കാലേയെണീറ്റുദൈവത്തെ
ചേലേയൊന്നു വിളിക്കുകില്‍
മേലേമേലേവരുംദുഃഖം
മാലേറ്റാതെയൊഴിഞ്ഞുപോം.
മുന്നമേദൈവചിന്തയും
പിന്നെയെന്നു, മതിന്‍സമം
അദ്ധ്വാനവുമുണ്‍ടെന്നാല്‍
ഉണ്‍ടാകില്ല പരാജയം.
സത്യവുംസ്‌നേഹവുംചേരില്‍
സത്യമാംമതമായിടും
നിത്യജീവിതസംതൃപ്തി
ഉത്തമംശ്രേഷ്ഠജീവിതം!
ജീവിതംലളിതമാക്കുക
സ്വാര്‍ത്ഥനായിത്തീര്‍ന്നീടൊലാ
സമ്പാദ്യത്തിനനുസൃതംചെലവും
ധാരാളിത്വവുംചുരുക്കുകേ!
അന്യര്‍ക്ക് നന്മചെയ്‌വതില്‍പ്പരം
ആനന്ദം വേറെയില്ലെന്നോര്‍ക്ക
ആത്മാര്‍ത്ഥതയില്‍കര്‍മ്മം ചെയ്തീടുകേ
ആദ്ധ്യാത്മികസൗഷ്ഠവം ആര്‍ജ്ജിയ്ക്കുകേ.
ഓരോ ദിനത്തിലും പൂര്‍ണ്ണമായ്ജീവിക്കുകേ
ദാഹത്തിനുകൊടുക്ക, വിശപ്പിനേകീടുക,
സമ്പാദ്യംകുറുക്കുവഴിയില്‍ നേടീടുകില്‍
സാമ്പ്രതമെല്ലാം തീരുമുള്ളതുംകൂടെപ്പോകും.
ഈശ്വരനും ഭക്തനുംകൂടിഎവിടുണ്‍േേടാ
ഐശ്വര്യവുംക്ഷേമവും ധര്‍മ്മവുമവിടുണ്‍ട്
പക്വമാംജ്ഞാനവും പരിശുദ്ധമാം മനവും
പ്രാര്‍ത്ഥനാജീവിതവും ശ്രേഷ്ഠനാക്കീടുംകുഞ്ഞേ!.
……….
“Happy Fathers’ Day to all beloved fathers. “