Image

ജീവിതനൃത്തം (കഥ: സുഭാഷ് പേരാമ്പ്ര)

Published on 08 November, 2018
ജീവിതനൃത്തം (കഥ: സുഭാഷ് പേരാമ്പ്ര)
അനിത വിളിച്ചപ്പോഴായിരുന്നു ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. ഇന്ന് അവധിയായതു കൊണ്ടു കുറെ നേരം ഉറങ്ങി.വീണ്ടും ഞാന്‍ ഉറക്കത്തിന്റെ ആലസ്യത്തിലേക്കു മടങ്ങുമ്പോള്‍ അവള്‍ ചായയുമായി വന്നു. ഇന്ന് പ്രോഗ്രാം ഉള്ളകാര്യം എന്നെ ഓര്‍മ്മിപ്പിച്ചു....... അവള്‍ എന്റെ അടുത്തിരുന്നു എന്നെ മെല്ലെ ഉണര്‍ത്താന്‍ ശ്രമിക്കുമ്പോഴായിരുന്നു എനിക്കു ചുട്ടു പൊള്ളുന്ന പനിയാണെന്നു അവള്‍ അറിഞ്ഞത്............... ഇന്നത്തെ പ്രോഗ്രാം ക്യാന്‍സല്‍ ചെയ്‌തേക്കന്നു പറഞ്ഞു അവള്‍ അടുക്കളയിലേക്കു പോയി.................... കൂടെ എന്റെ ഓര്‍മ്മകള്‍ പത്തു മുപ്പതു വര്‍ഷങ്ങള്‍ പുറകിലോട്ടും.. ഞങ്ങള്‍ കണ്ടു മുട്ടിയ ആ കലാലയത്തിലേക്കും....

ആദ്യമായി ആ കലാലയ മുറ്റത്തേക്ക് അവള്‍ കുന്നുകയറിവന്നതും.. പിന്നെ പതിയെ പതിയെ എന്നെക്കൂടാതെ അവള്‍ കുന്നിറങ്ങാതായി.. അവിടുത്തെ ബോധിയും ബുധനും ഞങ്ങളുടെ നിത്യ വിഹാരകേന്ദ്രങ്ങളായി...
അവളുടെ സ്വപ്നങ്ങള്‍ എന്റേത് കൂടിയായി....... പിന്നെ ഞങ്ങളുടെ സ്വപ്നങ്ങള്‍ ഒന്നായി... രണ്ടു സമാതര രേഖയായി... പിന്നെ ഞങ്ങള്‍ പോലും അറിയാതെ എപ്പോഴോ അതൊരു നേര്‍രേഖയായി...... പിന്നീടുള്ള യാത്ര ഒരുമിച്ചായിരുന്നു... അന്നും. ഇന്നും......

ഞാന്‍ പോലും അറിയാതെ അവള്‍ എന്റെ ഹൃദയത്തിന്റെ ആര്‍ദ്രതയില്‍ അരങ്ങേറ്റം കുറിച്ചു .....ഒരു കവിതയായി എന്നില്‍ അലിഞ്ഞു ചേര്‍ന്നു.എന്റെ മനസ്സില്‍ നൊമ്പരകളില്‍.. വേദനകളില്‍ ഒരു മഴയായി പെയ്തിറങ്ങി....
അവള്‍ കലാലയത്തില്‍ ഒരു തിളങ്ങുന്ന താരമായിരുന്നു.. അവള്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി.. അതെല്ലാം എനിക്കു തരണമെന്ന് അവള്‍ക്കു അന്നും ഇന്നും നിര്‍ബന്ധമായിരുന്നു.. പിന്നീട് അവള്‍ ചിലങ്ക അണിയുന്നതും.... അടയാഭരണകള്‍ അണിയുന്നതും..... വര്‍ണശോഭയാര്‍ന്ന നൃത്ത വസ്ത്രങ്ങള്‍ ഉടുതോരുങ്ങുന്നതും... പിന്നെ എല്ലാം മറന്നു നൃത്തം വെക്കുന്നതും
എനിക്കുവേണ്ടിയായിരുന്നു... എനിക്കു വേണ്ടി മാത്രം....ഞാന്‍ ഇല്ലാത്ത വേദികളില്‍ അവള്‍ നൃത്തം ചുവടുകള്‍ വെക്കാറില്ല... ശീലിച്ചു പോന്നതുകൊണ്ടാവാം...ഇന്നവള്‍ വിചാരിച്ചാലും അവള്‍ക്കതിനു കഴിയില്ല.
അന്നു നടന്ന ഒരു സംഭവം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.. ഞാന്‍ എന്തോ അടിയന്തിര പ്രശ്‌നത്തിന് അന്നു കോളേജില്‍ അവളുടെ പ്രോഗ്രാമിന് വന്നില്ല... അന്നവള്‍ നൃത്തം ചെയ്തില്ല... ചമയങ്ങള്‍ അണിഞ്ഞില്ലാ.....ഇന്നും അവള്‍ക്കൊരു മാറ്റവുമില്ല... ഞാന്‍ അവളോട് ഒരുപാടുതവണ്ണ പറഞ്ഞതാണ് ഒരു മാനേജരെ നിര്‍ത്താന്‍.... കൂട്ടാക്കില്ല.. ഞാനാണു അന്നും ഇന്നും അവളുടെ മാനേജരും.. പ്രോഗ്രാം കോര്‍ഡിനേറ്ററും എല്ലാം......
അവിടുത്തെ നീളന്‍ വരാന്തകളില്‍ ഒപ്പോം നടന്നതും പ്രണയം പങ്കിട്ടതും.. വരാന്തകള്‍ കൊടുവില്ലേ ചായം തേച്ച കല്‍ത്തൂണുകള്‍ക്കു മറവില്‍ മറഞ്ഞിരുന്നു ഞങ്ങള്‍ സ്വപ്നം കാണുമ്പോഴും..അവള്‍ക്ക്.. ഞങ്ങള്‍ക്ക് പിറക്കാനിരിക്കുന്ന കുട്ടികള്‍ക്കുമപ്പുറം മറ്റു സ്വപ്നങ്ങള്‍ ഇല്ലായിരുന്നു അന്നും... പിന്നെ ഇന്നും....
സയന്‍സ് ലാബില്‍ കീറിമുറിക്കുന്ന ജീവജാലകകളുടെ ദീന രോദനകള്‍ക്കു കാതോര്‍ക്കാതെ.... എന്റെ ഹൃദയസ്പന്ദനത്തിന്നു അന്നും അവള്‍ കാതോര്‍ക്കുമായിരുന്നു.....
എന്നെ വായിക്കാന്‍ പഠിപ്പിച്ചതും.. പ്രണയിക്കാന്‍ പഠിപ്പിച്ചതും അവളായിരുന്നു.................
ഒരിക്കല്‍ അവളുടെ അച്ഛന്‍ എന്നെ കാണാന്‍ വന്നിരുന്നു.... അതും അവസാന വര്‍ഷം................ അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒരച്ഛന്റെ വേദനയും നൊമ്പരവും നിസ്സഹായതയും ഉണ്ടായിരുന്നു...... അതിലേറെ നിറയെ ശരികളും................ നര്‍ത്തകിയും പാട്ടുകാരിയും.. എഴുത്തുകാരിയും ആയ മകളേ ഒരുപാട് ഉയരങ്ങളില്‍ എത്തിക്കാന്‍ മോഹിച്ച ഒരു പാവം അച്ഛന്‍.. ഒരു പക്ഷെ എന്നെ കുറെ ശപിച്ചിട്ടുണ്ടാവും.......... അന്നു എല്ലാം വിട്ടെറിഞ്ഞു പോവണമെന്ന് എനിക്കു തോന്നി........... പക്ഷെ എനിക്കറിയാം അതുകൊണ്ടു അവളില്‍ പ്രത്യകിച്ചും മാറ്റങ്ങള്‍ ഒന്നും വരാന്‍ പോവുന്നില്ല..... ചിലപ്പോള്‍ അവള്‍ എല്ലാം ഉപേക്ഷിക്കും... ചിലങ്കയും... പേനയും... സംഗീതവും....... എല്ലാം... പിന്നെ ഞാന്‍ തിരിച്ചു വന്നാല്‍ പോലും അവള്‍ അതൊന്നും തിരിച്ചെടുക്കില്ല..........
അടുത്ത കൂട്ടുകാരില്‍ പലരും ചോദിച്ചിരുന്നു എന്തിനാണ് നീ അവളുടെ ഭാവി കളയുന്നതെന്നു ........
പക്ഷെ ഞാന്‍ ഏതൊക്കെ പറഞ്ഞാലും അവള്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലായിരുന്നു.......... അതൊരിക്കലും അവളുടെ വാശിയല്ലായിരുന്നു... എന്നോടുള്ള അഭിനിവേശമായിരുന്നു......... എനിക്കുപോലും മനസ്സിലാവാത്ത എന്നോടുള്ള കടുത്ത ആരാധന.....

പിന്നെ അവസാനം ആ കലാലയത്തിന്റെ നല്ല ഓര്‍മ്മകളുമായി അവള്‍ കുന്നിറക്കിയത് എന്റെ വര്‍ണ്ണഭമല്ലാത്ത ജീവിതത്തിലേക്ക് വര്‍ണ്ണകള്‍ വാരിവിതറികൊണ്ടാണ്... സംഗീതവും
നൃത്തവും താള മേളങ്ങളും അധികമാളുകളുമൊന്നും ഇല്ലാത്ത ഒരു ചെറിയ ചടങ്ങു ആയിരുന്നു ഞങ്ങളുടെ വിവാഹം............
ഞാന്‍ ഒന്നുമല്ലാതിരുന്നിട്ടും... അവള്‍ എല്ലാമായിരുന്നിട്ടും... ഞാന്‍ ഇന്നും ആശ്ചര്യപെടാറുണ്ട്... ഒരു വലിയ നര്‍ത്തകി.. കലാകാരി..നല്ല വായനക്കാരി.... എഴുത്തുകാരി.... പാട്ടുകാരി... അങ്ങനെ സര്‍വ്വകലാവല്ലഭി.
എന്റെ എളിയ ജീവിതത്തില്‍.. ചെറിയ സ്വപ്നങ്ങളില്‍ വീര്‍പ്പുമുട്ടുന്നോണ്ടോ.......? അവളെ അവളുടേതായ ലോകത്തേക്ക് എന്നെ തുറന്നുവിടേണ്ടയിരുന്നോ ?
ഞാന്‍ എന്തിനായിരുന്നു അവളെ എന്റെ നിറം മങ്ങിയ ജീവിതത്തിലേക്ക്...തീരാത്ത പ്രാരാബ്ധങ്ങളിലേക്കു കൈപിടിച്ച് കുന്നിറക്കിയത്........
പക്ഷെ അവള്‍ക്കെന്നും എന്റെ വിരിഞ്ഞ് മാറില്‍ ചേര്‍ന്ന് കിടന്നു എന്റെ ഹൃദയസ്പന്ദനങ്ങള്‍ കെട്ടുറക്കാനായിരുന്നു ഇഷ്ട്ടം... എന്റെ ശരീരത്തില്‍..എന്റെ പൗരുഷത്തില്‍ ലയിച്ചവശയാവാന്‍ അവള്‍ക്കെന്നും കൊതിയായിരുന്നു.... ഒരിക്കലും മതിവരാത്ത കൊതി.... എന്റെ വീര്‍പ്പിന്റെ ഗന്ധം അവള്‍ക്കെന്നും ലഹരിയായിരുന്നു........അവള്‍ എനിക്കെന്നും കാഴ്ചവെച്ചതും സമ്മാനിച്ചതും യൗവനം മാത്രം ... അവള്‍ ഞങ്ങളുടെ സ്വകാര്യതയില്‍ എന്റെ ശരീരത്തില്‍.. അവളുടെ യൗവനം ആടിത്തിമര്‍കുമ്പോള്‍..... പിന്നെ അടയാഭരണകള്‍.... വേഷഭൂഷാതികള്‍... അഴിച്ചു മാറ്റുമ്പോള്‍.... അവസാനം ചിലങ്കയും അഴിക്കുമ്പോള്‍...... ഞാന്‍ ഓര്‍ക്കാറുണ്ട് ഇപ്പോഴും .... ഇതേതു പൂര്‍വന്‍ജന്മ സുകൃതം ......... ഞാന്‍ എത്ര ഭാഗ്യവാന്‍......................
അവളുടെ പ്രണയത്തില്‍ എനിക്കിന്നും യൗവനമാണ്..... ഞാന്‍ പലപ്പോഴും എന്റെ പ്രായം മറക്കുന്നു.......

പ്രോഗ്രാം സംഘടകര്‍ മൊബൈലില്‍ റിമൈന്‍ഡ് ചെയ്യാന്‍ വിളിച്ചപ്പോഴാണ് വീണ്ടും ഞാന്‍ ഉണര്‍ന്നത് ഉറക്കത്തില്‍ നിന്നല്ല പഴയ ഓര്‍മ്മകളില്‍ നിന്നും.........
ഞാന്‍ പനി മറന്നു എഴുന്നേറ്റു അടുക്കളയിലേക്കു പോയി....... അവള്‍ ഇന്നും ചിലങ്ക അണിയണം നൃത്തം വെക്കണം.........ഞാന്‍ ഇല്ലെങ്കില്‍ അവള്‍ക്കതിനു കഴിയില്ല........................
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക