MediaAppUSA

നിന്നെക്കൂടാതില്ലല്ലോ എന്റെ ഉള്ളില്‍ പൂക്കാലം (നൈനാന്‍ മാത്തുള്ള)

Published on 11 September, 2019
നിന്നെക്കൂടാതില്ലല്ലോ എന്റെ ഉള്ളില്‍ പൂക്കാലം (നൈനാന്‍ മാത്തുള്ള)
ഓണം എല്ലാ മറുനടാന്‍ മലയാൡളുടെയും മനസ്സില്‍ ഗൃഹാതുര ഓര്‍മ്മകള്‍ സമ്മാനിക്കുന്നു. മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്ന ഓര്‍മ്മകള്‍. ബാല്യകാലത്ത് നമ്മുടെയെല്ലാം നാവില്‍ തുമ്പത്ത് തത്തിക്കളിച്ച രണ്ടുവരികളാണ്

മാവേലി നാടു വാണിടും കാലം
മനുഷ്യരെല്ലാരും ഒന്നുപോലെ

ഇന്ന് മനുഷ്യരെല്ലാവരും ഒന്നുപോലെയെന്ന് ചിന്തിക്കുക കൂടി വിഷമം-അത് ഒരു വിരോധാഭാസമായി തോന്നാം. ആ വരികളുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. നാം അത് വിണ്ടെടുക്കേണ്ടിയിരിക്കുന്നു.

അറുപതുകളിലും എഴുപതുകളിലും മലയാൡകള്‍ അമേരിക്കയിലേക്കു കുടിയേറി തുടങ്ങുമ്പോള്‍ ഒരു മലയാളിക്ക് മറ്റൊരു മലയാളിയെ കാണുമ്പോള്‍ നക്കിതിന്നാനുള്ള സ്‌നേഹം. അഞ്ചു പതിറ്റാണ്ടുകൊണ്ട് നമുക്കു വന്ന മാറ്റം ഇത്തരുണത്തില്‍ ഒന്നു തിരിഞ്ഞുനോക്കേണ്ടത് ആവശ്യമാണ്.

ഇന്നു നാം സാമ്പത്തികമായി വളരെ മുന്നേറി എന്നത് വാസ്തവമാണ്. എന്നാല്‍ ആ മുന്നേറ്റത്തില്‍ നമ്മുടെ മ
ലയാള സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന പലതും നഷ്ടപ്പെട്ടു എന്നു പറയാതിരിക്കാന്‍ വയ്യ. സ്വജന സ്‌നേഹം,
സാഹോദര്യം, ഒരുമ തുടങ്ങിയ മൂല്യങ്ങള്‍ സാമ്പത്തികമായി മുന്നേറാനുള്ള മത്സരത്തില്‍ കൈമോശം വന്നു.
ഇന്ന് നാലു മലയാളികള്‍ കൂടിയാല്‍ നാലാമനെ ചേര്‍ത്ത് മൂന്നു സംഘടനകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് അ
തിശയോക്തി കലര്‍ത്തിയാണങ്കിലും ഒരാള്‍ പറഞ്ഞതില്‍ കാര്യം ഇല്ലാതില്ല.

സ്വാര്‍ത്ഥതയാണ് ഇതിനെല്ലാം മുഖ്യകാരണമെന്ന് മനസ്സിലാക്കാന്‍ വലിയ വിഷമമില്ല. നമ്മില്‍ പലരും നമുക്കുവേണ്ടി മാത്രം അതല്ല എങ്കില്‍ നമ്മുടെ കുടുംബത്തിനോ മതത്തിനോ, മതവിഭാഗത്തിനോ വേണ്ടി മാത്രം ചിന്തിക്കുന്നു. വിഭാഗിയ ചിന്തകള്‍ നമ്മെ പലതട്ടുകളിലാക്കിയിരിക്കുന്നു.

ഈ എഴുത്തുകാരന്‍ മല്ലപ്പള്ളിക്കാരനായതുകൊണ്ട് മല്ലപ്പള്ളിയില്‍ നിന്നുള്ളവരെ കാണുന്നതില്‍ ഒരു പ്രത്യേക സന്തോഷമുണ്ട്. എന്നാല്‍ എനിക്കു നിലനില്ക്കാന്‍ മല്ലപ്പള്ളിയും എന്റെ മതവിഭാഗവും മതി, മറ്റുള്ളവരുടെ സഹകരണം ആവശ്യമില്ല എന്നത് സാമ്പത്തിക മുന്നേറ്റം നമ്മില്‍ വരുത്തിയ ഒരു സ്ഥിതിവിശേഷമാണ്. നിലനില്
ക്കാന്‍ മല്ലപ്പള്ളിപോലും വേണ്ട എന്റെ മതവിഭാഗം മാത്രം മതി എന്ന സ്ഥിതിയും ആയിട്ടുണ്ട്. കാരണം മതവിഭാഗങ്ങള്‍ തീര്‍ത്ത വേലിക്കെട്ടുകള്‍ മല്ലപ്പള്ളി സംഗമം എന്ന സംഘടനയില്‍ പോലും വന്ന് സഹകരിക്കുന്നതിന് തടസമാകുന്നു

സാമ്പത്തിക മുന്നേറ്റത്തോടുകൂടി മൂല്യങ്ങള്‍ കൈമോശം വരുകയും അതിന്റെ സ്ഥാനത്ത് ഞാനെന്ന ഭാവവും അതില്‍നിന്നുളവാകുന്ന ഈഗോയും തല ഉയര്‍ത്തി ഇന്ന് മതമെന്ന കണ്ണടയില്‍ക്കൂടി മാത്രമേ പലര്‍ക്കും മറ്റുള്ളവരെ കാണുന്നതിനു സാധിക്കുന്നുള്ളു-അഞ്ചു പതിറ്റാണ്ടും സാമ്പത്തിക മുന്നേറ്റവും നമ്മില്‍ വരുത്തിയ മാറ്റം.

എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളികള്‍ കൂടുതലായി അമേരിക്കയിലേക്കു ചേക്കേറിയപ്പോള്‍ ആ
രാധന അഥവ പൂജയുടെ ആവശ്യത്തിനായി നാം മതപുരോഹിതന്മാരെയോ പൂജാരികളെയോ ക്ഷണിച്ചുവ
രുത്തി. അവര്‍ അവരുടെ സ്വാര്‍ത്ഥ താല്പര്യത്തില്‍ സുരക്ഷിതത്വമില്ലാഴ്കയില്‍, ഈശ്വരവിശ്വാസക്കുറവ്
കാരണം നമുക്കു ചുറ്റും വേലികള്‍ തീര്‍ത്തും വലിയ വലിയ ആരാധനാ സൗധങ്ങളും; അതിനകത്ത് എല്ലാ ലഭ്യമാണ് എന്നുവന്നു- ആരാധനയും, പൂജയും, ആട്ടവും പാട്ടും, കായിക വിനോദങ്ങളും, വിനോദസഞ്ചാരവും എല്ലാം എല്ലാം. അവര്‍ ദൈവത്തിന്റെ പ്രതിപുരുക്ഷന്മാരാകയാല്‍ അവര്‍ പറയുന്നതെല്ലാം നാം വേദവാക്യമായി കരുതി.

ഒരു പിതാവ് തന്റെ മരണക്കിടക്കയില്‍ അന്യോന്യം വഴക്കടിച്ചിരുന്ന മക്കളെയെല്ലാം വരുത്തി ഓരോരുത്തര്‍ക്കും ഓരോ വടികൊടുത്തിട്ട് അത് ഒടിക്കുവാന്‍ ആവശ്യപ്പെട്ടു. ഓരോരുത്തരും നിഷ്പ്രയാസം അവര്‍ക്കു കിട്ടിയ വടി ഒടിച്ചു. എന്നാല്‍ വടികളെല്ലാം കുട്ടിക്കെട്ടിയപ്പോള്‍ ആര്‍ക്കും അത് ഒടിക്കാന്‍ സാധിച്ചില്ല.

കാര്‍മേഘത്തിനിടയിലും ഒരു രജതരേടെ കാണുന്നുണ്ട്. ഒരു ചെറിയ കൂട്ടമായ മലയാളി സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനം കൊണ്ടു കൂടിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‌ കെ.പി. ജോര്‍ജ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് ആയും ജൂലി മാത്യു ജഡ്ജ് ആയുംതിരഞ്ഞെടുക്കപ്പെട്ടത്. മതം തീര്‍ക്കുന്ന വേലിക്കെട്ടുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങാതെ കൂടുതല്‍ വിശാലമായി ചിന്തിക്കാന്‍ നമുക്കു കഴിഞ്ഞാല്‍ ഇതിലും ഉന്നതമായ വിജയങ്ങള്‍ നമുക്ക് കൈവരിക്കാന്‍ കഴിയും. എന്റെ മതവിഭാഗം ഒരുക്കുന്ന ഓണാഘോഷം അതല്ല എങ്കില്‍ മല്ലപ്പള്ളി സംഗമം പോലുള്ള പ്രദേശിക ഓണാഘോഷങ്ങള്‍ക്ക് ഉപരിയായി ജാതിമത പ്രാദേശിക വേലിക്കെട്ടുകള്‍ക്കപ്പുറം മലയാളികള്‍ അതല്ലങ്കില്‍ ഇന്ത്യാക്കാര്‍ എന്ന നിലയില്‍ നമുക്ക് ഒന്നിക്കാനും സഹകരിക്കുവാനും കഴിയണം.

പ്രാദേശിക സംഘടനകള്‍ ഓണം ആഘോഷിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് മലയാളികള്‍ എന്ന നില
യില്‍ നമുക്ക് സഹകരിക്കുന്നതിന് തടസ്സമാവാന്‍ പാടില്ല.

സമാധാനം ശക്തിയില്‍ കൂടിയെന്നത് പ്രസിഡന്റ് റെയ്ഗന്റൈ ഒരു സന്ദേശമായിരുന്നു. നമുക്ക് ഇവിടെ നിര്‍ഭയമായി വസിക്കണമെങ്കില്‍ നമുക്കുവേണ്ടി സംസാരിക്കാന്‍ നമ്മുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിവുള്ളവര്‍ അധികാര കസേരകളില്‍ ഉണ്ടായിരിക്കണം. അതിന് നാം ഒരുമിച്ചുനിന്ന് കൂട്ടായ പ്രവര്‍ത്തനം കാഴ്ചവയ്‌ക്കേണ്ടത് ആവശ്യമാണ്.

ഇന്ത്യയില്‍ ഇന്നുകാണുന്ന എല്ലാ സാമ്പത്തികവും ശാസ്ത്രീയവും ആരോഗ്യപരവും വിദ്യാഭ്യാസപര
വുമായ മുന്നേറ്റങ്ങള്‍ നാം അതിനുവേണ്ടി ഒരുമിച്ചുനിന്ന് പ്രവര്‍ത്തിച്ചതുകൊണ്ടാണ്. ന്യൂന പക്ഷവിഭാഗങ്ങള്‍
നടത്തിയിരുന്ന സ്‌കൂളുകളും, കോളേജുകളും ആശുപത്രികളും ചാരിറ്റി സ്ഥാപനങ്ങളും ഇന്ത്യയുടെ കെട്ടുപ
ണിയില്‍, ഇന്ത്യയുടെ ഇന്നത്തെ ജി.ഡി.പിയില്‍ഉള്ള പങ്ക് പലരും വിസ്മരിക്കുന്നു.

മതങ്ങള്‍ അമേരിക്കയില്‍ മലയാളി സമൂഹത്തെ പലതട്ടുകളിലാക്കിയതുപോലെ ഇന്ത്യയിലും മതം മനുഷ്യനെ സഹകരിക്കാന്‍ പറ്റാത്ത വിധം പലതട്ടുകളിലാക്കിയിരിക്കുകയാണ്. ഇന്നു കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി നയം വിഭാഗിയതയുടെ നയമാണ്. ഹിന്ദുക്കളുടെ സഹകരണം മാത്രം മതി രാജ്യം ഭരിക്കുവാന്‍ എന്നതാണ് അവരുടെ ചിന്താഗതി. അത് ഒരിക്കലും സ്ഥായിയായ പുരോഗമനം കൊണ്ടുവരികയില്ല. താമസിയാതെ വിഘടന വാദവും ശഫിലീകരണ ശക്തികളും തലപൊക്കും ഇന്ത്യയെ ഒരു മിച്ചുനിര്‍ത്തിയ ഭിത്തിയില്‍ വിള്ളലുകള്‍ വീഴാന്‍ അധികം സമയം വേണ്ടിവരികയില്ല. സൈനിക ശക്തികൊണ്ട് അതല്ലങ്കില്‍ പോലീസ് മുറകള്‍കൊണ്ട് ആര്‍.എസ്.എസ്.കായിക ബലം കോണ്ട് ഈ ഭിത്തിയില്‍ പിടിച്ചുനിര്‍ത്താം എന്നു ചിന്തിക്കുന്നത് മൗഢ്യമാണ്.

വിഭാഗിയതയുടെ സ്ഥാനത്ത് സ്‌നേഹവും സാഹോദര്യവും ഒരുമയും നിലനില്‍ക്കട്ടെ എന്ന് ആശിക്കുന്നു.
ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ഇന്നത്തെ രാഷ്ട്രീയ സാമുദായിക സ്ഥിതിക്ക് ഹൈന്ദവ സഹോദരങ്ങളെ മാത്രം പഴിചാരുന്നത് ശരിയല്ല. ഓരോ സമൂഹത്തിനും അവരുടേതായ പങ്കുണ്ട്.

ഗള്‍ഫില്‍നിന്നും അമേരിക്കയില്‍ നിന്നും ഒഴുകിയെത്തിയ പണം പല ക്രിസ്ത്യന്‍ മുസ്ലീം സഹോദരങ്ങളുടെ ജീവിതരീതിയില്‍ വലിയമാറ്റം വരുത്തുകയും, മറ്റുള്ളവരെ മറന്നുള്ള പെരുമാറ്റങ്ങള്‍ ഹൈന്ദവ സഹോദരങ്ങളില്‍ നിക്ഷേധാന്മക വികാരങ്ങള്‍ ഉളവാക്കിയെങ്കില്‍ അത് സ്വാഭാവികം മാത്രം.

കൂടാതെ ഇവരില്‍ ചിലര്‍ ഹൈന്ദവമതവികാരങ്ങളെ വ്രൃണപ്പെടുത്തുന്ന രീതിയില്‍ തങ്ങളുടെ മതവിശ്വാസമാണ് ശരിയായ മതമെന്ന് പ്രചരണം നടത്തുകയും ചെയ്തു.

അതുകൊണ്ട് നമുക്ക് പഴയതെക്കെ മറന്ന് ആദ്യം ഉണ്ടായിരുന്നതായ സ്‌നേഹത്തിലേക്കും സാഹോദര്യത്തിലേക്ക് തിരിച്ചുപോകാം.

നമുക്ക് തോളോടുതോള്‍ ചേര്‍ന്നുകൊണ്ട് കേരളവും ഇന്ത്യയും പുതുക്കിപണിയാം. ഓരോരുത്തരും മറ്റു സ
ഹോദരങ്ങളോട് പറയാന്‍ കഴിയട്ടെ, നിന്നെക്കൂടാതില്ലല്ലോ എന്റെ ഉള്ളില്‍ പൂക്കാലം. അതെ നിന്നെക്കൂടാതില്ലല്ലോ എന്റെ ഉള്ളില്‍ പൂക്കാലം അതല്ല എങ്കില്‍ നിങ്ങളെക്കൂടാതില്ലല്ലോ ഞങ്ങളുടെ ഉള്ളില്‍ പൂക്കാലം അതുതന്നെയായിരിക്കട്ടെ നമ്മുടെ ഓണക്കാല തീരുമാനവും. നഷ്ടപ്പെട്ടുപോയ സാഹോദര്യവും സമുദായിക മൈത്രിയും സഹിഷ്ണതയും നമുക്ക് വീണ്ടെടുക്കാം. 
Anthappan 2019-09-11 12:05:44
 A good step in the right direction, especially in writing an article like this.  I am glad that you haven't filled your personal philosophy of faith and Jesus into it.  But, to make sure that there is a change in your approach, we need to read your future articles.  At this time we don't know you are a fox disused as a lamb.  Your Jesus once said that so many people will come to the world claiming that "I am Jesus incarnated "  
Ninan Mathulla 2019-09-14 13:21:37

The general attitude here is, if you are not with me you are against me. If you do not support 100% what I say then you are against me and you are my enemy. I see Anthappan is the only person who gives a positive comment here. Thanks for the kind words. About Anthappan’s opinion on atheism, let me quote from Jayan Varughese’s article (No. 35), ‘ഞാനും, നിങ്ങളും ഉള്ക്കൊള്ളുന്ന പൊതു സമൂഹം അനുവര്ത്തിക്കേണ്ട അനേകം കാര്യങ്ങളില്ഏറ്റവും പ്രധാനപ്പെട്ടതാണ്, വ്യക്തി എന്ന നിലയില്എനിക്കുള്ള എല്ലാ ചിന്താ സ്വാതന്ത്ര്യവും  അതേ അളവില്നിങ്ങള്ക്കും ഉണ്ട് എന്ന് സമ്മതിക്കാനുള്ള മാന്യത. സജീവവും, താള നിബദ്ധവുമായ ചലന സംപ്രദായങ്ങളിലൂടെഅനന്തമായ കാലത്തിന്റെ  അപാരമായ അതി സാഹസികതയിലൂടെ, എന്നെയും, നിങ്ങളെയും വഹിച്ച്  കൊണ്ട് അനവരതം  യാത്ര ചെയ്യുന്ന മഹാ പ്രഞ്ചത്തിന് അനുസ്യൂതമായി ലഭ്യമാവുന്ന ഒരു ഊര്ജ്ജ സ്രോതസ് എങ്ങോ, എവിടെയോ ഉണ്ടെന്ന്  എല്ലാ ഭൗതിക വാദങ്ങളുടെയും തല തൊട്ടപ്പനായ  ആധുനിക ശാസ്ത്രം തന്നെ തല കുലുക്കി  സമ്മതിക്കുന്പോള്‍, അത് ദൈവമാണെന്ന് വിശ്വസിക്കുന്നവനെ അതിനുള്ള അവന്റെ സ്വാതന്ത്ര്യത്തിന്റെ പേരില്വെറുതേ വിട്ടു കൂടെ ? അത് ദൈവമല്ലെന്ന് വിശ്വസിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യം തച്ചുടക്കാന്അവന്വന്നാല്അവനെ എതിര്ക്കാന്നിങ്ങളോടൊപ്പം ഞാനുമുണ്ടാവും.” Let us stop fighting on if there is a God or not. Both are faiths. Our knowledge base and experiences are different.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക