Image

മഴഭേദങ്ങള്‍ (ബിന്ദു ടിജി)

ബിന്ദു ടിജി Published on 07 August, 2018
മഴഭേദങ്ങള്‍  (ബിന്ദു ടിജി)
 ചില തുലാ വര്‍ഷ രാവുകളുണ്ട്
കിണര്‍ വെള്ളം പതിവിലും പൊന്തും 
പറമ്പിലെ കുളം കര കവിഞ്ഞൊഴുകും
ഇവയൊന്നാകുമോ 
കുടിവെള്ളം മുട്ടുമോ 
എന്നൊക്കെ ഉള്‍ഭയത്താല്‍  നീ  വിറയ്ക്കും
ഇക്കൊല്ലം പുത്തനോട് മേഞ്ഞതും 
വീട് അടച്ചുറപ്പിച്ച് പുത്തനാക്കി യതും 
നന്നായി എന്ന് നീ ആശ്വസിക്കും  

ഓട് പൊട്ടിയ  മേല്‍ക്കൂര
ഒരേ താളത്തില്‍ 
അകത്തും വീഴും മഴത്തുള്ളി
ജാലകം തകര്‍ത്ത് 
ചീറ്റി വീഴുന്ന തൂവാനം 
അടുക്കള  വാതില്‍ തള്ളി തുറന്ന്
വിളക്ക് കെടുത്തുന്ന കാറ്റ് 
അടുപ്പിലെ തീ നാമ്പിലും പ്രണയ ക്കുളിര്‍ 
പഴയ വീട്ടിലെ മഴ യായിരുന്നു മഴ!
എന്ന് ഞാന്‍ നിശ്വസിക്കും

മഴഭേദങ്ങള്‍  (ബിന്ദു ടിജി)
Join WhatsApp News
Sudhir Panikkaveetil 2018-08-08 06:33:48
ഗൃഹാതുരത്വത്തിന്റെ നനവ് പകരുന്ന കവിത. വർത്തമാനത്തിന്റെ സുരക്ഷിതത്വത്തിൽ ആശ്വസിക്കുമ്പോഴും ഒരു നിശ്വാസം ഉണരുന്നു. അതാണ് ഗൃഹാതുരത്വം.  ഭൗതിക സുഖങ്ങളുടെ അളവുകോലിലൂടെ നോക്കുമ്പോൾ ഭൂതകാലം മെച്ചമല്ലായിരുന്നെങ്കിലും ആ കുറവുകൾ ചില മനോഹര നിമിഷങ്ങളെ സമ്മാനിച്ചു.  ആധുനിക സൗകര്യങ്ങൾക്ക് അവയെ നൽകാൻ കഴിയുന്നില്ല. പൊട്ടിയ ഓടിനിടയിലൂടെ ഒരേ താളത്തിൽ വീഴുന്ന മഴത്തുള്ളിയും, ജന്നൽ വഴി
വരുന്ന ജല ബിന്ദുക്കളും, അടുപ്പിലെ തീ കെടുത്തുന്ന കാറ്റും ഇപ്പോൾ ഇല്ല. മനസ്സിന് അവ വിസ്മരിക്കാൻ കഴിയുന്നില്ല.  ഊതിക്കത്തിക്കുന്ന അടുപ്പിലെ തീനാളങ്ങൾ പകരുന്ന ചൂടിൽ കുളിരകലുന്ന നിർവൃതി കാലം കാത്ത് സൂക്ഷിക്കുന്നു. അതേക്കുറിച്ചാലോചിക്കുമ്പോൾ ഉണ്ടാകുന്നത് ഗൃഹാതുരത്വമെന്ന വ്യാഖ്യാനത്തിൽ കൊണ്ടുവരുമ്പോൾ ഒരു  ശോക പ്രവണതാഭാവം ആണ്   ( melancholy temperament )  എന്നാൽ ഇവിടെ മനസ്സ് അനുഭൂതി നുകരുകയാണ്. മനസ്സ് ഒരു താരതമ്യം നട ത്തുന്നു. ഈ കവിതയിൽ മനസ്സിന്റെ സഞ്ചാരപഥങ്ങളിൽ അത് വിശ്രമിക്കാൻ കൊതിക്കുന്നത് പഴയകാല വഴിയമ്പലങ്ങളിൽ തന്നെയെന്ന് സൂചിപ്പിക്കുന്നതായി അനുഭവപ്പെട്ടു. ഒപ്പം തുലാവർഷം പെയ്തൊഴിഞ്ഞ ഒരപരാഹ്നത്തിൽ സ്വപനങ്ങളുടെ
 അടുപ്പ് ഊതുന്ന സ്ത്രീഹൃദയങ്ങളിലെ ചിന്താനാളങ്ങളുടെ ചൂടും തൊട്ടുപൊള്ളിച്ചു . 
Bindu Tiji 2018-08-08 14:00:43

കവിത വായിച്ച് ആഴത്തിൽ നിന്ന് മുത്തുകൾ തുറന്നെടുത്തതിന്

ഹൃദയം നിറഞ്ഞ നന്ദി .

കവിതകളിൽ ഒരു  നിമിഷത്തിന്റെ പുണ്യമെന്നോണം 

ഈശ്വരൻ തന്നെ ദാന മായി തരുന്ന അവ്യക്ത സ്വപ്നങ്ങളോ

കാഴ്ചകളോ ഒളിച്ചും പാത്തും വെച്ച് തെല്ലൊരു ആശ്വാസം എഴുതുമ്പോൾ കിട്ടുന്നു .

അത് വേണ്ട അറകൾ വേണ്ട പോലെ മാത്രം തുറന്ന്

ജനസമക്ഷം നൽ കിയ സർഗ്ഗാത്മക നൈപുണ്യത്തിനു മുന്നിൽ തൊഴുകൈയ്യോടെ

ബിന്ദു ടിജി


vayankaaran 2018-08-08 15:22:58
അമേരിക്കൻ മലയാള സാഹിത്യത്തിൽ ഒരു നിരൂപണ ശാഖയുണ്ടോ
ഇല്ലയോ എന്ന് തർക്കിക്കാൻ സമയമില്ല.എന്നാൽ
ഇ മലയാളിയിൽ നിരൂപണത്തിന്റെ നല്ല മാതൃകകൾ
ഉണ്ട്. ശ്രീ വിദ്യാധരൻ  ഇ മലയാളിയുടെ ആരംഭം
മുതലുണ്ട്, അദ്ദേഹത്തിനൊപ്പം പണ്ഡിത ശ്രെഷ്ഠനായ
ശ്രീ ആൻഡ്രുസ്സുമുണ്ട്. സുധീറിന്റെ മുഴുനീള നിരൂപണങ്ങളും, ഇതേപോലെയുള്ള
ഹൃസ്വ കുറിപ്പുകളും വായിക്കാറുണ്ട്. ഡോക്ടർ ശശിധരൻ മറ്റുള്ളവരുടെ നിരൂപണങ്ങൾ
നിരൂപണം ചെയ്തു എഴുതാറുണ്ട്. ശ്രീ പുത്തങ്കുരിസും, ശ്രീ
പടന്നമാക്കലും  അവരുടേതായ  സർഗാത്മക നിരൂപണങ്ങൾ
തുടരുന്നു. അഭിപ്രായങ്ങൾ എഴുതുന്നവർ ഡോക്ടർ പൂമൊട്ടിൽ, ജ്യോ തിലക്ഷ്മി
നമ്പ്യാർ, പി.ആർ. ഗിരീഷ് നായർ, എന്നിവരാണ്. പേര്
വയ്ക്കാതെ നിരവധി പേര് എഴുതുന്നുണ്ട്. ഇത്രയും ഇപ്പോൾ ഓർത്ത  പേരുകൾ. ഇനിയും വിട്ടുപോയവരുണ്ടെങ്കിൽ ദയവ്  ചെയ്തു  ഇത് വായിക്കുന്നവർ എഴുതുക.
നിരൂപണ ശാഖക്ക് ഇവരുടെ സംഭാവന ഇ മലയാളിയുടെ
സ്ഥിരം വായനക്കാർ ഓർക്കാതിരിക്കില്ല.

ബിന്ദു ടി.ജി യുടെ കവിതകൾ പ്രത്യക്ഷത്തിൽ ലളിതവും
ശ്രദ്ധിച്ച് വായിക്കുമ്പോൾ സാരഗംഭീരവുമാണ്.  അവർക്ക് അഭിനന്ദനങൾ !
ഒരു എളിയ വായനക്കാരൻ 2018-08-08 19:45:42
വായനക്കാരൻ പറഞ്ഞ മിക്ക അഭിപ്രായത്തോടും ഞാൻ യോജിക്കുന്നു.  എന്നാൽ എനിക്ക് മനസിലാകാത്ത ഒന്ന് രണ്ടു പേരാണ് ആൻഡ്‌റൂസും ഡോക്ടർ ശശിധരനും .  അറിവുണ്ടായിട്ടും ഇവരുടെ ഈഗോയ്ക്ക് യാതൊരു കുറവും കാണുന്നില്ല .  അറിവ് നേടും തോറും ഈഗോ ഇല്ലാതാകുമെന്നാണ് അറിവുള്ളവർ പറയുന്നത് .  ഇപ്പോൾ തന്നെ ഈ -മലയാളിയുടെ താളിൽ ശ്രദ്ധിച്ച് നോക്കിയാൽ മേൽപ്പറഞ്ഞ രണ്ടുംപേരും തമ്മിലുള്ള ഒരു കോഴിപ്പോര് കാണാം . ഒളിഞ്ഞും തെളിഞ്ഞും അവർ ആക്രമിക്കുന്നു . ഈഗോ ഇല്ലാതെ ഒരാളുടെ തെറ്റ് തിരുത്താൻ ഇവർക്ക് രണ്ടുപേർക്കും കഴിയില്ല . കാരണം അറിവും നേടിയിട്ടും കീഴടക്കാൻ കഴിയാത്ത അഹങ്കാരത്തിന്റെ തീപ്പൊരികൾ ഇവരുടെ ഉള്ളിൽ ഉണ്ടെന്നുള്ളതുകൊണ്ടാണ് . പഴം മുറിക്കാൻ വളരെ മൂർച്ചയുള്ള കത്തിയുടെ ആവശ്യമില്ല. ആധുനികത്തിന്റെ പേരിൽ മനുഷ്യർക്ക് മനസിലാക്കാത്തെ രീതിയിൽ എഴുതിവിടുന്ന കവിതകളെ തന്റെ മഹാപാണ്ഡ്യത്ത്യം ഉപയോഗിച്ച്, കവിത എഴുതിയവർപോലും സങ്കല്പിച്ചിട്ടില്ലാത്ത ആശയങ്ങൾ കയറ്റി  ഡോക്റ്റർ ശശിധരൻ വിശകലനം ചെയ്യുമ്പോൾ, ഞാൻ പലപ്പോഴും മൂക്കത്ത് വിരൽ വയ്ക്കാറുണ്ട് .   ശ്രീ .വിദ്യാധരൻ ഈ മലയാളിക്ക് മുൻപുണ്ടായിരുന്ന അജ്ഞാതനായ ഒരു വിദ്യാധരനാണ്  . കടുവകളെ പിടിക്കുന്ന ഒരു കിടുവയാണ് ഇദ്ദേഹം .   അദ്ദേഹം ആരായാലും, മലയാളത്തിലെ   അമൂല്യശ്ലോകങ്ങളിൽ നിന്ന് പല  മുത്തുകൾ എടുത്ത്  ഉദ്ധരിച്ചെഴുതുമ്പോൾ, അത് അമേരിക്കൻ മലയാള സാഹിത്യത്തിന്റെ വളർച്ചക്ക് സംശയമില്ലാത്തെ സംഭാവന ചെയ്യുന്നു.  സംസ്‌കൃത ശ്ലോകങ്ങൾ അതിന്റെ അർഥം പറഞ്ഞ്  ഉദ്ധരിക്കുകയും സന്ദർഭോചിതമായി പ്രയോഗിക്കുകയും ചെയ്യുമ്പോൾ നമ്മൾക്കൊക്കെ പലതും പഠിക്കാൻ കഴിയുന്നു.  നിരൂപണം നടത്തുമ്പോൾ ശ്രീ . സുധീർ പണിക്കവീട്ടിൽ ഒരു നക്ഷത്രത്തെപ്പോലെ തിളങ്ങുന്നു . വളരെ വിശാലമായ ഒരു വായനാശീലമില്ലാത്ത ഒരാൾക്ക് ഇത്രയും വിശകലന മനോഭാവത്തോടെ എഴുതാൻ കഴിയില്ല. ഒരു വിനയ സ്വാഭാവമുള്ള വ്യക്തിക്ക് മാത്രമേ മറ്റുള്ളവരെ പ്രോത്സാഹിക്കത്തക്ക രീതിയിൽ സുധീരപണിക്കവീട്ടിലിനെപ്പോലെ എഴുതാൻ കഴിയുകയുള്ളു . വിനയം ഒരു ശക്തിയാണ് ബലഹീനത അല്ലായെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടായിരിക്കും   ഞാൻ ഇങ്ങനെ എഴുതിയെങ്കിലും ശ്രീ ആംഡ്‌റൂസിന്റെയും ഡോക്റ്റർ ശശിധരന്റെയും എഴുത്തുകൾ വായിക്കാറുണ്ട്. അഭിപ്രായകോളത്തിലെ നിങ്ങളുടെ കമന്റുകളാണ് വായിക്കാൻ എന്നെ പ്രേരിപ്പിക്കുന്ന ഒരു ഘടകം. മതത്തിന്റയും ദൈവത്തിന്റയും പേരിലൊക്കെ  നടക്കുന്ന പല അതിക്രമങ്ങളുടെ ഉള്ളു പൊളിച്ചുകാണിക്കാൻ വ്യത്യസ്തമായ ഈ അഭിപ്രായ പ്രകടനം സഹായിക്കുന്നു.  മറ്റുള്ളവരുടെ കുറവ് ഞാൻ കാണുമ്പോൾ സ്വയം കണ്ണാടിയിൽ പോയി നോക്കി എന്റെ കുറവുകളെ കാണാൻ   ഞാൻ ശ്രമിക്കാറുണ്ട്    എഴുത്തുകാർ അവരുടെ 'ഞാൻ' എന്ന ഭാവം വിട്ട് ആത്മാർത്ഥതയോടെ എഴുത്തുകയാണെങ്കിൽ മലയാള സാഹിത്യത്തിന് അമേരിക്കയിൽ നിന്ന് ഒരു വലിയ സംഭാവന നടത്താൻ കഴിയുമെന്നുള്ളതിന് സംശയമില്ല . അതില്ലെങ്കിൽ കേരളത്തിലോക്കെ പോയി സ്ഥിരം അവാർഡ് വാങ്ങികൊണ്ടുവന്ന് പടം ഒക്കെ കാണിച്ചു സ്വായം പുച്‌ഛിക്കപ്പെടാം എന്ന് മാത്രമേയുള്ളു   ഒരു യഥാർത്ഥ വായനക്കാരന്റെ ഹൃദയത്തിൽ എഴുത്തുകാരന് സ്ഥിരപ്രതിഷ്ട നേടണമെങ്കിൽ അവർ അഹങ്കാര രഹിതരായിരിക്കണം .  

സ്നേഹത്തോടെ 
ഒരു എളിയ വായനക്കാരൻ 
നാരദൻ 2018-08-08 23:22:37
ശരീരമാണോ വലുത് ആതാമാവാണോ വലുത് എന്നാണ് ഇപ്പോഴത്തെ അവരുടെ പ്രശ്‌നം. ഈ പ്രശ്നം  വളർന്ന് ഇപ്പോൾ ഉള്ള ഇവരുടെ ശരീരം കുത്തി മുറിക്കുമോ എന്നാണ് പേടി .എന്നാലും രണ്ടുപേരുംകൂടി ഗുസ്തി പിടിച്ച്‌ ആത്മാവ് നഷ്ടപ്പെടുത്താതിരിക്കട്ടെ. ഏതായാലും റസലിങ് നമ്മൾക്ക് കാണാം . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക