Image

കെ എച് എന്‍ എകണ്‍വെന്‍ഷന് ന്യൂ ജേഴ്‌സിയില്‍ ഉജ്വല തുടക്കം

പി. ശ്രീകുമാർ Published on 31 August, 2019
കെ എച് എന്‍ എകണ്‍വെന്‍ഷന് ന്യൂ ജേഴ്‌സിയില്‍ ഉജ്വല തുടക്കം
ന്യൂ ജേഴ്‌സി. കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് ദേശീയ കണ്‍വെന്‍ഷന് ഉജ്ജ്വല തുടക്കം.

ഉത്സവാന്തരീക്ഷത്തില്‍ വാദ്യാഘോഷാദികളുടെ അകമ്പടിയോടെ നടന്ന ശോഭായാത്രക്ക് ശേഷം പ്രസിഡന്റ് ഡോ രേഖ മേനോനും സന്യാസി ശ്രേഷ്ഠന്മാരും ചേര്‍ന്ന് കോടി ഉയര്‍ത്തിയതോടെ കണ്‍വെന്‍ഷന് തുടക്കമായി.

സമൂഹ തിരുവാതിരക്കും സമൂഹ മോഹിനിയാട്ടത്തിനും ശേഷം നടന്ന ഉദ്ഘാടന സഭ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ കെ പി ശശികല ടീച്ചര്‍ , ഡോ രേഖ മേനോന്‍ എന്നിവര്‍ നിലവിളക്ക് കൊളുത്തിയതോടെ ആരംഭിച്ചു. ഭക്തിയിലൂടെ ശക്തിയും ശക്തിയിലൂടെ മുക്തിയും നേടാന്‍ കഴിയണമെന്ന് കുമ്മനം പറഞ്ഞു. സംസ്‌കാരത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിച്ചുകൊണ്ടേ സംസ്‌കാരം നിലനിര്‍ത്താനാകു. സംസ്‌കാരസംരക്ഷണത്തിനൊപ്പം സേവന മനോഭാവവും സംഘടനാ ബോധവും ഉണ്ടാകണം. സംസ്‌കാരവും സേവനവും സംഘടനയും ശക്തമാകാന്‍ കെ എച് എന്‍ എ ക്ക് കഴിയണം. കുമ്മനം പറഞ്ഞു.

ശബരിമല സമരവുമായി ബന്ധപ്പെട്ട് പ്രതിസന്ധി ഉണ്ടായപ്പോള്‍ കെ എച് എന്‍ എ ഉള്‍പ്പെടെ വിദേശത്തുള്ള ഹൈന്ദവ സംഘടനകള്‍ നല്‍കിയ പിന്തുണയും കരുതലും നന്ദിയോടെ മാത്രമേ ഓര്‍ക്കാനാകുള്ളൂ എന്ന് ശശികല ടീച്ചര്‍ പറഞ്ഞു.

ഒന്നിച്ചു നല്ലതിലേക്ക് നടക്കാന്‍ കഴിയണമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഏകതയോടെ ഉറച്ചലക്ഷ്യബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ മഹാകാര്യങ്ങള്‍ നേടാനാവും. പ്രശ്‌നങ്ങള്‍ വരാതിരിക്കാനും വന്നാല്‍ പരിഹരിക്കാനും മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകണം. എല്ലാ വീടുകളിലും ആചാരശുദ്ധിയുണ്ടാകുക താണ് ഇതിന് പോംവഴി. സ്വാമി പറഞ്ഞു

സ്വാമി ശാന്താനന്ദ, സ്വാമി സിദ്ധാനന്ദ, സ്വാമി മുക്താനന്ദയതി, ശ്രീ ശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ സായി ദീപക് , രേഖ മേനോന്‍, കൃഷ്ണരാജ് മോഹന്‍, വിനോദ് കെ ആര്‍ കെ, ബി മാധവന്‍ നായര്‍, സുധാകര്‍ത്ത, ശ്രീകുമാര്‍ ഉണ്ണിത്താന്‍, മനോജ് കൈപ്പള്ളി, രവികുമാര്‍, സിനു നായര്‍, എന്നിവര്‍ സംസാരിച്ചു 
കെ എച് എന്‍ എകണ്‍വെന്‍ഷന് ന്യൂ ജേഴ്‌സിയില്‍ ഉജ്വല തുടക്കം
കെ എച് എന്‍ എകണ്‍വെന്‍ഷന് ന്യൂ ജേഴ്‌സിയില്‍ ഉജ്വല തുടക്കം

കെ എച് എന്‍ എകണ്‍വെന്‍ഷന് ന്യൂ ജേഴ്‌സിയില്‍ ഉജ്വല തുടക്കം

കെ എച് എന്‍ എകണ്‍വെന്‍ഷന് ന്യൂ ജേഴ്‌സിയില്‍ ഉജ്വല തുടക്കം

കെ എച് എന്‍ എകണ്‍വെന്‍ഷന് ന്യൂ ജേഴ്‌സിയില്‍ ഉജ്വല തുടക്കം

കെ എച് എന്‍ എകണ്‍വെന്‍ഷന് ന്യൂ ജേഴ്‌സിയില്‍ ഉജ്വല തുടക്കം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക