Image

മൂല്യമാലിക- 10- എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ Published on 23 April, 2012
മൂല്യമാലിക- 10- എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
91) ബുദ്ധിമാനാണെങ്കിലും നീ-
ഓര്‍ത്തുവയ്ക്കയൊരുകാര്യം,
വല്ലപ്പോഴുമുറുമ്പിനെ
ചെന്നു കാണാതിരിക്കൊലാ.

92) ഉന്നതര്‍ തല്‍ സ്ഥാനങ്ങളില്‍
ചെന്നു പറ്റിയതെങ്ങനെ?
അത്യദ്ധ്വാന ഫലമായി-
ട്ടല്ലാതതു സാദ്ധ്യമല്ല!

93) മനുഷ്യജീവിതം വെറും
മണ്‍ പാത്രമെന്നിരിക്കെ
അതുസൂക്ഷിക്കാതെ പോയാല്‍
തകര്‍ച്ചയെന്നതു ദൃഢം.

94) മക്കളെ നോക്കവേതന്നെ
കാണേണ്ടതു കണ്ടിടായ്കില്‍
തീക്കളിയാണതെന്നത്
ഒിസ്മരിക്കാതിരിക്കുക.

95) ഹിറ്റ്‌ലാറാദി ദുഷ്പ്രഭുക്കള്‍
ദൈവത്തില്‍നിന്നകന്നപ്പോള്‍
ദൈവമപ്പോളവരേയും
വിട്ടെന്ന സത്യമോര്‍ക്കുക.

96) നീതികേടിന്റെ സമ്പാദ്യം
ഒട്ടും ശേഷിക്കാതെടുത്ത്
നീതിമാനുകൊടുക്കുന്ന
നീതിയേ നിന്‍ നാമമെന്തേ?

97)കളങ്ക രഹിതമാം ജീവിതം താന്‍
അപവാദത്തെച്ചെറുക്കുമായുധം
ഉപദ്രവിപ്പോനുപകരം വല്ല-
ഉപകാരവും ചെയ്തു ലജ്ജിപ്പിക്ക.

98) സ്‌നേഹത്തില്‍ ഭാഷതാന്‍ ത്യാഗം
സ്‌നേഹമത്രേ സിദ്ധൗഷധം
സ്‌നേഹത്തിന്‍ വിലയാല്‍ത്തന്നെ
സ്‌നേഹത്തിന്‍ കടം വീട്ടുക.
മൂല്യമാലിക- 10- എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക