HOTCAKEUSA

ശ്രീ ജോണ്‍ വേറ്റത്തിന്റെ പുസ്തക പ്രകാശനം. “കാലത്തിന്റെ കാല്പാടുകള്‍”

Published on 24 June, 2019
ശ്രീ ജോണ്‍ വേറ്റത്തിന്റെ പുസ്തക പ്രകാശനം. “കാലത്തിന്റെ കാല്പാടുകള്‍”
ജൂണ്‍ മുപ്പത് ഞായാറാഴ്ച്ച മൂന്നു മണിക്കാരംഭിക്കുന്ന ഇമലയാളിയുടെ അവാര്‍ഡ് ദാനചടങ്ങില്‍ വച്ച് പ്രശസ്ത അമേരിക്കന്‍ മലയാളി എഴുത്തുകാരനായ ശ്രീ ജോണ്‍ വേറ്റത്തിന്റെ "കാലത്തിന്റെ കാല്‍പ്പാടുകള്‍" എന്ന പുസ്തകം ശ്രീ എം. എന്‍ കാരശ്ശേരി മാഷ്  ഇ മലയാളി പത്രാധിപര്‍ ശ്രീ ജോര്‍ജ് ജോസഫിന് നല്‍കി പ്രകാശനം ചെയ്യും. കലാപൂര്‍ണ പബ്ലിക്കേഷന്‍സ് ആണ് ഈ പുസ്തകത്തിന്റെ പ്രസാധനം നിര്‍വഹിക്കുന്നത്.

കാലത്തിന്റെ കാല്‍പ്പാടുകള്‍ ചെറുകഥാസമാഹാരം ആണ്. അവതാരികയില്‍ ഇങ്ങനെ പറയുന്നു. Motjust എന്ന് ഇംഗളീഷില്‍ പറയുന്ന രീതി കഥാകൃത്തിന്റെ ശക്തിയാണ്. ഉദ്ദേശിച്ച അര്‍ത്ഥത്തെ കൃത്യമായി ആവിഷ്കരിക്കുന്ന പ്രയോഗങ്ങളിലൂടെ അദ്ദേഹം കഥകളെ വായനാസുഖവും വിശ്വസനീയവുമാക്കുന്നു. കഥകളിലെ കഥാപാത്രങ്ങളുടെ വളര്‍ച്ചയും അവരുടെ പ്രവര്‍ത്തികളും സമൂഹ മധ്യത്തിലെ പല വ്യക്തികളെയും പ്രതിനിധീകരിക്കുന്നുവെന്നത് കഥാകൃത്തിന്റെ യാഥാര്‍ത്ഥ്യ വാദത്തോടുള്ള (Realism) ആഭിമുഖ്യം കൊണ്ടായിരിയ്ക്കാം.

തദവസരത്തില്‍ എല്ലാ ഭാഷാസ്‌നേഹികളുടെയും സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക