ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പില്‍ ചില കവിതകളും എഴുത്തും ആമി എന്ന പേരില്‍ ഒരു അമേരിക്കന്‍ നമ്പരില്‍ കണ്ടപ്പോള്‍ ധൈര്യപ്പെട്ടു വിളിച്ചു. ചിക്കാഗോ യില്‍ നിന്ന് ഞാന്‍ പറയുന്ന മലയാളം മറുപടിയായി കേട്ടപ്പോള്‍ കുറച്ചു അതിശയത്തോടെ ചോദിച്ചു തൃശ്ശൂര്‍ ഭാഗത്താണോ എന്ന്. സ്‌നേഹാതുരമായി ഓര്‍ക്കാന്‍ വളരെ കുറച്ച് ബാല്യകാല സ്മൃതികളേ ഉള്ളൂ എന്നതിനാലാവാം എനിക്ക് പ്രവാസികളുടെ പരമ ദൗര്‍ബ്ബല്യമായ ഗൃഹാതുരത്വം എന്ന "മഹത്തായ സംഭവം" വളരെ കുറവാണ് . എന്നാലും ഒറ്റപ്പെട്ട അപൂര്‍വ്വ സ്മൃതികള്‍ ഉറങ്ങുന്നിടത്താണ് ലക്ഷ്!മി യുടെ ജന്മദേശം, ആറാട്ടുപുഴ. അതൊരു കൗതുകമായി . ഒപ്പം ഫേസ് ബുക്ക് ന് പതിവുപോലെ നന്ദി പറഞ്ഞു . അതില്ലെങ്കില്‍ ഇങ്ങനെ ഒരാളെ അറിയുമായിരുന്നില്ല.
അങ്ങനെ തീര്‍ത്തും യാദൃച്ഛികമായാണ് ആമി ലക്ഷ്മിയുടെ ഇംഗ്ലീഷ് കവിതാ സമാഹാരം A Lament എന്‍റെ കയ്യിലെത്തുന്നത് .
പേര് തന്നെ തീവ്രം എന്നോര്‍ത്ത് പേജുകള്‍ മറിച്ചപ്പോള്‍ "അതി തീവ്രം" എന്ന് മനസ്സ് പറഞ്ഞു . കവിതാ സമാഹാരങ്ങള്‍ ഒരൊറ്റ ഇരുപ്പിനു ഒരൊറ്റ രാത്രി കൊണ്ട് വായിക്കുന്ന ശീലമാണ് എനിക്ക് . പക്ഷേ ഇത് എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാനാവില്ല എന്നുറപ്പായി . പല ദിവസങ്ങളായി ഒന്നൊന്നായി വായിച്ചു . ഓരോന്നും ആഴമുള്ള മൗനത്തിലേക്കു എന്നെ തള്ളിയിട്ടു. ലക്ഷ്മി യുടെ ഏകാന്ത ചിന്തകളുടെ, ഏകാഗ്ര മനസ്സിന്‍റെ തീരത്ത് ഞാനും ഏറെ നേരം മൗനമായി ഇരുന്നു . കവിതകള്‍ ഹൃദയത്തിലേക്ക് ഒരു മിന്നല്‍ പിണരായി ആഴ്ന്നിറങ്ങണം . ഒടുവില്‍ ഒരു ഇടിമുഴക്കവും കേള്‍ക്കണം . ഓരോ കവിതയിലും ആദ്യവരികളില്‍ ഈ മിന്നല്‍ ദര്‍ശിച്ച് അവസാന വരി യിലെ ഇടിമുഴ ക്കം കാതോര്‍ത്ത് നടുങ്ങി ഞാന്‍ പേജുകള്‍ മറിച്ചു . പലപ്പോഴും പുസ്തകം താല്‍ക്കാലികമായി അടച്ചു വെച്ച് ആ നടുക്കത്തിന്റെ ലഹരിയില്‍ ബോധക്ഷയം എന്നപോലെ ധ്യാനിച്ചു. അഞ്ചു വിഭാഗങ്ങളായി ഇതിലുള്ള എണ്‍പതോളം കവിതകളും ഇതേ അനുഭവം എനിക്ക് സമ്മാനിച്ചു.
കവിതകള്‍ക്ക് ഒരു പഠനമോ നിരൂപണമോ ഒന്നും എഴുതുവാനുള്ള പാണ്ഡിത്യം എനിക്കില്ല . പക്ഷേ ആസ്വാദനത്തിന്റെ ആഴക്കടലില്‍ മുങ്ങി മരിക്കാനുള്ള ഒരു ഹൃദയം എനിക്കുണ്ട് എന്നത് ഉറപ്പാണ് . പ്രകൃതി യോടുള്ള അടക്കം പറച്ചിലുകള്‍ ...വേനലും വസന്തവും ഹേമന്തവും ശിശിരവും ലക്ഷ്മിയോട് ഏറെ ജീവിത പാഠങ്ങള്‍ സ്വകാര്യമായി മൂളുന്നു , നമ്മളോടും . പിന്നീട് ജീവിതം .. പ്രണയം ...മരണം ..ദാര്‍ശനികത . കൂടാതെ മറ്റാരും കാണാത്ത അമേരിക്കന്‍ വഴിയോരകാഴ്ചകള്‍ , സമകാലീന സംഭവങ്ങള്‍ .. എല്ലാം ഏറെ അച്ചടക്കത്തോടെ പങ്കുവെയ്ക്കുന്നു . സാഹിത്യത്തിലെ ആദരണീയ പലരെയും വായിക്കുമ്പോള്‍ മനസ്സിലേക്ക് വരുന്ന ആശയ സമ്പന്നത ഈ കവിതകളില്‍ ഞാന്‍ അനുഭവിച്ചു . അതെല്ലാം ഞാന്‍ നെഞ്ചിലേറ്റുന്നു. ഏറെ സഹൃദയര്‍ ലക്ഷ്മിയെ വായിക്കട്ടെ . എല്ലാ ഭാവുകങ്ങളും .
ഏറെ നിസ്സാരമെന്നു തോന്നുന്ന വാലന്‍ന്റൈന്‍ മധുരം ..വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞ് ലക്ഷ്മി നമുക്ക് നല്‍കുന്നു .
ഞാന്‍ ആ കടലാസ്സ് ശ്രദ്ധയോടെ തുറന്ന് മധുരം നുണഞ്ഞിറക്കുന്നു.. Yes I reach Nirvana...
ഇതാണ് ലക്ഷ്മിയുടെ കവിത യുടെ ലാളിത്യവും ആഴവും മധുരവും.
'Valentine Treat '
Red velvet lip
sugar coated tongue
figure dipped in butter
inviting heart
all wrapped In a pack
ready to melt in my mouth
your fragrance twinkle my senses
my touch crumbles you
I leave nothing
you become me
lifting me to heaven
and I reach nirvana!
By Aami