സഹ്യനുമുകളില്‍ രണ്ടായൊഴുകിയൊഴുകിയൊടുവില്‍ നാം
സന്ധിച്ചു സ്‌നേഹത്തിന്‍ പ്രതീകമാമൊരു ദേവാലയത്തില്‍...
ഒരു താലിനൂലില്‍ ഉടക്കിയ ജീവിതം കൈവിടാതെപിടിക്കുവാന്‍
ഒരു നിമിഷമെന്‍ ഹൃത്തടമിടിച്ചുരലില്‍ നെല്ലുകുത്തും പോല്‍...
മരണത്തിനുപോലും വേര്‍തിരിക്കാന്‍ കഴിയാത്ത കാല്പാടുകള്‍
മമ സഖി നീയെന്റെയന്തരാത്മാവില്‍ പതിച്ചിട്ടു നാളുകളേറെ
കഴിഞ്ഞിനി നാം രണ്ടല്ല മനസ്സാല്‍ മാത്രമല്ല, മേനിയിലുമൊന്നായ്
കഴിഞ്ഞെന്നുള്ളറിവാണു സ്‌നേഹം സഖിയെന്നുത്തമ പക്‌നി...
എന്മുഖം വാടവേ നിന്‍ മുഖം ചുളിയും, നിന്‍ ചിരി മായവെ....
എന്മനമുരുകും, നിന്‍ കണ്ണ് നിറയവെയെന്‍ എന്‍ കണ്ണ് നിറയും
നിന്‍ കാര്‍കൂന്തലിന്‍ ഗന്ധമില്ലാതെല്ലെനിക്കുറക്കമീ രാവില്‍
നിശാഗന്ധിപ്പൂക്കള്‍ വാസന പരത്തുമൊരു നിലാവുദിച്ചാലും
മഴയത്തരിച്ചിറങ്ങും തണുപ്പിലാ തേക്കിന്‍ തടിയില്‍ പണിത
മരക്കട്ടിലില്‍ മെത്തയില്‍ ഒന്നുറങ്ങുവാന്‍ നീവേണമരികില്‍
നീയാരെന്നു പലപ്പോഴും ഞാന്‍ ചോദിച്ചെന്നോടു തന്നെ സഖി
നീയാണെന്‍ പെണ്ണ്, ഉത്തമയാം സ്‌നേഹിത, സന്തത സഹചാരി...
എന്നപരാധങ്ങളൊക്കെ പൊറുക്കുമൊരു ശാലീന ദേവിയായി
എന്‍ ദുഖങ്ങളൊക്കെ പങ്കുവെക്കും സഖീ...ഞാനല്ലാതെ നീ...
കരുതിയില്ലൊരു ചിത്ര ശലഭത്തെയും നിന്‍ പൂന്തോപ്പിലീ ജന്മം
കരിവണ്ടായി മൂളി ഞാന്‍ പറക്കവേ വിരിയുന്നു നീ താമരയായി.