ഫിലാഡല്‍ഫിയ: പ്രത്യാശയുടെയും, പ്രകാശത്തിന്റെയും, ആഹ്ലാദത്തിന്റെയും, നവജീവന്റെയും തിരുനാളായ ക്രിസ്തുവിന്റെ തിരുവുത്ഥാനം ആഗോളക്രൈസ്തവര്‍ക്കൊപ്പം ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാപള്ളിയിലും വിശ്വാസചൈതന്യ നിറവില്‍ ഭക്തിസാന്ദ്രമായ കര്‍മ്മങ്ങളോടെ ആഘോഷിക്കപ്പെട്ടു.
ഏപ്രില്‍ 20 ശനിയാഴ്ച്ച വൈകുന്നേരം 7 മണിക്കാരംഭിച്ച ഈസ്റ്റര്‍ വിജില്‍ സര്‍വീസിനു ഇടവകവികാരി റവ. ഫാ. വിനോദ് ജോര്‍ജ് മഠത്തിപ്പറമ്പില്‍, റവ. ഫാ. സനില്‍ മയില്‍കുന്നേല്‍, സബ്ഡീക്കന്‍ ബ്രദര്‍ ജോബി ജോസഫ് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
യേശുവിന്റെ കുരിശുമരണം ലോകത്തില്‍ അന്ധകാരം പടര്‍ത്തിയപ്പോള്‍ ഉത്ഥാനം പ്രകാശം ചൊരിഞ്ഞു. ക്രിസ്തു ലോകത്തിന്റെ പ്രകാശമാകുന്നു എന്നതിനെ അനുസ്മരിച്ചുകൊണ്ട് ഉത്ഥാനചടങ്ങിനുശേഷം ഫാ. വിനോദ് ഈസ്റ്റര്‍ തിരി തെളിച്ചു. മാനവരാശി ഭയത്തോടെ വീക്ഷിച്ചിരുന്ന മരണത്തെ കീഴടക്കി പ്രത്യാശയുടെ സന്ദേശം നല്‍കി ഉത്ഥാനം ചെയ്ത യേശുവിന്റെ സമാധാനം വൈദികര്‍ എല്ലാവര്‍ക്കും ആശംസിച്ചു.
വസന്തത്തിലെ ഇളംനിറങ്ങളിലുള്ള പുതുവസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ ബാലികാബാല•ാരും, യുവതീയുവാക്കളും, ഇടവകജനങ്ങളും വൈദികരുടെ നേതൃത്വത്തില്‍ ഉത്ഥാനംചെയ്ത യേശുവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് പള്ളിക്കു വെളിയിലൂടെ നടത്തിയ പ്രദക്ഷിണം മനോഹരമായി. യേശുവിന്റെ 33 വര്‍ഷത്തെ പരസ്യജീവിതത്തെ അനുസ്മരിച്ചുകൊണ്ട് പരിശുദ്ധിയുടെ പ്രതീകങ്ങളായ ലില്ലിപ്പൂക്കള്‍ 33 യുവതീയുവാക്കള്‍ അള്‍ത്താരയില്‍ ഉത്ഥിതനായ യേശുവിന്റെ രൂപത്തിനു ചുറ്റും പ്രതിഷ്ടിച്ചു വണങ്ങി.
മികച്ച വാഗ്മികൂടിയായ ഫാ. സനില്‍ മയില്‍കുന്നേല്‍ ഉയിര്‍പ്പുതിരുനാളിന്റെ സന്ദേശം വളരെ ഹൃദ്യമായ ഭാഷയില്‍ പങ്കുവച്ചു. കുരിശുമരണത്താല്‍ മരണത്തെ എന്നെന്നേക്കുമായി കീഴടക്കി ഉത്ഥാനം ചെയ്ത ക്രിസ്തുവിന്റെ സമാധാനം നമ്മുടെ ജീവിതത്തില്‍ ശാശ്വതമായി ലഭിക്കണമെങ്കില്‍ ക്രിസ്തു തന്റെ ജീവിതത്തിലൂടെ പഠിപ്പിച്ചതും, മാതൃക കാണിച്ചുതന്നതുമായ കാര്യങ്ങള്‍ നമ്മുടെ അനുദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് ഫാ. സനില്‍ ഉത്‌ബോധിപ്പിച്ചു.
ഉയിര്‍പ്പുതിരുനാളിന്റെ വിശേഷാല്‍ പ്രാര്‍ത്ഥനകളിലും, ദിവ്യബലിയിലും, മറ്റു ശുശ്രൂഷകളിലും ഇടവകസമൂഹം ഭക്തിയുടെ നിറവില്‍ ആദ്യന്തം പങ്കെടുത്തു. ഉത്ഥിതനായ ക്രിസ്തുവിന്റെ രൂപം വണങ്ങുന്നതിനും, നേര്‍ച്ചകള്‍ അര്‍പ്പിക്കുന്നതിനും വലിയ തിരക്ക് കാണാമായിരുന്നു. ഗായകസംഘം ഈ സമയം ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ചു. മതാധ്യാപിക കാരളിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ സണ്ടേ സ്‌കൂള്‍ കുട്ടികളും മതാധ്യാപകരും വിശുദ്ധവാരത്തിലെ എല്ലാദിവസവും മുതിര്‍ന്നവരുടെ മലയാളം ഗായകസംഘത്തോടൊപ്പം ഇംഗ്ലീഷ് ഗാനങ്ങള്‍ ശ്രൂതിമധുരമായി ആലപിച്ചു.
ജോസഫ് വര്‍ഗീസ് (സിബിച്ചന്‍), ജേക്ക് ചാക്കോ, പ്രശാന്ത് കുര്യന്‍ എന്നിവര്‍ വിശുദ്ധവാരത്തിലെ ലിറ്റര്‍ജി കാര്യങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്തു. മറ്റുക്രമീകരണങ്ങള്‍ ഇടവകവികാരി റവ. ഫാ. വിനോദ് ജോര്‍ജ് മഠത്തിപ്പറമ്പില്‍, കൈക്കാര•ാരായ ബിനു പോള്‍, സജി സെബാസ്റ്റ്യന്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പള്ളിക്കമ്മിറ്റിയും, ഹോസ്പിറ്റാലിറ്റി കമ്മിറ്റിയും, ഭക്തസംഘടനകളും നിര്‍വഹിച്ചു.
ചെയ്തു. മറ്റുക്രമീകരണങ്ങള്‍ ഇടവകവികാരി റവ. ഫാ. വിനോദ് ജോര്‍ജ് മഠത്തിപ്പറമ്പില്‍, കൈക്കാര•ാരായ ബിനു പോള്‍, സജി സെബാസ്റ്റ്യന്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പള്ളിക്കമ്മിറ്റിയും, ഹോസ്പിറ്റാലിറ്റി കമ്മിറ്റിയും, ഭക്തസംഘടനകളും നിര്‍വഹിച്ചു.
ഫോട്ടോ: ജോസ് തോമസ് / എബിന്‍ സെബാസ്റ്റ്യന്‍