ്ടി മൊബയില്‍ ടവ്വറുകള്‍ അനിവാര്യമാണെങ്കില്‍ സമൂഹത്തിനു ദോഷം വരാത്ത രീതിയില്‍ അതെങ്ങിനെ പ്രാവര്‍ത്തികമാക്കും എന്നതാണ് പ്രാധാന്യം. മൊബയില്‍ ടവ്വറുകള്‍ നിര്‍മ്മിയ്ക്കുന്നതിനായി ഗവണ്‍മെന്റ് നിരത്തിയിട്ടുള്ള നിബന്ധനകള്‍ മൊബയില്‍ കമ്പനികള്‍ പാലിയ്ക്കുന്നുവോ എന്നുറപ്പുവരുത്തുന്നതിനാണ് ജനങ്ങള്‍ ജാഗരൂകരായിരിയ്‌ക്കേണ്ടത്. ഇവിടെയാണ് മൊബയില്‍ ടവ്വറുകള്‍ നിര്‍മ്മിയ്ക്കുന്നതിനു പാലിയ്‌ക്കേണ്ടതായ നിയമങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് ഉണ്ടാകേണ്ട സാധാരണമായ അറിവിന്റെ പ്രാധാന്യം.

മൊബെയില്‍ ടവറുകളുടെ നിര്‍മ്മാണത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള നിയമങ്ങളും ചട്ടങ്ങളും അനുസൃതമായാണ് മൊബയില്‍ കമ്പനികള്‍ ടവ്വറുകള്‍ നിര്‍മ്മിയ്ക്കുന്നത് ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ കടമയാണ്. വീടുകളുള്ളിടത്തുനിന്നും ടവ്വറുകള്‍ക്കുള്ള ദൂരം, ടവ്വറുകളില്‍ നിന്നും പുറത്തുവിടുന്ന പവ്വര്‍ എന്നിവയാണ് ഇതില്‍ പ്രധാനം. വീടുകള്‍ ഉള്ള സ്ഥലങ്ങളില്‍ 35 മീറ്റര്‍ ദുയൂരെയായിരിയ്ക്കണം മൊബയില്‍ ടവ്വറുകള്‍, ഓരോ സ്‌ക്വോയര്‍ മീറ്ററിലും 0.45 വാട്ട് പവ്വര്‍ മാത്രമേ ഉപയോഗിയ്ക്കാവൂ., ടവ്വറുകള്‍ സ്കുളുകള്‍ക്കടുത്തോ, ഗാര്‍ഡനുകള്‍ക്കടുത്തതോ ആകരുത്. നിരത്തില്‍ നിന്നും 50 മുതല്‍ 200 മീറ്റര്‍ ഉയരത്തില്‍ ആയിരിയ്ക്കണം മൊബെയില്‍ ടവ്വറുകള്‍ സ്ഥാപിയ്ക്കുന്നത്. ഇത്തരത്തിലുള്ള നിബന്ധനകള്‍ മൊബയില്‍ കമ്പനികള്‍ അനുസരിയ്‌ക്കേണ്ടതാണ്. ഈ നിയമങ്ങള്‍ പാലിയ്ക്കുന്നുണ്ടോ എന്ന് 'ടെലിഫോണ്‍ എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിന്റെ സഹായത്തോടുകൂടി ഉറപ്പുവരുത്തവുന്നതാണ്. ടവ്വര്‍ നിര്‍മ്മിയ്ക്കുന്ന സ്ഥലത്തിനായയും ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ടെലികമ്യുണിക്കേഷന്‍ (D o T ) ല്‍ നിന്നും പ്രത്യേകം അനുമതി എടുക്കേണ്ടതാണ്. ഡിപാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണികേഷന്‍ ടവ്വറുകളില്‍ നിന്നും പുറത്തുവിടുന്ന വികിരണങ്ങള്‍ക്ക് ഇലക്ട്രോ മാഗ്‌നെറ്റിക് ഫീല്‍ഡ് (EMF) പരിശോധിയ്ക്കുന്നതിനായി ചില നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടവ്വറുകളിലെ ഋങഎ ഉറപ്പുവരുത്തുന്നതിനായി ഉീഠ നിശ്ചിത കാലത്തില്‍ പരിശോധനയും നിര്‍ബന്ധമാക്കിയിട്ടുണ്ട് . മൊബയില്‍ ടവ്വറുകള്‍ സ്ഥാപിയ്ക്കുന്നതിനായുള്ള ഈ നിയമങ്ങള്‍ ലംഘിയ്ക്കുന്നവര്‍ക്ക് പത്ത് ലക്ഷം വരെ പിഴയും ഗവണ്‍മെന്റ് നിശ്ചയിച്ചിട്ടുണ്ട്. ഇത്തരം നിയമങ്ങള്‍ പാലിയ്ക്കുന്ന മൊബയില്‍ കമ്പനികള്‍ക്ക് ടവ്വറുകള്‍ നിര്‍മ്മിയ്ക്കാന്‍ അവകാശമുണ്ടെന്നാണ് കേരള ഹൈകോര്‍ട്ടിന്റെ ഉത്തരവ്. ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ടെലികമ്യുണിക്കേഷന്‍ (D o T) നിര്‍ബന്ധമായും ഓഡിററിംഗ് നടത്തിയിരിയ്ക്കണം എന്നും കര്‍ശന നിയമമുണ്ട്.

പുരോഗമനത്തിന്റെ പാതയിലല്ല സമരമുറകള്‍ പ്രയോഗിയ്‌ക്കേണ്ടത്. മനുഷ്യ നന്മയ്ക്കും വേണ്ടിയും, അനീതിയ്‌ക്കെതിരെയും, രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും സ്വാധീനത്താല്‍ നിയമം ലംഘിയ്ക്കുന്നവര്‍ക്ക് എതിരെയുമാകട്ടെ സമരങ്ങള്‍ .
Join WhatsApp News
Surendran 2018-07-21 10:30:31
Good Information and simple Presentation. All the BEST
Ninan Mathulla 2018-07-21 12:17:03
Thanks Jyothylakshmy for the article as it is an area of interest to me also.  I read a lot about it. It is necessary to give warning to readers. All frequencies are energy frequencies. Even electricity is energy. Too much energy is harmful including electromagnetic radiations as they bombard our body with energy. It is energy that keep this universe moving and God is the source of all energy including the energy from Sun. It is part of God and scientists admit that energy can't be created or destroyed. When we eat food, the food is digested and through respiration the energy in food or glucose and fatty acids is converted to ATP molecules that the body can use easily for its energy needs. If we do not work physically and burn that extra energy with exercise, the energy will accumulate in the body and will be used for the uncontrolled division of cells that lead to cancer. Body has limitation to convert the extra glucose to Glycogen with the help of Insulin. So even if too much mobile is harmful for the body as too much exposure to energy waves, its effect can be mitigated by burning that extra energy by physical exercise or by perspiring. So to avoid cancer and other diseases like heart disease, diabetes etc. the best option is to work in the field or yard outside or at the GYM and sweat profusely everyday (if possible) or few days a week at least. The instructions for healthy living God gave in Bible after designing this body. No. 1 is you will eat with sweat on your brow, and second one, plants of the field will be your food. So to stay healthy try to work and sweat everyday and let vegetables be a fair share of your food.
ഡോ.ശശിധരൻ 2018-07-21 13:24:07

നന്നായിരിക്കുന്ന ജ്യോതിലക്ഷ്മിയുടെ ലേഖനം . ലേഖനത്തിൽ കേവലമായ  വൈകാരിക സാഹിത്യമൂല്യം മാത്രമല്ല അങ്ങേയറ്റത്തെ റ്വിപ്ലവകരമായ സാമൂഹ്യ പ്രതിബദ്ധതയോടുകൂടിയ ചിന്താമൂല്യവും അടങ്ങിയിരിക്കുന്നു . പുരോഗമന സാഹിത്യമെന്നത്  പുരോഗമനത്തിന്റെ സാഹിത്യമല്ല  നമ്മുടെ സമൂഹത്തിന്റെ ദുരവസ്ഥയിൽനിന്നും  നല്ല അവസ്ഥയിലേക്കും ,നമ്മുടെ പഴയ നല്ല ആദർശങ്ങൾ തിരിച്ചു പിടിക്കുന്നതിന്റെ ആവശ്യകത ഉയർത്തിപിടിക്കുകയാണെന്നും ജ്യോതിലക്ഷ്മി  ജ്വലനജ്യുതിയോടെ  ലേഖനത്തിലൂടെ അടിവരയിടുകയും ചെയ്യുന്നുണ്ട്.

(ഡോ.ശശിധരൻ)

P R Girish Nair 2018-07-21 14:27:50
ബോധവത്കരണ പ്രസക്തിയുള്ള ലേഖനം. മൊബൈലിൽ നിന്നും മൊബൈൽ ടവറിൽ നിന്നും റേഡിയേഷൻ ഉണ്ടാകുന്നുണ്ട്. മാനദണ്ഡം പാലിച്ചാൾ ഇതിനെ ഒരുപരിധി വരെ തടയാം. പിന്നെ കേരളത്തിനെ കുറിച്ചു പറയുകയാണെങ്കിൽ എന്തും  തുടങ്ങും മുൻപ് പുട്ടിക്കുക അതാണല്ലോ നമ്മുടെ സംസ്കാരം. 

ശ്രീമതി ജ്യോതിലക്ഷ്മിയുടെ രചനകൾ ഒന്നിനൊന്നു നല്ല നിലവാരം പുലർത്തുന്നു. അഭിനന്ദനം.
James Mathew, Chicago 2018-07-21 16:01:44
ശ്രീമതി നമ്പ്യാർ  നല്ല ലേഖനം. സാമൂഹ്യ
പ്രതിബദ്ധതയോടെ എഴുതുന്ന താങ്കൾക്ക്
അഭിനന്ദനം. നമുക്ക് ചുറ്റും നമ്മൾ
കാണാതെ പോകുന്ന കാഴ്ചകളെ
സഹൃദയസമക്ഷം താങ്കൾ അവതരിപ്പിക്കുന്നു.
തീർച്ചയായും ഇത്തരം പരിശ്രമങ്ങൾ
പ്രോത്സാഹിപ്പിക്കേണ്ടതാണ്.
Easo Jacob 2018-07-21 17:25:29
Thanks to the auther, Jyothilakshmi. Very informational and balanced approach. Time to think about what we do in this area technology with life and health. How can we control law brakers? How can we avoid the influence of the rich business group when they ignore or circuvent laws, rules and rugulations?  
ജോയി കോരുത് 2018-07-21 22:18:06
നല്ല ലേഖനം...
ഒരു മൊബൈൽ ടവറിന്റെ ഏഴ് അയലത്തുപോലും ഒരു പക്ഷി വന്നിരിക്കുന്നില്ലല്ലോ എന്നു ഓർക്കുമ്പോൾ ഒരു സങ്കടം.
Jyothylakshmy Nambiar 2018-07-23 00:05:51
Many thanks to Mr. Surendran, Mr. Ninan Mathulla, Dr. (Mr.) Sasidharan, Mr. Girish Nair, Mr. James Mathew, Mr. Easo Jacob and Mr. Joy Koruth for your valuable comments and inspiration. 
Vudyadharan 2018-08-02 11:04:57
Dear Jyothi
Very nicely  written and thanks for the detailed findings you have collected 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക