ഹൂസ്റ്റണ്‍: ആതുര ശുശ്രൂഷയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും സേവന പാതയില്‍ അമേരിക്കയില്‍ സജീവ സാന്നിധ്യമറിയിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (IANAGH) തങ്ങളുടെ വിപുലമായ പ്രവര്‍ത്തനസരണിയില്‍ കാല്‍ നൂറ്റാണ്ടു പിന്നിടുന്നു. വൈവിധ്യമാര്‍ന്ന പരിപാടികളോടെ ജൂബിലി ഒരു ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അസോസിയേഷന്‍ ഭാരവാഹികള്‍.
നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്കയുടെ (NAINA) ഏറ്റവും പ്രധാനപ്പെട്ട ചാപ്റ്ററായ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ സില്‍വര്‍ ജൂബിലി ആഘോഷവും ഗാല നൈറ്റും 2019 മെയ് 25നു നടത്തപ്പെടുന്നു. ഹൂസ്റ്റണ്‍ റിച്ച്മണ്ടിലെ സഫാരി റാഞ്ചില്‍ വച്ചാണ് ആഘോഷങ്ങള്‍ നടത്തപ്പെടുന്നത്.
അതോടനുബന്ധിച്ചു നഴ്‌സസ് ദിനാഘോഷങ്ങളും നടത്തപ്പെടുന്നതാണ്. ഉച്ചയ്ക്ക് 12:30 യ്ക്ക് ലീഡര്‍ഷിപ് സെമിനാറോടുകൂടി പരിപാടികള്‍ ആരംഭിയ്ക്കും. 'ജേര്‍ണി ഓഫ് ലീഡര്‍ഷിപ്പ് ചലഞ്ചസ് ടു ചാംപ്യന്‍ഷിപ്പ്' എന്ന വിഷയത്തെ അധികരിച്ചു ആധികാരികമായ പഠനവും ചര്‍ച്ചകളും നടക്കും. വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗല്ഭരായ വ്യക്തികള്‍ പ്രഭാഷണങ്ങള്‍ നടത്തും.
വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന 'ജൂബിലി ഗാല' വര്‍ണാഭമാക്കി മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു. വര്‍ണപ്പകിട്ട്രാന്ന വിവിധ കലാപരിപാടികള്‍ ആഘോഷരാവിനു മികവ് നല്‍കും. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ സംഘടനയുടെ വളര്‍ച്ചയ്ക്ക് കരുത്തു പകര്‍ന്നവരെ ആദരിക്കുന്നതാണ്. 2018 ല്‍ നഴ്‌സിംഗ് രംഗത്ത് ബിഎസ്എന്‍, എംഎസ്എന്‍, ഡോക്ടറല്‍ ഡിഗ്രികള്‍, മറ്റു ബഹുമതികള്‍ ലഭിച്ചവരെയും അസോസിയേഷന്‍ അവാര്‍ഡുകള്‍ നല്‍കി ആദരിയ്ക്കുന്നതോടൊപ്പം സംഘടനയില്‍ നിന്നും സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ നഴ്‌സിങ് വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്യും.
അംഗങ്ങളുടെ കര്‍മ്മരംഗത്തെ വളര്‍ച്ചയും വികസനവും ലക്ഷ്യമാക്കി വിദ്യാഭ്യാസ സെമിനാറുകള്‍, കഌസ്സുകള്‍, കോണ്‍ഫറന്‍സുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതോടൊപ്പം അമേരിക്കന്‍ ഹാര്‍ട്ട് വാക്ക്, ഭവനരഹിതരായി ഷെല്‍റ്ററുകളില്‍ അഭയം തേടിയിട്ടുള്ള സ്ത്രീകളും കുഞ്ഞുങ്ങളോടുമൊപ്പം ക്രിസ്മസ് സമയത്ത് സ്റ്റാര്‍ ഓഫ് ഹോപ്പ്, സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു ഡ്രഗ് ആന്‍ഡ് റിഹാബ് എഡ്യൂക്കേഷന്‍ തുടങ്ങിയവ അസ്സോസിയേഷന്‍ പ്രവര്‍ത്തങ്ങളില്‍ ചിലതു മാത്രം. കഴിഞ്ഞ വര്ഷം ഹെയ്തിയില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പ്, 'ലെറ്റ് ദെം സ്‌മൈല്‍' സംഘടനയോടു കൈകോര്‍ത്ത് ചേര്‍ന്ന് നടത്തിയ കേരളത്തിലെ മഹാ പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും മെഡിക്കല്‍ ക്യാമ്പുകളും മറ്റും ജനശ്രദ്ധയാകര്‍ഷിച്ച പ്രവര്‍ത്തനങ്ങളാണ്.
ഈ ആഘോഷത്തിലേക്ക് ഹൂസ്റ്റണിലെ ഏവരെയും കുടുംബസമേതം സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. സ്‌കോളര്‍ഷിപ്പിനും രജത ജൂബിലി ആഘോഷത്തിലേക്കുള്ള റജിസ്‌ട്രേഷനും സ്‌പോണ്‍സര്‍ഷിപ്പിനും www.ianagh.org സന്ദര്‍ശിക്കാവുന്നതാണ്.
അക്കാമ്മ കല്ലേല്‍ ( പ്രസിഡന്റ്) കവിത രാജന്‍ ( എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്) ഡോ.ജെസ്സി ഫിലിപ്പ് ( വൈസ് പ്രസിഡന്റ്) വെര്‍ജീനിയ അല്‍ഫോന്‍സ (സെക്രട്ടറി) കഌരമ്മ മാത്യൂസ് (ട്രഷറര്‍) ലിജോ സജി (ജോയിന്റ് സെക്രട്ടറി) എല്‍സി ജോസ് (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് സംഘടനയുടെ ഔദ്യോഗിക ഭാരവാഹികള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്;
അക്കാമ്മ കല്ലേല്‍ (പ്രസിഡണ്ട്): 281 620 8228
വെര്‍ജീനിയ അല്‍ഫോന്‍സോ (ഗാല കണ്‍വീനര്‍): 281 638 6777
റെയ്‌ന റോക്ക് (സുവനീര്‍ ചെയര്‍): 914 391 4903
ഡോ. ബോബി മാത്യു ( എഡ്യൂക്കേഷന്‍ കമ്മിറ്റി ചെയര്‍) : 713 922 5454
ജോസഫ്.സി.ജോസഫ് (സ്‌കോളര്‍ഷിപ്പ് കമ്മിറ്റി ചെയര്‍) : 832 746 0671