മിസ്റ്റിക് മൗണ്ടന്‍ പ്രിയപ്പെട്ടവരുടെ മുന്നിലേയ്ക്ക് എത്തുകയാണ്. ഗൗരവമേറിയ വായന ആവശ്യപ്പെടാത്ത ഒരു ചെറിയ നോവല്‍ മാത്രമാണിത്.
എന്ത്‌കൊണ്ട് താരയും ആഗ്‌നസും?
മീനുകള്‍ക്ക് ശേഷവും അവരുടേതായി പറയാതെ എന്തൊക്കെയോ ബാക്കിയുണ്ട് എന്ന തോന്നലില്‍ നിന്നാണ് അവര്‍ തന്നെ ഈ നിഗൂഢമായ മലയടിവാരത്തിലേയ്ക്കും എത്തിപ്പെടുന്നത്. അവരുടേതായി പങ്കു വയ്ക്കാന്‍ ബാക്കി ഉണ്ടായിരുന്നതൊക്കെ ഇവിടെ എഴുതി, അനുഭവിച്ചു ഉപേക്ഷിച്ചിടുന്നു.
എന്തുകൊണ്ട് ത്രില്ലെര്‍?
എഴുത്ത് ഒരു സഞ്ചാരമാണെന്നാണ് കരുതുന്നത്. എന്റെ മുന്നിലെ ഒരിക്കലും ദൃശ്യമാകാത്ത വഴികളിലൂടെ ഇരുളില്‍ തപ്പി തടഞ്ഞു നടക്കുമ്പോള്‍ ഇടയ്ക്ക് തെളിയുന്ന വിളക്കും ഒരു അനുഗ്രഹം തന്നെ. അതുപോലെ ഒരു വഴിവിളക്ക് മാത്രമാണ് എനിക്കീ പുസ്തകം. അതെന്റെ മുന്നിലെ വഴികള്‍ കുറച്ചു കൂടി വ്യക്തമാക്കാന്‍ സഹായിച്ചേക്കാം എന്നതാണ് തോന്നല്‍. മാത്രവുമല്ല, വായന കൂടുതല്‍ പേരിലേക്ക് എത്തുക, ഒരുപാട് സുഹൃത്തുക്കളെ ലഭിക്കുക, പല മനുഷ്യരെ അവരായി മനസ്സിലാക്കുക എല്ലാം അതിന്റെ ഭാഗം തന്നെ.
എന്താണ് മിസ്റ്റിക് മൗണ്ടന്‍?
നൂറ്റാണ്ടുകള്‍ ഏറെയായി നിഗൂഢമായി അവശേഷിക്കുന്ന ഒരു രഹസ്യത്തെ തേടിയുള്ള യാത്രയാണത്. ഫിക്ഷനും യാഥാര്‍ഥ്യവും ഇടകലര്‍ന്ന ഒരു അനുഭവം ഉണ്ടാക്കാന്‍ ഈ യാത്ര സഹായിച്ചേക്കാം. പക്ഷെ അതില്‍ എത്ര മാത്രം ഫിക്ഷന്‍ ഉണ്ട്, യാഥാര്‍ഥ്യം എത്രത്തോളം ഉണ്ട് എന്നത് മറയുടെ അപ്പുറമിരിക്കട്ടെ !എന്തായാലും ചില സത്യങ്ങള്‍ പാതിയില്‍ വച്ചു തിരിച്ചറിയുമ്പോള്‍ താരയുടെയും ആഗ്‌നസിന്റെയും ഒപ്പം നടക്കാന്‍ തന്നെ തീരുമാനിച്ചാല്‍ ഈ എഴുത്ത് വിജയിച്ചതായി ഞാന്‍ കരുതിക്കോളാം. ട്വിസ്റ്റുകള്‍ അല്ല ആഖ്യാനത്തിലൂടെ മാത്രമാണ് പ്രിയപ്പെട്ട വായനക്കാര്‍ സഞ്ചരിക്കേണ്ടത്...
ഇനി പറയേണ്ടത് എന്റെ വായനക്കാരായ നിങ്ങള്‍...
കാത്തിരിക്കുന്നു
മാതൃഭൂമി ബുക്ക് സ്റ്റാളുകളില്‍ ഇന്ന് മുതല്‍ പുസ്തകം ലഭ്യമാണ്
മാതൃഭൂമി ഓണ്‍ലൈന്‍ ലിങ്ക് :https://buybooks.mathrubhumi.com/product/mystic-mountain/ (പത്ത് ശതമാനം ഓഫ് ഉണ്ട് )
ആമസോണ്‍ ലിങ്ക് : https://www.amazon.in/.../ref=cm_sw_r_wa_awdb_t1_ORR9CbWV25V5A
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്
വില : 150 രൂപ