Image

പാദമുദ്രകള്‍ (കവിത: ഡോ. ഈ. എം. പൂമൊട്ടില്‍)

Published on 04 July, 2019
പാദമുദ്രകള്‍ (കവിത: ഡോ. ഈ. എം. പൂമൊട്ടില്‍)
(Based on the spiritual English poem, Footprints in the Sand)

പോയൊരെന്‍ ജീവിതത്തിന്‍ പ്രതിച്ഛായകള്‍
ഒരു മണല്‍പാതയായ് മാറീടവേ,
ഒരു ദര്‍ശനത്തിലെന്‍ മുന്നില്‍ വന്നീശ്വരന്‍
ഒരുനാളില്‍,എന്നോട് ചൊല്ലിയേവം:
നീസഞ്ചരിച്ചോരാ വഴികളതെല്ലാം
ഈ നിമിഷം തിരിഞ്ഞൊന്നു നോക്കൂ
ഒരുനാളും പിരിയാത്ത സ്‌നേഹമായ് നിന്നെ
കരുതുന്നവന്‍ ദൈവമെന്നറിയാന്‍!

ആദ്യമെന്‍ കണ്‍മുമ്പില്‍ വന്നൊരാവീഥിയില്‍
നാല് പാദങ്ങളിന്‍ മുദ്ര കണ്ടൂ
എന്‍റേതുംഈശ്വരന്‍റേതുമീ പാദങ്ങള്‍
എന്നു ഞാന്‍ വേഗം തിരിച്ചറിഞ്ഞു,
എങ്കിലും ദര്‍ശിപ്പൂ ഞാന്‍, ചില യാത്രയില്‍
എങ്ങും കാല്‍പ്പാടുകള്‍ രണ്ടു മാത്രം!

ജീവിതത്തില്‍ ചില നേരങ്ങളില്‍, നാഥാ
നീയെന്നെയേകനായ് വിട്ടതെന്തേ;
ഞാനേറെ ശങ്കയില്‍ ചോദിച്ച മാത്രയില്‍
ശാന്തഭാവത്തില്‍ മൊഴിഞ്ഞു ദേവന്‍:
കാണാതെ പോയൊരാ രണ്ട് പാദങ്ങളിന്‍
സാരം ഞാന്‍ കുഞ്ഞേ നിന്നോട് ചൊല്ലിടാം;
ക്ഷീണിതന്‍, നിന്നേ ഞാനാനിമിഷങ്ങളില്‍
തോളില്‍ വഹിക്കുകയായിരുന്നു!!


Join WhatsApp News
Jyothylakshmy Nambiar 2019-07-05 05:15:59

കൈവെടിയാത്ത ഈശ്വരവിശ്വാസത്തിലൂടെയുള്ള വരികൾ നന്നായിരിയ്ക്കുന്നു  

Sudhir Panikkaveetil 2019-07-05 18:06:34
ഡോക്ടർ പൂമൊട്ടിൽ എപ്പോഴും നന്മയുടെ കവി.
അദ്ദേഹത്തിന്റെ കണ്ണിൽ എങ്ങും ഈശ്വര 
കാരുണ്യം. സാറിനു അനുഗ്രഹങ്ങൾ നേരുന്നു .
വിദ്യാധരൻ 2019-07-05 21:58:46
നന്മ അധികമായാലും ഈ ലോകത്ത് ജീവിക്കാൻ സാധ്യമല്ല .  'പാമ്പിനെപ്പോലെ ജാഗ്രതയും പ്രാവിനെപ്പോലെ നന്മയും' മനുഷ്യന് ഉണ്ടായിരിക്കണം .  ഇന്ന് മതം നന്മ മാത്രം ഹൃദയത്തിൽ സൂക്ഷിക്കുന്നവരെ കൊള്ളയടിക്കുകയാണ് .  യേശു ഹെരോദാ രാജാവിനെ കുറുക്കാ എന്ന് അഭിസംഭോധന ചെയ്തപ്പോൾ സമൂഹത്തിലെ കുറുക്കന്മാരെ തിരിച്ചറിയാനാണ് ആവശ്യപ്പെട്ടത് .  മത രാഷ്ട്രീയ  നേതൃത്വങ്ങളിൽ  ഒളിഞ്ഞിരിക്കുന്ന കുറുക്കന്മാരെ ജനങ്ങൾക്ക് വെളിപ്പെടുത്തികൊടുത്ത്  സംസ്ക്കരിക്കുകയാണ് വേണ്ടത് .  ദൈവം പുറത്തല്ല ഹൃദയത്തിലാണെന്നും സ്നേഹം ആ ദൈവത്തിന്റ ഉദാത്ത ഭാവമാണെന്നും സമൂഹത്തെ എഴുത്തുകാർ മനസ്സിലാക്കികൊടുക്കേണ്ടതാണ് . 

"ഞാനും ജഗദ്‌ഗുരുവതാം ഭഗവാനുമന്തർ -
ജ്ഞാനത്തിലേകരസമൊരു ശുദ്ധബോധം 
മാനംവെടിഞ്ഞ മാനതാരിലുദിച്ചുപൊങ്ങു -
മാനന്ദവാരിധിയിലാഴുവതെന്നഹോ ! ഞാൻ " (ശിവയോഗിപഞ്ചകം -ആശാൻ )
Easow Mathew 2019-07-06 00:18:34
It is indeed great encouragement to get appreciative comments from respected writers Jyothylakshmy, Sudheer, and Vidyadharan. Thanks a lot! Regards, Dr. E.M. Poomottil
KKKurian 2020-05-01 19:33:58
I am Kurian ഈശോയ്ക്ക് കവിത എഴുതാന്‍ അറിയാമെന്നത് ഒരു പുതിയ അറിവാണ്. നമ്മുടെ 71 MSc Physics കാരക് വേണ്ടി ഒരു കവിത എഴുതി തരാമോ. രാജപ്പന്‍ അറിയപ്പെടുന്ന ഒരു കവിയാണ്‌. മറുപടി പ്രതീക്ഷിക്കുന്നു. K K Kurian korahkurian@gmail.com. Whatsapp contact 9448842614
Sreedevi Panicker 2024-06-13 11:54:15
Very relevant in this world. Seems goodness is lost in humans These poems r very much interesting.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക