-->

EMALAYALEE SPECIAL

ചൈനയുടെ ഹൃദയത്തിലൂടെ (സഞ്ചാരസാഹിത്യം- ഒന്ന് : ജോര്‍ജ് പുത്തന്‍കുരിശ്)

Published

on

“ജീവിതം ഒരു ചുരുള്‍അഴിയലാണ്. എത്രയേറെദൂരം നാം സഞ്ചരിക്കുമോ അത്രയേറെസത്യങ്ങളെ നമ്മള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും” എന്ന ഈജിപ്റ്റിലെ തത്ത്വചിന്തകയും ഗണിതശാസ്ത്രജ്ഞയുമായ ഹെപാറ്റിയായുടെ വാക്കുകള്‍ മറ്റുരാജ്യങ്ങള്‍സന്ദര്‍ശിക്കാനും ആ രാജ്യത്തെക്കുറിച്ചും ആ രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചും അവിടുത്തെ ജനങ്ങളെക്കുറിച്ചും അറിയാനുള്ള പ്രചോദനം ആയിരിന്നിരിക്കാം. സ്കൂളിലുംകോളേജിലുമൊക്കെ പഠിക്കുമ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഒരു ഇറ്റില്ലവും കമ്മ്യണിസ്റ്റ് പാര്‍ട്ടിഓഫ് ചൈനയുടെ ചെയര്‍മാനായിരുന്ന മവോ സെദോങ്ങിന്റേയും  ആ രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ചൗന്‍ലായിയുടേയും നാടായചൈനയിലൂടെഒരിക്കല്‍യാത്ര ചെയ്യുമെന്നും ആ രാജ്യത്തിന്റെചരിത്രപരമായ പല സത്യങ്ങളെയും നേരിട്ടു കാണാന്‍ കഴിയുമെന്നും.
രണ്ടായിരത്തി പത്തൊന്‍പത് ജൂണ്‍ അഞ്ചാം തിയതികാലത്തെ ഏഴരയ്ക്കുള്ളഎയര്‍ക്യാനഡയു െടവിമാനത്തില്‍ ക്യാനഡ വഴി ബെയ്ജിങ്ങില്‍ എത്തി, ന്യൂയോര്‍ക്കില്‍ നിന്ന്എത്തുന്ന ഒരു വലിയ ഗ്രൂപ്പുമായിചേര്‍ന്ന്‌ചൈന കാണത്തക്ക  വിധത്തിലാണ് ഞാനും എന്റെ സഹധര്‍മ്മിണിയും ഞങ്ങളുടെ   പര്യടനം ക്രമീകരിച്ചിരുന്നത്. ചൈന എംബസിയില്‍ നിന്ന്‌വേണ്ടവിസയും രേഖകളും ഉണ്ടായിരുന്നതുകൊണ്ട് ഇമിഗ്രേഷന്‍ എല്ലാം വളരെവേഗത്തില്‍ നടത്തി പുറത്തുവന്നു. ഞങ്ങളെപ്പോലെ മറ്റൊരുസുഹൃത്തും ചൈനാ പര്യടനത്തിന് ബെയ്ജിങ്ങില്‍എത്തിയിരുന്നു. അവര്‍ മറ്റൊരുടെറിമിനലിലായിരുന്നു. അവരുമായിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമം നടത്തി.  ഞങ്ങളുടെടെലിഫോണ്‍ കമ്പിനിയുടെ, അന്തര്‍ ദേശീയയാത്രയ്ക്ക് പോകുമ്പോള്‍ ഉപയോഗിക്കാവുന്ന ട്രാവല്‍ പാസ്സ് എന്ന പ്രോഗ്രാംവാങ്ങിയിരുന്നതുകൊണ്ട്‌സുഹൃത്തുമായി ബന്ധപ്പെടാന്‍ കഴിഞ്ഞു. എന്നാല്‍, സുഹൃത്തിന് അങ്ങനെയൊരുസംവിധാനമില്ലായിരുന്നതുകൊണ്ട്തിരിച്ചു വിളിക്കാന്‍ കഴിഞ്ഞില്ല.   

വാട്ട്‌സാപ്പ്‌പോലെയുള്ള പ്രോഗ്രാമിന് ചൈനയില്‍ നിയന്ത്രണമുണ്ട്. ഫെയിസ് ബുക്ക്‌ചൈനയില്‍ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. അത്‌കൊണ്ട്അത്ഉപയോഗിച്ച്മറ്റുള്ളവരുമായിടെലിഫോണില്‍ ബന്ധപ്പെടാംഎന്ന്‌വിചാരിച്ചു പുറപ്പെട്ട സുഹൃത്തിന്,  അതിന് കഴിയാതെവന്നു.
ന്യൂയോര്‍ക്കില്‍ നിന്ന് വരുന്ന ഗ്രൂപ്പുമറ്റൊരുടെര്‍മിനലിലും,  ഞങ്ങള്‍ രണ്ടു ഫാമിലി, മറ്റു രണ്ടു ടെര്‍മിനലിലുമായിരുന്നുഎത്തിചേര്‍ന്നത് . ആദ്യമായി ഞങ്ങള്‍ രണ്ടു ഫാമിലിയും ഒന്നിച്ചതിനുശേഷംപ്രധാന ഗ്രൂപ്പുമായി ബന്ധപ്പെടാമെന്ന്തുരുമാനിച്ചു.  ഇത്തരംസന്ദര്‍ഭങ്ങളിലാണ് കമ്മ്യൂണിക്കേഷന്‍ എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നതാണ്എന്ന്തിരിച്ചറിഞ്ഞത്. എല്ലാവരും പലസ്ഥലങ്ങളില്‍ നിന്നാണ്‌വരുന്നതെങ്കിലും, ഒരു ടെര്‍മിനലിലാണ്‌വരുന്നത് എന്ന ധാരണയില്‍ കമ്മ്യൂണിക്കേഷനിലുണ്ടായവീഴ്ച ഞങ്ങള്‍ തിരിച്ചറിഞ്ഞു. അതോടൊപ്പം നാം യാത്ര ചെയ്യുമ്പോള്‍   തിരഞ്ഞെടുക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ എത്രമാത്രം പ്രാധാന്യമുള്ളതാണെന്നും. ചൈനയില്‍ഇംഗ്ലീഷ് ഭാഷകൈകാര്യംചെയ്യുന്നവര്‍വളരെകുറവാണ്. എങ്കിലുംഎയര്‍പ്പോര്‍ട്ടിലെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നും, സുഹൃത്തും ഭാര്യയുംവെയിറ്റ്‌ചെയ്യുന്ന ടെര്‍മിനിലേക്ക്‌സൗജന്യമായി ബസ്സുണ്ടന്നും, അതുവഴിഅവിടെഎത്താമെന്നുംകണ്ടെത്തി. അങ്ങനെ ഞാനും സുഹൃത്തും ഒരു ടെര്‍മിനലില്‍ഒരുമിച്ചു. അടുത്തത്പ്രധാന ഗ്രൂപ്പുമായിഒത്തുചേരുക എന്നതാണ് ഗേറ്റ് വണ്‍ എന്ന ട്രാവല്‍ ഏജന്‍സിയായിരുന്നു ഞങ്ങളുടെ യാത്രയുടെ പ്രധാന സംഘാടകര്‍. 

ഇവര്‍ലോകത്തിന്റെഎല്ലാ ഭാഗത്തേക്കും ഇതുപോലെയുള്ളവിനോദസഞ്ചാരങ്ങള്‍ഒരുക്കുന്നു. അഞ്ചുവര്‍ഷംഇവരോടൊപ്പംലോകത്തിന്റെവിവിധ ഭാഗങ്ങളില്‍യാത്ര ചെയ്തവരെചൈനയാത്രയില്‍ പരിചയപ്പെടാന്‍ കഴിഞ്ഞു. അതത്‌രാജ്യങ്ങളില്‍ഇവര്‍ക്ക് ആ രാജ്യക്കാരെകൊണ്ട്പ്രവര്‍ത്തിപ്പിക്കുന്ന ഓഫിസുകള്‍ഉണ്ട് . അവരെല്ലാംഇംഗ്ലീഷ് ഭാഷയില്‍പ്രവീണരുമാണ്. യാതോരുസംഘര്‍ഷങ്ങളും ഇല്ലാതെയാത്ര ചെയ്യാന്‍ പറ്റിയ ഏജന്‍സി.

ഓഫിസ്‌സമയംകഴിഞ്ഞതുകൊണ്ട് ആ സമയംകഴിഞ്ഞ് ബന്ധപ്പെടേണ്ട നമ്പരിലേക്ക് ഞാന്‍ വിളിച്ചു. മറുഭാഗത്തുണ്ടായിരുന്ന വ്യക്തിവളരെഒഴുക്കോടുകൂടിഇംഗ്ലീഷ് ഭാഷസംസാരിച്ചിരുന്നത് വളരെആശ്വാസകരമായിരുന്നു. ഞങ്ങളോട്അവിടെതന്നെ വെയിറ്റുചെയ്യാനും, ഞങ്ങളുടെചൈനാ യാത്രയുടെ ടീം മാനേജര്‍ ഞങ്ങളുമായി ബന്ധപ്പെടുമെന്നും, കൂടാതെഅദ്ദേഹത്തിന്റെടെലിഫോണ്‍ നമ്പര്‍ എനിക്ക ് ടെക്‌സ്റ്റ്‌ചെയ്തുതരികയുംചെയ്തു. അല്പ സമയത്തിനുള്ളില്‍ ടീം മാനേജരായ യുവാന്‍ ഫോണില്‍വിളിച്ച് ഉടന്‍ ഞങ്ങളെ പിക്കപ്പ് ചെയ്യാന്‍ അവിടെഎത്തുമെന്നുംഅറിയിച്ചു.

പ്രധാനഗ്രൂപ്പുമായിചേര്‍ന്ന് ടീം മനേജരിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ താമസസ്ഥലത്തേക്ക് ഗേറ്റ് വണ്‍ തായ്യാറാക്കി നിറുത്തിയിരുന്ന ബസ്സില്‍യാത്ര ചെയ്തു. ഞങ്ങളുടെക്യാരിയോണ്‍ ബ്യാഗൊഴിച്ച്ടീമിലെഅംഗങ്ങളുടെ   ചെക്കിന്‍ ചെയ്തബോക്‌സുകളെല്ലാം മറ്റൊരുവാഹനത്തില്‍ഹോട്ടലില്‍എത്തിക്കുമെന്നും യുവാന്‍(വാന്‍) അറിയിച്ചു. വാഹനം ചൈനയുടെ നീണ്ടുനിവര്‍ന്നുകിടക്കുന്ന തലസ്ഥാന നഗരിയായബെയ്ജിങ്ങിന്റെവീഥികളിലൂടെമുന്നോട്ട് നീങ്ങുമ്പോള്‍, മൂന്ന് സഹസ്രാപ്തങ്ങള്‍ക്ക് പിന്നിലേക്ക് പടര്‍ന്ന്കിടക്കുന്ന ചൈനയുടെവായിച്ചറിഞ്ഞ ചരിത്രിത്തിന്റെചില ഓര്‍മ്മകള്‍ മനസ്സിലേക്ക്കടന്നുവന്നു.

സമയംസായാഹ്നമായിരുന്നത്‌കൊണ്ടുംജോലികഴിഞ്ഞുഅവരവരുടെ ഭവനങ്ങളില്‍ എത്രയും പെട്ടന്ന് ചേക്കേറാനുള്ള തത്രപ്പാടിലായിരുന്നതുകൊണ്ടും നിരത്തുകളില്‍ ഹ്യൂസ്റ്റണിലെന്നപോലെ വാഹനങ്ങളുടെതിക്കുംതിരക്കും അനുഭവപ്പെട്ടു. എങ്കിലും നാം ഇവിടെകാണറുള്ളതുപോലെ, മറ്റുള്ളവരെമുറിച്ച്കടന്ന്മുന്നിലേക്ക് പായുന്ന വാഹനങ്ങളേയോ,  അവരുടെ കൊമ്പു വിളികളോകേള്‍ക്കാമായിരുന്നില്ല. വാഹനത്തില്‍വച്ച്ഹൃസ്വമായി യുവാന്‍ സ്വയംഎല്ലാവരേയും പരിചയപ്പെടുത്തുകയും, അതുപോലെ പിറ്റേദിവസത്തെ പരിപാടിയെകുറിച്ച്‌ചെറുവിവരണം നല്‍കുകയുംചെയ്യുതു. ഞങ്ങളെയുംവഹിച്ചുകൊണ്ട് നഗരത്തില്‍ നിന്ന്അതികദൂരെയല്ലാത്ത പഞ്ചനക്ഷത്ര ഹോട്ടലിന്റെമുന്നില്‍വാഹനം നിന്നപ്പോള്‍ പലരും ക്ഷീണിതരായി കണ്ടു.   യുവാന്റെചിട്ടയോടെയുള്ള പെരുമാറ്റങ്ങള്‍സഞ്ചാരകൂട്ടത്തിന് ആത്മവിശ്വാസം പകരുന്നതായിരുന്നു. ഹോട്ടലിലെറൂമില്‍ഒരോത്തരേയുംഎത്തിക്കുന്നതിനും,  എല്ലാവരുംറൂമില്‍ പോയികുളികഴിഞ്ഞുവന്ന് അത്താഴംകഴിക്ക തക്കവിധിത്തിലുള്ള  ക്രമീകരണങ്ങളിലുംഅദ്ദേഹത്തിന്റെചിട്ട പ്രതിഫലിച്ചു കണ്ടു.      അടുത്ത ദിവസംഹോട്ടല്‍ േലാബിയില്‍, പ്രഭാത ഭക്ഷണത്തിനു ശേഷം എട്ടുമണിക്ക്കാണാമെന്നുള്ള തീരുമാനത്തോടെ എല്ലാവരും അവരവരുടെ മുറികളിലേക്ക്മടങ്ങി.  (തുടരും)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

കോവിഡ് വ്യാപനം: രോഗ പ്രതിരോധ പ്രതിവിധി (ജോസഫ് പൊന്നോലി)

ഒരു മനുഷ്യസ്‌നേഹികൂടി വിടവാങ്ങി (ലേഖനം: സാം നിലമ്പള്ളില്‍)

മിഠായി പൊതിയുമായി വന്ന കഥാകാരി (ജൂലി.ഡി.എം)

കാഴ്ചകൾ അത്ഭുതങ്ങളായി അപ്രതീക്ഷിതമായി കൂടെ വരും (ചരിത്രമുറങ്ങുന്ന നേപ്പാൾ-23: മിനി വിശ്വനാഥൻ)

ഈ ചിരി ഇനി ഓർമ്മ-വലിയ ഇടയന്റെ വീഥികളിൽ

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും: ഭാഗം-15: ഡോ. പോള്‍ മണലില്‍

അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സന്ദേശം (ദല്‍ഹികത്ത് : പി.വി.തോമസ്)

'ഫ്രഷ് ടു ഹോം' പറയുന്നു മീനിനെ 'നെറ്റി'ലാക്കിയ മാത്യു ജോസഫിന്റെ ജീവിതം (സിൽജി ജെ ടോം)

കോൺഗ്രസിന്റെ പതനവും പ്രൊഫ. പി.ജെ കുര്യൻ പറയുന്ന സത്യങ്ങളും (ജോർജ്ജ് എബ്രഹാം)

വരൂ, ഒന്ന് നടന്നിട്ട് വരാം ( മൃദുമൊഴി -7: മൃദുല രാമചന്ദ്രൻ)

ബോട്സ്വാനയിലെ പ്രസിഡൻ്റിൻ്റെ കൂടെ ഒരു പാർട്ടി ( ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 7: ജിഷ.യു.സി)

മുഖ്യമന്ത്രി എറിഞ്ഞു കൊടുത്ത എല്ലിന്‍കഷണം (സാം നിലമ്പള്ളില്‍)

പ്രകൃതിയുടെ കാവല്‍ക്കാരന്‍, മൗറോ മൊറാന്‍ഡി! (ജോര്‍ജ് തുമ്പയില്‍)

മുറിവുകളെ മറവികൊണ്ടല്ല മൂടേണ്ടത് (ധര്‍മ്മരാജ് മടപ്പള്ളി)

കലയും ജീവിതവും, ഇണങ്ങാത്ത കണ്ണികൾ (ശ്രീമതി ലൈല അലക്സിന്റെ “തിരുമുഗൾ ബീഗം” നോവൽ നിരൂപണം: സുധീർ പണിക്കവീട്ടിൽ)

ചിരിയുടെ തിരുമേനി മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത (ജോസഫ്‌ പടന്നമാക്കല്‍)

കോവിഡിനും കോൺഗ്രസ്സിനും നന്ദി! (ബാബു പാറയ്ക്കൽ)

വാത്മീകവും ബി ഡി എഫും (ജിഷ.യു.സി)

തുടർ ഭരണം എന്ന ചരിത്ര സത്യത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ (ജോസ് കാടാപുറം)

നിയമസഭയിലെ  മഞ്ഞുമാസപ്പക്ഷി (രവിമേനോൻ)

കോൺഗ്രസിന്റെ സ്ഥിതി: ഇരുട്ടുകൊണ്ട് അടക്കാനാവാത്ത ദ്വാരങ്ങൾ (ധർമ്മരാജ് മടപ്പള്ളി)

ക്യാപ്ടന്‍ തന്നെ കേരളം ഭരിക്കട്ടെ (സാം നിലമ്പള്ളില്‍)

വി കെ കൃഷ്ണമേനോന്‍; മലയാളിയായ വിശ്വപൗരൻ...(ജോയിഷ് ജോസ്)

തമിഴ്‌നാട്ടിൽ ദ്രാവിഡരാഷ്ട്രീയം കടിഞ്ഞാൺ വീണ്ടെടുക്കുന്നു

അന്നദാനം സമ്മതിദായകരെ സ്വാധീനിച്ചോ? (വീക്ഷണം:സുധീർ പണിക്കവീട്ടിൽ )

View More