അദ്ധ്യാപകര്‍ക്ക് സ്വീകരണം; ആദിവാസി കുട്ടികള്‍ക്ക് സ്പോര്‍ട്സ് കിറ്റ് വിതരണം.
കാലിഫോര്‍ണിയയിലെ വനിതാ കൂട്ടായ്മയായ പുണ്യം പ്രവര്‍ത്തകര്‍ക്ക് ഈ വനിതാദിനം സന്തോഷത്തിന്റേതായിരുന്നു .ആനന്ദത്തിന്റേതായിരുന്നു .ഒരു കൂട്ടം അധ്യാപകര്‍ക്ക് സ്വീകരണം ഒരുക്കിയും,സമൂഹത്തില്‍ നിന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആദിവാസികുട്ടികള്‍ക്ക് സ്പോര്‍ട്സ് കിറ്റ് നല്‍കിയും വ്യത്യസ്തമായ രണ്ട് പരിപാടികളിലാണ് പുണ്യം പ്രവര്‍ത്തകര്‍ വനിതാദിനം ആനന്ദകരമാക്കിയത് . ആലപ്പുഴ വനിതാദിനത്തില്‍ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ ബുദ്ധി മാന്ദ്യം സംഭവിച്ച കുട്ടികള്‍ക്കായുള്ള ബഡ്സ് സ്‌കൂളിലെ അധ്യാപകരെയും അനധ്യാപകരെയുമാണ് ഗുരു ദക്ഷിണ നല്‍കി ആദരിച്ചത് .ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരുന്നതിന് ഈ അധ്യാപകര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ് .
സാധാരണ അധ്യാപകര്‍ക്ക് ലഭിക്കുന്ന പരിഗണയോ ,പദവികളോ ഈ അദ്ധ്യാപകര്‍ക്ക് സാധാരണ ലഭിക്കാറില്ല .ഇവരുടെ ശ്രദ്ധയും പരിചരണവും കൊണ്ട് മാത്രമാണ് സാധാരണ കുട്ടികളെ പോലെ ഈ കുഞ്ഞുങ്ങളും മുഖ്യ ധാരയിലേക്ക് കടന്നുവരുന്നത് .അതുകൊണ്ട് പുണ്യം ചാരിറ്റി ഈ അധ്യാപകര്‍ക്കായി ഒരു സ്വീകരണം ഒരുക്കിയത് . ആലപ്പുഴ ജില്ലാ പോലീസ് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എസ് ഐ ശ്രീ ജയചന്ദ്രന്‍ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിരാതിലകന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ ജയമോഹന്‍ സര്‍. പുണ്യം കോര്‍ഡിനേറ്റര്‍മാരായ ശ്രീമതി കൃഷ്ണപ്രിയ, ശ്രീ ഹനീസ് ഇസ്മയില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹമായ ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് കായിക രംഗത്തെ പ്രതിഭകള്‍ ആക്കിമാറ്റുവാന്‍ ,അവര്‍ക്ക് ശുഭാപ്തി വിശ്വാസത്തോടെ കായികമത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ സ്പോര്‍ട്സ് കിറ്റ് നല്‍കുന്ന ഒരു ചടങ്ങും സംഘടിപ്പിക്കുകയുണ്ടായി. . നിലമ്പൂര്‍ കാടകം പഞ്ചായത്തില്‍ ആദിവാസി മേഖലയിലെ കുട്ടികളെ ലഹരിയില്‍ നിന്നും മുക്തരാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ ലഹരി വിമുക്ത പ്രസ്ഥാനമായ വിമുക്തി സംഘടിപ്പിക്കുന്ന വിവിധ സ്പോട്സ് മത്സരങ്ങള്‍ക്കായി ആദിവാസി കുട്ടികള്‍ക്ക് സ്പോര്‍ട്സ് കിറ്റുകള്‍ പുണ്യം ചാരിറ്റി സ്പോണ്‍സര്‍ ചെയ്തു. മലപ്പുറം കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാകളക്ടര്‍ അമിത് മീണ ഐ .എ എസ് സ്പോട്സ് കിറ്റുകള്‍ കായിക താരങ്ങള്‍ക്ക് വിതരണം ചെയ്തു .വിമുക്തി ജില്ലാ കോഓര്‍ഡിനേറ്റര്‍ ഹരികുമാര്‍ ,പബ്ലിക് റിലേഷന്‍ ഓഫിസര്‍ അയ്യപ്പന്‍ ,പുണ്യം ചാരിറ്റിക്ക് വേണ്ടി മാധ്യമ പ്രവര്‍ത്തകനായ അനില്‍ പെണ്ണുക്കര തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു .
കഴിക്കാന്‍ ഭക്ഷണമോ, ഉടുക്കാന്‍ വസ്ത്രമോ തലചായ്ക്കാന്‍ ഒരു കൂര പോലുമില്ലാതെ നമുക്ക് ചുറ്റും ഇന്ന് ആയിരങ്ങള്‍ അലയുന്നുണ്ട്. അവര്‍ക്കായി ദൈവം പറഞ്ഞയച്ച ദൂതരെപോലെ പുണ്യം കേരളത്തിന്റെ വിവിധയിടങ്ങളില്‍ സഹായവുമായി എത്തുന്നത് .പുണ്യം അവര്‍ക്ക് വേണ്ടിയാണ്. കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംഘടന ആരോരുമില്ലാത്തവന് കൈത്താങ്ങാവുകയാണ്, ജീവിതമില്ലെന്ന് വിശ്വസിക്കുന്ന അനേകങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കുകയാണ്, അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസവും നല്‍കി അവരെ ഒരു സാധാരണക്കാരന്റെ ജീവിതരീതിയിലേക്ക് ക്ഷണിക്കുകയാണ്, പട്ടിണിയും ദാരിദ്ര്യവുമില്ലാത്ത ഒരു കേരളത്തെ സ്വപ്നം കാണാന്‍ പഠിപ്പിക്കുകയാണ്.
കാലിഫോര്‍ണിയയില്‍ വ്യത്യസ്ത ജോലികളിലേര്‍പ്പെട്ട് വ്യത്യസ്ത ജീവിതസാഹചര്യങ്ങളുള്ള ഒരു കൂട്ടം വനിതകള്‍ നടത്തുന്ന സംഘടനയാണ് പുണ്യം. പുണ്യം സംഘടനയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ എണ്ണമറ്റതാണ്. ,പുണ്യ ഭോജന്‍ , പുണ്യവീട്, പുണ്യ ജ്വാല,അങ്ങനെ പുണ്യത്തിന്റെ പുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. തൊഴില്‍, വിദ്യഭ്യാസം എന്നിവയിലുള്ള അവസരം സൃഷ്ടിക്കുകയുമാണ് പുണ്യത്തിന്റെ ഭാവി പരിപാടികള്‍ .
കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ സഹായങ്ങള്‍ എത്തിച്ച് ഓരോ മലയാളിക്കും തുണയാവുകയാണ് പുണ്യം .
കേരളത്തിലെ പുണ്യം പ്രവര്‍ത്തകരുടെ രാപകല്‍ ഉള്ള അധ്വാനം ആണ് കാലിഫോര്‍ണിയയിലെ ഈ സ്ത്രീ കൂട്ടയ്മയ്ക്ക് , കേരളത്തിനെ ചേര്‍ത്ത് പിടിക്കാന്‍ സഹായകമായത് .'പുണ്യം'.ഈ സംഘടനയുടെ കോഫൗണ്ടറും, പ്രസിഡന്റുമായ രാജി മേനോന്‍ ജോലി,ജീവിത തിരക്കിനിടയില്‍ കേരളത്തിലെ അശരണരായിട്ടുള്ള സാധാരണ ജനങ്ങള്‍ക്ക് വേണ്ടി പുണ്യം ചാരിറ്റിയെ സജീവമാക്കി നിര്‍ത്തുന്നതിലാണ് ശ്രദ്ധിക്കുന്നത് .വര്‍ഷങ്ങളായി ആലപ്പുഴ നഗരത്തില്‍ ഭക്ഷണം കഴിക്കാതെ അലയുന്ന ആളുകള്‍ക്ക് സഹായമായി പദ്ധതികള്‍,അട്ടത്തോട് ആദിവാസികള്‍ക്ക് ഒരുവര്‍ഷത്തേക്കു മാസം തോറും വേണ്ട ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന പ്രോജക്ട് ,അങ്ങനെ നിരവധി പരിപാടികള്‍ക്കിടയില്‍ പ്രളയ ബാധിത സമൂഹത്തിനായി ഒരു പിടി പ്രോജക്ടുകളുമായി ഇപ്പോള്‍ സജീവമായി രംഗത്തുണ്ട് .
മനുഷ്യത്വപരമായി സഹജീവികളോടുള്ള സഹാനുഭൂതിയും കരുണയുമാണ് ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് പ്രഥമമായ ആവശ്യം . അതിനായി പുണ്യത്തെ ഒരുക്കുക എന്ന ദൗത്യവും ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നത് കാലിഫോര്‍ണിയയിലെ ഗുരുകുലം സ്‌കൂള്‍ ഉടമകൂടിയായ രാജീ മേനോനാണ്.
പുണ്യം പ്രവര്‍ത്തനങ്ങള്‍ക്ക്
ചുക്കാന്‍ പിടിക്കുന്നത് വനിതാ പ്രവര്‍ത്തകരാണ്. കോ-ഫൗണ്ടറും, പ്രസിഡന്റുമായ രാജി മേനോന്‍, സെക്രട്ടറി പ്രമീള കുമാരസ്വാമി, ട്രഷറര്‍ സ്മിത ശാരദാമണി ജോ. സെക്രട്ടറി ദേവി പാര്‍വ്വതി, കേരളാ കോ-ഓര്‍ഡിനേറ്റര്‍ കൃഷ്ണപ്രിയ എന്നിവരുടെ നേതൃത്തിലുള്ള പുണ്യം പ്രവൃത്തിയില്‍ വിശ്വസിച്ച് മുന്നോട്ട് നീങ്ങുമ്പോള്‍ അമേരിക്കയിലും, കേരളത്തിലും പുണ്യത്തിനൊപ്പം കൂടാന്‍, പ്രവര്‍ത്തനസജ്ജരായി നിരവധി വനിതകള്‍ ഉണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല