Image

സഭയില്‍ സമാധാന അന്തരീക്ഷം സംജാതമാകണം

Published on 10 May, 2019
 സഭയില്‍ സമാധാന അന്തരീക്ഷം സംജാതമാകണം
കോട്ടയം - കൊല്ലം പണിക്കരുടെ നേതൃത്വത്തില്‍ സഭയില്‍ സമാധാന അന്തരീക്ഷം സംജാതമാകണം എന്ന ഉദ്ദേശത്തോടെ ഇന്ന്‌ (10.5.2019)കോട്ടയം ദേവലോകത്തെക്ക്‌ നടത്തിയ `കുരിശിന്റെ വഴിയില്‍ `, യാക്കോബായകാരന്റെ വിശ്വാസം തകര്‍ക്കുവാന്‍ ഇവിടുത്ത കോടതിക്കോ മറ്റു ശക്തികള്‍ക്കോ കഴിയില്ലായെന്നു ക്‌നാനായ അതി ഭദ്രാസനത്തിന്റെ അഭി ഇവാനിയോസ്‌ തിരുമേനി അഭിപ്രായപ്പെട്ടു.

ക്‌നാനായ സമുദായ ട്രസ്‌റ്റി കമാണ്ടര്‍ സ്‌കറിയാ തോമസ്‌എക്‌സ്‌. എം.പി ഉദ്‌ഘാടനം ചെയ്‌തു. നിരണം ഭദ്രാസനത്തിന്റെ ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌,ക്‌നാനായ ഭദ്രാസനത്തിന്റെ കുര്യാക്കോസ്‌ മോര്‍ ഈവാനിയോസ്‌ എന്നിവര്‍ പ്രസംഗിച്ചു.

വിവിധ സ്ഥലങ്ങളില്‍ നിന്നും വൈദീകരടക്കം ആയിരക്കണക്കിനാളുകള്‍ സംബന്ധിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക