Image

ഉദ്യാനപാലകന്‍(കവിത: രമ പിഷാരി, ബാംഗ്ലൂര്‍)

രമ പിഷാരി, ബാംഗ്ലൂര്‍ Published on 08 May, 2019
ഉദ്യാനപാലകന്‍(കവിത:  രമ പിഷാരി, ബാംഗ്ലൂര്‍)
രവീന്ദ്രനാഥ ടാഗോറിന്റെ ഉദ്യാനപാലകിനെ ഒരു കവിതയുടെ സ്വതന്ത്ര തര്‍ജ്ജിമ


നൂറ്റാണ്ടുകള്‍ക്കപ്പുറവും
എന്റെ കവിതകള്‍

വായിക്കുന്ന  വായനക്കാരാ!

വസന്തത്തിന്റെ ഖനിയിലെ


ഒരു  പൂവോ,

പാറി നടക്കുന്ന 

കാര്‍മേഘങ്ങളിലെ

സ്വര്‍ണ്ണത്തരിയോ

നിങ്ങള്‍ക്കേകുവാന്‍

എനിയ്ക്കാവില്ല..

 

വാതായനങ്ങള്‍

തുറന്ന് പുറം ലോകത്തെ

കണ്ടാലും 

പൂമൊട്ടുകള്‍ വിടരുന്ന

നിങ്ങളുടെ ഉദ്യാനങ്ങളില്‍ നിന്നും  

നൂറു വര്‍ഷങ്ങള്‍ക്കപ്പുറം

പൊഴിഞ്ഞു വീണ പൂവുകളുടെ


സ്മൃതിസുഗന്ധം ശേഖരിച്ചാലും

 

ഹൃദയത്തില്‍

ആഹ്‌ളാദം നിറയുമ്പോള്‍

ശതവര്‍ഷങ്ങള്‍ക്കുമപ്പുറം

ഒരു  വസന്തകാലപ്രഭാതത്തിലുണര്‍ന്ന

ഗാനത്തിന്റെ സുഖശീതളിമ

നിങ്ങള്‍ക്കനുഭവപ്പെടും

ആ ഗാനത്തിന്റെ  മുഴക്കം

നിങ്ങളിലേയ്ക്ക് പ്രവഹിക്കും..


 THE GARDENER

Rabindra Natha Tagore

 

Who are you, reader, reading my poems an hundred years hence?

I cannot send you one single flower from this wealth of the spring, one single streak of gold from yonder clouds.

Open your doors and look abroad.

 

From your blossoming garden gather fragrant memories of the vanished flowers of an hundred years before.

In the joy of your heart may you feel the living joy that sang one spring morning, sending its glad voice across an hundred years.

 

Who are you, reader, reading my poems an hundred years hence?

 

I cannot send you one single flower from this wealth of the spring, one single streak of gold from yonder clouds.

Open your doors and look abroad. 

      


ഉദ്യാനപാലകന്‍ രവീന്ദ്രനാഥ ടാഗോറിന്റെ ഉദ്യാനപാലകിനെ ഒരു കവിതയുടെ സ്വതന്ത്ര തര്‍ജ്ജിമ
രമ പിഷാരി, ബാംഗ്ലൂര്‍

Join WhatsApp News
P R Girish Nair 2019-05-08 11:08:58
Rabindranatha Tagore just write in his beautiful book about the love towards the human being, earth, world and life in general.
Excellent attempt. Congrats Mrs.Reema.
Pisharody Rema 2019-05-08 13:48:38
Thank you Girish Ji

Tagore is a Poet i admired from my Childhood.. I thought i do a poetic trial as a tribute on his Birthday (May 7) 
I used to gift his Geethanjali to my friend's children who visited me and tell them with this humble pride that he is our Nobel Laureate. 
I have never ventured in Translation Except one Article about  Sardar  Patel and when i decided to do a poem i thought it should be of Tagore.. He is one of the poets i wanted to walk back to the past and meet.. 

Thank you Girishji once again for your kind words...


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക