Image

പഴമയെവിടെ (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 10 July, 2019
പഴമയെവിടെ (കവിത: ഫൈസല്‍ മാറഞ്ചേരി)
ഉരലില്‍ ഇടിക്കും ഒച്ചയതില്ല ഓലപ്പുരയും കാണാനില്ല

കിണറ്റിന്‍കരയില്‍ കപ്പി കരയുന്നില്ല
മോട്ടോര്‍ പുരയില്‍ ഒരു മുരളല്‍ മാത്രം

പാടവരമ്പില്‍ ഒരു പാവാടക്കാരിയുമില്ല  ലെഗിന്‍സിട്ടവര്‍ വഴിയില്‍ നിറയെ

സൈക്കിളില്‍ ചെത്തും ചെക്കന്മാരുമതില്ല
ബൈക്കില്‍ പറക്കും വിരുതര്‍  മാത്രം

ഓടിക്കളികളും  ഓലപ്പന്തും കണ്ടവരില്ല
കയ്യില്‍ വീഡിയോ ഗെയിമും ടിക് ടോക്കും മാത്രം

ഇടവഴിയെല്ലാം കോണ്‍ക്രീറ്റിട്ട റോഡുകളാക്കി
മഴക്കാലത്തത് കുളമാവുന്നു

കല്ലുവിരിച്ച  മുറ്റത്തൊരു പുല്‍ക്കൊടിയില്ല  കാറും ബൈക്കും നിരനിരയായി

വീടുകളല്ല വെറും കല്ലകമാണ്
വീട്ടില്‍ എല്ലാം യന്ത്രികമല്ലോ?

Join WhatsApp News
വിദ്യാധരൻ 2019-07-11 00:13:42
ഞാൻ പോയിരുന്നെന്റെ നാട്ടിൽ 
നാളുകൾക്ക് ശേഷമൊന്നു കാണുവാൻ.
പാടങ്ങൾ പറമ്പുകളായി 
പറമ്പിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ 
തല ഉയർത്തി നിൽക്കുന്നു
ചുറ്റിലും നിൽക്കും കെട്ടിടങ്ങളോട് 
മത്സരിച്ചിട്ടെന്നോണം .  
എവിടെ പോയി ഞാൻ ജനിച്ച വീട് 
ഞാൻ കളിച്ചു വളർന്ന ഗ്രാമം ?
അകലെ നിന്ന് നടന്നു വന്ന 
വൃദ്ധനോട് ചോദിച്ചു 
അറിയുമോ എന്റെ 
വീടെവിടെയെന്ന്
അറിയില്ല കുട്ടി
ഞാനാരാണെന്ന് 
നിനക്കറിയാമെങ്കിൽ പറഞ്ഞു താ ?
ഞാനും തിരയുകയാണ് 
എന്റെ വീടും 
ഞാൻ ജന്മം നൽകിയോരേം ?
എന്തിനു പഴമ തേടുന്നു മാറഞ്ചേരി 
മാറിപ്പോയി സർവ്വവും 
കാലത്തിനൊത്ത് 
ചരിക്കുക നീയും 
അല്ലെങ്കിൽ 
നിന്നെ ചവുട്ടി കാലം 
മുന്നോട്ട് കടന്നു പോകും 
ഫൈസൽ 2019-07-12 16:19:22
വിദ്യാധർജി, വായനക്കും അഭിപ്രായത്തിനും നന്ദി 
ഫൈസൽ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക