MediaAppUSA

സിസ്റ്റര്‍ ലൂസിയും വിദൂഷകരും ചെയ്യുന്ന ദ്രോഹങ്ങള്‍ (ഒരു വിശ്വാസി)

Published on 29 August, 2019
സിസ്റ്റര്‍ ലൂസിയും വിദൂഷകരും ചെയ്യുന്ന ദ്രോഹങ്ങള്‍ (ഒരു വിശ്വാസി)
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ നായികയായി കേരളത്തില്‍ അരങ്ങേറുന്ന പൊറാട്ടുനാടകത്തില്‍ ദുഖിതനായി എഴുതുന്ന ഒരു കത്തോലിക്കനാണിത്. കത്തോലിക്കാ സഭയേയും ക്രൈസ്തവ വിശ്വാസത്തേയും കേരളം അങ്ങോളമിങ്ങോളം അപഹസിക്കുന്നു. ജനം ചിരിക്കുന്നു. കത്തോലിക്കര്‍ മാത്രം ഇതൊന്നും അറിഞ്ഞിട്ടില്ല എന്നതാണ് ദുഖ സത്യം. അഥവാ വിവാദങ്ങളൊന്നും സഭയെ ബാധിക്കില്ലെന്നും അതു താനെ കെട്ടടങ്ങുമെന്നും വിശ്വസിക്കുന്നവര്‍.

സിസ്റ്റര്‍ ലൂസി നായികയെങ്കില്‍ വിദൂഷകരായി സഭയെ ന്യായീകരിക്കാന്‍ കുറെ പേരുണ്ട്. ഫാ. നോബിളും കരിമ്പിന്‍കാലായുമൊക്കെ ഈ ഗണത്തില്‍പ്പെടുന്നു. ക്രിസ്തുവിന്റെ സഭയ്ക്ക് ഇവരുടെ വിശദീകരണം ആവശ്യമുണ്ടോ? അവര്‍ വായ തുറക്കുമ്പോള്‍ സഭ കൂടുതല്‍ അപഹാസ്യയാകുന്നു. ചാനലുകളില്‍ വൈദീകരും കന്യാസ്ത്രീകളുമൊക്കെ ഓരോന്നിനും ന്യായവാദങ്ങളുമായി എത്തുമ്പോഴും സഭ പരിഹാസപാത്രമാകുന്നു.

ചാനലുകളില്‍ സംഘികളും ജിഹാദികളുമൊക്കെ സ്വന്തം അജണ്ടയുമായി അണിനിരക്കുന്നു. അഭയ കേസില്‍ അറസ്റ്റ് നടന്നപ്പോള്‍ ഏഷ്യാനെറ്റും കേരള കൗമുദിയുമൊക്കെ ഏതു രീതിയിലാണ് റിപ്പോര്‍ട്ട് ചെയ്തതെന്നോര്‍ക്കേണ്ടതുണ്ട്. പത്രപ്രവര്‍ത്തന ചരിത്രത്തില്‍ നിന്ദ്യമായ റിപ്പോര്‍ട്ടിംഗിന്റെ തെളിവുകളായി അവ വിശേഷിപ്പിക്കാം.

അവരുടെയൊക്കെ മുന്നിലേക്കാണ് സിസ്റ്റര്‍ ലൂസി സഭയ്ക്കെതിരേ വെല്ലുവിളിയുമായി ഇറങ്ങിയിരിക്കുന്നത്. പുറകെ ന്യായീകരണക്കാരും. എല്ലാം കണ്ട് ജനം ചിരിക്കുന്നു. പൊതുവില്‍ കേരള കത്തോലിക്കാ സഭയില്‍ നാഥനില്ലാത്ത അവസ്ഥ. ഓരോ പുരോഹിതനും ഓരോ കന്യാസ്ത്രീയ്ക്കും സ്വന്തം ഇഷ്ടം പോലെ പ്രവര്‍ത്തിക്കാം. ആരും ചോദിക്കാനില്ല.

സിസ്റ്റര്‍ ലൂസി തനിക്കെതിരേയുള്ള 13 ആരോപണങ്ങള്‍ക്ക് മുസ്ലീംകളുടെ ഒരു ചാനലില്‍ മറുപടി പറയുന്നത് കണ്ടു. അവര്‍ ഒരു പ്രവാചകശബ്ദം ആയിരിക്കുമെന്നു പ്രതീക്ഷിച്ചാണ് അതു കണ്ടത്. സിസ്റ്റര്‍ ലൂസി എന്തോ ഭയങ്കര സംഭവം ആണെന്നു മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുവെങ്കിലും കണ്ടുകഴിഞ്ഞപ്പോള്‍ നിരാശ തോന്നി. വ്യക്തമായി സംസാരിക്കാന്‍ പോലും അറിയില്ല. പറയുന്നതില്‍ ആത്മാര്‍ത്ഥതയുടെ കണികയില്ല. തറ ശൈലിയിലുള്ള ചിരിയും. മറുപടിയും. നേരേ മറിച്ച് ചോദ്യം ചോദിക്കുന്ന വ്യക്തി - അക്രൈസ്തവനാണെന്നു കരുതാം- കൂടുതല്‍ കാര്യങ്ങള്‍ പഠിച്ച് ഗഹനമായി സംസാരിക്കുന്നു

ഇവിടെ ആനുഷംഗികമായി ഒന്നു പറയട്ടെ. സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയെങ്കിലും കത്തോലിക്കാ സഭാ മഠത്തില്‍ തന്നെയാണ് ഇപ്പോഴും താമസം. മഠത്തില്‍ താമസിച്ച് കത്തോലിക്കാ സഭയ്ക്കെതിരേ പ്രവര്‍ത്തിക്കുന്നുവെങ്കിലും കത്തോലിക്കരൊന്നും പ്രതിക്ഷേധിച്ചു കണ്ടില്ല. അവര്‍ കത്തോലിക്കാ സഭയിലായതു നന്നായി. ഹിന്ദു മതത്തിലോ, ഇസ്ലാം മതത്തിലോ നിന്ന് ഇങ്ങനെയൊക്കെ ശബ്ദിച്ചിരുന്നെങ്കില്‍ ഇതിനകം വിവരം അറിയുമായിരുന്നു. അമൃതാനന്ദമയിക്കെതിരേ ഒരു പ്രതിക്ഷേധം സംഘടിപ്പിച്ചാല്‍ എന്തു സംഭവിക്കുമെന്നു ആലോചിച്ചു നോക്കിയാല്‍ മതി. കത്തോലിക്കര്‍ പൊതുവില്‍ സാധുക്കളാണെന്നര്‍ത്ഥം. അത് അങ്ങനെ തന്നെ വേണം താനും. അറിഞ്ഞുകൊണ്ടു തന്നെയാണ് സഭാ ശത്രുക്കളുടെ കൈയ്യില്‍ സിസ്റ്റര്‍ ലൂസി കളിപ്പാവയാകുന്നതെങ്കിലും സഭാ മക്കളുടെ പ്രതികരണം ക്രിസ്തുവിന്റെ പാതയില്‍ മാത്രമാകണം.

പുരോഹിതരെല്ലാം വ്യഭിചാരികളും മഠങ്ങളിലെല്ലാം അനാശാസ്യവും അവിഹിതവും രഹസ്യ പ്രസവവും ഒക്കെയാണെന്നാണ് സഭാ വിരുദ്ധരും കത്തോലിക്കര്‍ എന്ന് അവകാശപ്പെടുന്ന ചില നവീകരണക്കാരും പറയുന്നത്. ആണോ?

ചില പന്നികള്‍ സഭയെ നാറ്റിക്കുന്നുണ്ട്. ഫ്രാങ്കോ, കോട്ടൂര്‍, റോബിന്‍, കൊക്കന്‍ തുടങ്ങിയവര്‍. അവരെ സംരക്ഷിക്കുന്നനിലപാട് നിര്‍ഭാഗ്യവശാല്‍ സഭ പിന്തുടരുന്നു എന്നതാണ് സത്യം. നമ്മുടെ വീട്ടില്‍ ഒരാള്‍ പിഴച്ചുപോയാല്‍ അവരെ ഒറ്റപ്പെടുത്താമോ എന്നതായിരിക്കും ന്യായം. ലോക കത്തോലിക്കാ സഭയിലും അതായിരുന്നു അടുത്ത കാലം വരെ സ്ഥിതി. ഇപ്പോഴത് മാറി. ആരോപണം ഉണ്ടായാല്‍ കയ്യോടെ അത് പോലീസിനെ അറിയിക്കണമെന്നായി. അമേരിക്കയില്‍ ആരോപണം നേരിടുന്ന വൈദികന്‍ കയ്യോടെ പുറത്ത്. നിയമസഹായം പോലും രൂപതയില്‍ നിന്നു കിട്ടില്ല.

കേരള സഭയും ആ തലത്തിലേക്ക് ഉയരേണ്ട കാലമായിരിക്കുന്നു. പുരോഹിതരുടെ അസാന്മാര്‍ഗ്ഗികതയും ലൈംഗിക തൃഷ്ണയും കുറയാനുള്ള സാധ്യതയൊന്നും കാണുന്നില്ല. അപ്പോള്‍ പിന്നെ ആരോപണം നേരിടുന്നവര്‍ നിരപരാധി എന്നു തെളിയുന്നതുവരെ പുറത്തു നില്‍ക്കണമെന്ന പുതിയ നിയമം വരേണ്ടിയിരിക്കുന്നു. അഭയ കേസിലെ ഫാ. കോട്ടൂരും സിസ്റ്റര്‍ സെഫിയുമൊക്കെ കാല്‍ നൂറ്റാണ്ടായിട്ടും സഭയില്‍ തുടരുകയും, സഭയുടെ പണം ഉപയോഗിച്ച് കേസ് നടത്തുകയും ചെയ്യുന്ന സ്ഥിതി അവസാനിക്കേണ്ടിയിരിക്കുന്നു. ഫ്രാങ്കോയുടെ കാര്യത്തിലും അതുതന്നെയാണ് ഉണ്ടായിരിക്കുന്നത്. ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നു ഒരു കാരണവുമില്ലാതെ ആരോപിക്കില്ലെന്നുറപ്പ്. മധ്യ വയസ്‌കയായ ഒരു സ്ത്രീയെ 13 തവണ 'ബലാല്‍' സംഗം ചെയ്യാമോ എന്നു ചോദിക്കാം. പക്ഷെ കോടതി അവര്‍ പറയുന്നതേ കേള്‍ക്കുകയുള്ളുവെന്ന് ആര്‍ക്കാണ് അറിയാത്തത്? അപ്പോള്‍ ഫ്രാങ്കോ ശിക്ഷപ്പെടുന്നതുവരെ മാറ്റി നിര്‍ത്താന്‍ സഭ കാത്തിരിക്കണോ?

ആരോപണ വിധേയരെ ആരു മാറ്റിനിര്‍ത്തണമെന്നതാണ് പ്രശ്നം. ലത്തീന്‍ സഭയില്‍ തീരുമാനം മാര്‍പാപ്പയില്‍ നിന്നു വരണം. അത് എളുപ്പമല്ല. സീറോ മലബാര്‍ സഭയിലാകട്ടെ മേജര്‍ ആര്‍ച്ച് ബിഷപ്പിനും സിനഡിനും അധികാരമുണ്ട്. പക്ഷെ മേജര്‍ ആര്‍ച്ച് ബിഷപ്പുതന്നെ ആരോപണവും കേസും നേരിടുന്നു.

ആലഞ്ചേരി പിതാവ് പണം വെട്ടിച്ചെന്നോ, ദുരുദ്ദേശപരമായി പ്രവര്‍ത്തിച്ചെന്നോ മിക്കവരും കരുതുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ കൂട്ടാളികള്‍ അദ്ദേഹത്തെ ഉപയോഗിച്ചെന്നുവേണം കരുതാന്‍. കള്ളപ്പണം വാങ്ങാനും നികുതി വെട്ടിക്കാനുമൊന്നും സഭ പോകുന്നതു ശരിയല്ല. സ്ഥലം കൊടുക്കാനുണ്ടെങ്കില്‍ അത് പരസ്യം കൊടുത്ത് ക്വട്ടേഷന്‍ വാങ്ങി സുതാര്യമായി ചെയ്യണം. ഒളിച്ചുകളി ശരിയല്ല. അതു പോലെ ഒരു കടവും ഇല്ലാത്ത കോളജ്-സ്‌കൂള്‍ നിയമനത്തിനും അഡ്മിഷനും കോഴ വാങ്ങുന്നത് എന്ത് കോ---കത്തിലെ ക്രൈസ്തവ വിശ്വാസമാണ്?ഇതൊന്നും ചോദിക്കാന്‍ ആരുമില്ല. വിശ്വാസികള്‍ പള്ളിയില്‍ വന്നു കുര്‍ബാന കണ്ട്, നേര്‍ച്ചയിട്ട് മടങ്ങിക്കോളണം, അല്ലേ?

എന്തായാലും ആലഞ്ചേരി പിതാവ് ആരോപണ വിധേയനായെങ്കിലും അദ്ദേഹത്തിന്റെ തലവെട്ടണം എന്ന രീതിയില്‍ നവീകരണക്കാരും മറ്റും പറയുന്നത് എതു ക്രൈസ്തവ വിശ്വാസ പ്രകാരമാണെന്നറിയില്ല. അതുപോലെ തന്നെ എറണാകുളത്തെ ഒരു വിഭാഗം വൈദീകര്‍ ഉയര്‍ത്തുന്ന പ്രാദേശികവാദവും അടിച്ചമര്‍ത്തേണ്ടതാണ്. നാളെ ഒരു ഏഷ്യനോ, ആഫ്രിക്കനോ മാര്‍പാപ്പ ആകുകയും അദ്ദേഹത്തെ അംഗീകരിക്കാന്‍ പറ്റില്ലെന്നു വെള്ളക്കാര്‍ പറയുകയും ചെയ്യുന്ന അവസ്ഥ ഓര്‍ത്താല്‍ മതി. പ്രാദേശികവാദം ക്രൈസ്തവ സഭാ അനുയായികള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല.

സിസ്റ്റര്‍ ലൂസിയെ പിരിച്ചുവിട്ടു. പക്ഷെ നഷ്ടപരിഹാരം വല്ലതും കൊടുക്കുമോ എന്നു വ്യക്തമല്ല. ഇത്രയും വര്‍ഷം സഭയിലുണ്ടായിരുന്ന വ്യക്തി പിരിയുമ്പോള്‍ നഷ്ടപരിഹാരം കൊടുക്കുക എന്നത് സാമാന്യ മര്യാദയാണ്. ഒന്നും കൊടുക്കാതെ പ്രൊഫസര്‍ ജോസഫിനെ പിരിച്ചുവിട്ടതിന്റെ പ്രത്യാഘാതം നാം കണ്ടതാണ്. നിസ്സഹായയായി അദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്യേണ്ടിവന്നു. ആ മഹാ പാപം ആരുടെ തലയില്‍ വെയ്ക്കും?

അതേസമയം തന്നെ സിസ്റ്റര്‍ ലൂസി പ്രീഡിഗ്രി മുതല്‍ മഠത്തില്‍ നിന്നാണ് പഠിച്ചത്. കന്യാസ്ത്രീ എന്ന നിലയിലാണ് ജോലി നേടിയതും. ഇപ്പോഴും അവര്‍ക്ക് ജീവിക്കാനുള്ള ശമ്പളം ലഭിക്കുന്നുവെന്നുവേണം കരുതാന്‍. അപ്പോള്‍ പിന്നെ മഠത്തില്‍ നിന്നു പോകില്ല എന്നു പറയുന്നതിലെ യുക്തി മനസ്സിലാകുന്നില്ല. ഹോസ്റ്റലിലേക്കോ ബന്ധുവീട്ടിലേക്കോ ഒക്കെ മാറിയാല്‍ സ്വതന്ത്രമായി ജീവിക്കാം. ആരേയും അനുസരിക്കേണ്ട. അതിനുപകരം ക്രൈസ്തവ വിരോധികളുടെ ചട്ടുകമായി അവര്‍ സഭയേയും ഓരോ കത്തോലിക്കരേയും വെല്ലുവിളിക്കുന്നു. വിശ്വാസികളായ ഞങ്ങള്‍ മണ്ടന്മാരൊന്നുമല്ല. നവീകരണക്കാര്‍ എന്നു പറയുന്ന അഞ്ചാംപത്തികള്‍ പറയുന്നതുപോലെ പള്ളി അടിമകളോ വിഡ്ഡികളോ അല്ല. ബിഷപ്പിലും കത്തനാരിലുമല്ല, ക്രിസ്തുവിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.

അനുസരണം, കന്യകാത്വം, ദാരിദ്ര്യം എന്നിവ പാലിക്കുമെന്നു കന്യാസ്ത്രീകള്‍ വ്രതം എടുക്കുന്നു. പുരോഹിതര്‍ അങ്ങനെ വ്രതം എടുക്കുന്നില്ലെന്നു ചില പുരോഹിതര്‍ ചാനല്‍ ചര്‍ച്ചകളില്‍ പറയുന്നതുകേട്ടു. എന്തര്‍ത്ഥത്തിലാണ് അങ്ങനെ പറയുന്നതെന്നു മനസ്സിലാകുന്നില്ല. അവര്‍ എടുക്കുന്ന വ്രതം എങ്ങനെയാണ് വ്യത്യസ്തമാകുന്നത്? സാധാരണ വേഷമിട്ട് നടക്കാമെന്നും സിനിമയ്ക്ക് പോകാമെന്നും കാര്‍ വാങ്ങാമെന്നുമൊക്കെയാണ് അര്‍ത്ഥം. പുരോഹിതന് കാര്‍ ഉണ്ടാകുന്നതില്‍ തെറ്റില്ല. സിനിമയ്ക്കു പോകുന്നതിലും.

എന്തുകൊണ്ടാണ് തങ്ങള്‍ക്ക് അതു പറ്റില്ല എന്നാണ് സിസ്റ്റര്‍ ലൂസിയുടെ ചോദ്യം. ചുരിദാറുമിട്ട് ഒരു സെക്കന്‍ഡ് ഷോയ്ക്ക് സിസ്റ്റര്‍ ലൂസി പോകുന്നതും, പാന്റ്സിട്ട ഒരു പുരോഹിതന്‍ പോകുന്നതും ഒരുപോലെ ആയിരിക്കുമോ? കന്യാസ്ത്രീയുടെ വേഷത്തില്‍ ഒരളവ് സുരക്ഷിതത്വം ഉണ്ട്. അക്രൈസ്തവര്‍കൂടി അതിനെ ബഹുമാനിക്കും.

ശമ്പളം മുഴുവന്‍ സഭയ്ക്ക് കൊടുക്കുകയാണെങ്കില്‍ പിന്നെ കാര്‍ വാങ്ങാന്‍ സിസ്റ്റര്‍ ലൂസിക്ക് എങ്ങനെ പണമുണ്ടായി? അപ്പോള്‍ സ്വന്തം സമ്പാദ്യം ഉണ്ടെന്നര്‍ത്ഥം.

കാര്‍ വാങ്ങുന്നതോ, ചുരിദാര്‍ ഇടുന്നതോ അല്ല പ്രശ്നം. ആവശ്യം അവതരിപ്പിച്ച് അനുവാദം വാങ്ങാതെ അതു ചെയ്യുമ്പോള്‍ ഔദ്ധത്യമാണ് തെളിയുന്നത്. ഞാന്‍ എന്റെ സൗകര്യം പോലെ ചെയ്യും. ആരുണ്ട് ചോദിക്കാന്‍? സന്യാസ സഭയിലെ 7000 പേരും ഇതുപോലെ കാര്‍ വാങ്ങിയാലോ? ചുരിദാറിട്ട് നടന്നാലോ?പിന്നെ എന്തു സന്യാസം, എന്തു സഭ?

സാദാ കന്യാസ്ത്രീകള്‍ തന്നെയാണ് മദര്‍ ജനറാളുമൊക്കെയാകുന്നത്. അവര്‍ക്ക് കന്യാസ്ത്രീകളുടെ ചിന്തകള്‍ മനസ്സിലാകില്ല എന്നു പറയുന്നത് എത്ര ശരിയാണ്?

അനുവാദത്തോടുകൂടിയാണെങ്കില്‍ പോലും ചാനല്‍ ചര്‍ച്ചകളില്‍ ഒരു കന്യാസ്ത്രീയോ, വൈദീകനോ പോകരുത്. അതൊരു കെണിയാണ്. ആത്യന്തികമായി സഭയെ ലജ്ജിപ്പിക്കുന്ന നിഗമനങ്ങളിലാണ് ചര്‍ച്ച ചെന്നെത്തുക. അതാണ് അവര്‍ ലക്ഷ്യമിടുന്നതും. അമൃതാനന്ദമയിയെ പുകഴ്ത്തിയോ ഇകഴ്ത്തിയോ ചാനല്‍ ചര്‍ച്ചകളില്‍ എത്ര പേര്‍ വരുന്നുണ്ട്? അതിനാല്‍ അവരുടെ പരിവേഷം നിലനില്‍ക്കുന്നു.

സഭാ സ്വത്തിന്റെ മേല്‍ മാത്രമല്ല വൈദീകരുടേയോ കന്യാസ്ത്രീകളുടേയോ പെരുമാറ്റത്തെപ്പറ്റി സഭാംഗങ്ങള്‍ക്ക് ഒരു നിയന്ത്രണവും ഇപ്പോഴില്ല. അതിനൊരു മാറ്റം ആവശ്യമാണ്. വൈദീകര്‍ വഴിതെറ്റിപ്പോകുമ്പോള്‍ അതു ചോദ്യം ചെയ്യാന്‍ ഇടവകക്കാര്‍ക്ക് കഴിയണം.

പുതിയതരം നവീകരണ പ്രസ്ഥാനമാണ് വേണ്ടത്. സഭയിലും പൗരോഹിത്യത്തിലും കൂദാശയിലുമൊക്കെ വിശ്വസിക്കുന്നവര്‍. ജോസഫ് പുലിക്കുന്നേല്‍ നല്ല വിമര്‍ശകനായിരുന്നു. പക്ഷെ അദ്ദേഹം സഭയില്‍ വിശ്വസിച്ചതായി കാണുന്നില്ല.

പള്ളിയില്‍ പോകാത്ത, കുര്‍ബാന കാണാത്ത, കുമ്പസാരിക്കാത്ത അവര്‍ കത്തോലിക്കരാകുന്നതെങ്ങനെ? ഇനി ഇതൊക്കെ കോണ്‍സ്റ്റന്റയിന്‍ കൊണ്ടുവന്നതാണെന്ന് ആക്ഷേപിക്കാം. ആയിക്കോട്ടെ, ഞങ്ങള്‍ സഹിച്ചു.

അവസാനമായി സിസ്റ്റര്‍ ലൂസിയോടെ ഒരു അപേക്ഷ. ദയവായി ഇനി സഭയേയും സഭാ മക്കളേയും ആക്ഷേപത്തിനു വിട്ടുകൊടുക്കരുത്. നിങ്ങള്‍ സ്വതന്ത്രയായി പുറത്തുപോകുക.

ചില നിര്‍ദേശങ്ങള്‍
1) ചാനല്‍ ചര്‍ച്ചകളില്‍ ഒരു വൈദികനും കന്യാസ്ത്രിയും പങ്കെടുക്കരുത്. എന്തെങ്കിലും വാര്‍ത്തയെപറ്റി പ്രതികരണം ഉണ്ടെങ്കില്‍ അത് ഔദ്യോഗിക വക്താവ് പറയണം. ഫെയ്‌സ്ബുക്കിലും മറ്റും വൈദികരും കന്യാസ്ത്രികളും വിശ്വാസ സംബന്ധമായ കാര്യങ്ങളല്ലാതെ എഴുതരുത്. മറ്റുള്ളവരേക്കാല്‍ കൂടുതല്‍ വിശുദ്ധി തനിക്കുണ്ടെന്നു കാണിക്കുന്ന പോസ്റ്റുകള്‍ ഒരു കാരണവശാലും പാടില്ല.
2) ഓരോ ഇടവകയിലെയും സ്ഥാപനത്തിലെയും സ്വത്തുകള്‍, വരവു-ചെലവുകള്‍ എന്നിവക്ക് അവിടെ ക്രുത്യമായ കണക്ക് വേണം. ഇടവകാംഗങ്ങള്‍ക്ക് അതു പരിശോധിക്കാന്‍ സൗകര്യം വേണം.
3) കടം ഇല്ലാത്ത കോളജ്-സ്‌കൂള്‍ നിയമനത്തിനും അഡ്മിഷനും കോഴ വാങ്ങരുത്. ഇനി വാങ്ങുന്നെങ്കില്‍ നിശ്ചിത തുക വച്ച് അത് നിയമാനുസ്രുതം വാങ്ങണം. പുരോഹിതര്‍ സഭക്കു സ്വത്ത് ഒന്നും ഉണ്ടാക്കി തരണ്ട എന്നര്‍ഥം
4) ആരോപണ വിധേയരാകുന്നവരെ സഭാ ചുമതലകളില്‍ നിന്ന് കയ്യോടെ ഒഴിവാക്കണം. ആരോപണം തെറ്റെന്നു തെളിഞ്ഞാല്‍ തിരിച്ചെടുക്കാം.
5) ഒരു വൈദികന്‍ വ്യഭിചാരി ആകുന്നത് ഒരു സുപ്രഭാതത്തില്‍ ആയിരിക്കില്ല. ആ സ്വഭാവം കൂടെ ഉണ്ടായിരിക്കും. അത്തരക്കാരെ നിരീക്ഷിക്കാനും ഉപദേശിക്കാനും വേണ്ടി വന്നാല്‍ നടപടി എടുക്കാനും ഒരു സംവിധാനവും ഇപ്പോള്‍ സഭയില്‍ ഇല്ല. അത് മാറണം.
6) വൈദികനോ കന്യാസ്ത്രിയൊ സ്ഥാനം വിടുമ്പോള്‍ അവര്‍ക്ക് നിശ്ചിത തുക സഹായമോ നഷ്ടപരിഹാരമോ ആയി നല്കാന്‍ സംവിധാനം വേണം. സഭയെ സേവിച്ച അവര്‍ വഴിയാധാരമാകരുത്
7) സഭ നിശബ്ദ സേവനത്തിലേക്കും വിശുദ്ധിയിലേക്കും മടങ്ങണം 
ചാടിക്കു അവരെ പുറത്തു! 2019-08-29 10:24:08
 കുറ്റ വാളികളെ കാത്തു സൂഷിക്കുന്ന സഭ രക്ഷ പെടില്ല
ചില പന്നികള്‍ സഭയെ നാറ്റിക്കുന്നുണ്ട്. ഫ്രാങ്കോ, കോട്ടൂര്‍, റോബിന്‍, കൊക്കന്‍ തുടങ്ങിയവര്‍. അവരെ സംരക്ഷിക്കുന്നനിലപാട് നിര്‍ഭാഗ്യവശാല്‍ സഭ പിന്തുടരുന്നു എന്നതാണ് സത്യം. നമ്മുടെ വീട്ടില്‍ ഒരാള്‍ പിഴച്ചുപോയാല്‍ അവരെ ഒറ്റപ്പെടുത്താമോ എന്നതായിരിക്കും ന്യായം. ലോക കത്തോലിക്കാ സഭയിലും അതായിരുന്നു അടുത്ത കാലം വരെ സ്ഥിതി. ഇപ്പോഴത് മാറി. ആരോപണം ഉണ്ടായാല്‍ കയ്യോടെ അത് പോലീസിനെ അറിയിക്കണമെന്നായി. അമേരിക്കയില്‍ ആരോപണം നേരിടുന്ന വൈദികന്‍ കയ്യോടെ പുറത്ത്. നിയമസഹായം പോലും രൂപതയില്‍ നിന്നു കിട്ടില്ല.
 
കാസയേന്തും കൈകളില്‍ .... 2019-08-29 11:54:39

 കാസ യേന്തും കൈകളില്‍ വേണ്ടത് കരുണ ....

Roman Catholic church was never Christian. Modern Scholarly observation is that it originated as an alternative to Messianic Judaism by Flavius Vespasian the Roman Emperor. Most of the books in the new testament are assumed to be the product of Vespasian's scribes. If you read the gospels carefully; you can find out that the authors were not familiar with the geography & customs of the Israelite's. Israelite's spoke Aramaic. The gospels were written in Greek, the scholarly language of the time. So it is clear none of the illiterate disciples of Jesus or the Israelite's wrote the gospels. The names associated with the gospels were attached to them in the late centuries. Modern scholarly bible tittle them as ' gospel according  to.....

There are American Christians who believe that Jesus spoke English & gospels were written in English. We can also see their followers in the comment column of E malayalee spitting out their venomous stupidity claiming America is a Christian Nation. They blindly follow their racist leader.

Unfortunately R C church was infested with theses kind of Venomous priests & faithfuls. RC being a continuation of the Flavian version of Christianity; attained power above the other Christian groups & Orthodox churches never accepted RC church as a Christian church. Kerala Christians; in the beginning were Nestorians until the Spanish Inquisition. Nestorians did not worship cross, saints or Mary- a faith very close to Marthomaites. Catholicism was forced upon Kerala Christians & some accepted the slavery of the Portuguese missionaries and that was the beginning of RC church in Kerala. Kerala Christians were tortured & killed by the Portuguese to convert them to Catholicism. The revolting Christians resisted the inquisition & assembled at Mattancherry, Cochin & made the famous oath of 'koonnan cross. RC church still calls it a tragedy. RC church continued its torture by various tricks. It is inferred that the UN-employed Jerusalem priests after the fall of the temple might have took shelter under Flavian Christianity. We can see how evil they were from the books of old testament.

Roman imperialism had Caste system. The roman citizens had privileges & the slaves had none. RC church follows the roman style of administration. A system combining religion & politics together with the priestly upper class & faithful as Slaves. They were not fully successful in Kerala may be due to the high literacy. But they are very successful in controlling Kerala politics & Society. Kerala congress is a political tool of the RC church. Each & every K. congress politician is a puppet of the Bishops. Kerala congress & RC church keep their followers ignorant. Those followers are a curse to Kerala politics & Society. These followers empower the bishops & so they can control the devotees as slaves. They protect the culprits and kick out the victim. So, do not anticipate any Mercy, Commonsense, compassion or Justice from the church. -andrew

Joseph 2019-08-29 12:07:24
ഈ ലേഖനം ഒരു വിശ്വാസിയുടേതെന്ന് തോന്നുന്നില്ല. ഉത്തരം മുട്ടുന്ന ഒരു പുരോഹിതൻ അവിയൽ പരുവത്തിൽ എഴുതിയ ഒരു ലേഖനമാണിത്. അന്തസില്ലാത്ത മലയാളപദ പ്രയോഗങ്ങൾ വിശ്വാസത്തിന്റ ഭാഗമാണോയെന്നും സംശയിക്കുന്നു. സഭയുടെ തോന്ന്യാസങ്ങൾ എല്ലാം ശരി വെച്ചുകൊണ്ടുള്ള ഈ കുറിപ്പുകളുടെ ഉദ്ദേശ്യം സിസ്റ്റർ ലൂസിയിൽ തെറ്റുകൾ ചാരി സഭയുടെ മുഖം രക്ഷിക്കുക എന്നത് മാത്രം. 

കള്ളസാക്ഷി പറയരുതെന്ന് സഭയുടെ മൗലികമായ വിശ്വാസമാണ്. അത് പ്രമാണ ലംഘനവുമാണ്. മോശയുടെ കല്പനകളിൽ ഉള്ളതുമാണ്. മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ് നിഷ്കളങ്കയായ അനുപമ എന്ന കന്യാസ്ത്രി കൊടുത്ത സാക്ഷി മൊഴി സന്യാസിനി മഠത്തിലെ കപട സന്യാസിനിയായ ശേഷം അവർ തിരുത്തി എഴുതി പ്രതിഭാഗം ചേർന്നു. ഇനി ആരുടെയടുത്തു അവർ കുമ്പസാരിക്കും. 

പ്രൊഫസർ ജോസഫിന്റെ കൈകൾ മുസ്ലിം തീവ്രവാദികൾ വെട്ടിയപ്പോൾ അദ്ദേഹത്തിൻറെ കുടുംബത്തിന്റെ അന്നം മുട്ടിച്ചത് സീറോ മലബാർ കത്തോലിക്ക സഭയുടെ പുരോഹിതരായിരുന്നു.  ജീവിക്കാൻ നിവൃത്തി കാണാതെ ജോസഫിന്റെ ഭാര്യ പാവം സലോമി ആത്മഹത്യ ചെയ്തു. ഈ നീചപ്രവർത്തിയിൽ  തൊടുപുഴ ന്യൂമാൻ കോളേജിലെ ഒരു പുരോഹിതൻ അദ്ധ്യാപകനും  കോതമംഗലം ബിഷപ്പിനും പങ്കുണ്ട്. ഇത്തരം പാപങ്ങൾ അഭിഷിക്തരായ പുരോഹിതർ ആരോട് സംസാരിക്കും? 

സിസ്റ്റർ ലൂസി വിമർശിച്ചാൽ ഇടിഞ്ഞു പോവുന്ന ഒരു സഭയാണോ സീറോ മലബാർ? കൊലപാതകിയായ സിസ്റ്റർ സെഫിയെ സഭ പരിരക്ഷിക്കുന്നതിൽ ലേഖകന് പരാതിയൊന്നുമില്ലേ? സെഫിയുടെ കന്യാകത്വം തെളിയിക്കാൻ ചെലവാക്കിയ പണത്തിന്റെ അത്രയും സഭ ലൂസിക്കുവേണ്ടി ചെലവാക്കിയെന്ന് തോന്നുന്നില്ല. 

കുമ്പസാരം, കുർബാനയൊക്കെയാണ് കത്തോലിക്കാ സഭയെങ്കിൽ സഭയെ ക്രിസ്തീയമെന്നു വിളിക്കാൻ സാധിക്കില്ല. പേഗൻ മതങ്ങളുടെ ഒരു ഉപവിഭാഗമെന്നു വിളിക്കാം. ഇന്നത്തെ പുരോഹിതരുടെ ക്രിസ്തു നസ്രത്തിലെ യേശുവല്ല, യേശുവിന് രണ്ടായിരം കൊല്ലം മുമ്പ് ജീവിച്ചിരുന്ന പേഗൻ ക്രൈസ്റ്റിനെ  പുരോഹിത ലോകം ആരാധിക്കുന്നു. കുമ്പസാരം, കുർബാനയെല്ലാം കോപ്പികൾ മാത്രം. 

സോഷ്യൽ മീഡിയായെയും കേരളകൗമുദിയെയും സഭ ഭയപ്പെടുന്നുണ്ടെങ്കിൽ സഭ അത്രത്തോളം അധഃപതിച്ചുവെന്നും കരുതണം. പുലിക്കുന്നേൽ തുടങ്ങിവെച്ച നവീകരണ ചിന്തകൾ ഇന്ന് കത്തോലിക്കാസഭയിലെ പുരോഹിതരിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. 
മനോരോഗം ഒരു മനോഭാവം അല്ല 2019-08-29 15:20:21
If you have no compassion, no empathy
If you are greedy, a Liar, a religious fanatic, ...
It is not just your character; they are mental disorders.
It is time to call for a Psychiatric evaluation.
-andrew

GEORGE 2019-08-29 19:26:58

An FB Post by Clinto Alotioss :

പറയാതെ വയ്യ...

കഴിഞ്ഞ ഏതാനും കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയും പത്രമാധ്യമങ്ങളുമൊക്കെ ചർച്ച ചെയ്യുന്ന വിഷയമാണ് സിസ്റ്റർ ലൂസി കളപ്പുര എന്ന സന്യാസിനിയെക്കുറിച്ചും അവരെ അവരായിരുന്ന സന്യാസ സഭയിൽ നിന്നും പുറത്താക്കിയതുമായ കാര്യങ്ങൾ... "സിസ്റ്റർ ലൂസി കളപ്പുര" അവരെ അങ്ങനെ തന്നെ വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.(ചിലർ കുമാരിയെന്നും, അവളെന്നും, പിന്നെയും പല അസഭ്യങ്ങളും വിളിക്കുന്നത് കേട്ടൂ... അതവരവരുടെ സംസ്കാരം)....

NB : ഈ പോസ്റ്റ് വായിക്കാൻ ആരെയും ഞാൻ നിർബന്ധിക്കുന്നില്ല. ഇത് വായിച്ചുകഴിഞ്ഞു ഇൻബോക്സിൽ വന്നു എന്നെകുറിച്ചോർത്തു ആരും പരിതപിക്കുകയും വേണ്ട....

ഇനി കാര്യത്തിലേക്കു വരാം.... സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ ചെയ്ത കാര്യങ്ങളിലെ ശരി തെറ്റുകളെകുറിച്ച് ഞാനിവിടെ സംസാരിക്കുന്നില്ല... മറിച് അവർക്കെതിരെ വാളെടുക്കുന്ന ചില കത്തോലിക്കാ പുരോഹിതരുടെയും വിശ്വാസികളുടെയും(കപട) ധാർമികതയെപറ്റി എനിക്ക് മനസിലായ ചില കാര്യങ്ങളെ കുറിച്ചാണ്...

ഇന്ന് മാധ്യമങ്ങളിൽ കണ്ട ഒരു വാർത്തയാണ് എന്നെ ഒരുപക്ഷെ ഈയൊരു കാര്യത്തെക്കുറിച്ചും, എന്നോളംതന്നെ പ്രായമുള്ള അഭയ കേസിനെക്കുറിച്ചു എന്നെ ചിന്തിപ്പിച്ചത്...

"സിസ്റ്റർ അഭയ വധക്കേസിലെ സാക്ഷി സിസ്റ്റർ അനുപമ കൂറുമാറി"
ഇതായിരുന്നു ആ വാർത്ത...

സിസ്റ്റർ അഭയ അഥവാ ബീന തോമസ്(1973 - 1992 ... (കൊല്ലപ്പെടുമ്പോൾ 19 വയസ്സ് പ്രായം )

 1992 മാർച്ച് 27: കോട്ടയം ബിസിഎം കോളജ് രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനിയായ സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവന്റ് വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

 ആദ്യം കേസന്വേഷിച്ച ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് വിധിയെഴുതിയ കേസ്.

 പിന്നീടുണ്ടായ ജനകീയ പ്രതിഷേധങ്ങളെതുടർന്ന് കേരള ഹൈകോടതി CBI ക്കു കേസ് കൈമാറി. ഇതിനിടയിൽ അഭയ സിസ്റ്റർ കൊല്ലപ്പെട്ട സ്ഥലത്തുനിന്നും കണ്ടെത്തിയ തെളിവുകളെല്ലാം(സിസ്റ്റർ അഭയയുടെ വസ്ത്രങ്ങൾ, മൃതശരീരത്തിൽ ഉണ്ടായിരുന്ന മുറിവുകളെ കാണിക്കുന്ന photographs etc.) ലോക്കൽ പോലീസ് പൂർണമായും നശിപ്പിച്ചു കളഞ്ഞിരുന്നു.

 1993 മാർച്ച് 29 നു FIR രജിസ്റ്റർ ചെയ്തു CBI കേസന്വേഷണം ആരംഭിച്ചു. മലയാളിയായ വർഗീസ് P തോമസിന്റെ നേതൃത്വത്തിൽ ആയിരിന്നു കേസന്വേഷണം മുന്നോട്ടു പോയത്. ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്റെ വാദം ശരിയല്ലെന്നു സിബിഐയുടെ കണ്ടെത്തൽ.

 1994 ജനുവരി 19: അഭയ ആത്മഹത്യ ചെയ്തുവെന്നു റിപ്പോർട്ട് നൽകാൻ സിബിഐ എസ്പി വി. ത്യാഗരാജൻ ആവശ്യപ്പെട്ടതായി പത്രസമ്മേളനത്തിൽ വർഗീസ് പി. തോമസ്. സർവീസ് ഏഴുവർഷം ബാക്കിയുള്ളപ്പോൾ സിബിഐ ജോലി രാജിവച്ചായിരുന്നു പത്രസമ്മേളനം. അഭയയുടെ മരണം ആത്മഹത്യയാണെന്നു റിപ്പോർട്ടെഴുതിയ ക്രൈം ബ്രാഞ്ച് അവരുടെ പക്കലുണ്ടായിരുന്ന തെളിവു സാധനങ്ങൾ സിബിഐയെ ഏൽപ്പിക്കാതെ കത്തിച്ചുകളഞ്ഞതായും വർഗീസ് പി. തോമസിന്റെ ആരോപണം.

 1994 മാർച്ച് 17: ജോയിന്റ് ഡയറക്ടർ എം.എൽ. ശർമയുടെ നേതൃത്വത്തിലുള്ള പ്രത്യേക സിബിഐ സംഘത്തിന് അന്വേഷണച്ചുമതല. അന്വേഷണത്തിന്റെ ഭാഗമായി വിശദമായ ഫൊറൻസിക് പരിശോധനകളും ഡമ്മി പരീക്ഷണവും. കൊലപാതകമെന്നു ഫൊറൻസിക് വിദഗ്ദ്ധർ സിബിഐയ്ക്കു നൽകിയ റിപ്പോർട്ടിൽ സൂചന.

 1996 നവംബർ 26: 3 വർഷത്തിലേറെ നീണ്ട അന്വേഷണത്തിനു ശേഷം കേസ് എഴുതിത്തള്ളണം എന്നാവശ്യപ്പെട്ടു സിബിഐയുടെ റിപ്പോർട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ. റിപ്പോർട്ട് തള്ളിയ കോടതിയിൽ നിന്നു സിബിഐയ്ക്കു വിമർശനം.

 1999 ജൂലൈ 9 നു CBI ഉദ്യോഗസ്ഥൻ Surinder Paul സമർപ്പിച്ച റിപ്പോർട്ടിലും , 2005 ഓഗസ്റ്റ് 25 നു RR . Sahay സമർപ്പിച്ച റിപ്പോർട്ടിലും മരണകാരണം കൊലപാതകമാണെന്നും പക്ഷെ നിർണായക തെളിവുകളെല്ലാം പൊലീസ് നശിപ്പിച്ചതിനാൽ കേസുമായി മുന്നോട്ട് പോകാനാകില്ലെന്നു സിബിഐ വാദം. ഈ രണ്ടു റിപ്പോർട്ടും കോടതി അതി രൂക്ഷ വിമർശനങ്ങളോടെ തള്ളി.

 ഈ കൊലക്കേസുമായി ബന്ധപ്പെട്ട് 2008 നവംബർ 18-നു 2008 ഒക്ടോബർ 18, 19 തീയതികളിലായി ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തു. അഭയ താമസിച്ചിരുന്ന പയസ് ടെൻത് കോൺവെന്റിനു സമീപത്തുനിന്നും സി.ബി.ഐ സംഘം കസ്റ്റഡിയിൽ എടുത്ത സഞ്ജു പി. മാത്യു എന്നയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

 അറസ്റ്റ് ചെയ്ത മൂന്നു പ്രതികളേയും 2008 നവംബർ 19നു, കോടതിയിൽ ഹാജരാക്കുകയും, കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കൂടുതൽ ചോദ്യം ചെയ്യലിനായി സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു കൊടുക്കുകയും ചെയ്തു. സി.ബി.ഐ ഇവരെ നുണ പരിശോധനക്ക് വിധേയരാക്കി.
മൂന്നാം പ്രതി സിസ്റ്റർ സെഫിയുടെ നാർകോ അനാലിസിസ് പരിശോധനയുടെ വീഡിയോ ഇന്നും യൂട്യൂബിൽ ലഭ്യമാണ്. അതിൽ Sr അഭയയെ തലയ്ക്കടിച്ചതു താനാണെനന്നും കോടാലികൊണ്ടാണ് അടിച്ചതെന്നും സെഫി സമ്മതിക്കുന്നുണ്ട്.

ഇത്രയും കാര്യങ്ങൾ മുകളിൽ ഞാൻ പറഞ്ഞത് ഈ കേസിനെ പറ്റിയും ഇതിലെ പ്രതികളെപ്പറ്റിയും ഉള്ള നിങ്ങളുടെ അറിവുകൾ ഒന്ന് പൊടിതട്ടി എടുക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ്...

ഇനിയാണ് കഥ... മേല്പറഞ്ഞ കഥയിലെ കഥാപാത്രങ്ങൾ ഇപ്പോഴും സഭയിൽ തുടരുന്നുണ്ടോ എന്നറിയാനായി ഞാൻ ചെറിയൊരു അന്വേഷണം നടത്തിനോക്കി. അതിൽ ഒന്നാം പ്രതി തോമസ് കോട്ടൂർ ഇപ്പോൾ കോട്ടയം രൂപതയുടെ ചാൻസലർ ആയി സേവനം ചെയ്യുന്നതായും മറ്റു രണ്ടുപേരും ഇപ്പോഴും സഭയിൽ തുടരുന്നതായും അറിയാൻ കഴിഞ്ഞു...

കേസ് തീരുന്നതുവരെയെങ്കിലും സഭാ അധികാരപരിധികളിൽനിന്നും ഇവരെ മാറ്റിനിർത്താൻ ഒരു മതമേലധ്യക്ഷൻമാർക്കും സാധിച്ചില്ല, ഇത് ചോദ്യം ചെയ്യാൻ ഒരു നോബിളിനെയും ഒരു വിശ്വാസകൂട്ടങ്ങളെയും കണ്ടില്ല...

റോബിൻ വടക്കഞ്ചേരിയുടെ അവിഹിതത്തെ ദിവ്യഗർഭമാക്കാൻ സഹായിച്ച എല്ലാവരും അതാതു സഭകളിൽ ഇപ്പോഴും ദൈവസ്നേഹം വർണിച്ചുകൊണ്ടു തുടരുന്നു... ആരുടേയും വിശ്വാസം വ്രണപ്പെട്ടില്ല...

ഫ്രാങ്കോയ്ക്കെതിരെ തെരുവിലിറങ്ങിയ കന്യാസ്ത്രികൾ ഇപ്പോൾ നേരിടുന്ന ഒറ്റപെടലുകളും പ്രതികാരനടപടികളും ആരും കാണുന്നില്ല...

മാനന്തവാടി സഭയിലെ ചില വൈദികരുടെയും മേലാളന്മാരുടെയും പീഡനത്തിൽ നെഞ്ചുപൊട്ടി മരിച്ച ഫ്രാൻസിസ് ഞള്ളമ്പുഴയെപോലുള്ള വിശുദ്ധരായ വൈദികരെ അവർ കാണില്ല...

പക്ഷെ അവരെല്ലാം ലൂസി സിസ്റ്ററിന്റെ തെറ്റുകളെ അക്കമിട്ട് നിരത്തുന്നുണ്ടായിരുന്നു. അവരുടെ വ്രതശുദ്ധിയെ ചോദ്യം ചെയ്യാൻ നോബിളുമാർ ഒളിക്യാമറയുമായി നടക്കുന്നുണ്ടായിരുന്നു ... അവരെ അധിക്ഷേപിക്കാവുന്നതിന്റെ പരമാവധി അധിക്ഷേപിച്ചു... അവർക്കുവേണ്ടി ശബ്ദമുയർത്തിയ മാധ്യമങ്ങൾക്കെതിരെ വർഗീയപരമായി പടനയിക്കുന്നു.... ചാനൽ മുതലാളിമാരുടെ മതം തിരഞ്ഞുപിടിച്ചു വർഗീയമായ പരാമർശങ്ങൾ നടത്തുന്നു... facebook കാമ്പയിനുകൾ നടത്തുന്നു...അങ്ങനെ പലതരം പ്രഹസനങ്ങൾ...😤😤😤

എത്ര തലപുകഞ്ഞു പരിശ്രമിച്ചിട്ടും ലൂസി സിസ്റ്ററിൽ ആരോപിച്ച കുറ്റങ്ങളിൽ ക്രിസ്തുവിനെപ്രതിയുള്ള സ്നേഹമല്ലാതെ മറ്റൊന്നും കണ്ടെത്താൻ എനിക്ക് കഴിയുന്നില്ല. FCC സഭയിലെ മനുഷ്യൻ നിർമിച്ച ചില നിയമങ്ങൾക്കെതിരെ അവർ ശബ്‌ദിച്ചു എന്നല്ലാതെ....

ഇന്നോളം, കഴിഞ്ഞ കാലങ്ങളത്രെയും ഞാൻ വിശ്വസിക്കുന്ന, ജീവിക്കുന്ന, സഭയാണ് പരിശുദ്ധ കത്തോലിക്കാ സഭ. വിശുദ്ധരായ അനേകായിരം സന്യസ്തർക്ക് ജീവൻ നൽകിയ സഭ... തിരുത്തപെടലുകൾ അംഗീകരിക്കാതെ, തെറ്റ് തെറ്റാണെന്നു വിളിച്ചുപറയാതെ, പുഴുക്കുത്തേറ്റവ പറിച്ചുകളയാതെ ഇനിയും സഭ മുന്നോട്ട് പോയാൽ യൂറോപ്പിലെയും, അമേരിക്കയിലെയും സഭയുടെ അവസ്ഥയിലേക്ക് കേരള കത്തോലിക്കാ സഭയും മാറ്റപ്പെടും... 
ലൂസി സിസ്റ്റർ പറയുന്നതുപോലെ "ക്രിസ്തു സഭയിലേക്കു തിരികെവരട്ടെ.... ജറുസലേം ദേവാലയം ഒരിക്കൽ കൂടി വിശുദ്ധീകരിക്കപ്പെടട്ടെ"

ചെവിയുളളവർ കേൾക്കട്ടെ..👂🏻👂🏻👂🏻 
ആമേൻ

josecheripuram 2019-08-29 19:50:47
Every one can write with fake names any thing they want,but a person with his address  writes is blocked.
അവിശ്വാസി 2019-08-29 20:39:41
പേര് വെക്കാൻ ഭയക്കുന്ന ഈ ലേഖകൻ പലയിടത്തും പറയുന്നു  മറ്റു മതങ്ങളിൽ ആയിരുന്നെകിൽ കാണാമായിരുന്നു എന്ന്.  അദ്ദേഹം ഉദ്ദേശ്ശിക്കുന്നതു പ്രധാനമായും തൊടുപുഴയിലെ പ്രൊഫസർ  ജോസഫിനെതീരെ  അവർ പ്രതികരിച്ച രീതിയും, സഭ അത് 'കൈകാര്യം" ചെയ്ത മഹത് കാര്യവും ആയിരിക്കും. 
സഭ ഉണ്ടായകാലം മുതൽ വേട്ടക്കാരോനൊപ്പം നിന്ന ചരിത്രം ഉള്ളു. ഇരകൾക്കൊപ്പം നിക്കില്ല എന്ന് മാത്രമല്ല  ഇരകളെ യാതൊരു മാനുഷിക പരാഗണനകൾ കൂടാതെ ചവിട്ടി താഴ്ത്തുന്നതാണ് സഭയുടെ നീതി. പ്രത്യേകിച്ച് ഇര ഒരു സ്ത്രീ കൂടി ആണെങ്കിൽ.
 സ്ത്രീ വിരുദ്ധൻ ആയിരുന്ന പോൾ സ്ഥാപിച്ച സഭയിൽ സ്ത്രീകളെ ബഹുമാനിച്ചാലേ അത്ഭുതപ്പെടേണ്ടതുള്ളൂ. ബൈബിൾ, ഇത്രയേറെ സ്ത്രീ വിരുദ്ധതയുള്ളൊരു കിതാബ് ഉണ്ടോ എന്നറിയില്ല. പഴയ നിയമം എന്ന ഭാഗം വായിച്ചാൽ ഐസിസ് തീവ്രവാദികൾ യെസീദി പെൺകുട്ടികളോട് കാണിച്ചതൊക്കെ വെറും ചെറിയ കാര്യം. ഐസിസ് കാരുടെ സ്കൂളിലെ ഹെഡ്മാസ്റ്റർ ആണെന്ന് തോന്നും ബൈബിളിലെ യഹോവ എന്ന ദൈവം. 
ബൈബിൾ  ദൈവം നൂലുകെട്ടി ഇറക്കിത്തന്നതാണെന്നു വിശ്വസിക്കുന്നവർ ഈ നൂറ്റാണ്ടിലും ഉണ്ട് അതാണ് ഏതു ഹീന കൃത്യങ്ങളും ന്യായീകരിക്കാൻ ലേഖകനെപ്പോലുള്ളവർ തയ്യാറാവുന്നത്.   
കോ, പേ. (കൊതിപ്പിക്കൽ പേടിപ്പിക്കൽ) ഇല്ലാത്ത സ്വർഗം പറഞ്ഞു കൊതിപ്പിക്കൽ, നരകം പറഞ്ഞു പേടിപ്പിക്കൽ ഇത് രണ്ടും ആണ് പുരോഹിതരുടെ ആയുധം.   

George 2019-08-30 07:32:57
സിസ്റ്റർ ലൂസി കളപുരക്കൽ വയനാട്ടിൽ ഏറ്റു വാങ്ങിയ വിശ്വാസികളുടെ സ്വീകരണവും, അവരുടെ പ്രസംഗവും കേട്ടു, ഒരു സ്ത്രീ, അതും ഒരു കന്യാസ്ത്രീ മോശം വൈദീകർക്കും, സഭയിലെ കൊള്ളരുതായ്മകൾക്കും എതിരെ ഉള്ള ഈ പോരാട്ടം കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ കോറിയിടും, വത്തിക്കാനിൽ പാപ്പക്ക് വരെ ഇത് തലവേദനയായി മാറി. ലോകമെങ്ങും സഭ ഈ കന്യാസ്ത്രീയേ വീക്ഷിക്കുന്നു. അമ്പമ്പോ..അവരുടെ പിന്നിൽ അണിനിരക്കുന്ന വിശ്വാസികൾ, ജനകൂട്ടം. വാശി വിട്ട് സമവായം തന്നെയായിരിക്കും സഭക്ക് നാറാതിരിക്കാൻ നല്ലത്. പുറത്താക്കിയ കന്യാസ്ത്രീക്ക് പിന്നിൽ മഹാ സാഗരം അണിനിരക്കുന്നത് മനസിലാക്കാൻ നല്ല വൈദീകരും മറ്റും മുന്നോട്ട് വരണം. ജനം നിങ്ങൾക്കെതിരെ ആർക്കുകയാണ്‌.ഒരു കണക്കിനു ഇത് നല്ലതാ. നശി ക്കണം. തകരണം. ലോകത്തിൽ നിന്നും 100കൊല്ലം എങ്കിലും പിറകിലാണ്‌ കേരളത്തിലേ വിശ്വാസികളും (കേരളം നിറയേ അന്ധവിശ്വാസികളാണ്‌, നല്ല കൃസിത്യാനികൾ കുറവാ) സഭകളും. പിന്നെ സിസ്റ്റർ ലൂസിയെ പോലെയുള്ളവർ ഈ റാക്കറ്റിൽ പെട്ടു പോയി..അതിനാൽ ഇനി അവർക്ക് മറ്റൊരു ജീവിതം ഇല്ല. നശിച്ച് പോയി. ഇനി എങ്കിലും കന്യാസ്ത്രീ ആകാനുള്ള ഈ പറിഞ്ഞ പണിക്ക് ഒരു പെൺകുട്ടിയും പോകരുതേ..മക്കളേ അയക്കരുതേ..ഒന്നര പതിറ്റാണ്ടാണ്ടോളം പാശ്ചാത്യ നാട്ടിൽ ഞാൻ കഴിഞ്ഞത് കൊണ്ട് പറയുന്നതാ ..സഭയും കർത്താവും വിശ്വാസവും ഒക്കെ ഉണ്ടായ ഈ നാട്ടിൽ എന്നേ ഈ കന്യാസ്ത്രീ പണി എന്ന പറിഞ്ഞ പണി ജനം നിർത്തി.ലോകത്തിൽ കേരളത്തിലുള്ളവരിൽ മാത്രം കാണുന്ന സൂക്കേടാണിത് ഇപ്പോൾ ഇത് . കന്യാസ്ത്രീ എന്നത് കൂദായല്ല, പട്ടമല്ല, ജീവിതാന്തസ് അല്ല. ഒരു ചുക്കും അല്ല. പിന്നെ എന്ത് കോപ്പാണിത് എന്ന് ബൈബിൾ എത്ര പരതിയാലും ചോദിച്ച് പോകും (Copied)
josecheripuram 2019-08-29 22:25:13
I married a women who was thrown out of a congregation and I would  still say a women who was rejected from a congregation, there will be some to accept her.
josecheripuram 2019-08-29 22:50:32
An issue comes.there are so many comments,we can say anything,because it does not hurt us.The Problem was with an issue with a Bishop&a Nun.The Bishop&The Nun has no issue now.Then who the hell has an Issue?
True Catholic 2019-08-30 10:29:57
നവീകരണക്കാര്‍ മിണ്ടരുത്. നിങ്ങള്‍ ക്രിസ്ത്യാനി പോലുമല്ല. ക്രിസ്തുവില്‍ പോലും വിശ്വാസമില്ല. യുക്തിവാദി എന്ന് സ്വയം അഭിമാനിക്കുക. കന്യാസ്ത്രി മഠങ്ങള്‍ ഒരു ദ്രോഹവും ചെയ്യുന്നില്ല. ഇഷ്ടമില്ലാത്തവര്‍ പോകണ്ട്. പോയാല്‍ തന്നെ തിരിച്ചു പോരാം. അവിടെ ആയിരിക്കുമ്പോള്‍ അവിടത്തെ നിയമം അനുസരിക്കണം.
മറ്റു മതങ്ങളിലെ മതമൗലികവാദികളോടു ചേര്‍ന്ന് കത്തൊലിക്കാ സഭയേയും കത്തോലിക്കരെയും നാറ്റിക്കുന്ന ഏര്‍പ്പാട് സഭയില്‍ നിന്നു കൊണ്ട് വേണ്ട.
സിസറ്റര്‍ ലൂസിക്ക് അനുകൂലമായി മാനന്തവാടിയില്‍ പ്രകടനംനടന്നു. എന്തു കൊണ്ട് വിശ്വാസികള്‍ അവര്‍ക്ക് എതിരായി ഒരു പ്രകടനം നടത്തുന്നില്ല? 
കുഞ്ഞാട് 2019-08-30 14:57:22
എന്തുകൊണ്ട് ലുസിക്കെതിരെ ഒരു പ്രകടനം നടത്തുന്നില്ല എന്ന് വിലപിക്കുന്നു ഒരു പാവം കാതോലിക്ക കുഞ്ഞാട്. നാട്ടിൽ ആളുകൾക്ക് ഇത്തിരി ബോധം ഒക്കെ ഉണ്ടായി തുടങ്ങി ഇവിടെ ഉള്ള ആടുകൾ ഇപ്പോഴും പുരോഹിത അടിമകൾ ആയി ന്യായീകരണം തുടരുന്നു. വിമോചന സമരക്കാലം അല്ല എന്നോർക്കുക മെത്രാൻ മാർ പറഞ്ഞാൽ റോഡിൽ ഇറങ്ങാൻ ആളെ കിട്ടില്ല. കാശ് കൊടുത്തു ബംഗാളി പണിക്കാരെ ഇറക്കേണ്ടി വരും. അതുകൊണ്ടാണ് യാക്കോബായ സഭ കേസ്സു തോറ്റു  തുന്നം പാടിയിട്ടും  റോഡിൽ ഇറങ്ങി കളിയ്ക്കാൻ തുണിയാത്തതു.
Joyce Joe 2019-09-01 11:54:58
താങ്കൾ എൻറെ ചില ചോദ്യങ്ങൾക്കു മറുപടി തരുമോ?

1. വളരെ അധികം കർശന പരീക്ഷകൾക്ക് ശേഷമാണു സി ലൂസിയെ 35 വർഷം മുൻപ് ഈ സഭയിൽ എടുത്തത്. formation കാലയളവിൽ വളരെയധികം നിരീക്ഷണങ്ങൾക്ക് ശേഷമാണു നിത്യ വ്രതം എന്ന perpetual vow എടുക്കാൻ അനുവാദം ലഭിച്ചത്. അതും 35 വര്ഷം മുൻപ്. ഇന്ന് വരെ അവർക്കെതിരെ കാര്യമായ ആരോപണങ്ങൾ ഇല്ല. 54 വയസുള്ള അവരെ ഇപോൾ തെരുവു പട്ടിയെ പുറം തള്ളുന്ന ലാഘവത്തോടെ പുറത്താക്കാൻ എന്ത് ന്യായീകരണമാണുള്ളത്? അവർ എവിടെ പോകും? അവരുടെ സംരക്ഷണം ആരുടെ ചുമതലയാണ്? അവർ suicide ചെയ്യട്ടെ എന്നാണോ താങ്കൾ ആഗ്രഹിക്കുന്നത്?
Catholic-2 2019-09-01 17:37:33
see Mathrubhumi item and a reply
ഈ ലേഖനത്തിന്റെ പ്രസക്തി മനസിലാകുന്നില്ല. പുതുതായി ഒരു കാര്യവും ഇതിലില്ല. മാസങ്ങളായി മാധ്യമങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നു. ചര്‍വിത ചര്‍വണം.
ഏതൊരു കാര്യത്തെയും വിമര്‍ശന ബുദ്ധ്യാ വേണം മാധ്യമ പ്രവര്‍ത്തകന്‍ സമീപിക്കേണ്ടത്. വല്ലവരും പറയുന്നത് അതെ പോലെവിഴുങ്ങുകയല്ലല്ലോ പത്രപ്രവര്‍ത്തനം.അത് പോലെ ഒരു ഭാഗം പറയുമ്പോള്‍ മറുഭാഗം കൂടി കേള്‍ക്കണ്ടെ? ഇവിടെ മഠത്തിലെ മറ്റ് ആരെയെങ്കിലും സമീപിച്ചതായി മനസിലാകുന്നില്ല. എന്നാല്‍ പിന്നെ സിസ്റ്ററെ എതിര്‍ക്കുന്ന ധാരാളം പേരുണ്ട്. അവരില്‍ ആരോടേങ്കിലും എന്തു കൊണ്ട് സിസ്റ്ററെ എതിര്‍ക്കുന്നു എന്നു ചോദിക്കാമായിരുന്നു.
ഇനി സിസ്റ്റര്‍ പറയുന്നു കവിത എഴുതിയതു കൊണ്ടും മറ്റുമാണു വിലക്ക് തുടങ്ങിയതെന്ന്. സിസ്റ്റര്‍ മേരി ബനിഞ്ജ 80 വര്‍ഷം മുന്‍പ് എഴുതിയ കവിത ഇന്നും നിലനില്‍ക്കുന്നുണ്ട്. ആരും അവരെ വിലക്കിയില്ല
അപ്പോള്‍ സിസ്റ്റര്‍ ലൂസിയുടെ കവിതയില്‍ എന്തോ കുഴപ്പമുണ്ട്.
ദാരിദ്ര്യ വ്രതം എടുത്താണു മഠത്തില്‍ ചേരുന്നത്. എന്നിട്ട് ശമ്പളം സ്വന്തമായി വാങ്ങാന്‍ തുടങ്ങി. അതു ശരിയോ? ചെറിയ ആവശ്യത്തിനു പോലും അധിക്രുതരോട് കെഞ്ചണമെന്നാനൂ അതിനു ന്യായം പറയുന്നത്. 7000 പേരും സ്വന്തമായി ശമ്പളം മേടിക്കുകയും കാര്‍ മേടിക്കുകയുമൊക്കെ ചെയ്താല്‍ പിന്നെ സഭക്കു പ്രസക്തി ഉണ്ടോ?
സിസ്റ്റര്‍ പഠിച്ചതും ജോലി നേടിയതുമൊക്കെ കന്യാസ്ത്രി എന്ന നിലയിലാണ്. അതു മറക്കുന്നു.
ഇനി സഭ പുറത്താക്കിയ സാഹചര്യത്തില്‍ പുറത്ത് ഏതെങ്കിലും ഹോസ്റ്റലില്‍ താമസിക്കാന്‍ ബുധ്മുട്ടുണ്ടോ? സ്വന്തമായി വരുമാനം ഉള്ള ആളാണു സിസ്റ്റര്‍.
മറ്റേതെങ്കിലും മതത്തിലായിരുന്നു ഇതൊക്കെ സംഭവിച്ചതെങ്കില്‍ എന്നു കൂടി ആലോചിക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക