Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 41: സാംസി കൊടുമണ്‍)

Published on 24 April, 2019
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 41: സാംസി കൊടുമണ്‍)
പൊട്ടാന്‍ പഴുതുകള്‍ അന്വേഷിക്കുന്ന അഗ്നിപര്‍വ്വതം പൊട്ടി.... അയാളുടെ കൈ കവിളില്‍ പതിച്ചു. ഓര്‍ക്കാപ്പുറത്തുള്ള കൈയ്യേറ്റത്തിന്റെ പ്രകോപനം എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. ബാക്കി പതുക്കെ അയയ്ക്കാം എന്നു പറഞ്ഞതില്‍ എന്തായിരുന്നു തെറ്റ്. അതോ തന്റെ ശരീര ഭാഷയില്‍ എന്തെങ്കിലും.... ശബ്ദത്തില്‍.... അല്ല നിറഞ്ഞ ആത്മാര്‍ത്ഥതയോടെയാണു പറഞ്ഞത്. പക്ഷേ പൊട്ടിത്തെറിക്കാന്‍ കാത്തു നിന്നവന്‍ കാരണങ്ങള്‍ കണ്ടെ ത്തുകയായിരുന്നിരിക്കാം. അതാരംഭം മാത്രമായിരുന്നു. പത്തു വയസ്സുള്ള ടോമിയെ നോക്കി ഒരുനാള്‍ അയാള്‍ ചോദിച്ചു. ഒരു ഡി.എന്‍.എ.ടെസ്റ്റ്....?

“”എന്ത്....’’ ശാന്ത കേട്ടതു വിശ്വസിക്കാനാകാതെ അയാളെ തുറിച്ചു നോക്കി. അവളുടെ ശരീരം ആകെ പുകയുന്നു. അഗ്നിയിലേക്ക് എടുത്തെറിയപ്പെടുന്നു. പണ്ട ് ഒരു സാധു സ്ത്രീ അഗ്നിയില്‍ തന്റെ ചാരിത്രം തെളിയിച്ചു എന്നു കേട്ടിട്ടുണ്ട ്. കാലം തിരിച്ചുവരികയാണോ....തീയ്ക്കു പകരം ഡി.എന്‍.എ. തന്റെ മകനില്‍ കലര്‍പ്പില്ലെന്നയാള്‍ക്കുറപ്പിക്കണം. സ്ത്രീ അപമാനിതയായിരിക്കുന്നു. പണ്ട ് ഒരാളെ സ്‌നേഹിച്ചിരുന്നു. ഇപ്പോഴും അയാള്‍ ഉള്ളില്‍ എവിടെയോ ഉണ്ട ്. എന്നു കരുതി.... കാണുന്നവരെയെല്ലാം കിടക്കയിലേക്ക് ക്ഷണിക്കത്തക്കപോലെ താന്‍ അധഃപതിച്ചവള്‍ എന്നല്ലേ അയാള്‍ പറഞ്ഞത്. അവളില്‍ ആത്മാഭിമാനം ഉണര്‍ന്നു. മതി ഇനി പറ്റില്ല. കരച്ചില്‍ വന്നില്ല, കരയുവാനുള്ള കാലം കഴിഞ്ഞിരിക്കുന്നു. ഇതു ജീവിതമാണ്. സംശയാലുവായ ഒരുവന്റെ കൂടെയുള്ള ജീവിതം ദുരിതമാണ്. തീരുമാനങ്ങളുടെ കാലം. വെടിപ്പുരയിലെ തീ പോലെയായി ജീവിതം. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്..... സൈ്വര്യം എന്നൊന്നില്ലാതായി. എന്തിന്റെയോ പേരില്‍ പരസ്പരം പൊരുതുന്ന രണ്ട ുപേര്‍. പാവം ടോമി അവന്റെ കണ്ണുകളില്‍ വിഷാദമാണ്. ഒരു തെറ്റും ചെയ്യാത്തവന്‍ വെറുക്കപ്പെടുകയാണ്. അവനു ഞാന്‍ മതി. തുറന്നുപറച്ചില്‍ ആവശ്യമായിരുന്നുവോ...? പുതു ജീവിതത്തിലേക്കു കടക്കുമ്പോള്‍ മനസ്സു ശുദ്ധമായിരിക്കട്ടെ എന്നു കരുതി ഒരു കുമ്പസാരം പോലെ എല്ലാം പറഞ്ഞു. പക്ഷേ അതിപ്പോള്‍ തനിക്കെതിരെയുള്ള കുറ്റപത്രമായി മാറിയിരിക്കുന്നു. നീചനായവന്റെ ദുഷ്ടബുദ്ധി. ഒരു നേഴ്‌സിനെ കെട്ടി കോടീശ്വരനാകാം എന്നതായിരുന്നു അയാളുടെ ലക്ഷ്യം. അതല്ലാതെ അയാള്‍ ഒരിക്കലും തന്നെ സ്‌നേഹിച്ചിട്ടില്ല. മനസ്സിനു കുഷ്ഠം പിടിച്ചവന്‍.

പിറ്റേന്ന് കോഫിടേബിളില്‍ അവള്‍ അയാളോടതു പറഞ്ഞു “”നിങ്ങളുടേതല്ലെന്നു സംശയിക്കുന്ന ഒരു കുട്ടിയുടെ പിതാവായി ഇനി നിങ്ങള്‍ ഇവിടെ തുടരണമെന്നില്ല. അല്ലെങ്കില്‍ ഞങ്ങള്‍ പോകാം.’’

“”ശാന്തമ്മേ..... അതു ഞാന്‍ അപ്പോഴത്തെ ദേഷ്യത്തിനു പറഞ്ഞതല്ലേ.... നീ ക്ഷമിക്ക്. ഞാന്‍ കാലു പിടിക്കാം....’’ അയാള്‍ അപ്രതീക്ഷിതമായ അവളുടെ പ്രഖ്യാപനം കേട്ട് കരച്ചിലിന്റെ വക്കോളം എത്തി.

“”എന്റെ കാലു പിടിക്കുന്ന ഒരു ഭര്‍ത്താവിനെ എനിക്കാവശ്യമില്ല.... മാത്രമല്ല നിങ്ങള്‍ക്ക് ഇനിയും എന്നോട് ദേഷ്യമുണ്ട ാകും അപ്പോഴൊക്കെ നിങ്ങളുടെ നാവില്‍ നിìം പഴുപ്പും ചലവും ഒഴുæം. പിന്നെ വീണ്ട ും വീണ്ട ും കാലുപിടുത്തം. അതു വേണ്ട .’’ ജ്വലിക്കുന്ന കണ്ണുകളുമായി അവള്‍ എഴുന്നേറ്റു പോയി.

അയാള്‍ ഒന്നു രണ്ട ു മാസം നടതുറക്കും എന്ന പ്രതീക്ഷയില്‍ അവിടെ കഴിഞ്ഞു. പിന്നെ ബാങ്കിലുള്ളതൊക്കെ എടുത്ത് നാട്ടിലേക്ക് വണ്ട ികയറി. അപവാദങ്ങളുടെ ഒരു വലിയ കെട്ട് അയാള്‍ കണ്ട വര്‍ക്കും കേട്ടവര്‍ക്കും കൈമാറിയിരുന്നു. ആളുകളുടെ നോട്ടവും ചിരിയും ദ്വയാര്‍ത്ഥമുള്ളതായിരുന്നെന്നറിഞ്ഞിട്ടും അതിജീവിക്കാന്‍ പഠിച്ചു. കുശലാന്വേഷണം എന്ന രൂപത്തില്‍ അയാളെക്കുറിച്ച് ചോദിച്ചവരോടൊക്കെ പറഞ്ഞു. “”ഹി ഈസ് നോമോര്‍.’’ അതു സത്യമായിരുന്നു. അയാള്‍ തന്റെ ജീവിതത്തില്‍ ഇനി ഇല്ല.

ടോമിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ മൗനം പാലിച്ചു. മൗനം കൊണ്ട വന്റെ വായ് അടപ്പിക്കാനാകാതെ വന്നപ്പോള്‍, അവന്റെ വ്യസനമുള്ള കണ്ണുകളിലേക്ക് നോക്കി, ഒതുങ്ങാത്ത അവന്റെ മുടി തലോടി പറഞ്ഞു “”ഹി ലെഫ്റ്റസ്....’’ വിതുമ്പിപോയി അവനും കരഞ്ഞു. അവന്‍ പിന്നീട് ഒരിക്കലും ചോദിച്ചിട്ടില്ല. ജീവിതം ഒറ്റപ്പെടവരുടെ തുരുത്തില്‍.

ഒരുനാള്‍ ഒരു ഫോണ്‍. “”ഹലോ ഇത് ശാന്തമ്മയാണോ....?’’

“”അതേ....’’

“”ശബ്ദം കൊണ്ട ് എന്നെ മനസ്സിലായോ....’’ സ്വയം വെളിപ്പെടുത്താത്തവന്റെ ചോദ്യം. ശബ്ദം ആത്മാവിലെവിടെയോ കിടന്ന് ചിറകടിക്കുന്നു. വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്നില്ല.

“”ഞാന്‍..... ഫാദര്‍..... തോമസ്.....’’ ഫോണില്‍ അല്‍പനേരത്തെ മൗനം. ശാന്തമ്മ വിശ്വാസം വരാതെ ഫോണും പിടിച്ചു നിന്നു. “”ഹലോ കട്ടായോ..... ഞാനിപ്പോള്‍ നിങ്ങളുടെ ഇടവകയില്‍ ഉണ്ട ്. ഹയര്‍സ്റ്റഡീസിനു വന്നതാ.... വീട്ടില്‍ നിന്നും താനിവിടെയുണ്ടെ ന്നറിഞ്ഞു. എപ്പഴാ കാണുന്നത്..’’

“”എപ്പോള്‍ വേണമെങ്കിലും കാണാം.’’ ശാന്തമ്മ അങ്ങനെയാണു പറഞ്ഞത്. അവള്‍ക്ക് സ്വയം വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

“”എങ്ങനാ വരുന്നത്. കാറില്ല.’’

“”ഞാന്‍ വരാം.’’

“”എപ്പോള്‍’’

“”ഇപ്പോള്‍’’

പാഴ്‌സനേജില്‍ നിന്നും ഫാദര്‍ തോമസിനെ പിക്ക് ചെയ്യുമ്പോള്‍, ശാന്തമ്മയുടെ മനോവികാരം എന്തായിരുന്നു? കളഞ്ഞുപോയ എന്തോ ഒന്ന് വളരെ നാളത്തെ അന്വേഷണത്തിനുശേഷം കണ്ടെ ത്തിയപോലെ. അവര്‍ കാറില്‍ അല്പനേരം കണ്ണില്‍ കണ്ണില്‍ നോക്കി. ശാന്തമ്മയുടെ പെറ്റിക്കോട്ടിനുള്ളിലേക്ക് താഴ്ന്നിറങ്ങിയ കൈകള്‍. വല്ലാത്തൊരു കോരിത്തരിപ്പ്.

“”എന്താ ശാന്തമ്മേ ചിരിക്കുന്നത്’’

“”ഓ.... ഒന്നുമില്ല....’’

വീടെത്തുന്ന വരെയും അവര്‍ വിശേഷങ്ങള്‍ ചോദിച്ചും പറഞ്ഞും ഇരുന്നു.

“”ഇത്ര നാളും എവിടെയായിരുന്നു.’’ ഉപചാരങ്ങള്‍ കഴിഞ്ഞ് അവള്‍ സോഫയില്‍ അഭിമുഖമായിരുന്ന് അയാളുടെ കണ്ണുകളില്‍ നോക്കി ചോദിച്ചു. ചോദിച്ചു കഴിഞ്ഞപ്പോഴാണ് ചോദ്യത്തിന്റെ നിരര്‍ത്ഥകത അവളില്‍ മുളച്ചത്. “”ഞാന്‍ കുറെ കാത്തു തിരിച്ചുവരുമെന്ന് കരുതി.’’ അവള്‍ അവളുടെ മനസ്സ് അറിയിച്ചു.

“”തിരിച്ചുവരാന്‍ മോഹമുണ്ട ായിരുന്നെങ്കിലും പറ്റുമായിരുന്നില്ല. ചെന്നുവീണ ചുറ്റുപാടുകള്‍. അധികാരത്തിന്റെ ലഹരി, എവിടെയും കിട്ടുന്ന സ്തുതിയും വന്ദനങ്ങളും, അധികാരം തരുന്ന കൈമുത്തുകള്‍. അതിലൊക്കെ കുറെ ഭ്രമിച്ചു പോയി. പിന്നെ അപ്പന്റെ അഭിമാനം. കാലം പോകവേ തിരിച്ചറിയുകയായിരുന്നു അപ്പന്റെ പൊങ്ങച്ചത്തിന് ബലിയാകുന്നത് എന്റെ ജീവിതമാണെന്ന്. ഒരു തരം വിരക്തി ജീവിതത്തെ ബാധിക്കാന്‍ തുടങ്ങി. ദൈവരാജ്യവും അതിലെ നിത്യമായ ആനന്ദങ്ങളും മരണാനന്തര ജീവിതത്തില്‍ നേടി തരുന്നതെന്താണ്. ഞാനൊരു സംശയാലുവിനെപ്പോലെ ചോദ്യങ്ങള്‍ കൊണ്ട ് എന്റെ രാത്രികളെ മാന്തി. ഒരു മാറ്റം കൊതിക്കുന്ന മനസ്സ്. തൃഷ്ണകളാല്‍ ശരീരം എങ്ങോട്ടൊക്കെയോ ഓടാന്‍ വെമ്പുന്ന ഒരു കാലം. എനിക്കെന്നോട് സത്യസന്ധനാകാന്‍ ഏറെ പൊരുതേണ്ട ി വരുന്നു. സഭയില്‍ അനേകം ചെളിക്കുഴികള്‍ രൂപപ്പെടുകയും, അതില്‍ നീന്തിത്തുടിക്കുന്നവരുടെ നാറ്റത്തിന്റെ ഒരോഹരിക്കാരനായി മറ്റുള്ളവര്‍ തന്നെയും മുദ്രകുത്തുമ്പോള്‍ ഒരു ബധിരനെപ്പോലെ അവരെ നോക്കാനേ കഴിയുന്നുള്ളൂ. അധികാരത്തിന്റെ പാദസേവകരുടെ ഒരു സംഘം സ്വവര്‍ക്ഷരതിക്കാര്‍ക്കും, ബലാല്‍സംഗികള്‍ക്കും കുട പിടിക്കുന്നു. കാപട്യത്തിന്റെ മുഖംമൂടി അണിഞ്ഞ ഒരു വ്യവസ്ഥിതിയില്‍ ഞാന്‍ എത്രനാള്‍ എന്നെ തളിച്ചിടും. ഒന്നു മാറിനില്‍ക്കാനാണീ പി.എച്ച്.ഡി. ഒരൊളിച്ചോട്ടം. അപ്പന്‍ മരിച്ചിട്ട് രണ്ട ു വര്‍ഷം കഴിഞ്ഞു. ഇനി അപ്പന്റെ ദുഃഖത്തെക്കുറിച്ച് വേവലാതിപ്പെടേണ്ട .’’ ഫാ.തോമസ് ഒരു കുമ്പസാരിയെപ്പോലെ ശാന്തമ്മയെ നോക്കി.

ബാല്യകാലങ്ങളിലൂടെ അവര്‍ ഒത്തിരി നടന്നു. നല്ലിടയനാകാന്‍ നടത്തിയ പാഴ്ശ്രമങ്ങള്‍. മനസ്സില്‍ മൃഗീയതയുടെ കരിംതേളുകളെ ഒളിപ്പിച്ചു നടക്കുന്ന മുഖംമൂടികളുടെ നടുവില്‍ നിന്നും ഒറ്റപ്പെട്ടവന്റെ കഥകള്‍. അസൂയ മൂത്ത് അയല്‍ക്കാരനു വാരിക്കുഴികള്‍ പണിയുന്ന കുഞ്ഞാടുകളെ മേയിക്കാന്‍ നിയോഗിക്കപ്പെട്ടവന്റെ നിസ്സഹായത. നന്മ എവിടെയും കണ്ട ില്ല. എന്നും ഒരു ഒളിച്ചോട്ടക്കാരന്‍. ഇതും ഒരൊളിച്ചോട്ടമാണ്. ഏറെനേരം അവര്‍ അവരവരുടെ ചിന്തകളുടെ ലോകത്തില്‍ ആയി. പെട്ടെന്ന് ഫാ. തോമസ് ചോദിച്ചു. “”ശാന്തമ്മയുടെ കുടുംബത്തെക്കുറിച്ചൊന്നും പറഞ്ഞില്ല.’’

“”ജീവിതം ഉടഞ്ഞ പിഞ്ഞാണം പോലാ.... ഒരിക്കല്‍ ചിതറിയാല്‍ എത്ര ചേര്‍ത്തുവെച്ചാലും ചോര്‍ച്ചയുണ്ട ാകും.’’ എങ്ങും തൊടാതെ ശാന്തമ്മ ഒരു തത്വം പറഞ്ഞു.

“”എന്താണു ശാന്തമ്മ ഉദ്ദേശിക്കുന്നത്.’’

“”ഞാന്‍ എന്റെ ജീവിതത്തെക്കുറിച്ചാണു പറഞ്ഞത്.... ഒന്നും അറിയാത്ത പ്രായത്തില്‍ എന്നില്‍ നഖക്ഷതങ്ങളേല്പിച്ച് ചിലര്‍ എങ്ങോട്ടൊക്കെയോ ഒളിച്ചോടിയില്ലേ.....’’

ഫാ. തോമസ് ഒന്നു ഉള്‍വലിഞ്ഞു. എന്നിട്ടു സ്വയം ഉള്‍ക്കൊണ്ട ുകൊണ്ട ് പറഞ്ഞു “”ഒന്നും മനഃപൂര്‍വ്വമായിരുന്നില്ലല്ലോ.... സാഹചര്യങ്ങള്‍ ചിലപ്പോള്‍ നമ്മുടെ കയ്യില്‍ നിന്നും വഴുതി പോകും. ക്ഷമിക്കൂ എന്നല്ലാതെ ഞാനെന്തു പറയേണ്ട ു.’’

“”ക്ഷമിക്കയും മറക്കുകയുമല്ലാതെ ഞാനും എന്തു ചെയ്യാന്‍...?’’

“”ഭര്‍ത്താവെവിടെ..’’

“”മരിച്ചുപോയി....’’ അവള്‍ രണ്ട ാമതൊന്നാലോചിക്കാതെ പറഞ്ഞു.

ഫാ തോമസ് ഒന്നു നിശ്വസിച്ചു. “”അതും വിധിയായിരിക്കാം.’’

“”എല്ലാം വിധിയാണ്... ഒരു മകനുണ്ട ്. അവന്‍ സ്കൂളില്‍ പോയിരിക്കുന്നു. നമുക്ക് ഊണു കഴിക്കാം.’’

ഊണുമേശയില്‍ അവളുടെ ജീവിതത്തിലെ താളപ്പിഴകളെക്കുറിച്ച് എല്ലാം പഴയ ആ കൂട്ടുകാരനോട് വിശദമായി പറഞ്ഞു “”പുകയുന്ന അടുപ്പ് ഒരു ഭവനത്തില്‍ അശാന്തി പരത്തും.’’ അയാളെ തിരികെ വിളിക്കാനുള്ള ഒരു സൂചനയ്ക്ക് അവള്‍  ഫാദറിനു കൊടുത്ത മറുപടിയില്‍ നിന്നും അവളുടെ തീരുമാനം ഉറച്ചതാണെന്നറിഞ്ഞു. ഫാ. തോമസിന്റെ സാമീപ്യം ശാന്തമ്മയില്‍ ഒരു പുതുജീവന്‍ നിറയ്ക്കുന്നതുപോലെ. പ്രിയമുള്ള ആരോ അടുത്തുള്ളതുപോലെ. ഒരു കുമ്പസാരം കഴിഞ്ഞപോലെ അവളുടെ ഉള്ള് ശാന്തമായി. അവള്‍ ഉത്സാഹിയായി.

ഫാ.തോമസിന്റെ ഉള്ളില്‍ മറ്റൊരു വിഷാദരൂപം തെളിഞ്ഞു. അതു പുറത്തു ചാടാന്‍ അവസരം കൊടുക്കാതെ, സ്കൂളില്‍ നിന്നും വന്ന ടോമിയെ പരിചയപ്പെട്ടു. ടോമി അച്ചനു സ്തുതി പറഞ്ഞു.

ഫാദറിനെ തിരികെ കൊണ്ട ാക്കുമ്പോള്‍, അവളുടെ കാറില്‍ വളരെ നാളുകളായി കേള്‍ക്കാത്ത ഒരു പാട്ട് അവള്‍ വെച്ചു. ആ പാട്ടില്‍ അവളുടെ മനസ്സും പുതുസ്വപ്നങ്ങളും ഉണ്ട ായിരുന്നു.

കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ ഫാ. ചോദിച്ചു “”അയാളെ ഒന്നുകൂടി വിളിച്ചു കൂടേ.... വളര്‍ന്നുവരുന്ന കുഞ്ഞിന് അപ്പന്‍ വേണ്ടേ .....’’

“”വേണ്ട .... അവന്‍ അപ്പനില്ലാതെ വളരട്ടെ....’’ അവളുടെ മറുപടി ദൃഢമായിരുന്നു. തനിക്ക് പരിചയമുള്ള നാട്ടിന്‍പുറത്തുകാരി ശാന്തമ്മയില്ലിതെന്നു ഓര്‍ത്ത്, പിന്നെ ഒന്നും പറഞ്ഞില്ല.

പാഴ്‌സനേജിലെ മൃദുമെത്തയില്‍ ഫാദര്‍ തോമസ് ഇടവഴിക്കുന്നേന്‍ പലതും ആലോചിച്ചു കിടന്നു. ശാന്തമ്മയോട് തനിക്കെന്നെങ്കിലും സ്‌നേഹമുണ്ട ായിരുന്നുവോ....? സ്ത്രീ ശരീരത്തിന്റെ നിഗൂഡതകളെ അറിയുവാനുള്ള തൃഷ്ണയില്‍, കാഴ്ചയില്‍ ശാന്തമ്മ വന്നു പെടുകയായിരുന്നില്ലേ....? അനുകൂലമായ സന്ധ്യകളും, ആളൊഴിഞ്ഞ ചുറ്റുവട്ടങ്ങളും, സമര്‍പ്പണത്തിനു തയ്യാറായ ശാന്തമ്മയും എല്ലാം കൂടി അണിയറകള്‍ പണിതപ്പോള്‍, അവിടേക്ക് ഒഴുകി അടുക്കുകയായിരുന്നു. എപ്പോഴെങ്കിലും ശാന്തമ്മയെ ഓര്‍ത്തു നെടുവീര്‍പ്പിട്ടിട്ടുണ്ടേ ാ...? അവളുടെ ആത്മാവിനെ കണ്ട ിട്ടില്ല. പക്ഷേ അവളുടെ ശരീരം സെമിനാരിയിലെ രാത്രികളില്‍ കൂട്ടായിരുന്നു. അവളുടെ കൊച്ചുമുലകളെ അറിഞ്ഞതും, ഈരിഴയന്‍ തോര്‍ത്തില്‍ അരുവിയില്‍ കുളിക്കുന്ന അവളുടെ നഗ്നതയിലേക്കുള്ള ഒളിഞ്ഞുനോട്ടവും. അടക്കാന്‍ വയ്യാത്ത നഷ്ടബോധത്താല്‍ എത്രയോ പ്രാവശ്യം കിടക്കയുമെടുത്ത് പുറപ്പെടാന്‍ കൊതിച്ചു. അപ്പന്റെ സമൂഹത്തിലെ വില.... ദൈവരാജ്യത്തിനുവേണ്ട ിയുള്ള ത്യാഗം.....

ശാന്തമ്മയോട് അനീതി കാട്ടിയോ.... അവളോട് സ്‌നേഹമാണെന്നു പറഞ്ഞിരുന്നുവോ.... ഇല്ല... സ്വയം നീതീകരിക്കുന്നവനെപ്പോലെ നിഷേധിച്ചു. ദാഹാര്‍ത്തമായ ശരീരം കൊടുങ്കാറ്റുമാതിരി വരുതിയില്‍ നില്‍ക്കാതെ വഴുതിമാറുന്ന വന്യമുഹൂര്‍ത്തങ്ങളില്‍പ്പോലും വീണുപോയില്ല. തന്നെപ്പോലെ വറുതിഅനുഭവിക്കുന്ന ഗള്‍ഫ് കൊച്ചമ്മമാര്‍ ഒരുക്കിയ സ്‌നേഹവിരുന്നുകള്‍ നിഷേധിച്ചപ്പോള്‍, അവര്‍ അപവാദം പ്രചരിപ്പിച്ച് തോജോവധം ചെയ്തില്ലേ.... ദുഃഖം തോന്നിയില്ല. കുഞ്ഞാടുകളില്‍ ഊനമുള്ളവയ്ക്ക് ഒരു കൈ താങ്ങായി നില്‍ക്കാന്‍ ഉത്സാഹിച്ചു. അവരുടെ പെണ്‍മക്കളെ പ്രമാണിമാര്‍ തന്റെ കിടപ്പറയില്‍ കണ്ട തായി ഊമക്കത്ത്. ക്രിസ്തുവിലേക്ക് കൂടുതല്‍ അടുത്തു നില്‍ക്കാന്‍ ആഗ്രഹിച്ചു. പക്ഷേ ക്രിസ്തു തന്നില്‍ നിന്നും കൂടുതല്‍ അകലുകയായിരുന്നുവോ...?

സ്ഥലം മാറിവന്ന ഇടവകയിലെ ആദ്യ കുര്‍ബ്ബാനയില്‍ തന്നെ ആ മുഖം കാഴ്ചയില്‍ പെട്ടു. ദുഃഖം തളം കെട്ടി കിടക്കുന്ന ആ കണ്ണുകള്‍ തന്റെ ആത്മാവിനെ വരെ നഗ്നമാക്കി. താനാരെന്നു സ്വയം വെളിപ്പെടുത്തുംപോലെ. ഡല്‍ഹിയില്‍ അപരിചിതര്‍ക്കിടയില്‍ സിസ്റ്റര്‍ സോഫി. തന്റെ കണ്ണുകള്‍ അവളുടെ ശരീരത്തെ കണ്ട ില്ല. അവളുടെ നോവുന്ന ആത്മാവിലേക്ക് അതിറങ്ങുകയായിരുന്നു. സ്‌നേഹിക്കപ്പെടുവാനുള്ള ദാഹം. തന്റെ ആത്മാവിന്റെ നഷ്ടപകുതിയെ കണ്ടെ ത്തിയപോലെ. അന്വേഷിക്കണമായിരുന്നോ ഇത്രനാള്‍? കുമ്പസാരക്കൂട്ടില്‍ ആളൊഴിഞ്ഞ സമയം നോക്കി പാപങ്ങളെ ഏറ്റുപറയാനെത്തിയവള്‍ പാപിനിയായിരുന്നില്ല. അവള്‍ക്ക് ഏറ്റുപറയാനോ, പൊറുക്കപ്പെടുവാനോ പാപങ്ങള്‍ ഇല്ലായിരുന്നു.

“”സിസ്റ്റര്‍ എന്തിനിവിടെയെത്തി?’’ കുമ്പസാരക്കൂട്ടിലെ വൈദികന്റെ ചുവടുമാറ്റം അറിഞ്ഞ്, വികാരങ്ങളില്ലാതെ അവള്‍ പറഞ്ഞു.

“”മോചിതയാകാന്‍.’’

“”ആരില്‍ നിന്ന്’’

“”ജനിപ്പിച്ചവരുടെ നിവൃത്തികേടില്‍ നിന്നുള്ള മോചനം. ദാരിദ്ര്യത്തില്‍ നിന്നുള്ള മോചനം. നാട്ടുകാരുടെ ദുഷിച്ച സഹതാപം പറച്ചിലില്‍ നിന്നും ഉള്ള മോചനം. കെട്ടുപ്രായം കഴിഞ്ഞിട്ടും എന്തേ അവളെ കെട്ടിക്കുന്നില്ല. എന്താണു കുഴപ്പം? പിന്നെ ആണ്‍ കഴുകന്മാരുടെ ശരീരത്തിലേക്കുള്ള ആര്‍ത്തി പൂണ്ട  നോട്ടത്തില്‍ നിന്നുള്ള മോചനം. അപ്പന്‍ ഈ ശിരോവസ്ത്രം വാങ്ങിത്തന്ന് അപ്പന്റെ കടമകളില്‍ നിന്നും സ്വയം മോചിതനായി. പോരേ.....’’

ഇന്നുവരെ ഒരു സഭയുടെ മണവാട്ടിയില്‍ നിന്നും കേള്‍ക്കാത്ത ധീരവും സത്യസന്ധവുമായ മറുപടി മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. സേവനം.... കര്‍ത്താവിന്റെ മണവാട്ടി എന്നൊന്നും അവര്‍ പറഞ്ഞില്ല. പിന്നെ ഒന്നും ചോദിക്കാന്‍ തോന്നിയില്ല. സ്തുതിയും വാഴ്‌വുകളും നല്‍കി, കുമ്പസാരക്കൂട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍, ജീവിതം ഒരു പുതിയ നടവഴിക്കു തിരിയുംപോലെ.

പിന്നെ അവരെ കാണുമ്പോള്‍ അവരുടെ കണ്ണുകളിലേക്കു നോക്കി ചിരിച്ചു. തന്നില്‍ നിന്നും അവര്‍ എന്തോ പ്രതീക്ഷിക്കുംപോലെ. പുകഞ്ഞു കത്തുന്ന സ്ത്രീത്വത്തിന് ആശയുടെ കിരണങ്ങള്‍ എറിഞ്ഞു കൊടുത്താല്‍ അത് ആളിക്കത്തും. പിന്നെ തിരിഞ്ഞോടാന്‍ പറ്റില്ല. ഓടിയാല്‍ അവളുടെ  കണ്ണിലെ തീ എല്ലാത്തിനെയും ദഹിപ്പിക്കും. ഒരു തീരുമാനത്തിലെത്തേണ്ട ിയിരിക്കുന്നു. ഇനി വൈകിച്ചു കൂടാ. ഈ പ്രേതഭൂമിയില്‍ നിന്നും രക്ഷപെടണം. ഒപ്പം ക്രിസ്തുവിനെയും മോചിപ്പിക്കണം. ഈ വസ്ത്രവും അധികാരവും ഒരു ഭാരമായി മാറിയിരിക്കുന്നു.

സിസ്റ്റര്‍ സോഫി ഞാന്‍ പടിയിറങ്ങുകയാണ്. ഒരു കൂട്ടിനായി ഒപ്പം പോരാമോ...? ചോദിക്കതന്നെ.

ഉത്തരം പെട്ടെന്നായിരുന്നു.

“”എനിക്ക് എന്റെ അപ്പനെയും കുടുംബത്തെയും അപമാനിക്കാന്‍ കഴിയില്ല. എന്റെ കുരിശ് ഞാന്‍ സ്വയം വഹിച്ച് മലമുകളില്‍ എത്തിക്കാം.’’

കുടുംബത്തിനുണ്ട ാകുന്ന അപമാനം മാത്രമാണവരുടെ തടസ്സം. കുടുംബം സ്വാര്‍ത്ഥമാണെന്നവര്‍ സമ്മതിക്കാന്‍ വളരെ സമയമെടുത്തു. അപ്പനുവേണ്ട ി അപ്പന്റെ ആഗ്രഹത്തിനുവേണ്ട ി ബലിയായവനാണ്. അപ്പന്‍ പോയപ്പോള്‍ മറ്റെല്ലാവരും അവരുടെ സുഖങ്ങളില്‍. ഒറ്റപ്പെട്ടവന്റെ മനസ്സ് ആരും കാണുന്നില്ല. ഇനി ഇതുപോലെ ഒറ്റപ്പെട്ടവര്‍ കുടുംബം സ്ഥാപിക്കണം. അവരുടെ കണ്ണില്‍ പ്രതീക്ഷയുടെ പ്രകാശം. ദൂരെ ദൂരെ ഒരു ദേശം കുടുംബത്തിന്റെ കണ്ണുകള്‍ തേടിപ്പിടിക്കാത്ത ഒരു സ്ഥലം. ആ ആശയത്തെ അവര്‍ നിരാകരിച്ചില്ല.

സഭയുടെ നേതൃത്വത്തിലുള്ള സ്വാധീനം ഉപയോഗിച്ച്, അവര്‍ക്ക് അമേരിക്കയിലുള്ള സേവികാ സംഘത്തിലേക്കൊരു മാറ്റം. തനിക്ക് ഉപരിപഠനത്തിനൊരു വിസ. എല്ലാം ഒത്തുവന്നിരിക്കുന്നു. സോഫി എന്ന ത്രേസ്യാമ്മ വരവിനായി ഒരുങ്ങുന്നു.

ശാന്തമ്മയില്‍ തോമസ് ഇടവഴിക്കുന്നേന്‍ എന്ന കൂട്ടുകാരന്‍ പുതു പ്രതീക്ഷകള്‍ നിറച്ചു. അവള്‍ പുതുവീഞ്ഞാല്‍ നിറയുകയായിരുന്നു. എന്നും അവള്‍ ഫോണില്‍ വിളിച്ച് ക്ഷേമം അന്വേഷിച്ചു.  അവസരം കിട്ടുമ്പോഴൊക്കെ കൂട്ടിക്കൊണ്ട ുപോയി മുന്തിയതരം വൈന്‍ നല്‍കി സല്‍ക്കരിച്ചു. ഒരുനാള്‍ അയാളുടെ കൈകളില്‍ അവള്‍ മുത്തി. എവിടെ നിന്നോ വൈദ്യുതതരംഗം അയാളിലേക്ക് ഒഴുകി. പെട്ടെന്ന് ബോധം വന്നവനെപ്പോലെ വീണ്ടെ ടുപ്പിന്റെ ക്രിസ്തു അയാളില്‍ പ്രവേശിച്ചു. അയാള്‍ പ്രബോധകനായി.

“”ശാന്തമ്മേ നീ നിര്‍ബന്ധിച്ചാല്‍ എനിക്ക് എന്നെ നഷ്ടപ്പെടും. തീര്‍ച്ച. ഞാന്‍ നിനക്കൊരു സഹോദരനെപ്പോലെ ആകാന്‍ കാംക്ഷിക്കുന്നു. തെറ്റുകള്‍ പറ്റിയിട്ടുണ്ട ്. അത് ആവര്‍ത്തിക്കാതിരിക്കുമ്പോഴല്ലേ നാം ദൈവസന്നിധിയില്‍ നീതീകരിക്കപ്പെടുന്നത്. ഞാന്‍ തെറ്റുകളില്‍ നിന്നും ഒഴിയാന്‍ ആഗ്രഹിക്കുന്ന വെറും ശരീരം മാത്രമുള്ള ഒരു മനുഷ്യനാണ്. ഞാന്‍ ആത്മാവിനെ തേടുന്നവനാണ്. നീ ഇപ്പോള്‍ എന്റെ ആത്മാവിനെ എനിക്ക് തിരികെ തരണം. ഞാന്‍ പറയുന്നതു നിനക്കു മനസ്സിലാകുന്നുണ്ട ല്ലോ...?’’

ശാന്തമ്മ അയാളെ ഒരപരിചിതനെ എന്നപോലെ അല്പനേരം നോക്കി. എന്നിട്ട് മുഖം മറച്ച് ഏങ്ങി ഏങ്ങി കരഞ്ഞു. സ്വയം വെളിപ്പെടുത്തിയവളുടെ വേദന. കരയട്ടെ അയാള്‍ വിചാരിച്ചു. അവള്‍ മതിയാവോളം കരഞ്ഞു. പിന്നെ സ്വയം ബലപ്പെട്ട് ചിരിച്ചു. ഇന്നുവരെ കണ്ട ിട്ടില്ലാത്ത തെളിഞ്ഞ ചിരി.

“”നാം സ്വയം തിരുത്തപ്പെട്ടിരിക്കുന്നു അല്ലേ ഫാദര്‍. ഇനി എനിക്കു നിങ്ങള്‍ സഹോദരന്‍.... പൊറുക്കാന്‍ വയ്യാത്ത തെറ്റുകളൊന്നും നമ്മള്‍ ചെയ്തിട്ടില്ല, അല്ലേ ഫാദര്‍.’’ അവര്‍ രണ്ട ുപേരും നിറഞ്ഞ ഹൃദയത്തോടെ ചിരിച്ചു.

ഫാദര്‍ തോമസ് സിസ്റ്റര്‍ സോഫി എന്ന ത്യേസ്യാമ്മയെക്കുറിച്ച് എല്ലാം ശാന്തമ്മയോടു പറഞ്ഞു. അവള്‍ വരുന്നതും കാത്ത് ഈ ളോഹ മോചനത്തെ കൊതിക്കുന്നു. “”ശാന്തമ്മേ ഇനി ഞാന്‍ പറയുന്ന കാര്യം ശ്രദ്ധയോടെ കേള്‍ക്കണം. അയാളെപ്പറ്റി നാട്ടില്‍ തിരക്കി, അയാള്‍ ഗള്‍ഫില്‍ എവിടെയോ പോയി. മറ്റൊരു കല്യാണം കഴിച്ചതായി അറിഞ്ഞു.... ഇനി നിനക്ക് ഒരു പുനര്‍ വിവാഹത്തെക്കുറിച്ചു ചിന്തിച്ചുകൂടേ....’’

ശാന്തമ്മ ഒന്നും പറഞ്ഞില്ല. മനസ്സ് ഒരു തീരുമാനത്തില്‍ എത്തുന്നില്ല. ടോമി ഒരു സ്റ്റെപ് ഫാദറിനെ എങ്ങനെ സ്വീകരിക്കും. ആകുലതകള്‍ അകറ്റാന്‍ ഫാദര്‍ പറഞ്ഞു “”എല്ലാം പരിചയംകൊണ്ട ് നേരെയാകും.’’

സിസ്റ്റര്‍ സോഫി വന്നതിന്റെ രണ്ട ാം തിങ്കളാഴ്ച, അവര്‍ രണ്ട ുപേരും തിരു വസ്ത്രങ്ങള്‍ ഉൂരി. അവര്‍ തോമസ് ഇടവഴികുന്നേനും ത്രേസ്യാമ്മയുമായി സ്വാതന്ത്ര്യത്തിന്റെ മുന്തിരിച്ചാര്‍ മൊത്തി. ശാന്തമ്മ നല്ല തുണയായി എല്ലാത്തിനും മുന്നില്‍ നിന്നു.

അശാന്തമായ മനസ്സ് അടങ്ങുന്നില്ല. കടലില്‍ കളഞ്ഞുപോയി എന്നു കരുതി സമാധാനിച്ചിരുന്ന ആദ്യപ്രേമം തിരകള്‍ വീണ്ട ും കാല്‍ച്ചുവട്ടിലേക്ക് എറിഞ്ഞു തന്നപ്പോള്‍ മനസ്സ് ഒരു കുട്ടിയുടേതെന്നപോലെ ആര്‍പ്പുവിളിച്ചിരുന്നു. പക്ഷേ അതിപ്പോള്‍, തിരുവസ്ത്രം ഊരാതിരിക്കയും താന്‍ നിത്യ കാമുകിയായി സമീപമുണ്ട ാകയും ചെയ്തിരുന്നുവെങ്കില്‍ എന്തായിരുന്നു കുഴപ്പം? അതു പോരായിരുന്നുവോ? അയാള്‍ എന്നും തന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചു കൊണ്ടേ  ഇരിക്കുന്നു. വെറുക്കുവാന്‍ കഴിയുന്നില്ല. അയാളില്‍ എന്തോ ഉണ്ട ്. തന്റെ ആത്മാവിനെ സാന്ത്വനിപ്പിക്കാന്‍ കഴിയുന്ന എന്തോ ഒന്ന്.  ആ സാമീപ്യം തരുന്ന ഒരു കുളിര്‍മ്മ. ആദ്യ അനുരാഗത്തിന്റെ നഖക്ഷതങ്ങള്‍.... സാരമില്ല. ശാന്തമ്മ തോറ്റു കൊടുക്കില്ല. ആര്‍ക്കും ചവിട്ടി മെതിക്കാനുള്ളതല്ലീ ജീവിതം. അതു കാണിച്ചു കൊടുക്കണം. അതൊരു വാശിയായിരുന്നു. രണ്ട ാം കല്യാണം. പക്ഷേ.....

അവള്‍ ബഡ്ഡ് റൂമില്‍ നിന്നും പുതിയ ഒരു ശാന്തമ്മയായി പുറത്തേക്കു വന്നു. ഇടവഴികുന്നേന്‍ തന്റെ ജീവിതത്തിലെ ഭാഗധേയങ്ങള്‍ നിശ്ചയിക്കാനാര്? അവള്‍ അയാളെ മറന്നു. അവളുടെ കോപം അടങ്ങിയിരുന്നു. ചാണ്ട ിക്കുഞ്ഞ് അപ്പോഴും സോഫയില്‍ ചുരുണ്ട ു കിടക്കുകയായിരുന്നു. നന്നായി കൂര്‍ക്കം വലിക്കുന്നുണ്ട ്. ടോമി എവിടെയോ അവന്റെ ലോകത്തിലാണ്. അവന്‍ വളരുകയാണ്. ഒരുനാള്‍ അവനും തന്നെ വിചാരണ ചെയ്യില്ലാന്നാരറിഞ്ഞു. എല്ലാം വരുംപോലെ വരട്ടെ.

അവള്‍ അയാളെ കുലുക്കി വിളിച്ചു. “”വല്ലതും കഴിച്ചിട്ടുറങ്ങ്.’’

“”എനിക്കു വേണ്ട ....’’ ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു പരിസരബോധം വീണ്ട ു കിട്ടിയപ്പോള്‍ അയാള്‍ പറഞ്ഞു.

“”എങ്കില്‍ ബെഡ്ഡില്‍ വന്നു കിടന്നുറങ്ങ്’’ അവള്‍ വിളിച്ചു. ടോമി ഫ്രീസറില്‍ നിന്നും ചിക്കന്‍ പാറ്റി എടുത്ത് മൈക്രോവേവില്‍ വച്ച് ചൂടാക്കി, മമ്മിയെ ഒന്നിരുത്തി നോക്കി അവന്റെ മുറിയിലേക്കു പോയി.

ചാണ്ട ിക്കുഞ്ഞ് മുങ്ങിയും പൊങ്ങിയും വെള്ളത്തിലെ ആമ്പല്‍പോലെ ശാന്തമ്മയുടെ ഉറ്റ തോഴനായും, ബദ്ധശത്രുവായും ഒരേ സമയം തിരശീലയ്ക്കു മുന്നില്‍ ആടി. സുഹൃത്തുക്കളുടെ ഒരു നല്ല കൂട്ടം. അസോസിയേഷനുകളും, പള്ളികളും അയാളെ പ്രസംഗത്തിനു കൂട്ടിക്കൊണ്ട ുപോയി. നന്നായി സല്‍ക്കാരം സ്വീകരിച്ച് തിരികെ വരും. ചാണ്ട ിക്കുഞ്ഞിന് ജീവിതം ആഘോഷമായിരുന്നു. ശാന്തമ്മ ജോലിക്കു പോയാല്‍ പിന്നെ, വീട്ടിലെ പാചകവും, തൂത്തു തുടയ്ക്കലും, അലക്കും എല്ലാം കഴിഞ്ഞാലും സമയം മിച്ചം. സര്‍ക്ഷാത്മകതയുടെ വാതായനങ്ങള്‍ തുറക്കാന്‍ ശ്രമിക്കവേ, അതുമാത്രം പാഴായി എന്ന തിരിച്ചറിവ് കൂടുതല്‍ ലഹരികളില്‍ തല പൂഴ്ത്താന്‍ പ്രേരിപ്പിച്ചു. ടോമിയുടെ തുറിച്ചു നോട്ടവും ശാന്തമ്മയുടെ തിരസ്കാരങ്ങളും ജോണിവാക്കറില്‍ കഴുകി.

അമേരിക്കയില്‍ നാലു വര്‍ഷം കഴിഞ്ഞിരിക്കുന്നു. അമ്മയ്ക്കു മാത്രം മുടങ്ങാതെ കത്തുകള്‍ എഴുതി. അമ്മ ആരെക്കൊണ്ടെ ങ്കിലും മറുപടി എഴുതിക്കും. അമ്മയുടെ ഒരേ ഒരു ദുഃഖമാണ്, വിഷവിത്തായ താന്‍. മദ്യം ഇനിയും നിന്നെ വിട്ടില്ലേ..... പലപ്പോഴും ചോദിക്കും. താന്‍ ഉള്ളില്‍ ചിരിക്കും. ദൈവത്തിന്റെ എല്ലാ ഭണ്ഡാരങ്ങളിലും അമ്മ തനിക്കുവേണ്ട ി നേരുന്നു. തന്റെ മദ്യപാനം തന്നോടൊപ്പമേ തീരുള്ളൂ. അതമ്മക്കറിയില്ല. പിന്നെ “നിന്റെ ഒരു കുഞ്ഞിനെ കണ്ട ് എനിക്ക് കണ്ണടയ്ക്കാന്‍ കഴിയുമോ.’ കുഞ്ഞ്! ഈ പ്രായത്തില്‍, സ്വയം ചിരിച്ചു. അമ്മയ്‌ക്കൊന്നും എഴുതിയില്ല. അമ്മയുടെ കത്തു വായിക്കുമ്പോള്‍ വല്ലാത്ത സങ്കടം തോന്നും. ഇനി കുടിക്കില്ലെന്നു സ്വയം തീരുമാനിക്കും. പിന്നെ എങ്ങനെയോ തീരുമാനങ്ങളില്‍ നിന്നും ഊരും. അമ്മയ്‌ക്കൊരിക്കലെങ്കിലും ഈ മകന്‍ സന്തോഷവും സമാധാനവും കൊടുക്കേണ്ട തായിരുന്നു. നിത്യമായ അശാന്തിയുടെ കുഴിമാടങ്ങളെ അവര്‍ക്ക് താന്‍ നല്‍കിയുള്ളല്ലോ എന്ന വേദനയില്‍ ചാണ്ട ിക്കുഞ്ഞ് കരഞ്ഞു. ഒടുവില്‍ കിട്ടിയ കത്തില്‍ അമ്മ പറഞ്ഞു. “”മോനേ നിന്നെ ഒന്നു കാണണമെന്നുണ്ട ്. നീ ഒന്നു വാ..... എന്നാ എന്റെ കണ്ണടയുന്നതെന്നാരറിഞ്ഞു.” മാതൃത്വം വിളിക്കുന്നു. അതു ശക്തിയായി ഹൃദയത്തില്‍ വന്നലയ്ക്കുന്നു. എന്നും പറയുന്നതുപോലെയല്ല. ഒന്നു പോകണം അമ്മയെ കാണണം. മനസ്സ് വല്ലാതെ ദാഹിക്കുന്നു. ഇനി വൈകിച്ചു കൂടാ.... ശാന്തമ്മയോടു പറഞ്ഞു.

“”എനിക്കാരെയും കാണണ്ട . പോകേണ്ട വര്‍ക്ക് പോകാം.’’ അവളുടെ പ്രതികരണം മനസ്സിനെ മരവിപ്പിച്ചു. അമ്മയുടെ മരണം രണ്ട ാഴ്ച കഴിഞ്ഞ് അനുജന്റെ കത്തിലൂടെ വായിക്കുമ്പോള്‍ ഭൂമിയിലുള്ള എല്ലാത്തിനോടും പകയും വെറുപ്പുമായിരുന്നു. “”ചേട്ടനു വേണ്ട ി അമ്മ ഒത്തിരി കാത്തു.’’ അനുജന്‍ എഴുതിയിരിക്കുന്നു. ചാണ്ട ിക്കുഞ്ഞിന്റെ ഹൃദയത്തില്‍ അമ്മയുടെ വേര്‍പാട് ഒരു മുള്ളായി തറച്ചു. മദ്യം തന്റെ ജീവിതത്തെ താറുമാറാക്കി. അതൊരു തിരിച്ചറിവായി. തിരുത്താന്‍ കഴിയുന്നില്ല. തന്നെ സാന്ത്വനിപ്പിക്കാന്‍ ആരും ഇല്ല. നഷ്ടബോധത്താല്‍ അയാള്‍ ഭ്രാന്തനായി. ഭ്രാന്ത് ശാന്തമ്മയില്‍ അയാള്‍ ഇറക്കി. അവളെ പീഡിപ്പിച്ചു. വളര്‍ന്ന അവളുടെ മകനെ ഓര്‍ത്തില്ല. അടച്ച മുറിയിലെ ആക്രോശങ്ങള്‍ സഹിക്കവയ്യാതെ അവന്‍ കതകില്‍ ഇടിച്ചു. തുറക്കപ്പെട്ട കതകിനു മുന്നില്‍ അവന്റെ കണ്ണുകളില്‍ തീ. “”ഗെറ്റ് ദ ഹെല്‍ ഔട്ടോഫ് ഹിയര്‍.’’ അവന്‍ അലറി. അവന്റെ ശരീരം വിറയ്ക്കുന്നുണ്ട ായിരുന്നു. ഒരു പെട്ടിയില്‍ അയാളുടേതു മാത്രമായ സാധനങ്ങള്‍ ഒതുക്കി ശാന്ത ഡോറിനു വെളിയില്‍ വെച്ചു. പെട്ടിയും തൂക്കി പടിയിറങ്ങുമ്പോള്‍ ചാണ്ട ിക്കുഞ്ഞിനറിയില്ലായിരുന്നു എങ്ങോട്ടെന്ന്. ഒന്നുറപ്പിച്ചു ഇനി ഈ ജന്മം മദ്യം തൊടില്ല. അയാള്‍ പെരുവഴിയില്‍ നിന്ന് അമ്മയ്ക്ക് വാക്കു കൊടുത്തു. ഒരു മൂന്നാം ജന്മത്തിലേക്ക് അമ്മയുടെ ആത്മാവിനെയും പേറി, അവര്‍ ഒപ്പം നടന്നു. ചാണ്ട ിക്കുഞ്ഞ് ഒരു വേദനയായി ജോസിന്റെ മനസ്സില്‍ പലപ്പോഴും കയറി ഇറങ്ങാറുണ്ട ്. ചാണ്ടിക്കുഞ്ഞും മരിയയും ഒക്കെ നൊമ്പരങ്ങളാണു തരുന്നത്.

(തുടരും....)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക