Image

വിശ്വാസം മാത്രം കൊണ്ടു സ്വര്‍ഗ്ഗം ലഭിക്കുമോ? (മോന്‍സി കൊടുമണ്‍)

മോന്‍സി കൊടുമണ്‍ Published on 24 August, 2019
വിശ്വാസം മാത്രം കൊണ്ടു സ്വര്‍ഗ്ഗം ലഭിക്കുമോ? (മോന്‍സി കൊടുമണ്‍)
ഞാന്‍ ഒരു ആത്മീയ പ്രവര്‍ത്തകനല്ല അതില്‍ പൂര്‍ണ്ണ നുമല്ല എങ്കിലും നാം അന്ധകാരത്തിലേക്കു അല്ലെങ്കില്‍ നാശത്തിലേക്കു പോകുവാന്‍ ശ്രമിക്കരുത് അതു മല്ലെങ്കില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ നേരാംവണ്ണം വളരണം ഇല്ലെങ്കില്‍ നമ്മുടെ ജീവിതം കട്ടപ്പുകയായിത്തീരും. നാം  ക്രിസ്തുവില്‍ വിശ്വസിക്കുന്നത് അല്ലെങ്കില്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ട് പക്ഷെ സ്‌നേഹിക്കുന്നില്ല. അവിടെയാണ് നമുക്ക് കുഴപ്പം പറ്റിയത്. മുട്ടുകുത്തി നിന്ന് കര്‍ത്താവില്‍ വിശ്വസിക്കും പല കാര്യങ്ങള്‍ ചോദിക്കുവാന്‍ തുടങ്ങും എനിക്ക് ജോലി വേണം മകളെ നല്ല നിലയില്‍ കെട്ടിച്ചു വിടണം തൊട്ടടുത്ത ഭൂമി വാങ്ങണം മകന്‍ ഡോക്ട്ടറാവണം പുതിയ ബെന്‍സ് വാങ്ങണം പക്ഷെ അവിടെ നാം ദൈവത്തെ ഒരു മാജിക്കു കാരനായി കണ്ട് സ്വാര്‍ത്ഥ ലാഭം കൊയ്യുകയാണ്. 

പട്ടിണി കിടക്കുന്ന നിന്റെ അയല്‍ക്കാരനു വേണ്ടി പ്രാര്‍ത്ഥിച്ചുവോ നീ ഇല്ല കിഴക്കുവശത്തു നിന്റെ വീടിന്റെ അടുത്തുള്ള ക്യാന്‍സര്‍ പിടിച്ചു കിടക്കുന്ന ജനാര്‍ദനു വേണ്ടി പ്രാര്‍ത്ഥി ച്ചോ? വാഹന അപകടത്തില്‍പ്പെട്ടു നിന്റെ വടക്കുവശത്തു താമസിക്കുന്ന മുഹമ്മദിനു വേണ്ടി പ്രാര്‍ത്ഥി ച്ചോ? ഇതൊന്നിനും നിനക്കു സമയം കിട്ടിയില്ല . നിനക്കു വിശ്വാസമുണ്ട് കൈയ്യടിച്ചു നീ നിരന്തരം ദൈവത്തെ സ്തുതിക്കുന്നുമുണ്ട് നിരന്തരം ഓരോന്നും ലഭിച്ചു കിട്ടാന്‍ ഭണ്ടാരത്തില്‍ പണം ധാരാളം നിക്ഷേപിക്കുന്നുമുണ്ട്.പിന്നെ എന്താണ് നിനക്ക് അല്ലെങ്കില്‍ നമുക്ക് പറ്റിയത്   നീ ദൈവത്തെ സ്‌നേഹിച്ചില്ല അവിടുത്തോടു നീ ചോദിച്ചില്ല നിനക്കു വേണ്ടി ഞാന്‍ എന്തു ചെയ്യണം what Can 1 do for today   പക്ഷെ നിനക്കു വേണ്ടിയും നിന്റെ കുടുംബത്തിനു വേണ്ടിയും നീ ദൈവത്തെ പുകഴ്ത്തി സ്തുതിച്ച് കാര്യം കണാന്‍ നോക്കിയപ്പോള്‍ നീ സ്വാര്‍ത്ഥനായി. 

അവിടുത്തോട് നീ ചോദിച്ചില്ല ഇന്നു ദിവസം നിനക്കു വേണ്ടി ഞാന്‍ എന്തു ചെയ്യണം എങ്കില്‍ നീ ദൈവത്തെ സ്‌നേഹിക്കുമായിരുന്നു.മുഹമ്മദിനു വേണ്ടിയും ജനാര്‍ദ്ദനു വേണ്ടിയും പ്രാര്‍ത്ഥിക്കുമായിരുന്നു. അതിനാല്‍ വിശ്വാസം കൊണ്ടു മാത്രം നീ രക്ഷപെടുമെന്നു കരുതി . നീ ആരേയും സ്‌നേഹിച്ചില്ല ആര്‍ക്കും സ്‌നേഹം കൊടുത്തില്ല ' ബൈബിളിലേക്കു നാം ഒന്നു കണ്ണോടിക്കാം നിനക്കു മലകളെ മാറ്റുവാന്‍ പോകുന്ന വിശ്വാസം ഉണ്ടായാല്‍ പോലും നിന്നില്‍ സ്‌നേഹമില്ലെങ്കില്‍ നീ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്നകൈത്താളമോ ആയിത്തീരും എന്നു വചനം പറയുന്നു' ഇടക്കു കയറി പറഞ്ഞോട്ടെ  നിന്റെ കര്‍ത്താവിനെ പൂര്‍ണ്ണഹൃദത്തോടും ആത്മാവോടും കൂടി സ്‌നേഹിക്കണം പിന്നെ വിശ്വസിക്കുകയും വേണം. ഏതാണ് ഏറ്റവും വലിയ പാപം? കല്‍പ്പന ലംഘനം പാപമാണ് എങ്കില്‍ ഏറ്റവും വലിയ പാപം എന്താണ്?  ഏറ്റവും വലിയ കല്‍പ്പന ലംഘിക്കുന്നതാണ് വലിയ പാപം. 

അങ്ങനെയെങ്കില്‍ എറ്റവും വലിയ കല്‍പ്പന നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണഹൃദയത്തോടും സ്‌നേഹിക്കുക എന്നതാണ് അതു ലംഘിക്കുന്നതാണ് ഏറ്റവും വലിയ പാപം. അതിനാല്‍ മുട്ടുകുത്തി കൈ അടിച്ചു ദൈവത്തെ സ്തുതിക്കുന്നതിനു പരിയായി നീ നിന്റെ സഹപ്രവര്‍ത്തകരെയും അയല്‍ക്കാരെനേയും സ്‌നേഹിക്കുന്നില്ലെങ്കില്‍ നിന്റെ വിശ്വാസം വ്യര്‍ത്ഥമായിപ്പോകും നിന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുകയുമില്ല. 

പണ്ട് എന്നെ ആത്മീയ കാര്യങ്ങള്‍ പഠിപ്പിച്ച ഒരു സിസ്റ്റര്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു ദൈവമെ സ്വര്‍ഗ്ഗത്തിനു വേണ്ടി മാത്രമാണ് ഞാന്‍ നിന്നെ സ്‌നേഹിക്കുന്നതെങ്കില്‍ എനിക്കു നരകം തന്നാല്‍ മതി അവിടെ കിടന്നും നിന്നെ ഞാന്‍ സ്‌നേഹിച്ചോളാം. എങ്കില്‍ സിസ്റ്റര്‍ പോകുന്ന ആ നരകം ആയിരിക്കും സ്വര്‍ഗ്ഗം .ഇതു തിരിച്ചറിയാനുള്ള ബോധം നമുക്കുണ്ടെങ്കില്‍ നമുക്കും സ്വര്‍ഗ്ഗം ലഭിക്കും ചുരുക്കത്തില്‍ സ്‌നേഹം കൊടുത്ത് നാം ദൈവത്തിന്റെ കരം ഗ്രഹിക്കാം .കപടവും സ്വാര്‍ത്ഥവുമായ വിശ്വാസത്തിനുപരിയായി പരസ്പരം സ്‌നേഹിച്ചു കൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്താം അനുഗ്രഹം പ്രാപിക്കാം.

ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ എല്ലാ വര്‍ക്കും എന്റെ സ്‌നേഹവന്ദനം.
വിശ്വാസം മാത്രം കൊണ്ടു സ്വര്‍ഗ്ഗം ലഭിക്കുമോ? (മോന്‍സി കൊടുമണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക