Image

ശുനകമാഹാത്മ്യം (കവിത: ജോസ്‌ ചെരിപുറം)

Published on 29 June, 2019
ശുനകമാഹാത്മ്യം (കവിത: ജോസ്‌ ചെരിപുറം)

ആളുകള്‍ കണ്ടാലൊന്നുനോക്കുന്ന
നായയായിരുന്നെങ്കില്‍ ഞാന്‍
മൃഷ്‌ടാന്നംഭുജിച്ചുത്സാഹത്തോടെ
ഉമ്മറപ്പടിവാതിലില്‍
വാലുമാട്ടി കിടന്നിടും കാവല്‍-
പ്പട്ടിയായിരുന്നെങ്കില്‍ ഞാന്‍!
കണ്ണില്‍ കാണുന്നതൊക്കെയുംനോക്കി
ഒച്ച വച്ച്‌ കുരയ്‌ക്കുവാന്‍
പട്ടിയാണേലും പട്ടിക്കുണ്ടനുവാദവും കൂടെ കൂട്ടരും

മര്‍ത്ത്യനായ ഞാന്‍ ചുറ്റുപാടുകള്‍
പൂട്ടിയതുടല്‍പൊട്ടിക്കാന്‍
ഓര്‍ത്തുപോകുകില്‍ ഭ്രാന്തനായെന്നെ
മുദ്ര കുത്തുന്നുനാട്ടുകാര്‍.

മിന്നും മാലയുമില്ലാതെ കന്നിമാസത്തി-
ലോരോ നാളിലും
ഭാര്യമാരൊത്ത്‌ ഊരുചുറ്റുന്ന
നായയെത്രയോഭാഗ്യവാന്‍

ഒന്നു മോങ്ങുവാന്‍ തക്കം നോക്കിയാ-
കല്‍പ്പക വൃക്ഷച്‌ഛായയില്‍
തൂങ്ങിനില്‍ക്കുന്നനായയെനോക്കി
തേങ്ങവീഴുത്തുന്നു ആളുകള്‍

തേങ്ങവീണീട്ടും ദണ്ഡമേല്‍ക്കാതെ
മോങ്ങിയും തലയാട്ടിയും
ചുറ്റുവട്ടത്തെദിവ്യനാകുമാ
നായയായിരുന്നെങ്കില്‍ഞാന്‍ !

ഗുണപാഠം: പൊതിക്കാത്തതേങ്ങകൊണ്ട്‌ നായയെ എറിയരുത്‌ !
Join WhatsApp News
Sudhir Panikkaveetil 2019-07-02 10:20:37
മിന്നും മാലയുമില്ലാതെ കന്നിമാസത്തി-
ലോരോ നാളിലും
ഭാര്യമാരൊത്ത്‌ ഊരുചുറ്റുന്ന
നായയെത്രയോഭാഗ്യവാന്‍.....

മനുഷ്യനുപോലും അസൂയ തോന്നുന്ന നായയുടെ 
ദാമ്പ്യത്യം . കവിയുടെ കണ്ണിൽ ഭാര്യമാരുടെ 
എണ്ണമാണോ നായയെ ഭാഗ്യവാനാക്കുന്നത്. 
അതോ കല്യാണം കഴിക്കാതെ (മിന്നും മാലയും)
ഇണയുമൊത്ത് നടക്കാനുള്ള നായയുടെ 
സ്വാതന്ത്ര്യമോ?
പാവം നായ 2019-07-02 13:51:38
കുടിച്ചു കൂത്താടി വരും വീട്ടു നായകന്‍ തന്‍ തൊഴി കൊള്ളുന്നതും നായ 
വീട്ടു കാരിയുടെ ആട്ടു കൊള്ളുന്നതും നായ 
വീട്ടു കാരുടെ എച്ചില്‍ തിന്നുന്നതും നായ
അയലത്തെ പിള്ളേരുടെ ഏറു കൊള്ളുന്നതും നായ 
ഇ ഗതികോട് വേണോ ചെരി പുറം കവിയേ!
വാ നമുക്ക് ജോണി അമ്മാവനെ പൊട്ടിക്കാം 
വെള്ളിയാഴ്ച വരെ കാത്തു ഇരിക്കണ്ട 
അളിയന്‍റെ അളിയന്‍ 2019-07-02 14:15:21

Poetry is regarded as the intrinsic over flow of inner feeling.

ഉള്ളില്‍ അടക്കാന്‍ ആവാത്ത സമ്മര്‍ദം ഉണ്ടാകുമ്പോള്‍ അത് പുറത്തേക്കു പൊട്ടി ഒലിക്കുന്ന ലാവ പോലെ ആണ് കവിത. കവിത എഴുതാന്‍ കഴിവ് ഇല്ലാത്തവര്‍ സോപ്നം കാണും. കവിയുടെ ഉള്ളില്‍ അടക്കാന്‍ ആവാത്ത നിരാശ ഉണ്ട് എന്ന് തോന്നുന്നു. അതുകൊണ്ട് ആണ് പല സുന്നരിമാരുമായി കറങ്ങുന്ന മണവാളന്‍ പട്ടിയെ കാണുമ്പോള്‍ അസുയ തോന്നുന്നത്. നു യോര്‍ക്കിലെ പല മിടുക്കന്മാരെ പോലെ നാട്ടില്‍ ചിന്ന വീടുകളില്‍ കറങ്ങി നടക്കാം ആയിരുന്നു. ഇപ്പോള്‍ മോങ്ങിയിട്ടു പ്രയോചനം ഒന്നുമില്ല. പല പെണ്ണുമായി കറങ്ങിയാല്‍, വീട്ടില്‍ ചെന്ന് തിന്നാം എന്ന് കരുതി കോല്‍ ഐസ് ക്രീം കയ്യില്‍ പിടിച്ചു വെയിലത്ത്‌ നടന്ന പോലെ ഇരിക്കും. അതിനാല്‍ ചുറ്റി കറക്കം നിറുത്തി പിള്ളേരുടെ ഏറു കിട്ടാത്ത കുറ്റി കാട്ടില്‍ മണിയറ ഒരുക്കു. പല ഒറ്റയാന്‍മാര്‍ പല ഇടങ്ങളിലും പതി ഇരിപ്പുണ്ട്. അവന്മാരുടെ കൂടെ, സുന്നരികള്‍ ഒളിച്ചു ഓടും. അളിയന്‍റെ പടവിലങ്ങ തോട്ടത്തിലും പോകരുത്, അയാള്‍ ഒരു മൂരാച്ചി എന്നതും ഓര്‍മ്മ വേണം. -എന്ന് സോന്തം ചിന്നമ്മ 

josecheripuram 2019-07-04 19:55:06
Only Suhir gave comment with his name,Why  animals mate there no religion,eg, a bull want mate a cow is needed,There no question whether the cow wears a Thilak,a cross,a partha.Why we have to marry a person from our own religion.Because we hate other religions.
josecheripuram 2019-07-04 21:31:22
Who ever wrote that comment,:Alyente,Aleyan,Gave me an insight,that of  my mother who brought Kol ice cream from a "Palli Pernnal",Kept in her "MADY". A pouch  where  the ladies hides  their  belonging . When she came home there was only sticks.So the intention does't degrade action.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക