Image

ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോനാ ബൈബിള്‍ കലോത്സവം നവംബര്‍ മൂന്നിന് ന്യൂജേഴ്‌സിയില്‍

Published on 10 October, 2018
ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോനാ ബൈബിള്‍ കലോത്സവം നവംബര്‍ മൂന്നിന് ന്യൂജേഴ്‌സിയില്‍
ന്യൂയോര്‍ക്കിലെ ക്‌നാനായ ഫൊറോനായുടെ കിഴിലുള്ള ഇടവകകളുടെയും മിഷന്റെയും സംയുക്താഭിമുഖയത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ഫൊറോനാ ബൈബിള്‍ കലോത്സവം ഈ വര്‍ഷം നവംബര് മൂന്നാം തിയതി ശനിയാഴ്ച ന്യൂജേഴ്‌സിയിലുള്ള പാറ്റേഴ്‌സണ്‍ സിറോ മലബാര്‍ പള്ളിയുടെ ആഡിറ്റോറിയത്തില്‍ നടത്തും.

വിവിധ പ്രായത്തിലുള്ളവര്‍ക്കായി വിവിധതരം ബൈബിളിലധിഷിതമായ കലാമത്സരങ്ങള്‍ നടത്തപെടുന്നു . മാര്‍ഗംകളി ,പുരാതനപ്പാട്ട് ,പള്ളിപ്പാട്ടുകള്‍,ടാബ്ലോ ,പ്രസംഗം ,ക്‌നാനായ കലകള്‍ ,തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടത്തപെടുമെന്നു . അഭിവന്യ മാത്യു മൂലെക്കാട്ട് പിതാവിന്റെ നേതൃത്വത്തില്‍ ദിവ്യബലിയും തുറന്ന് പിതാവിന്റെ സാനിധ്യം പരിപാടിയിലുടനീളം ഉണ്ടായിരിക്കുകയും ചെയ്യും . ഫൊറോനാ വികാരി ഫാദര്‍ ജോസ് തറക്കല്‍, ഫാദര്‍ ജോസഫ് ആദോപ്പള്ളി ,റെന്നി കട്ടേല്‍ ,ഫോര്‍പ്പണ സെക്രട്ടറി തോമസ് പാലച്ചേരി ,അനി നെടുംതുരുത്തി ,ടോംസ് കടിയംപള്ളി ,ലിന്‍ഡ വില്ലുതറ ,ജിപി കട്ടപ്പുറം ,ഷീബ കറുത്തേടം തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം വഹിക്കുന്നു .
ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോനാ ബൈബിള്‍ കലോത്സവം നവംബര്‍ മൂന്നിന് ന്യൂജേഴ്‌സിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക