'അമ്മ തന്‍ പൊന്‍ മുഖത്തേക്കിമ വെട്ടാതെ നോക്കുമാ ശിശു
അനശ്വര സ്‌നേഹത്തിന്‍ സുസ്മിതം കണ്ടു കണ്‍കുളിര്‍ക്കെ...
താമരപ്പൂപോല്‍ വിരിഞ്ഞ മന്ദഹാസത്തിന്‍ നിറവിലാ കുഞ്ഞു
തൂകി പാല്‍ പുഞ്ചിരി മൃദു കവിളിലൊരു നുണക്കുഴിയുമായ്.
താളത്തിലമ്മത്തൊട്ടിലാട്ടി പാടി മൂളി പ്പാട്ടുകളൊന്നൊന്നായ്
താരാട്ടു പാട്ടിന്റെ താളത്തിലാ ഓമനക്കുഞ്ഞുറങ്ങി ശാന്തമായ്
അമ്മക്കിനിയും പിടിപ്പതു പണികള്‍ ബാക്കി കിടക്കുന്നു മുറ്റം
അടിച്ചൊന്നു വാരിയിട്ടു നാളുകളേറെയായിന്നെങ്കിലും പറ്റണം
തുണികളൊക്കെ കുതിര്‍ന്നു ബക്കറ്റില്‍ ഇരിക്കുന്നു കഴുകേണം
തുടക്കണം തറയൊന്നു, വൃത്തിയാക്കിയെടുക്കുവാന്‍ മേശയും
കുഞ്ഞുണര്‍ന്നാല്‍ കൊടുക്കുവാനിത്തിരി കൂവപ്പൊടിയോന്നു
കുറുക്കേണം, കടും കാപ്പിയൊന്നുണ്ടാക്കണം മുത്തശ്ശിക്കായ്.
ഒക്കെയും ചിന്തിച്ചമ്മ പാകംചെയ്‌വതിനായാടുക്കളയിലെത്തവേ
ഒരു ചെറു കരച്ചില്‍ കേട്ടു തിരികെ പാഞ്ഞെത്തി വീണ്ടും പാടി
താരാട്ടു പാട്ടിന്നീരടികള്‍, താളത്തിലാട്ടി അമ്മത്തൊട്ടില്‍ വീണ്ടും
തോളിലേക്കേറ്റി നിര്‍ത്താതെ കരയുമാ കുഞ്ഞിന് സ്വാന്തനമായ്
അമ്മയെന്ന രണ്ടക്ഷരമാണാദ്യാക്ഷരമായ് കുറിക്കേണ്ടത് നാം
അമ്മയാണീശ്വരന്‍, സ്‌നേഹത്തിന്‍ പരമോന്നത കൊടുമുടിയമ്മ
അമ്മയെ സേവിക്കും മക്കള്‍ സേവിപ്പാതീശ്വരനെയത്രേ സത്യം
അച്ഛനമ്മമാര്‍ തന്നെ നേരില്‍ കാണപ്പെടും ദൈവങ്ങളെന്നോര്‍ക്ക.