'അമ്മ:
കൊട്ടി കൊട്ടി ഉറക്കീടാം നീ..
കുട്ടി കുറുമ്ബനുറങ്ങിക്കോ
തട്ടിയും മുട്ടിയുണര്‍ത്തല്ലേ...
തെമ്മാടി തൊമ്മനുറങ്ങട്ടെ.
അച്ഛന്‍ വേഗം വന്നീടും
സൂത്രം കൊണ്ട് തന്നീടും
കണ്ണ് തുറന്നു കിടക്കാതെ
കുട്ടി കുറുമ്പനുറങ്ങിക്കോ....
കുട്ടി:
അമ്മെ അമ്മെ പറയമ്മേ...
സൂത്രത്തിന്റെ പേരെന്താ?
കിലുക്കാം പെട്ടി, കമ്പിപ്പൂത്തിരി
മാലപ്പടക്കം, ബലൂണും?
'അമ്മ:
അല്ലാ...അല്ലാ, അല്ലല്ല...
പീപ്പി... പീപ്പി ..പോപ്പോപ്പോ...
കുട്ടി:
പീപ്പി... പീപ്പി ..പോപ്പോപ്പോ...?
ഹാ...ഹാ ഹാഹാ.. ഹാഹാഹാ....
(ഭാവന: കുപ്പിപ്പാല്‍ വലിച്ചു കുടിച്ചു തൊട്ടിലില്‍ കിടക്കുന്ന കുട്ടിയെ ഉറക്കാന്‍ ശ്രമിക്കുന്ന അമ്മയുടെ ഒരു ഉറക്ക് പാട്ട്)