Image

ഉഷ്ണക്കാറ്റ് വിതച്ചവര്‍ (ചെറുനോവല്‍: അദ്ധ്യായം 6: സാംസി കൊടുമണ്‍)

Published on 29 September, 2019
ഉഷ്ണക്കാറ്റ് വിതച്ചവര്‍ (ചെറുനോവല്‍: അദ്ധ്യായം 6: സാംസി കൊടുമണ്‍)
കുട്ടിമാപ്പിള തനിക്കാരായിരുന്നു. ഏതോ ഒരയല്‍ക്കാരന്‍ മാത്രമോ? അച്ഛനെ അധികനാള്‍ കണ്ടിട്ടില്ല. ആ സ്‌നേഹവും കരുതലും അധികം അനുഭവിച്ച ഓര്‍മ്മകളില്ല. പലപ്പോഴും കുട്ടിമാപ്പിള ആ സ്ഥാനത്തേക്ക് കടന്നുവരാറുണ്ട്. തന്റെ പതനത്തില്‍ ഏറ്റവും ദുഃഖിക്കുന്ന ഒരാള്‍. പലപ്പോഴും ആ കണ്ണുകള്‍ പറയാതെ പറയുì. “കുഞ്ഞെ നിനക്കെന്തു പറ്റി. നീയും നിന്റെ മോളും എന്തിനിങ്ങനെയായി. ഇതു പാപത്തിന്റെ വഴിയാണ്.’ അപ്പോള്‍ മനസ്സു പറയും. “ഞങ്ങളോട് ക്ഷമിക്കൂ അച്ഛ!. ലോകം ഞങ്ങളെ ഇങ്ങനെ ആക്കിയതാണ്. അങ്ങ് ഞങ്ങള്‍ക്ക് തന്ന സ്‌നേഹത്തിനും കരുതലിëം നന്ദി. അങ്ങ് ഞങ്ങള്‍ക്കായി തന്നയച്ച വിശേഷ ദിവസങ്ങളിലെ അപ്പവും കറിയും ഞങ്ങള്‍ രുചിയോടും നിറഞ്ഞ മനസ്സോടെയുമാണ് കഴിച്ചത്. ഞങ്ങളെ കരുതുന്ന ഒരാളെങ്കിലും ഈ ഭൂമിയില്‍ ഉണ്ടെന്ന അറിവ് ഞങ്ങളുടെ സന്തോഷമാണ്. ഒരവസരത്തില്‍ അങ്ങയുടെ ഭാര്യ അങ്ങയോട് നീരസപ്പെടുന്നതും കലഹിക്കുന്നതും ഞാന്‍ ഇവിടെയിരുന്നറിഞ്ഞ് വല്ലാതെ ദുഃഖിച്ചു. നല്ലവര്‍ എന്നും സംശയിക്കപ്പെടുന്നു. ഒരു ചീത്ത സ്ത്രിയോടുള്ള അങ്ങയുടെ കരുതല്‍ തെറ്റിദ്ധരിക്കപ്പെട്ടു. പതറാതങ്ങു പറയുന്നതു ഞാന്‍ കേട്ടു. പാപിനിയായ സ്ത്രിയോട് നമ്മുടെ കര്‍ത്താവ് പറഞ്ഞതു നീ കേട്ടിട്ടുണ്ടോ..? പാപം ചെയ്യാത്തവര്‍ നിന്നെ കല്ലെറിയട്ടെ. അവിടേയും ഞങ്ങള്‍ക്കുവേണ്ടി അങ്ങു വാദിച്ചു. എല്ലാ ഞയറാഴ്ച്ചയും പള്ളിയില്‍ പോയി കുമ്പസാരിച്ചു പ്രാര്‍ത്ഥിച്ചു വരുന്ന അങ്ങ് ഈ പടിവാതിക്കല്‍ ഒരു നിമിഷം നില്‍ക്കാറുണ്ട്. അങ്ങ് ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിച്ചിട്ടുണ്ടാകും. ഒരു കൂട്ട നിലവിളി. ദേവകി ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നു. കുട്ടിമാപ്പിളയുടെ ശരീരം മറ്റൊരു യാത്രയ്ക്ക് എടുക്കുകയാണ്. ബാന്റ് മേളക്കാരുടെ ശോകം ട്രമ്മില്‍ കരഞ്ഞു. അച്ചന്‍ പാടുന്നു. കപ്യാരുടെ ധൂപകലശം ചുറ്റി വീശുന്നു. മുത്തുക്കുടകള്‍. വിതുമ്പുന്ന മക്കള്‍. യാത്ര തന്റെ പറമ്പും കടന്ന് പോയി. ഇനി മടങ്ങിവരില്ല. ഒê രക്ഷകനെപ്പോലെ എപ്പോഴും ആ കണ്ണ് ഇവിടെ ഉണ്ടായിരുന്നു. ദേവകിയും മീനുവും പുറത്തേക്കിറങ്ങാന്‍ ഭപ്പെട്ടിട്ടെന്നപോലെ ജനാലക്കല്‍ നിന്ന് വിതുമ്പി.

   ദേവകിയുടെ ദിവസങ്ങള്‍ മൂടിയ ആകാശം പോലെ ആയിരുന്നു. ഒരു നല്ല പെയ്ത്ത് അവള്‍ ആഗ്രഹിച്ചു. പക്ഷേ ആകാശം എന്നും ചന്നം —പിന്നം പെയ്തു കൊണ്ടിരുന്നു'. മിനു അധികം ആരുമായും അടുക്കാറില്ല. പഴയതു പോലെ പുരയിടത്തില്‍ പാറി നടക്കാറില്ല. തുറന്ന ആകാശത്തിലെ കാറ്റിനെ അവള്‍ കൊതിച്ചെങ്കിലും, അങ്ങനെ പുറത്തിറങ്ങി ഇരിക്കാറില്ല. അത്യാവശ്യ ഇടപാടുകാരോട് മനസ്സുതുറന്നിടപെടാറില്ല. ദേവകി എല്ലാം നയത്തില്‍ നടത്തിക്കൊണ്ടു പോകുന്നു. മീനുവിന്റെ മകന്‍ ഹരി അമ്മയുടെ അടുത്ത് അങ്ങനെ പോകാറില്ല. അഥവാ ചെന്നാല്‍ത്തന്നെ ഒരു  ജന്തുവിനെ എന്നപോലെ അവള്‍ അവനെ നോക്കും. മൂക്കില്‍ ആനച്ചൂരിന്റെ മനംപുരട്ടല്‍. ഏതോ പര്‍വ്വതത്തിന്റെ അടിയില്‍ കിടന്നു ഞെരിയുന്നതുപോലെ അവള്‍ അസ്വസ്ഥയാകും. മീനുവിന്റെ ഈ ഭാവമാറ്റം ദേവകി അറിയും. ആനച്ചെവിയും, ദേഹമാകെ പതകരിം പിടിച്ച ഹരിയോടായി ദേവകി പറയും “മോന്‍ വെളിയിലെങ്ങാനം പോയി കളിച്ചോ'..
 
കുട്ടിമാപ്പിളയുടെ പുരേടം മുഴുവന്‍ ഒരാള്‍ പൊക്കത്തില്‍ മുന്നണിക്കാടും, തൊട്ടാവാടിയും, കാട്ടു ചെടികളും കൊണ്ടു നിറഞ്ഞു. വെട്ടും കിളയുമില്ലാതെ കിടക്കുന്ന ഭൂമി. ദേവകിക്ക് അങ്ങോട്ടു നോക്കുമ്പോള്‍ സങ്കടം ഇരച്ചുകേറും. എങ്ങനെ കിടന്ന ഭൂമിയാണ്. അവളോര്‍ക്കും. തെങ്ങിന്‍ മണ്ട ചെല്ലി കുത്തി കായ്ഫലം ഇല്ലാതെ തരിശുഭുമിപോലെ ആയിരിക്കുന്നു. ഇനിയും ഇതിന്റെ അവസ്ഥ എന്നു നന്നാകാനാ..ഒരാണും നാലു പെണ്ണുമാ. പെണ്മക്കള്‍ കെട്ടിച്ചു വിട്ട വീട്ടിലാ. ഒരാണ്‍ ഒറീസയില്‍ കുടുംബമായി കഴിയുന്നു. ഇനി അമ്മയെ നോക്കാന്‍ അവര്‍ വരുമായിരിക്കും. അപ്പോള്‍ ഈ ഭൂമിക്ക് ശാപമോക്ഷം കിട്ടുമായിരിക്കും. ദേവകിയുടെ മനസ്സില്‍ കൂടി വളരെ വിചിത്രമായ ഒരു ചിന്ത കടവിവപ പോയി. എന്തു കൊണ്ട് കുട്ടിമാപ്പിള തന്റെ അമ്മാവനായില്ല. അല്ലെങ്കില്‍ താന്‍ എന്തുകൊണ്ട് കുട്ടിമാപ്പിളയുടെ മകളായി ജനിച്ചില്ല. ദേവകിക്ക് ചിരിക്കണമെന്നു തോന്നി. ഒക്കെ നിയോഗങ്ങള്‍. എല്ലാവരും അവരവരുടെ നിയോഗങ്ങളിലുടെ കടന്നുപോകട്ടെ. ഞങ്ങളെ ഇനി എന്തെല്ലാമാണൊ കാത്തിരിക്കുന്നത്. ദേവകിയില്‍ നിന്നും ഒരു നീണ്ട നിശ്വാസം ഉയര്‍ന്നു.

(തുടരും)




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക