കഷ്മീരില് ഭൂമി വാങ്ങണം, കഷ്മീരി പെണ്ണിനെ കെട്ടണം (ത്രിശങ്കു)
Published on 23 August, 2019
കഷ്മീരില് ഭൂമി വാങ്ങണം, കഷ്മീരി പെണ്ണിനെ കെട്ടണം (താഴെ വീഡിയോ കാണുക) രാജ്യ സ്നേഹത്തിന്റെ പുതിയ അളവു കോലായി മാറിയിരിക്കുന്നു ഈ പ്രചാരണം.
കഷ്മീരിനു പ്രത്യേക അവകാശങ്ങള്‍ നല്കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നാണു ഈ പ്രചാരണം. ഇതാണോ രാജ്യ സ്നേഹം അതോ അധമത്വമോ?
അധമത്വമെന്നു പറഞ്ഞാല്‍ രാജ്യ ദ്രോഹി എന്നു വരെ വിളിക്കപ്പെടാം. അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ചാല്‍ ചിലപ്പോള്‍ ആളെ വിട്ടു തല്ലിച്ചെന്നും വരും. കാലം പോയ പോക്ക്.
ദൂബായി കിരീടാവകാശി പറഞ്ഞത് കഷ്മീര്‍ ഹിന്ദു ലാന്‍ഡ് ആണെന്നാണ്. എന്ത് അര്‍ഥത്തിലാണു അത് പറഞ്ഞതെന്നു മനസിലാകുന്നില്ല. ഓരൊ നാടും ആരുടേതാണ്? അവിടെ ജീവിക്കുന്ന മനുഷ്യരുടേത്. അവിടെ വളരുന്ന ജീവികളും സസ്യങ്ങളും പോലും ചിലപ്പോള്‍ അവിടെ മാത്രമെ കാണൂ. അറബിനാട്ടില്‍ പോയി തെങ്ങോ റബറോ വയ്കാനാവുമോ?
അപ്പോള്‍ കഷ്മീര്‍ ആരുടേതാണ്? കഷ്മീരികളുടേത്. കേരളം കേരളീയരുടെതും. പക്ഷെ നാം ഒരു രാജ്യമായപ്പോള്‍ ആര്‍ക്കും എവിടെ വേണമെങ്കിലും പോയി താമസിക്കാമെന്നായി. അങ്ങനെ മലയാളി മുംബയിലും ഡല് ഹിയിലുമൊക്കെ ചേക്കേറി. പക്ഷെ അവിടമൊക്കെ പിടിച്ചടക്കണമെന്ന ഉദ്ദേശത്തിലല്ല നാം പോയത്. കേരളത്തില്‍ ബംഗാളികള്‍ വരുന്നതും അതു പോലെ തന്നെ. ബംഗാളി കേരളത്തില്‍ ഭൂമി വാങ്ങുകയോ കേരളീയ സ്ത്രീയെ വിവാഹം ചെയ്യുകയോ ചെയ്താല്‍ അവനും ക്രമേണ കേരളീയനായി മാറുന്നു.
കഷ്മീരില് പുറത്തു നിന്നുള്ളവര്‍ സ്ഥലം വാങ്ങുന്നതും മറ്റും നിരോധിക്കുന്നതാണു ആര്‍ട്ടിക്കിള്‍ 370. സാമാന്യ നിലയില്‍ അത് യുക്തിക്കു ചേര്‍ന്നതല്ല. പക്ഷെ എന്തു കൊണ്ട് അങ്ങനെ ഒരു നിയമം വന്നു? ആ നിയമം കൊണ്ടു വന്ന സ്ഥാപക പിതാക്കള്‍-നെഹ്രു ഉള്‍പ്പടെ-ക്രിമിനലുകളാണെന്നു മധ്യപ്രദേശില്‍ നിന്നുള്ള എം.പി പ്രഗ്യാ സിംഗ് പറഞ്ഞു.
അവര്‍ ക്രിമിനലുകളായിരുന്നോ? ഇന്ത്യയെ ഇന്നത്തെ നിലയില്‍ കെട്ടിപ്പടുത്ത മഹാരഥന്മാരെ നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ശരിയോ? പ്രധാന മന്ത്രി മന്മോഹന് സിംഗിനെ ഹീനമായി ആക്ഷേപിച്ചവര്‍ തന്നെ മോഡിക്കെതിരെ ഒരക്ഷരം പറയാന്‍ സമ്മതിക്കില്ല എന്ന വിരോധാഭാസം നാം കാണുന്നുണ്ട്.
സ്ഥാപക പിതാക്കള്‍ പ്രത്യേക അവകാശം കൊടുത്തുവെങ്കില് അതിനു തക്കതായ കാരണം അന്ന് ഉണ്ടായിരുന്നു. എന്നു കരുതി അത് പിന്നീട് മാറ്റരുതെന്ന് അര്‍ഥവുമില്ല.
അത് പോലെ തന്നെ കഷ്മീരികള്‍ക്ക് (അവര്‍ ഇന്ത്യന്‍ പൗരന്മാര് തന്നെ) എന്തെങ്കിലും പ്രത്യേക അവകാശങ്ങളുണ്ടെങ്കില്അത് നിഷേധിക്കപ്പെടുമ്പോള്‍ നാം സന്തോഷിക്കണോ?
കഷ്മീരില് ഭീകരവാദവും വിഭജന വാദവുമൊക്കെ വളര്‍ന്നത് ആര്‍ട്ടിക്കിള്‍ 370 കാരണമാണെന്ന ധാരണ ആയിര്‍ക്കാം അതിനു കാരണം. സത്യത്തില്‍ ഇവ തമ്മില്‍ എന്തു ബന്ധം? ഒന്നുമില്ല. സ്റ്റേറ്റ് പദവി നിര്‍ത്തലാക്കി കേന്ദ്ര ഭരണ പ്രദേശമാകുമ്പോള്‍ പട്ടാളത്തെയും പോലീസിനെയും ഉപയോഗിച്ച് എതിര്പ്പുയര്ത്തുനവരെ കൂടുതല്‍ കാര്യക്ഷമമായി അടിച്ചമര്‍ത്താമെന്നു മാത്രം. അതല്ലാതെ ഭീകര വാദമോ വിഭജന വാദമോ ഇല്ലാതാകുമോ?
കഷ്മീരില് പുറത്തു നിന്നൂള്ളവരെ കൊണ്ടു പോയി പാര്‍പ്പിച്ച് ആ നാട്ടിലുള്ളവരെ ഓടിക്കണമെന്ന ചിന്താഗതി പുലര്‍ത്തുന്നവരുമുണ്ട്. അധിനിവേശത്തിന്റെ നല്ല ഉദാഹരണം ഇസ്രയേല്‍-പലസ്റ്റിന്‍ പ്രശ്നത്തില്‍ നാം കാണുന്നുണ്ട്.
ഇതൊക്കെ ശരിയോ? കഷ്മീരി ജനതയെ ഇന്ത്യയുടെ ഉത്തമ പൗരന്മാരായി മാറ്റാനുള്ള ക്രിയാത്മകമായ നടപടികള്‍ക്കു പകരം അടിച്ചമര്‍ത്തല്‍ കൊണ്ട് പ്രശ്നം തീരില്ലെന്നു ആര്‍ക്കാണു അറിയാത്തത്?
അതറിയാത്തവരാണു മണ്ണും പെണ്ണും പിടിച്ചെടുക്കാന്‍ ആഹ്വാനം നടത്തുന്നത്. നാം ജീവിക്കുന്ന കാലഘട്ടത്തിലെ ത്വശാസ്ത്രമല്ല അധിനിവേശവും ആധിപത്യം സ്ഥാപിക്കലും.
ജനാധിപത്യം എന്നാല്‍ ജനതാല്പര്യമാണ്. എണ്ണം കുറഞ്ഞവര്‍ക്കു മേല്‍ കുതിര കയറാനുള്ള സ്വാതന്ത്യമല്ല.
എന്തായാലും അന്താരാഷ്ട്ര രംഗത്ത് ഇത് നേട്ടമാണൊ ഉണ്ടാക്കുന്നതെന്ന് അറിയാനുണ്ട്
what's wrong in that,As a parent I want my daughter to be safe,I changed her diaper,fed her did every thing for her.Then I gave her in marriage ,Thinking that she is in safe hands of a MAN.The man turned to be Good for nothing.So if you want Gain some thing you loose some thing.
serious reader2019-08-23 13:02:26
Dear editor, From anonymous comments your paper is "progressing" toanonymous articles in main section. This is not a good trend for a respected paper. Your paper allows people who doesn't want to disclose real names to comment anything. Thank you for that. But why allow publishing "news/articles" anonymously? It is clearly degradation or shows lack of readership or quality stuff to publish in your stock. Please share with the readers the truth.
Boby Varghese2019-08-23 13:45:57
Hello Serious Reader, if you are serious, you will disclose your name.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല