ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ അമിത ഹെല്‍ത്ത് പ്രസന്‍സ് ഹോളി ഫാമിലി മെഡിക്കല്‍ സെന്ററില്‍ വച്ച് നടത്തിയ കോണ്‍ഫറന്‍സ് വളരെ വിജയകരമായിരുന്നു.
ഐ.എന്‍.എ.ഐ. പ്രസിഡന്റ് ആനി എബ്രഹാം തിരി തെളിയിച്ച് ആരംഭിച്ച കോണ്‍ഫറന്‍സില്‍ ്അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍ ഇല്ലിനോയിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സൂസന്‍ സ്വാര്‍ട്ട് ഹെല്‍ത്ത് കെയര്‍ പോളിസി അപ്ഡറ്റിനെക്കുറിച്ച് ക്ലാസ് എടുത്തു. ഡോ.ആനി എബ്രാഹം സോഷ്യല്‍ മീഡിയ ആന്‍ഡ് നഴ്‌സിംഗ് പ്രാക്ടീസിനെക്കുറിച്ചും മിനി ജോണ്‍സന്‍ 'സ്‌ട്രെസ് ടു ഡീസ്‌ട്രെസ്' എന്ന വിഷയത്തെക്കുറിച്ചും ക്ലാസുകള്‍ എടുത്തു. ഒപിയോഡ് മിസ്യൂസ് ആന്‍ഡ് ട്രീറ്റ്‌മെന്റിനെക്കുറിച്ച് റാണി കാപ്പനും മെഡിക്കല്‍ കാനബിസിനെപ്പറ്റി ഡോ.ജസീന വെളിയത്തുമാലിലും മെഡിക്കല്‍ മാല്‍പ്രാക്ടീസിനെക്കുറിച്ച് മേഴ്‌സി കുര്യാക്കോസും നാഷ്ണല്‍ പേഷ്യന്റ് സേഫ്ടി ഗോള്‍സിനെ ആസ്പദമാക്കി നാന്‍സി സ്റ്റൗട്ടും വിശദീകരിച്ചു. ലിന്‍ഡ മിഥുന്‍ നഴ്‌സിംഗ് ഡോക്യൂമെന്റേഷനെക്കുറിച്ചും കെയറിംഗ് ഫോര്‍ ട്രാന്‍സ് ജെന്‍ഡര്‍ പേഷ്യന്റിസിനെപറ്റി ചാരി വെണ്ടന്നൂറും ക്ലാസ്സുകളെടുത്തു. നഴ്‌സിംഗിന്റെ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച ഇവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചപ്പോള്‍ അത് വളരെ ഉപകാരപ്രദമായിരുന്നുവെന്ന് കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.
ഐ.എന്‍.എ.ഐ.യുടെ എഡ്യൂക്കഷന്‍ണല്‍ ചെയര്‍പേഴ്‌സന്‍ ഡോ.സൂസന്‍ മാത്യുവും എ.പി.ആര്‍.എന്‍. ചെയര്‍പേഴ്‌സന്‍ ഡോ.റജീന ഫ്രാന്‍സീസുമാണ് നഴ്‌സുമാരുടെ തുടര്‍ വിദ്യാഭ്യാസത്തിന് അനുയോജ്യമായ അഞ്ച് സി.ഇ. ലഭിക്കുന്ന ഈ കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റ് ചെയ്തത്. സെക്രട്ടറി മേരി റജീന സേവ്യര്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിസ് സിബി, വൈസ് പ്രസിഡന്റ് ഷിജി അലക്‌സ്, ട്രഷറര്‍ എല്‍സമ്മ ലൂക്കോസ് വിവിധ കമ്മിറ്റി ചെയര്‍പഴ്‌സനുമാരായ ജൂബി വള്ളിക്കളം, സുനു തോമസ്, സിന്‍ഡി സാബു റോസ്‌മേരി കോലഞ്ചേരി, ആഗ്നസ് മാത്യു, ശോഭ ജിബി എന്നിവര്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.