ഒരുമയോടെന്നും നില്‍ക്കുവാന്‍ മനസ്സോടെ... (പി. സി. മാത്യു)
പി. സി. മാത്യുPublished on 13 May, 2019
അറുപതാം വയസില്‍ ഷഷ്ഠിപൂര്‍ത്തി തികയുമെന്‍ സോദരാ അളവില്‍ക്കവിഞ്ഞനുഗ്രഹങ്ങള്‍ നേടിയ ആറിലൊരുവന്‍... മംഗളങ്ങള്‍ നേരുന്നീ സുദിനത്തിലെന്‍ സോദരര്‍ക്കൊപ്പം മനസ്സാലെ സ്വീകരിക്കൂ ഈ സോദരന്‍ തന്‍ അഭിവാദനങ്ങള്‍
അച്ഛനും അമ്മയും ഊട്ടിവളര്‍ത്തിയ സന്തതി നീയെത്തിയൊടുക്കം അമേരിക്കയില്‍ പക്ഷെ മറന്നീല സോദരരെ ചേര്‍ക്കുവാന്‍ കൂടെ ഉയരങ്ങളില്‍ കൈപിടിച്ചുയര്‍ത്തീടുവാന്‍ ഹൃദയാലുവായി നീ ഉയിര്‌പോലും നല്‍കുമെന്ന് തോന്നിയെനിക്കുമെന്‍ സോദരര്‍ക്കും
പൗരത്വം നേടി നീ അമേരിക്കാനായെങ്കിലും മറക്കാതെ നിന്‍ പിതൃ പാരമ്പര്യം പാഴാക്കാതെ നാടിനെ സ്‌നേഹിക്കുമൊരു പ്രവാസിതന്‍ ഉത്തമ ഉദാഹരണമായി നീ സ്വപക്‌നിയില്‍ നേടിയ പ്രജകളുമായൊരു രാജനെപ്പോല്‍ വാഴുന്നത് കാണുവതും ഭാഗ്യം
കഠിനമായ് പണിയെടുത്തു നീ ദിനമൊഴുക്കിയ വിയര്‍പ്പിന്‍ ഫലം കരുണയാല്‍ ചൊരിഞ്ഞു സര്‍വേശ്വരനനുഗ്രഹമായി നിനക്കും കുടുംബത്തിനും പിന്നെ നാട്ടാര്‍ക്കും നിരാലമ്പരാം നാട്ടിലെ ചില കുടുംബങ്ങള്‍ക്കും ദാനങ്ങളായൊഴുകിയൊരു കുഞ്ഞരുവിപോല്‍
ഒത്തൊരുമിച്ചു വസിക്കുമൊരു സഹോദര കൂട്ടായ്മക്കുള്ളില്‍ ഒളിമിന്നും സ്‌നേഹവും ശാന്തിയും പിന്നെ കാണാം സ്വര്‍ഗ്ഗവും ആഴത്തിലൊരു സ്‌നേഹത്താല്‍ തീര്‍ത്ത താജ് മാഹാളിനെക്കാള്‍ ആയിരം മടങ്ങു ശുഭവും മനോഹരവുമെന്നു നാമറിയുന്നില്ലയോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല