America

തുലാമേഘവർഷം (രമ പ്രസന്ന പിഷാരടി)

Published

on

ഇലയിൽ നിന്നിറ്റുവീഴും മഴത്തുള്ളി

ജലതരംഗസ്വരങ്ങളായ് മാറവെ

റെയിലിരമ്പുന്ന പാതയിലേകാന്ത

കഥകൾ കേൾക്കാനിരുന്നു അമാവാസി

നിലവിളിച്ചു കൊണ്ടോടുന്ന തീവണ്ടി

മുറികളിൽ രാവുറങ്ങും നിശ്ശബ്ദത

തെരുവ് തോറും ഉറങ്ങാതിരിക്കുന്ന

ഇരുളിനോരോ പകർപ്പുള്ള ശൂന്യത

നിറവെളിച്ചം കുടിച്ചുപെയ്തേറുന്ന

പ്രകൃതി  തൻ തുലാനീലമേഘാരവം

പകുതി ദൂരം നടന്നു പിന്മാറുന്ന

കഥകളായ് തീരമേറും തിരപ്പക്ഷി

ചിറകിൽ കാറ്റാടിമരമുള്ള സ്വപ്നങ്ങൾ

കടലിനൊപ്പം ഉയർന്നു താഴ്ന്നീടവെ

വിരലിലെ തരിമണലിലായ് ശംഖുകൾ

കവിത തേടി വിരുന്നുവന്നീടുന്നു

ഗഗനവാദ്യങ്ങൾ മിന്നലടരുമായ്

പുതിയപാട്ടുകൾ തേടിയെത്തീടുന്നു

യവനികയ്ക്കുള്ളിൽ യാമങ്ങളേറ്റിയ

കഥകളൊന്നുമറിയാതെ കടലിൻ്റെ

കരയിലായ് പൂർവ്വചക്രവാളത്തിലായ്

മിഴി തുറന്ന് പ്രഭാതമെത്തീടവെ

മഴ തുടരുന്നുവെങ്കിലും ഘനനീല

മുകിലിൽ നിന്നകന്നീടുന്നു യാമിനി

പവിഴമല്ലി കൊഴിഞ്ഞ മുറ്റത്തൊരു

നഗര-ഗ്രാമം  തിരക്കിലേയ്ക്കൊഴുകുന്നു

ഇടമുറിയാതെ പെയ്യും തുലാവർഷ-

മഴയിൽ ഭൂമിയും നൃത്തമാടീടുന്നു

പുഴകളോ ജഗന്മോഹനം പാടുന്നു

കടലിലുണ്ട് ജലവരാളിസ്വരം

പൊഴിയുമോരോയിലയ്ക്കുള്ളിലും

മഴക്കവിതയുണ്ടെന്ന് കാലം പറയുന്നു...

Facebook Comments

Comments

1. Pisharody Rema

2019-09-26 14:27:22

താങ്കളുടെ വിലയേറിയ അഭിപ്രായം മാനിക്കുന്നു.  അഭിപ്രായങ്ങൾ എഴുതുമ്പോൾ സ്വന്തം പേരും ഐഡൻ്റിയും മറച്ചു പിടിക്കുക എന്നത് സർഗ്ഗാത്മകതയുടെ മുഖമുദ്രയല്ല എന്നൊരു സാഹിത്യസ്നേഹി ഒരിക്കൽ പറയുകയുണ്ടായി. . എഴുതുന്ന അഭിപ്രായങ്ങൾ ധീരമായും സ്വതന്ത്രമായും  പറയുന്നവർ സ്വന്തം പേര് സത്യസന്ധമായി രേഖപ്പെടുത്തി ഒരു കുറിപ്പെഴുതിയിടുമ്പോൾ അത് വായിക്കുമ്പോൾ  അവ്യാജമായ  ഒരു  സംവാദമായി അത് രൂപാന്തരപ്പെടും,.  ഇപ്പോഴുള്ള  വീടിനരികിലെ റെയിൽപ്പാതയിലൂടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലേയ്ക്കും പോകുന്ന തീവണ്ടിയുടെ ശബ്ദം എപ്പോഴും കേൾക്കാം. അതിനിടയിലാണ് തുള്ളിതുള്ളിപ്പെയ്യും മഴയും ഇരുട്ടും, വൈദ്യുതി നിന്നുപോകലും,  മഴയിൽ കാലം പ്രകൃതിയിലൂടെ പല അടയാളങ്ങളും രേഖപ്പെടുത്തുന്നു എന്ന് പറയാനാഗ്രഹിച്ച അസന്തുലിതചിന്തകളുടെ സങ്കീർണ്ണാവസ്ഥയിൽ രൂപപ്പെടുന്ന എഴുത്തുകൾ കാലികമായിരിക്കും <o:p></o:p>

താങ്കളുടെ അഭിപ്രായത്തിന് ഒരിക്കൽ കൂടി നന്ദി...  <o:p></o:p>

നന്ദി..<o:p></o:p>

2. ചറപറ

2019-09-25 20:10:38

ചറപറ വീഴുന്ന മഴത്തുള്ളികൾ പോലെ

തുരുതുരാ  കാമ്പില്ലാവിക്ഷേപണങ്ങളല്ല

ആരും കണ്ടില്ലയെങ്കിലും നിറശോഭയും ഗന്ധവും

വീശുന്ന വനപുഷ്പങ്ങളവണം നൽകവിതകൾ

Leave a Reply

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒരിക്കൽക്കൂടി (കവിത: രാജൻ കിണറ്റിങ്കര)

ഞാനെങ്ങനെ ഈ മനസ്സിനെ ഇട്ടേച്ച് പോകും (മിന്നാമിന്നികൾ -2: അംബിക മേനോൻ)

എല്ലാം വെറുതെ (കവിത: ബീന ബിനിൽ ,തൃശൂർ)

സെന്‍തോറ്റം (കവിത: വേണുനമ്പ്യാര്‍)

തിരിച്ചു പോകും പുഴ (കവിത: രമണി അമ്മാൾ )

പെരുമഴ(കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))

ഗംഗ; കവിത, മിനി സുരേഷ്

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം - 10 )

ഉഗു (കഥ: അശോക് കുമാർ.കെ.)

പാമ്പും കോണിയും - നിർമ്മല - നോവൽ 46

കദനമഴ (കവിത: ജിസ പ്രമോദ്)

കൊ (കവിത: വേണുനമ്പ്യാർ)

ഉത്സവക്കാഴ്ചകൾ (കഥ:സാക്കിർ സാക്കി, നിലമ്പൂർ)

മഹാമാരി വരുമ്പോൾ (കവിത: മുയ്യം രാജൻ)

സാന്ത്വന കൈകൾ (ജയശ്രീ രാജേഷ്)

ദൈവത്തിന്റെ പ്രതിരൂപങ്ങള്‍(കവിത: രാജന്‍ കിണറ്റിങ്കര)

പിന്തുടർന്ന വെള്ളാരംകണ്ണുകൾ (കഥ: രമണി അമ്മാൾ)

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -11: കാരൂര്‍ സോമന്‍)

മിഡാസ് ടച്ച് (കവിത: വേണുനമ്പ്യാര്‍)

കനലെരിയുമ്പോൾ (രേഖ ഷാജി)

ക്വാറന്റൈൻ (കവിത: ശിവൻ)

അമ്മ (കവിത: സുഭദ്ര)

ഊഞ്ഞാല്‍...(ചെറുകഥ: അനീഷ് കേശവന്‍)

ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )

അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)

അമ്മ (കവിത: ഡോ.എസ്.രമ )

അമ്മ (ജയശ്രീ രാജേഷ്)

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

അമ്മ നിലാവ് (രേഖ ഷാജി)

View More