Image

നിങ്ങളൊരു യാത്രയിലാണ് (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 01 October, 2019
നിങ്ങളൊരു യാത്രയിലാണ് (കവിത: ഫൈസല്‍ മാറഞ്ചേരി)
നോവുകാലങ്ങള്‍ക്കപ്പുറം ഒരു കുളിരുകാലം
സ്വപ്നം കാണുന്നവരുടെ നിരയിലാണ് നീ
എന്നും വരിനിന്നത്
എന്നിട്ടും ഒരു കനല്‍ വഴിയിലേക്ക് നിന്നെ
എടുത്തെറിയാന്‍ വിധിക്ക് യാതൊരു
മടിയുമില്ലായിരുന്നു
വിചിത്രമായ ദശാസന്ധികളിലാണ് ഓരോ
പുലരിയും നിന്നുക്കുവേണ്ടി പിറവികൊള്ളുന്നത്
കാറും കോളും നീങ്ങി ഒരു തെളിഞ്ഞ പകല്‍
നിന്നെ പുണരാന്‍ വരുമെന്നത് വെറുമൊരു
വീണ്‍വാക്ക് മാത്രം
പിന്നിടാനുള്ള വഴിയില്‍ കല്ലോ മുള്ളോ
നിറഞ്ഞതെങ്കിലും യാത്രയാണ് തുടരേണ്ടത്.
അവസാനത്തെ മൈല്‍കുറ്റിയില്‍
തൊടുന്നതുവരെ
ഇടക്കെപ്പോഴെങ്കിലും ഒരു മന്ദമാരുതന്‍
തഴുകി പോകുമ്പോള്‍ അത് നിനക്ക്
ആശ്വസിക്കാനല്ല
പിറകെ ഒരു കൊടുങ്കാറ്റ് വരാനുണ്ട്  എന്ന
സൂചന മാത്രം
നിനക്ക് ആശ്വസിച്ച് മയങ്ങാന്‍ ഒരു
മൈലാഞ്ചി ചെടിയുടെ ചുവടൊരുങ്ങുന്നുണ്ട്
അതുവരെ നീ ധൃതിപിടിക്കരുത് ഒരു
കുഞ്ഞിനെപോലെ.....

Join WhatsApp News
amerikkan mollakka 2019-10-02 19:45:54
"നിനക്ക് ആശ്വസിച്ച് മയങ്ങാന്‍ ഒരു
മൈലാഞ്ചി ചെടിയുടെ ചുവടൊരുങ്ങുന്നുണ്ട്
അതുവരെ നീ ധൃതിപിടിക്കരുത് ഒരു
കുഞ്ഞിനെപോലെ....."

 ബലേ ഭേഷ് ..ഇങ്ങടെ കബിതകൾ ഞമ്മള് 
ബായിക്കാറുണ്ട്.  നന്നാവുന്നുണ്ട് സാഹിബ് 
പടച്ചോന്റെ കൃപ ഉണ്ടാകട്ടെ.. അപ്പോ അസ്സലാമു 
അലൈക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക