HOTCAKEUSA

നിഴലെ നിലാവേ (കവിത: രേഖാ ഷാജി)

Published on 24 July, 2019
നിഴലെ നിലാവേ (കവിത: രേഖാ ഷാജി)
ജീവിതവീഥിയില്‍ നീ നിഴല്‍ ആവാതെ
നീയൊരു നിരുപമ നിലാവാകുക തിങ്കള്‍
ആവാതെ പൂത്തിങ്കള്‍ ആവുക
അപസ്വരം ആവാതെ സ്വരരാഗം
ആവുക അസ്തമയ സൂര്യന്‍ ആവാതെ
നീ ലോകത്തിന്‍ ഉദയസൂര്യന്‍ ആവുക
അപ്രതീക്ഷിതങ്ങളെ നിങ്ങള്‍
പ്രതീക്ഷയുടെ ആകാശം ആവുക വികൃത
പരിഷ്കാരം ആവാതെ പ്രപഞ്ചത്തില്‍
മാനവസംസ്കാരം ആവുക
സ്‌നേഹരാഹിത്യം ആവാതെ നീ
സ്‌നേഹത്തിന്‍ പൂങ്കാവനമാകുക
അക്ഷരങ്ങളെ നിങ്ങള്‍
സ്‌നേഹാക്ഷരങ്ങള്‍ ആവുക


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക