Image

പ്രിയ പ്രസിഡന്റ്, ഇത് നാണക്കേടായിപ്പോയി (നിരീക്ഷകന്‍)

Published on 17 September, 2019
പ്രിയ പ്രസിഡന്റ്, ഇത് നാണക്കേടായിപ്പോയി (നിരീക്ഷകന്‍)
ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കു ഹൂസ്റ്റനില്‍ ഈ മാസം 22-നു നല്‍കുന്ന സ്വീകരണം 'ഹൗഡി മോഡിയില്‍' പ്രസിഡന്റ് ട്രമ്പ് പങ്കെടുക്കുമെന്നു കേട്ടപ്പോള്‍ ഞെട്ടിപ്പോയി. ഇതെന്താ ഇന്റലിജന്‍സ് സംവിധാനം ഒന്നും ഇല്ലെ അമേരിക്കയില്‍?

ഒരു ഇന്ത്യന്‍ പ്രധാനമന്തിയുടെ ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് പങ്കെടുക്കുന്നത് സാമാന്യ നിലയില്‍ എല്ലാ ഇന്ത്യാക്കരെയും ആഹ്ലാദിപ്പിക്കേണ്ടതാണ്. പക്ഷെ ഇവിടെ സ്വീകരണം ഒരുക്കുന്നത് സംഘപരിവാര്‍ സംഘടനകളാണ്. അവരുടെ വര്‍ഗീയ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള മറ്റൊരു വേദിയാണിത്.

സെക്കുലര്‍ സംഘടനകളോ, ക്രൈസ്തവ, മുസ്ലിം, സംഘടനകളോ ഒന്നും സ്വീകരണത്തിനില്ല.അവരെ അടുപ്പിക്കാന്‍ സംഘ പരിവാറുകാര്‍ തയ്യാറുമല്ല.

മുസ്സ്‌ലിംകള്‍ക്കും ക്രിസ്ത്യാനിക്കുമൊക്കെ മൂന്നാം തരം പൗരത്വത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രതിലോമ ശക്തികളോട് അമേരിക്കന്‍ പ്രസിഡന്റ് കൂട്ടു കൂടുന്നത് ശരിയോ?

ഒരു പക്ഷെ പണ്ട് തനിക്കു അമേരിക്ക വിസ നിരസിച്ചതിനു പ്രതികാരമായി അമേരിക്കന്‍ പ്രസിഡന്റിനെ തന്നെ തന്റെ സ്വീകരണത്തില്‍ കൊണ്ടു വരാനൂള്ള ബാലമനസായിരിക്കാം ഇതിനു പിന്നില്‍.

ഒരു മാസത്തോളമായി കശ്മീരില്‍ പട്ടാളം ഇറങ്ങിയിട്ട്. അവിടെ എന്ത് സംഭവിക്കുന്നു? അവര്‍ ഇന്ത്യാക്കാരല്ലേ? അതോ അവര്‍ക്ക് അവകാശങ്ങളൊന്നും വേണ്ടേ?

ഇത്തരം സ്വീകരണത്തില്‍ പ്രസിഡന്റ് പങ്കെടുക്കുമ്പോള്‍ നല്‍കുന്ന സന്ദേശമെന്താണ്? മോദിയെപറ്റി സംഘപരിവാറുകാര്‍ പറയുന്ന അഭിപ്രായമല്ല ബാക്കിയുള്ളവര്‍ക്കുള്ളത്. ഓരോ ദിവസവും ഇന്ത്യയെ മത രാഷ്ട്രമാക്കി മറ്റുള്ളവരുടെ തുല്യാവകാശങ്ങള്‍ നിഷേധിക്കുന്ന സ്ഥിതിയാണ്. പശുവിന്റെ പേരില്‍ അടിച്ചു കൊല്ലുന്നു. ക്രിസ്ത്യന്‍ പ്രാര്‍ഥനയുടെ പേരില്‍ ആക്രമിക്കുന്നു. ആര്‍ക്കും എന്തും ചെയ്യാവുന്നനിയമ വാഴ്ച ഇല്ലാത്ത സമൂഹമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു.

ഇത്തരം സാഹചര്യങ്ങളില്‍ അമേരിക്ക ഒരു തിരുത്തല്‍ ശക്തിയായി ലോകമെങ്ങും പ്രവര്‍ത്തിക്കാറുണ്ട്. അതാണു ഈ സന്ദര്‍ശനം ഇല്ലാതാക്കുന്നത്. 
പ്രിയ പ്രസിഡന്റ്, ഇത് നാണക്കേടായിപ്പോയി (നിരീക്ഷകന്‍)
Join WhatsApp News
Kaleem Kawaja 2019-09-17 10:37:48

It is the coming together of American extremist racists with Indian extremist racists. Both share the ideology of fascism and praise fascists in their countries  and oppress minorities.  

Modi followers are the RSS people who hate American Blacks and Hispanics and discriminate against them just as Trump’s Republicans do.  Also both Modi and Trump are the enemies of Muslims.  Both have encouraged corruption in their countries.  Both India and US are suffering under these despots .

ഹൌട പോടാ പൂടെ പുല്ലേ 2019-09-18 07:38:31
 ഹവുട പോടാ പൂടെ പുല്ലേ! എന്നൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറയാന്‍  സാദിക്കും എന്ന് തോന്നുന്നില്ല. ഇമ്പീച്ച്മെന്റ് തുടങ്ങി കഴിഞ്ഞു. ഓട്ട വീണ വള്ളത്തില്‍ നിന്നും റഷ്യന്‍ പണം വാങ്ങാത്ത രിപപ്ലിക്കന്‍മാര്‍ ചാടി തുടങ്ങി. പൂട്ടിന്‍ രുംപും റഷ്യന്‍ മിച്ചലും വെള്ളം തേകുന്ന തിരക്കില്‍. അതിനിടെ കാവ്നാ പാന്‍സ്‌ ഊരിയ കാര്യം കൂടുതല്‍ ബിയര്‍ കുടുപ്പിക്കും 
അജരാകവാദി 2019-09-18 08:18:59
ചക്കിക്കൊത്ത ശങ്കരൻ!! 
ചേരേണ്ടതു ചേരേണ്ട സമയത്തു ചേരേണ്ടപോലെ ചേരും.
Indian american 2019-09-17 12:53:34
Agreed
സുരേന്ദ്രൻ 2019-09-17 13:36:00
വർഗീയത തൊട്ടുതീണ്ടാത്ത തികച്ചും വിജ്ഞാനം മാത്രം വിളമ്പുന്ന വിലയിരുത്തൽ, തുടരുക അക്ഷര കേരളം കാത്തിരിക്കുന്നു
benoy 2019-09-18 11:10:24
തികച്ചും അന്ധമായ മോഡി വിരോധമാണ് ഈ ലേഖനത്തിൽ പ്രതിഫലിക്കുന്നത്. ജനിച്ച രാജ്യത്തെ പ്രധാനമന്ത്രിക്ക് അമേരിക്കയിൽ ഇതുപോലെ പ്രൗഢഗംഭീരമായ  ഒരു വരവേൽപ്പ് നൽകുന്നതിൽ ധാർമികരോഷം കൊള്ളുന്ന ഈ ലേഖകൻ ഒരു ഇന്ത്യൻ വംശജനാണോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. 

ബഹുമാനപ്പെട്ട ലേഖകൻ നുണയുടെ ഒരു കൂമ്പാരം തന്നെയാണ് ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഉദാഹരണമായി അദ്ദേഹം പറയുന്നു ഒരു മുസ്ലിം സംഘടന  പോലും ഈ സ്വീകരണത്തിൽ പങ്കെടുക്കുന്നില്ലായെന്നു. യാഥാർഥ്യമെന്തെന്നാൽ, Indian American Muslim Association of greater Houston ഈ സ്വീകരണ കമ്മിറ്റിയിലെ ഒരു മുഖ്യ പങ്കാളിയെന്നുള്ളതാണ്. 

സന്ഘപരിവാറും ആർ എസ് എസ്സും ലേഖകന്റെ അഭിപ്രായത്തിൽ അത്രക്കു തൊട്ടുകൂടാത്തവരാണെങ്കിൽ എന്തുകൊണ്ട് ബിൽ ആൻഡ് മെലിൻഡാ ഗേറ്റ്സ് ഫൌണ്ടേഷൻ പോലുള്ള സന്നദ്ധ സംഘടനകൾ ഹൗഡി മോഡിയെ പിന്തുണക്കുന്നു?

നിരീക്ഷകന് നിരീക്ഷണ പാടവം മാത്രമല്ല വികലമായ ഭാവനാപാടവവും  ഉണ്ടെന്നു തോന്നുന്നു മോദിയുടെ പ്രതികാരത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പരാമർശം വായിക്കുമ്പോൾ.

ശ്രീ നരേന്ദ്ര ദാമോദർദാസ് മോഡിയെപ്പറ്റി പലർക്കും വിഭിന്നമായ അഭിപ്രായങ്ങൾ ഉണ്ടാകാം. ആ അഭിപ്രായങ്ങൾ എല്ലാം വസ്തുതാപരമായി കുറ്റമറ്റതാകണമെന്ന്നില്ല. എങ്കിലും ഇന്ത്യയിൽ ജനിച്ച ഏതൊരുവനും തങ്ങളുടെ ജന്മരാജ്യത്തിലെ  പ്രധാനമന്ത്രിക്ക് ഇതുപോലെ ഊഷ്മളമായ, മറ്റൊരു രാജ്യത്തെ നേതാവിനും കിട്ടാത്ത, ഒരു സ്വീകരണം കിട്ടുമ്പോൾ  അഭിമാനിക്കുകയാണ് വേണ്ടത്. അല്ലാതെ നിന്ദിക്കുകയല്ല.
Indian American 2019-09-18 15:17:21
മോഡിയേയോ ആർ.എസ.എസിനെയോ എതിർക്കുന്നവർക്ക് രാജ്യ സ്നേഹമില്ലെന്ന പരിപ്പ് വേവില്ല. രാജ്യത്തിന് സ്വാതന്ത്യം വാങ്ങിത്തന്നത് നിങ്ങളല്ല. രാജ്യത്തെ ഈ നിലയിൽ എത്തിച്ചതും ബി.ജെ.പിയോ മോദിയോ അല്ല. ഇന്ത്യയിലേക്ക് ചെല്ലുക . അവിടെ സാമ്പത്തിക രംഗമെല്ലാം കുഴഞ്ഞു കിടക്കുന്നു. പ്രധാനമന്ത്രി നാട്ടിലെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കട്ടെ 
മോഡി വിരോധം? 2019-09-18 16:23:07
അന്ധമായ മോഡി വിരോധം? അത് എവിടെ 
വെറുപ്പും അക്രമവും വഴി അല്ലെ നിങ്ങൾ അധികാരത്തിൽ  വന്നത്? അപ്പോൾ പിന്നെ നിങ്ങളെ പുണ്യവാന്മാരായി കാണാൻ പറ്റുമോ?
മൻമോഹൻ സിംഗിനെയും രാഷ്ട്രശിൽപിയായ നെഹ്രുവിനെയും തെറി പറയുന്ന നിങ്ങൾക്ക് മോദിക്കെതഇര പറയുന്നത് കേട്ടാൽ ചൊറിയുമോ?
George 2019-09-18 18:32:02
ഇഷ്ടമല്ലാത്ത മോഡി തൊട്ടതെല്ലാം കുറ്റം. ബി ജെ പിയുടെ നിലപാടുകളെ എതിർക്കുക, സ്വന്തം പേരുപോലും വെളിപ്പെടുത്താൻ മടിക്കുന്നവർ കാണാമറയത്തു ഇരുന്നു ചെളിവാരി എറിയുന്നത്തിനോട് യോജിപ്പില്ല. അന്ധമായ മോദിവിരോദം മാത്രം പറഞ്ഞു എലെക്ഷൻ നേരിട്ടതിന്റെ ഫലമാണ് പ്രതിപക്ഷം തകർന്നടിഞ്ഞത്. നമ്മുടെ പ്രധാന മന്ത്രിക്കു അദ്ദേഹം ആരായാലും പോലും വിദേശത്തു ലഭിക്കുന്ന സ്വീകാര്യതയിൽ സന്തോഷിക്കുന്നു. ഇന്ത്യയുടെ വിദേശ നയം മുൻ സർക്കാരുകളെക്കാളും നല്ല രീതിയിൽ ആണ് കൈകാര്യം ചെയ്യുന്നത് എന്നതിൽ രണ്ടു അഭിപ്രായം കാണില്ല. വിദേശ കാര്യത്തിൽ പ്രാഗദ്ഭനായ ജയ്ശങ്കർനെ വിദേശകാര്യ വകുപ്പ് ഏല്പിച്ചത് തന്നെ ആണ് മോഡി സർക്കാരിന്റെ വിജയം. ഇന്ത്യൻ പ്രധാന മന്ത്രിക്കു അമേരിക്കയിലേക്ക് വീണ്ടും സ്വാഗതം. - George (gorgetv@yahoo.com)
indian democrat 2019-09-18 18:35:16
മോഡി ഇഷ്ടമില്ലാത്തത് ആയത് എന്ത് കൊണ്ടാണ് ? ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കുന്ന, ഇന്ത്യാക്കാരെ ആക്രമിക്കുന്ന സംഘടനകൾക്ക് ചുട്ടു പിടിക്കുന്ന  നേതാവയതല്ലെ പ്രശനം?  പകരം ജനാധിപത്യവും നിയമ വാഴ്ചയും കൊണ്ട് വരട്ടെ. എതിർപ്പുണ്ടെങ്കിലും അംഗീകരിക്കും.
പക്ഷെ മോഡി ആർ.എസ.എസ-ഇല്ല 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക