ഒക്ലഹോമ സിറ്റി: മെയ് നാല് ശനിയാഴ്ച ഒക്ലഹോമ സിറ്റിയില്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഒക്ലഹോമയുടെ ( (INAOK) ആഭിമുഖ്യത്തില്‍ നഴ്‌സസ് ദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു.
ദേശീയ നഴ്‌സസ് വാരാഘോഷത്തോടനുബന്ധിച്ചു (മെയ് 6 12 ) ഒക്ലഹോമ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ആഡിറ്റോറിയത്തിലായിരുന്നു സമ്മേളനവും ആഘോഷവും. പരിപാടിയില്‍ ഒക്ലഹോമയിലെ ഇന്ത്യന്‍ നഴ്‌സസ് സമൂഹം പങ്കെടുത്തു.
പ്രസിഡന്റ് ദിവ്യ ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു. നോര്‍ത്ത് ടെക്‌സാസ് ഇന്ത്യന്‍ നഴ്‌സസ് അസ്സോസ്സിയേഷന്‍ മുന്‍ പ്രസിഡന്റും ഇപ്പൊഴത്തെ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനും ദേശീയ സംഘടനയായ നൈനയുടെ മെംബര്‍ഷിപ് ചെയറുമായ ഹരിദാസ് തങ്കപ്പന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു.
ഒക്ലഹോമയിലെ നഴ്‌സുമാരെ സംഘടനയുടെ കുടക്കീഴില്‍ അണിനിരത്തുവാനും കൂടുതല്‍ അംഗങ്ങള്‍ക്ക് മെംബര്‍ഷിപ്പ് നല്‍കി സംഘടന വിപുലമാക്കുവാനും സമ്മേളനത്തില്‍ ചര്‍ച്ചയായി. 201819 വര്‍ഷങ്ങളിലെ നഴ്‌സിംഗ് ഗ്രാജുവേറ്റുകളെ ചടങ്ങില്‍ അനുമോദിച്ചു.
ഒക്കലഹോമയിലെ പുതിയ ഇന്ത്യന്‍ നഴ്‌സിംഗ് സംഘടന എന്ന നിലയില്‍ ഇന്ത്യന്‍ നഴ്‌സുമാരെ ഒരുമിപ്പിച്ചു പ്രൊഫഷണല്‍ ഡെവലപ്‌മെന്റിനും നഴ്‌സിഗ് വിദ്യാഭ്യാസത്തിനും അവസരങ്ങള്‍ നല്‍കുമെന്നും പസിഡന്റ് ദിവ്യ ജോയിക്കുട്ടി പ്രസ്താവിച്ചു. ഒപ്പം നഴ്‌സിംഗ് പ്രസിദ്ധീകരണ സാധ്യതകള്‍ക്കും നെറ്റ് വര്‍ക്കിംഗിനും അവസരമൊരുക്കുവാന്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഒക്ലഹോമ പ്രര്‍ത്തിക്കുമെന്നും ദിവ്യ പറഞ്ഞു. ഒക്‌ലഹോമയിലെ എല്ലാ ഇന്ത്യന്‍ നഴ്‌സുമാരോടും സംഘടനയില്‍ അംഗങ്ങളാകുവാന്‍ പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.