Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 43 അവസാന ഭാഗം: സാംസി കൊടുമണ്‍)

Published on 06 May, 2019
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 43 അവസാന ഭാഗം: സാംസി കൊടുമണ്‍)
ഫോണടിക്കുന്നു. മറുതലയില്‍ നിന്നും ശാന്തമായ ആലീസമ്മാമ്മയുടെ സ്വരം. “”നീ നാളെ ഇവിടെ വരെയൊന്നു വരണം. ചിലതൊക്കെ പറയാനുണ്ട ്.’’ ആലീസ് ബന്ധുക്കളെ എല്ലാം വിളിച്ചു. എല്ലാവരോടും പരാതിയും പരിഭവവും ഇല്ലാതെ യാത്ര പറയണം. മേശപ്പുറത്തിരുന്ന ജോണിന്റെ ഫോട്ടോയിലേക്ക് നോക്കി. ആ കള്ളച്ചിരി ഇപ്പോഴും അവിടെയുണ്ട ്. അതവന്റെ അടയാള സ്തൂപം ആയിരുന്നുവല്ലോ. എപ്പോഴും തോറ്റു കൊടുത്തിട്ടുള്ളത് ആ ചിരിയുടെ മുന്നിലാണ്. ആ തോല്‍വി ഒരു സുഖമായിരുന്നു. ആ സ്കൂള്‍ മുറ്റത്തുവെച്ച് അവന്‍ എന്നെ മൊത്തമായി കണ്ട തിനുശേഷം എന്നും തോറ്റു കൊടുക്കുകയായിരുന്നു. ഇപ്പോള്‍ അവന്‍ എങ്ങനെ ഇരിക്കും. എന്നെ ഓര്‍ക്കുന്നുണ്ട ാവുമോ...? ഇവിടുത്തെ കാര്യങ്ങള്‍ ഒക്കെ അറിയുന്നുണ്ടേ ാ...? ഞാന്‍ റിട്ടയര്‍മെന്റ് എടുത്തു. പെന്‍ഷന്‍ ഇല്ല. പെന്‍ഷന്‍ പ്ലാനില്‍ അന്നു ചേരാഞ്ഞത്, അത്ര കൂടി കയ്യില്‍ കിട്ടട്ടേ എന്നു വെച്ചാണ്. എന്നും നമ്മള്‍ ഞെരുക്കത്തില്‍ ആയിരുന്നുവല്ലോ...? എന്നെ നടുക്കടലില്‍ തള്ളി നീ മാത്രം എന്തിനു രക്ഷപെട്ടു. എന്തിനിങ്ങനെ ചെയ്തു. എന്നാലും ഇത്ര വേണ്ട ിയിരുന്നില്ല. വീടിന്റെ മേല്‍ ഇക്യുറ്റിയും ലൈനോഫ് ക്രെഡിറ്റും ഒക്കെ എടുത്തപ്പോള്‍ എനിക്കിത്ര അറിയില്ലായിരുന്നു.

ഹെലനു നീ ഒരു ലക്ഷം കൊടുത്തു അല്ലേ.... അപ്പനെ ഉപേക്ഷിച്ച് അവള്‍ പോയെങ്കിലും നിനക്കവളെ ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല അല്ലേ. എബിക്കും നീ കോളേജിലെ സ്റ്റുഡന്റ് ലോണ്‍ എണ്‍പതിനായിരം കൊടുത്ത് അവനെ കടമുക്തനാക്കി. നീ നിന്റെ സ്‌നേഹവും കടപ്പാടും തീര്‍ത്തു. പക്ഷേ ഞാന്‍ കടത്തിന്റെ വ്യാപ്തി അറിഞ്ഞപ്പോള്‍, നിന്നെ കുറ്റപ്പെടുത്തിയില്ല. എനിക്കതിനു കഴിയില്ലല്ലോ. എന്നാല്‍ എന്നെക്കൊണ്ട ് കഴിയുന്നില്ല.... ഞാന്‍ ശ്രമിക്കാഞ്ഞിട്ടല്ല. വീട് ബാങ്ക് ജപ്തിക്ക് വെച്ചു. നമ്മുടെ മക്കള്‍ നന്നാവില്ലെന്ന് ശപഥം ചെയ്തവരാണല്ലോ.... അവന്‍ എവിടെയോ രണ്ട ു കുട്ടികളുള്ള ഒരുവളുടെ കൂടെയാണു താമസം.

നമ്മള്‍ പരാജിതരാണോ.... അച്ചാച്ചാ....?  നമ്മളെപ്പറ്റി എല്ലാവരും കഥകള്‍ ഉണ്ട ാക്കും. ഉണ്ട ാക്കട്ടെ. നമ്മളെന്തിനു കരയണം. അല്ലെങ്കില്‍  ഈ ജീവിതത്തില്‍ കരയാനെന്താണുള്ളത്. വിജയ പരാജയങ്ങളോ? വിജയമേ നീ എത്ര നാള്‍ വിജയിയായി നില്‍ക്കും? പരാജയമേ നീ പാതാള ഗോപുരങ്ങള്‍ പണിയുമ്പോള്‍ രണ്ട ാത്മാക്കളെ മറക്കരുത്. നമുക്ക് അങ്ങനെ പ്രാര്‍ത്ഥിക്കാം. ഇപ്പോള്‍ ഞാന്‍ ഒരു യാത്രയ്‌ക്കൊരുങ്ങുകയാണ്. നിനക്കറിയാമല്ലോ. വീട് ഞാന്‍ ബാങ്കിനു വിട്ടു കൊടുത്തു. നാളെ കഴിഞ്ഞാല്‍ നമുക്ക് വീടില്ല.

ആലീസ് അത്യാവശ്യ സാധനങ്ങള്‍ നിറച്ച പെട്ടിയുടെ മുകളില്‍ ജോണിന്റെ ഫോട്ടോ വെച്ചു. ഒരിക്കല്‍ക്കൂടി മുറിയെല്ലാമൊന്നു നോക്കി. ഇനിയുള്ളതെല്ലാം ഉപേക്ഷിക്കാനുള്ളതാണ്.

ആലീസ് കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം അകലെയായിരുന്നു. നീയും ഞാനും അനന്തമായ കാലത്തില്‍ ഈ കിടക്കയില്‍ ഒട്ടിച്ചേര്‍ന്നു കിടന്നതല്ലേ.... ഇപ്പോള്‍ ഞാന്‍ മാത്രം. ആലീസ് തേങ്ങി. ഏതോ ഒരു കൈ അവളെ ചുറ്റിവരിയുന്നപോലെ അവള്‍ക്കു തോന്നി. സിഗരറ്റിന്റെ മണം. അതേ.... അതവന്‍ തന്നെ. അവള്‍ ആനന്ദമൂര്‍ഛയില്‍ അനങ്ങാതെ കിടന്നു. ഉറക്കം അവളെ മേലോട്ടുയര്‍ത്തി. താഴെ തന്നെ യാത്രയാക്കാന്‍ വന്നവരുടെ കൂട്ടം. ആരും കരയുന്നുമില്ല ചിരിക്കുന്നുമില്ല. എല്ലാവരോടും യാത്ര പറഞ്ഞു. ഓരോരുത്തരേയും തൊട്ടും പിടിച്ചും ചുംബിച്ചും, ഒടുവില്‍ അന്യര്‍ക്കു പ്രവേശനമില്ലാത്ത ഒരു വാതിലിനു മുന്നില്‍. തിരിഞ്ഞു നിന്ന് എല്ലാവര്‍ക്കും കൈ വീശി, അപ്പോള്‍ തന്റെ മുഖത്ത് ഒരു വിജയിയുടെ ചിരിയുണ്ട ായിരുന്നു. കവാടം മെല്ലെ തുറന്നു. അതില്‍ പ്രവേശിച്ചപ്പോള്‍ അതു തനിയെ അടഞ്ഞു. ഇനി തനിച്ചാണ്.... വഴിയും വാതിലും താന്‍ തന്നെ. ഈ ഇരുട്ടില്‍ വഴി എങ്ങനെ കണ്ട ു പിടിക്കും.... അറിയുവാന്‍ എന്തിരിക്കുന്നു? ഒറ്റവഴിയേ ഉള്ളൂ. ഇരുള്‍ നയിക്കും. അങ്ങകലെ നക്ഷത്രങ്ങളെ കണ്ട ാല്‍ അതാണു വഴി എന്നു തീര്‍ച്ചപ്പെടുത്തുക.

ജോസ് കണ്ണുകള്‍ തുടച്ചു.

മരുഭൂമിയില്‍ നിന്നും ഇതാ തീ ഇറങ്ങിവരുന്നു. ഭൂമുഖത്ത് ഒരു പുതിയ യുദ്ധമുറ ഇതാ തുറന്നു വരുന്നു.

“”ഡാഡ് കം ആന്റ് സീ ദ ന്യൂസ്.’’ മോന്‍ താഴെ ടി.വി.ഓണ്‍ ചെയ്ത് വിളിച്ചു. ടി.വി.യില്‍ കണ്ട  കാഴ്ച അസ്ഥികളെ മരവിപ്പിക്കുന്നതായിരുന്നു. ഒന്നാം ടവ്വര്‍ കത്തിയമരുന്നു. രണ്ട ാം ടവ്വറിലേക്ക് ഒരു പ്ലെയിന്‍ വന്നിടിച്ചിറങ്ങുന്നു. കറുത്ത പുകയും  പിന്നെ ഒരു തീ ഗോളവും ആകാശത്തിലേക്കുയരുന്നു. ടവ്വറുകള്‍ രണ്ട ും ഒലിച്ച് താഴേക്കിറങ്ങുന്നു. അതില്‍ ഉണ്ട ായിരുന്നവര്‍ അടയാളങ്ങള്‍പോലും അവശേഷിപ്പിക്കാതെ കല്ലിലും സിമന്റിലുമായി ഉരുകിച്ചേര്‍ന്നു. അന്തരീക്ഷമാകെ പൊടിപടലങ്ങള്‍. പരിഭ്രാന്തരായ ജനക്കൂട്ടം നാലുപാടും ഓടുന്നു. ആംബുലന്‍സും ഫയര്‍ഫോഴ്‌സും ഓടിയെത്തിക്കൊണ്ടേ യിരിക്കുന്നു. റിപ്പോര്‍ട്ടര്‍ ഒന്നും പറയാന്‍ വാക്കുകളില്ലാതെ ദൃശ്യങ്ങളില്‍ നോക്കി വിതുമ്പുന്നു.

ഭീകരതയുടെ പുതിയ മുഖം. ഏതോ സ്വര്‍ക്ഷത്തിലിരുന്ന് ആêടെ ദൈവമാണ് ചിരിക്കുന്നത്. ഏതു ദൈവരാജ്യത്തിനു വേണ്ട ിയാണിതു ചെയ്തത്. ഭൂമിയിലെ അനേക കുടുംബങ്ങളെ നരകത്തിലേക്ക് തള്ളിവിട്ട് ഏതു ദൈവത്തിനാണ് സന്തോഷിക്കാന്‍ കഴിയുന്നത്. ദൈവങ്ങളും അവരുടെ മതങ്ങളും നശിച്ചുപോകട്ടെ. അയാള്‍ ഉള്ളുരുകി ശപിച്ചു. ദുഃഖിതന്റെ ഈ ശാപം സ്വര്‍ക്ഷത്തിലെ ദൈവത്തിന്റെ നെഞ്ചില്‍ പതിക്കാതിരിക്കുമോ.... കരയുന്ന അനേകം ആത്മാക്കളുടെ വേദന കാണാത്ത ദൈവങ്ങളെ ആര്‍ക്കു വേണം. ദൈവങ്ങളും മതങ്ങളും മുടിഞ്ഞുപോകട്ടെ. അയാള്‍ പ്രാര്‍ത്ഥിച്ചു. ഏതൊരമേരിíന്റെയും അഭിമാനമായിêന്ന ആ മനോഹര സൗധത്തിന്റെ ഒബ്‌സര്‍വേഷന്‍ ഡസ്കില്‍ എത്ര തവണ കയറിയിരിക്കുന്നു. മന്‍ഹാട്ടന്റെ മുഴുപ്പും, ഹഡ്‌സന്റെ വലിപ്പവും കാണിച്ചുതന്ന ആ കണ്ണാടി മാളിക ഇതാ ഒന്നായി ഒലിച്ചില്ലാതാകുന്നു. അതിനു താഴെ എത്രയോ തവണ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തിരിക്കുന്നു.

 മോന്റെ മുഖത്തേക്കൊന്നു നോക്കി. ആര്‍ക്കും ഒന്നും പറയാന്‍ ധൈര്യം ഇല്ല. അമേരിക്കയില്‍ ഭീകരര്‍ ഒരിക്കലും അവസാനിക്കാത്ത ഒരു യുദ്ധമുറ തുറന്നിരിക്കുന്നു എന്ന അറിവ് സിരകളെ മരവിപ്പിക്കുന്നു. മറ്റൊരു പ്ലെയിന്‍ പെന്റ്ഗണില്‍ ഇടിച്ചിറങ്ങി. മറ്റൊന്ന് പെന്‍സില്‍വേനിയായില്‍ തകര്‍ന്നു. അമേരിക്കയുടെ സര്‍വ്വാധിപത്യത്തിന്മേല്‍ വീണ വിള്ളല്‍. ഇന്റലിജന്‍സ് എവിടെ? ലോക പോലീസെന്ന് സ്വയം അഭിമാനിക്കുന്നവന്റെ മൂക്കിനിട്ട് ഇടികിട്ടിയിരിക്കുന്നു. ഇതൊരു തുടക്കമാകാം. യുദ്ധം ഇനി അകത്താണ്. ലോകത്ത് സുരക്ഷിതമായ ഒരു സ്ഥലം ഇല്ലാതായിരിക്കുന്നു.

രണ്ട ുമണിക്കെത്തേണ്ട  ജോലിക്ക് പന്ത്രണ്ട ു മണിക്കുതന്നെ ഇറങ്ങി. ഹൈവേകളെല്ലാം അടച്ചിരിക്കുന്നു. ലോക്കല്‍ സ്ട്രീറ്റില്‍ ഇഞ്ചോടിഞ്ച് നിരങ്ങുകയാണ്. ഇരുപതുമിനിറ്റ് യാത്ര മൂന്നു മണിക്കൂറില്‍ തീര്‍ത്ത് പോസ്റ്റില്‍ എത്തിയപ്പോള്‍ ജനസമുദ്രം ബസ്സിനായി കാത്തു നില്‍ക്കുന്നു. മന്‍ഹാട്ടനിലെത്തി വിവരം അറിഞ്ഞവര്‍ അടുത്ത ട്രെയിനിനു തിരിച്ചു പോന്നവരാണ്. ഇപ്പോള്‍ ട്രെയിന്‍ ഓടുന്നുമില്ല. പിക്മന്‍ ബില്‍ഡിങ്ങിലെ ടി.വി.യില്‍ ജനം ഭ്രാന്തമായി ഓടുന്നതിന്റെ ദൃശ്യങ്ങള്‍. മന്‍ഹാട്ടനിലെ റോഡുകള്‍ എല്ലാം അടച്ചിരിക്കുന്നു. ഒഫിഷ്യല്‍ വാഹനങ്ങള്‍ മാത്രം ചീറിപ്പായുന്നു. സിറ്റിയിലേക്ക് ഒന്നും കടത്തിവിടുന്നില്ല. വിമാനത്തിലുണ്ട ായിരുന്നവരുടെ കുടുംബങ്ങളുടെ വിലാപം. വിമാനത്തില്‍ കടന്നുകയറിയ തീവ്ര മത മൗലികവാദികളാണ്, വിമാനം നിയന്ത്രിച്ചിരുന്നതെന്നു സ്ഥിരീകരിച്ചിരിക്കുന്നു. സംഭ്രമ ജനകമായ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടേ യിരിക്കുന്നു. ഇവിടെത്തന്നെ വന്ന് വിമാനം ഓടിക്കാന്‍ പരിശീലനം കിട്ടിയവരത്രേ.... അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ.

അതാ പരിശുദ്ധന്റെ മുഖവും ചെകുത്താന്റെ ഹൃദയവുമുള്ള ഒരുവന്റെ പടം മിന്നി മറയുന്നു. നേതാവ്, അമേരിക്കയുടെ അടുത്ത സുഹൃത്തായിരുന്നവന്‍. മതത്തിനുവേണ്ട ിയാണത്രേ.... മിഡിലീസ്റ്റിലെ അമിതമായ എണ്ണപ്പണവും, അന്ധമായ മതവിശ്വാസവും ഒരു പുതിയ ലോകക്രമത്തിനു തുടക്കം കുറിക്കുകയാണോ...? ജിഹാതുകള്‍! അള്ളാഹു വലിയവനാണ്. ഈ മണ്ണിരകളുടെ ജിഹാതുകൊണ്ട ് അള്ളാഹുവിന്റെ നാമം വാഴ്ത്തപ്പെടുമോ....? എല്ലാ മതങ്ങളും സ്‌നേഹമാണു ദൈവമെന്നു പറയുന്നു. അള്ളാഹു എന്തു പറഞ്ഞു?... നിന്റെ അയല്‍ക്കാരനെ കൊല്ലുവാന്‍ പറഞ്ഞുവോ....? അള്ളാഹുവിനെ എന്തിനു കുറ്റപ്പെടുത്തുന്നു. അഹങ്കാരിയായ മനുഷ്യന്‍ ദൈവങ്ങളെ കൂട്ടുപിടിച്ച്, തന്റെ മാനസ്സിക വൈകൃതങ്ങളെ അപരിനിലേക്ക് വലിച്ചിറക്കുകയല്ലേ.... അതിനു കൂട്ടുപിടിക്കാന്‍ തലയുറയ്ക്കാത്ത കുറെ അപരാതികള്‍. അവിഹിത മാര്‍ക്ഷങ്ങളിലൂടെ വരുന്ന പണം എല്ലാത്തിനും കൂട്ടുനില്‍ക്കുന്നു. ഈ പ്രപഞ്ചമാകെ ഏക ദൈവത്തിന് ഏല്‍പ്പിച്ചുകൊടുത്താല്‍ പോലും പിന്നെയും കലാപങ്ങള്‍ തുടരില്ലേ.... അല്ലാഹുവില്‍ തന്നെ പ്രത്യേക വിഭാഗങ്ങള്‍ ഇല്ലേ.... ജോസിന്റെ മനസ്സില്‍ക്കൂടി പല ചിന്തകള്‍ കടന്നുപോയി.

എല്ലാവരും പ്രതീക്ഷയോടെ തന്റെ മുഖത്തേക്കു നോക്കുന്നു. വണ്ട ികള്‍ ഒന്നും വരുന്നില്ല. ആര്‍ എവിടെ എന്നറിയില്ല. ജനം ഇരകളായവര്‍. അവരുടേതല്ലാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നവര്‍. ഒരു മണിക്കൂറിലെ കാത്തിരിപ്പിനൊടുവില്‍ ഒരു ബസ്. ജനം പ്രതീക്ഷയോടെ നോക്കുന്നു. ഒന്നാമത്തെ ബസ് എല്‍.ഐ.ജെയിലേക്ക്. എഴുപതോളം പേര്‍ തിങ്ങി ഞെരുങ്ങി. സാധാരണ ഡ്രൈവര്‍ പിറുപിറുക്കേണ്ട താണ്. ഒരു പ്രത്യേക ഒരുമ എല്ലാവരേയും അടുപ്പിക്കുന്നു. ആളെടുക്കാതെ തിരികെവരുവാനുള്ള നിര്‍ദ്ദേശം കൊടുത്തവരെ യാത്രയാക്കി. അടുത്ത അഞ്ചുമിനിറ്റില്‍ രണ്ട ുവണ്ടി. മനസ്സൊന്നു തെളിഞ്ഞു. രണ്ട ു ഷോര്‍ട്ട് ട്രിപ്പ്. ആ വണ്ട ികള്‍ പെട്ടെന്നു തിരിച്ചെത്തും. ആളുകള്‍ ഒഴിയുന്നതനുസരിച്ച് എവിടെനിന്നൊക്കെയോ വന്നു നിറയുന്നു. വണ്ട ികള്‍ വരുന്ന മുറക്ക് ഡെസ്റ്റിനേഷനുകള്‍ മാറ്റി എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു. എട്ടു മണിയായപ്പോഴേക്കും തെരുവൊന്നൊതുങ്ങി. രാവിലെ മുതല്‍ അലഞ്ഞ് മനം മടുത്തവര്‍. സുരക്ഷിതമെന്നു കരുതുന്ന ഭവനങ്ങളില്‍ എത്തിയിട്ടുണ്ട ാകും. രാവിലെ അനേകം പദ്ധതികളുമായി ഭവനങ്ങളില്‍ നിന്നും ഇറങ്ങിയ, ഒരിക്കലും മടങ്ങാത്തവര്‍ക്കുവേണ്ട ി വിലപിക്കുന്ന കുടുംബങ്ങളുടെ കാത്തിരുപ്പ്. മരിച്ചവരുടെ എണ്ണം ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല.

അങ്ങുദൂരെ ആകാശത്തില്‍ ഇപ്പോഴും  കറുത്ത പുക. ശവങ്ങള്‍ എരിയാന്‍ കൂട്ടാക്കാത്തതാണ്. ചുടുകാട്ടില്‍ യമണ്ട ന്‍ പണിക്കര്‍, കത്താത്ത വിറകിനെയും എരിയാത്ത ശവത്തെയും തെറിപറഞ്ഞ്, മുറംകൊണ്ട ് ആഞ്ഞുവീശി ഉടല്‍ കത്തിക്കുന്നപോലെ ആരൊക്കെയോ എവിടൊക്കെയോ ഇരുന്ന് വീശുമുറംകൊണ്ട ്, ഭീകരതയെ വീശി പടര്‍ത്തുന്നുണ്ട ാകാം. അനേകം യമന്മാര്‍ ഒളിസങ്കേതങ്ങളില്‍ ഇരുന്നു സന്തോഷിക്കുന്നുണ്ട ാകാം. ഓരോ കൂട്ടക്കൊലയും അവര്‍ക്ക് ആഘോഷങ്ങളാണല്ലോ....? കാലം തെറ്റി പിറന്നവനാണോ താന്‍. എത്ര എത്ര ദുരന്തങ്ങള്‍ക്കു സാക്ഷി. യുദ്ധങ്ങളുടെ കാലം ചരിത്രത്തിലാണെന്നു കരുതി. യുദ്ധങ്ങളെക്കാള്‍ ഭയങ്കര കൂട്ടക്കൊലകള്‍. മനുഷ്യ മനസ്സ് സാത്താന്‍ കോട്ടയോ? യുദ്ധഭൂമിയില്‍ വിലപിച്ച ഗാന്ധാരിയെ അവര്‍ കേട്ടില്ല, ഒരോ യുദ്ധവും കോരിയിടുന്ന കത്തുന്ന കനലുകള്‍….

മൂന്നാം ദിവസം ഫയര്‍ഫോഴ്‌സിനായി ഒരുക്കിയ പ്രത്യേക ഷെല്‍റ്ററിലേക്കുള്ള ബസ് സര്‍വ്വീസിന്റെ ചുമതലയായിരുന്നു. ഫ്‌ളഷിങ്ങ് കായലോരത്ത് ഒരുക്കിയ ഷെല്‍റ്ററിലേക്ക് ഓരോ അരമണിക്കൂറിലും ബസ് പോകുകയും വരികയും ചെയ്തുകൊണ്ട ിരുന്നു. അമേരിക്കയുടെ എല്ലാ ഭാഗത്തുനിന്നും ഫയര്‍മാന്‍ന്മാര്‍ എത്തിയിട്ടുണ്ട ്. പ്രേതഭൂമി വൃത്തിയാക്കാന്‍ എത്ര കാലം വേണ്ട ി വരുമോ..? ഓരോ ഫയര്‍മാനും തിരിച്ചു വരുമ്പോള്‍, വെന്ത ഇഷ്ടികയുടെയും കരിഞ്ഞ മാംസത്തിന്റെയും മണമാണ് കൊണ്ട ുവരുന്നത്. വെന്ത ആത്മാവിന്റെ മണം. കരിഞ്ഞുപോയ സ്വപ്നങ്ങളുടെ ഗന്ധം. ഇതു പ്രേതഭൂമിയാണ്.

       ജോസിë വല്ലാത്ത മടുപ്പു തോന്നി.   പ്രതീക്ഷ നഷ്ട്‌പ്പെട്ട ഒê ലോകത്തില്‍ ഇനി എന്ത് ?.  ചുറ്റും പരസ്പരം വിഴുങ്ങാനായി വാ പിളര്‍ì നില്‍çന്നവര്‍. കൊല്ലുൂം കൊലയും എല്ലാ മതങ്ങളും വിതിച്ചെടുത്തിരിíുë. എല്ലാവêം അവനവന്റെ ഓഹരിക്കായി പതിയിരിíുì.  സമാധാനം എവിടെ. ഒê ഫയര്‍മാന്റെ കീശയില്‍ നിìം പറì വന്ന ഒê തുണ്ട ു കടലാസ്  കായല്‍ തീരത്ത് കിടന്ന് ജോസിനെ തുറിച്ചു നോçì.  “”യു ആര്‍ ദ ഗ്രെറ്റ്സ്റ്റ് മാം ഇന്‍ ദ വേള്‍ഡ്’’ ഒരേഴു വയസുകാരന്‍ അവന്റെ അമ്മക്കെഴുതിയ മാതൃദിന  ആശംസകള്‍ ആ അമ്മ ഒê നിധിയായി സുക്ഷിച്ചിêന്നത്, ആ അമ്മയുടെ മേശപ്പുറത്തു നിìം മരണത്തെ അതി ജീവിച്ച്, രക്തസാക്ഷിയുടെ സ്മാരകമായി പ്രപഞ്ചത്തെ നോക്കി ചിരിíുì. 

   ആ അമ്മ എവിടെ....? നാളെ ആ æഞ്ഞിനോടു ഞാന്‍ എന്തു പറയും.  അതോ അവനേയും നാളെ ചാവേറുകള്‍ അവêടെ പടയാളിയാçമോ?  വിശ്വാസമെന്ന വെടിമêന്ന് ഒരൊ തലയിലും നിറച്ച് അവര്‍ ഒരോêത്തരെയായി ആള്‍çട്ടത്തിലേക്കിറക്കി വിടുì. എപ്പോള്‍ തിരിí് തീ കൊളുത്തണമെന്നവര്‍ തീêമാനിíുì. ഇനി എല്ലാം അവêടെ കയ്യിലാണ്. ഇവിടെ ഞാന്‍ ആരാണ്.  എന്റെ ആവശ്യമെന്ത്..? ഒരാളെയെങ്കിലും നേര്‍വഴിക്ക് നയിíാന്‍ എനിക്ക് കഴിയുìണ്ടോ...?  നീയും നിന്റെ യുക്തിയും എന്തു നന്മ കൊണ്ട ു വì.

      പഴുത്തൊലിíുന്ന വൃണത്തിന്മേല്‍ ഒê തുള്ളി ഡെറ്റോള്‍ എന്തു ഗുണമാé ചെയ്യുക. പക്ഷേ അതു പോലും ചെയ്യാതെ നിസഹായതയുടെ അടിവസ്ത്രവുമായി എന്തിന് ഈ ഭൂമിയില്‍ ഞാന്‍.

     എല്ലാ മതങ്ങളും നന്മയുടെ വിത്തുകളെയാé മുളപ്പിçന്നത്. എന്നാല്‍ ഒരോ ശിഖരത്തിലും നന്മയുടെ ഇലകളെ തിìവാന്‍ പച്ചിലപ്പുഴുക്കള്‍ പതിയിരിíുì.

    എല്ലാ ദൈവങ്ങളും തോറ്റിരിíുì. വാളുകളും തോçകളും മതാലയങ്ങള്‍çമേല്‍ കൊടിക്കൂറയാæì. യുദ്ധ കാഹളം മുഴങ്ങുì. അതു മഹായുദ്ധമായിരിíും. എല്ലം വെന്തു വെണ്ണീറാകട്ടെ. പുതിയ ദൈവങ്ങള്‍ ഉയര്‍ക്കട്ടെ.

    തോറ്റവര്‍ വിലപിക്കട്ടെ.  ആരാé തോറ്റവര്‍....? ഞാëം എന്നേപ്പൊലെയുള്ളവêം.  അല്ല ഞങ്ങള്‍ തോറ്റവരല്ല.  ഞങ്ങള്‍ നന്മയുടെ പോരാളികളാണ്.  ഞങ്ങള്‍ക്ക് തോല്‍വിയില്ല.

    രാത്രിയുടെ നിശബ്ദതയില്‍  ചെറു തിരകള്‍ കായലിനെ ഇളçì. കായല്‍ ജോസിനെ വിളിíുì. പ്രതിരോധിക്കാന്‍ കഴിയാത്ത ഒê ഉള്‍പ്രേരണയാല്‍ അയാള്‍ കായലിലേക്ക് നടì. അയാള്‍ പ്രാര്‍ത്ഥിച്ചു. “അറിയപ്പെടാത്ത എന്റെ സഹോദരങ്ങളെ, നിങ്ങളുടേതല്ലാത്ത æറ്റത്തിന് നിങ്ങള്‍ ഇരയക്കപ്പെട്ടിരിíുì. ഞാന്‍ മറ്റവര്‍çവേണ്ട ി നിങ്ങളോടു മപ്പു ചോദിçì. മറ്റവന്റെ കണ്ണിലെ ക്രൂരതയും മുഖത്തെ വിജയിയുടെ ഭാവവും എന്നെ ലജ്ജിതനാçì.”

       പെട്ടന്ന് കായല്‍ കടലുപോലെ പ്രക്ഷുബ്ധമായി.  തിരമാലകള്‍ മലപോലെ ഉയര്‍ì. കായലിനടിത്തട്ടില്‍ നിìം  ഒê തീ ഗോളം ഉയêì. തീ ഭൂമിയെ വിഴുങ്ങുന്നതിë മുമ്പായി അയാള്‍ മെല്ലെ മെല്ലെ ഓളങ്ങളിലേക്ക് ഇറങ്ങി.  ഒê ജലതര്‍പ്പണം!... തീ അയാളെ തൊട്ടു.

    അങ്ങു ദൂരെ ഉയരങ്ങളില്‍ രണ്ട ു æഞ്ഞാത്മാക്കള്‍ അയാളെ മാടിവിളിച്ചു. സ്വര്‍ക്ഷം നഷ്ടപ്പെട്ടവര്‍.  “മക്കളെ... ഇത് നിങ്ങല്‍ക്കായും മറ്റനേകര്‍ക്കായുമുള്ള ബലിയാണ്’

          ശുഭം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക