ഹൈക്കു കവിതകള്‍ (ഡോ.നന്ദകുമാര്‍ ചാണയില്‍)

Published on 21 July, 2019
ഹൈക്കു കവിതകള്‍ (ഡോ.നന്ദകുമാര്‍ ചാണയില്‍)
ജനാധിപത്യം

ജനാധിപത്യം-
ആധിയും വ്യാധിയും ജനത്തിനു
പഥ്യവും ആധിപത്യവും അധിപനു.

പരിണാമം

കാമധേനു, ഇത്തിക്കണ്ണി,
പരോപകാരി, പരോപജീവി

പരിണാമം പലവിധം.

പരിമാണം

നഞ്ച്, അമ്രുത്, മൊഞ്ച്
എല്ലാം അല്‍പ്പം മാത്രം
പ്രത്യാഘാതമോ, അപാരം.


വിഭ്രാന്തിയും വേദാന്തവും

ധര്‍മ്മക്ഷേത്രം, കുരുതിക്ഷേത്രം, പരിണാമം,
മഹാവിപ്ലവമഹോ, വേദാന്തകേസരീ
മലയാളനാട്, മാവേലിനാട്, മാമാങ്കത്തറവാട്
മാറാട്, ''മുത്തങ്ങ", കേരളവുമൊരു കുരുതിക്കളം
മരിപ്പതല്ലോ മാനവരാം നിര്‍ദ്ദോഷികള്‍!
മതലഹരിയില്‍ രണകുരുതി കഴിച്ചീടുമ്പോള്‍
ആറാട്ടെന്തിന്? നീരാട്ടെന്തിന്?
തൊട്ടത്തിനൊക്കെയും കൊടിപിടിത്തം, മുദ്രാവാക്യം, ബന്ത്
പെണ്‍ വാണിഭവും, രാഷ്ട്രീയപാരയും
തക്രുതി ആടീടുകില്‍ ധര്‍മ്മച്ച്യുതി നിശ്ചയം അടിപൊളിയായ്!
"കഥ'' ഇല്ലാത്ത ഈ തുടര്‍ക്കഥക്കെന്ന്
ഒരറുതി വരുത്തീടും, രക്ഷകരാക്ഷസാ?

*****

വിദ്യാധരൻ 2019-07-21 23:49:22
ഹൈക്കു എഴുതാൻ പോയി 
മൈക്ക് തലയിൽ വീണു 
മൈക്ക് മുറിവ് കെട്ടി 
വിദ്യാധരൻ 2019-07-21 23:57:07
മദം പരിണമിച്ച് 
പൊട്ടിയ ആനയാകാം 
മത ഭ്രാന്തനാകാം 
വിദ്യാധരൻ 2019-07-22 00:04:30
ഹൈക്കുവും നെല്ലിക്കയും 
         മുമ്പേ കയ്ക്കും 
     പിന്നെ മധുരിക്കും 
വിദ്യാധരൻ 2019-07-22 11:37:47
വർഗ്ഗവാദി വെളുത്തവീട്ടിൽ 
  'നാട്ടിൽ, പോടാ ഗർജ്ജനം'
      സാധുവിന് മർദ്ദനം  
Pumpkin 2019-07-22 12:13:13
മത്തങ്ങക്ക് മുടി കിളിച്ചു  
       ഒത്തു നോക്ക്  
        ട്രംപ് തന്നെ 
ഹൈക്കു ഉ ഉ ഉ ... 2019-07-22 21:42:14
മത്തങ്ങക്ക് കണ്ണ് കൊത്തി 
      വാ കീറി നോക്കി 
  അയാൾ തന്നെ; ട്രമ്പൻ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക