കുറെ നാളായി മാധ്യമങ്ങളില്‍ കാണുന്ന സംഘടനാ ഭാരവാഹികളുടെ വിലാപമാണിത്. ഓണ സദ്യ ഉണ്ണാന്‍ ആളെ കിട്ടുന്നില്ല. ഒരര്‍ഥത്തില്‍ ഇതല്ലെ മാവേലി സ്വപ്നം കണ്ട സമ്രുദ്ധി?
പക്ഷെ പാവം ഭാരവാഹികളുടെ സ്ഥിതി ആരറിയുന്നു. ആരുടെയെങ്കിലുമൊക്കെ കാലു തിരുമ്മി സ്‌പൊണ്‍സര്‍ഷിപ്പ് വാങ്ങി സദ്യ തയ്യാറാക്കും. എത്ര പേരു വരുമെന്നോ സദ്യ വെറുതെ ആകുമെന്നോ ഒന്നുമൂറപ്പില്ല. അതിനാല്‍ മാധ്യമങ്ങളില്‍, ഫെയ്‌സ്ബുക്കില്‍, വാട്ട്‌സാപ്പില്‍ നിരന്തരം ആളെ ക്ഷണിച്ചുള്ള അഭ്യാസങ്ങളാണ്. പണ്ടോക്കെ െ്രെപവറ്റ് ബസില്‍ ആളെ വിളിച്ചു കയറ്റുന്ന അപോലെ.
ഭാരവാഹികളെ, ഇതിന്റെ വല്ല കാര്യവുമുണ്ടോ? ഓണം ഉണ്ണേണ്ടത് വ്യക്തിയുടെ ആവശ്യമാണ്. വേണമെങ്കില്‍ വന്ന് ഉണ്ണട്ടെ. വേണ്ടെങ്കില്‍ വേണ്ട. എന്തിനു നിര്‍ബന്ധിക്കുന്നു?
ഒരു ഓണ സദ്യ വന്നു ഉണ്ട് കലാപരിപാടികള്‍ കാണാന്‍ ജനത്തിനു താല്പര്യമില്ലെങ്കില്‍ സുരേഷ് ഗോപി ഭാഷയില്‍ 'പോ പുല്ലെ...'' എന്നു പറയുകയാണ് വേണ്ടത്. ഭാരവാഹികള്‍ അത്ര താഴേണ്ട ഒരു കാര്യവുമില്ല.
ഓരോ ഓണത്തിനു മുന്‍പും അതില്‍ സദ്യ ഉണ്ണാന്‍ താല്പര്യമുള്ളവരോട് പേരു തരാന്‍ പറയണം. അത്രയും പേര്‍ക്കു മാത്രം ഭക്ഷണം കരുതുക. കൂടുതല്‍ ആള്‍ വന്നാല്‍ മറ്റുള്ളവര്‍ സദ്യ കഴിക്കുന്നത് നോക്കി വായില്‍ വെള്ളമൊഴൂക്കി മടങ്ങട്ടെ.
അത്രയും ഡിസിപ്ലിന്‍ എങ്കിലും അമേരിക്കന്‍ മലയാളിക്കു വേണ്ടേ? അതോ സദ്യ ഉണ്ടാക്കി കൊച്ചുങ്ങള്‍ക്കു കൊടൂക്കുന്നതു പോലെ വാരി കൊടുക്കണോ? സദ്യയില്‍ ആളു കുറഞ്ഞതു കൊണ്ട് ഒന്നും സംഭവിക്കാനില്ല. ഉള്ളവരെ വച്ചു ഭംഗിയായി നടത്തുക എന്നാതാണു പ്രധാനം.
സദ്യക്കു ടിക്കറ്റ് വയ്ക്കാം, വയ്ക്കാതിരിക്കാം. പക്ഷെ സദ്യ ഉണ്ണാന്‍ വരുമൊ എന്നു മുന്‍ കൂട്ടി ഒരു മെസേജ് അയക്കാന്‍ ഇക്കാലത്ത്ബുദ്ധിമുട്ടുണ്ടോ? ഭാരവാഹികളെ തെരെഞ്ഞെടുത്താല്‍ പിന്നെ നമ്മെ ഓണം ഊട്ടേണ്ട ചുമതല കൂടി അവര്‍ക്കാണെന്ന ചിന്തയില്‍ നിന്നു അമേരിക്കന്‍ മലയാളി എന്നാണു മോചിതനാകുക?