HOTCAKEUSA

മാതൃദിനം (രേഖാ ഷാജി)

രേഖാ ഷാജി Published on 12 May, 2019
മാതൃദിനം (രേഖാ ഷാജി)
മാതൃദിനം സ്‌നേഹത്തിന്‍
സപ്ത സ്വരരാഗഗംഗ
ആകും ഈ മാതൃഹൃദയം
സ്‌നിഗ്ധമാം കാരുണ്യ
വര്‍ഷമായി ഒഴുകുന്ന
മാനസ ഏതു ഉലകില്‍
അമ്മയെന്ന വിശാലമാം
വികാരം അല്ലേ ക്ഷമയുടെ
മറുവാക്കായി മാറുവാന്‍
കഴിയുന്ന ഭാവമാണ്
അമ്മമനസ്സ് സമവാക്യം
ആകുവാന്‍ ആകില്ല
ഒന്നിനും ഒരിക്കലും
ഒന്നിനും ഒരിക്കലും
അമ്മതന്‍ നിസ്വാര്‍ത്ഥ
സ്‌നേവര്‍ഷത്തിന്
വാത്സല്യം
നിറയും മധുര
ഭാവത്തിനും
പ്രപഞ്ചത്തില്‍ തിളങ്ങുന്ന
ദീപജ്വാലയാണ് അമ്മ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക