മിസിസ്സാഗാ: കാനഡയിലെ മലയാളി നഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും കൂട്ടായ്മയായ സി.എം.എന്‍.എയുടെ ഈവര്‍ഷത്തെ ഡിന്നര്‍ നൈറ്റ് നാഷണല്‍ ബാങ്ക്വറ്റ് ഹാള്‍, മിസ്സിസാഗാ, എല്‍4ടി3ഡബ്ല്യു3 -ല്‍ വച്ച് ഏപ്രില്‍ 27-നു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് വിവിധ കലാപരിപാടികളോടെ നടത്തപ്പെടും.
ഈവര്‍ഷത്തെ ഡിന്നര്‍നൈറ്റിന്റെ മുഖ്യാതിഥി ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍ ആണ്. കനേഡിയന്‍ മലയാളി സമൂഹത്തിലും, സൗത്ത് ഏഷ്യന്‍ കമ്യൂണിറ്റിയിലും സി.എം.എന്‍.എ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. കാനഡയിലെ പൊതുസമൂഹത്തിനുവേണ്ടി നടത്തുന്ന എഡ്യൂക്കേഷന്‍ സെഷനുകള്‍, ബ്ലഡ് ഡോണര്‍ ക്ലിനിക്കുകള്‍ തുടങ്ങിയവ സി.എം.എന്‍.എയുടെ പ്രവര്‍ത്തനങ്ങളില്‍ ചിലതു മാത്രമാണ്.
മെമ്പര്‍ഷിപ്പ് ഫീസ് ഇല്ലാതെ ബിസിനസ് സ്‌പോണ്‍സര്‍ഷിപ്പ് വഴിയായി പ്രവര്‍ത്തിക്കുന്ന കാനഡയിലെ ഏക മലയാളി സംഘടന എന്ന പദവി സി.എം.എന്‍.എയ്ക്കു മാത്രമാണ്.
ജീവകാരുണ്യ രംഗത്ത് സി.എം.എന്‍.എ ചെയ്യുന്ന സംഭാവനകള്‍ നിരവധിയാണ്. പുതുതായി എത്തിച്ചേരുന്ന നഴ്‌സുമാര്‍ക്കുവേണ്ടി നല്‍കുന്ന മാര്‍ഗനിര്‍ദേശ ക്ലാസുകളും, ഉദ്യോഗാര്‍ത്ഥികളായ നഴ്‌സുമാര്‍ക്കുവേണ്ടി നടത്തുന്ന ടിപ്‌സ് ഫോര്‍ സക്‌സസ് ഇന്‍ ഇന്റര്‍വ്യൂകള്‍ തുടങ്ങിയവയും വളരെയധികം പേര്‍ക്ക് പ്രയോജനപ്പെടുന്നു.
നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി വളരെ കുറഞ്ഞ ഫീസ് നിരക്കില്‍ കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന രജിസ്‌ട്രേഡ് പ്രാക്ടിക്കല്‍ നഴ്‌സസ് എക്‌സാം റിവ്യൂ ക്ലാസുകള്‍ എന്നിവ വളരെയേറെ പേര്‍ക്ക് പ്രയോജനം ചെയ്യുന്നു. ഇങ്ങനെ റെക്കമന്റ് ചെയ്യുന്ന സി.പി.ആര്‍.എന്‍.ഇ റിവ്യൂ ക്ലാസുകളുടെ വിജയശതമാനം 90നു മുകളിലാണ്. അധികം താമസിയാതെ നെക്ലെസ് ആര്‍.എന്നിനുവേണ്ടിയും റിവ്യൂ ക്ലാസുകള്‍ തുടങ്ങാന്‍ ആലോചനയുണ്ട്.
നഴ്‌സുമാരും സുഹൃത്തുക്കളും, കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ഡിന്നര്‍നൈറ്റിനു മാറ്റുകൂട്ടും. ഡോ. സഞ്ജുക്താ മൊഹന്താ "ഡെന്റല്‍ കെയര്‍ ഫോര്‍ അഡള്‍ട്ട്‌സ് & ചില്‍ഡ്രന്‍സ്' എന്ന വിഷയത്തെപ്പറ്റിയുള്ള സെഷനും നടത്തും.
ഇന്റര്‍നാഷണല്‍ നഴ്‌സിംഗ് സ്റ്റുഡന്റ്‌സിനായി ഏര്‍പ്പെടുത്തിയുട്ടുള്ള വെരി റവ. പി.സി സ്റ്റീഫന്‍ കോര്‍എപ്പിസ്‌കോപ്പ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പുകള്‍ ഡിന്നര്‍ നൈറ്റില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും നറുക്കിട്ട് എടുക്കുന്ന രണ്ട് പേര്‍ക്ക് വിതരണം ചെയ്യും.