HOTCAKEUSA

മതാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ജനാധിപത്യം. (ഏബ്രഹാം തെക്കേമുറി)

ഏബ്രഹാം തെക്കേമുറി Published on 08 October, 2019
മതാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ജനാധിപത്യം.               (ഏബ്രഹാം തെക്കേമുറി)
ഇന്ത്യാ മഹാരാജ്യം ജനാധിപത്യഭരണസംവിധാനത്തില്‍ ഇന്ന് വഴിത്തിരിവിലാണ്. അഹിംസാതന്ത്രത്തിലൂടെ ബ്രട്ടീഷുകാരില്‍നിന്നും ഇന്ത്യ സ്വതന്ത്രമായിട്ട് 72 വര്‍ഷം് കഴിഞ്ഞപ്പോഴേയ്ക്കും ഇത്തരമൊരു ഫാസിസത്തിലേക്ക് രാജ്യം ചെന്നെത്തിയ സ്ഥിതി വിലയിരുത്തുമ്പോള്‍ നാം പിന്തുടരുന്ന ഇന്നത്തെ വ്യവസ്ഥിതികള്‍ തീര്‍ത്തും ഒരു വിഘടനസ്വഭാവമുള്ളവയാണെന്ന് മനസിലാക്കാം. വ്യക്തിക്കും സ്വത്തിനം സംരക്ഷണം നല്കാന്‍ കഴിയാത്ത സര്‍ക്കാര്‍ അത് ഏതു പാര്‍ട്ടിയായാലും കിരാതഭരണമാണ് നടത്തുന്നത്. 

വിദേശപ്പണത്തിന്റെയും വിദേശീയമായ അനുകരണത്തിന്റേയും മറവില്‍  കാലത്തിന്റെ ഗതിയില്‍ സ്വാഭാവികമായ ചില പുരോഗതി വന്നിട്ടുള്ളതല്ലാതെ  സ്വന്തമായി മറ്റുള്ള രാഷ്ട്രങ്ങളേപ്പോലെ പൊതുജനജീവിതക്രമത്തില്‍ യാതൊരുവിധ നേട്ടങ്ങളും ഇന്ത്യാമഹാരാജ്യത്തിന് നേടാന്‍ കഴിഞ്ഞിട്ടില്ല..  നൂറ്റിമുപ്പത്‌കോടിയിലേക്ക് എത്തിനില്‍ക്കുന്ന ഇന്ത്യയുടെ ജനസംഖ്യയില്‍ നാല്‍പതുുകോടിയോളം വരുന്ന ദലിതര്‍ ഇന്നും ദാരിദ്രരേഖയ്ക്ക് താഴെ.

 ഇന്ത്യന്‍ ഭരണഘടന അവരെ പട്ടികജാതിപട്ടികവര്‍ഗ്ഗമെന്നു വിളിക്കുന്നു. ഗാന്ധിജി അവര്‍ക്ക് ഹരിജനങ്ങള്‍ എന്ന ഓമനപ്പേരു കൊടുത്തു. ഇന്നവര്‍ സ്വയം സ്വീകരിച്ചിരിക്കുന്ന പേരാണ് ദലിതര്‍. ദലിതര്‍ എന്ന പദത്തിന്റെ അര്‍ത്ഥം തകര്‍ക്കപ്പെട്ടവര്‍, ഞെരിക്കപ്പെട്ടവര്‍ എന്നെല്ലാമാണ്. ഇക്കൂട്ടരെ മുതലെടുത്തുകൊണ്‍ണ്ടാണ് ഇന്ത്യയിലെ ഭരണവര്‍ഗം അധികാരത്തിലേറുന്നത്. 
ഫയലുകളില്‍മാത്രം ഒതുങ്ങുന്ന സംവരണത്തിലൂടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഹരിജനോദ്ധാരണം വിളംബരം ചെയ്ത് വോട്ടുകള്‍ നേടി അധികാരത്തിലേറുന്നു. എന്നാല്‍  എഴുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ആദിവാസിയും ദളിതനും വലിയ  വ്യതിയാനങ്ങള്‍ ഇല്ലാതെ ഇങ്ങനെ കഴിയുന്നു. കേരളചരിത്രം നോക്കിയാല്‍ ബ്രാഹ്മണപൗരോഹിത്യത്തിന്റെയും  സവര്‍ണ്ണമേധാവിത്വത്തിന്റെയും നീരാളിപ്പിടുത്തത്തില്‍ നിന്ന് കേരളജനതയെ മോചിപ്പിച്ചത് ഈഴവക്രൈസ്തവമുസ്‌ളീം ഐക്യമായിരുന്നുവെന്നും അങ്ങനെയാണ് 1936ല്‍ ക്‌ഷേത്രപ്രവേശനവിളംബരം ഉണ്ടണ്‍ായതെന്നും ഒരു ചരിത്രസത്യം മാത്രമാണല്ലോ. 

അയല്‍ക്കാരനെ അന്യനും ശത്രുവുമാക്കുന്ന ഇന്നത്തെ ഇന്ത്യന്‍ മതാധിഷ്ഠിത രാഷ്ട്രീയത്തെ ഇത്തരം ചരിത്രസത്യങ്ങളടങ്ങുന്ന കണ്ണുകളോടെ വേണം വിവേകമതികള്‍ വീക്ഷിക്കാന്‍. ആര്യസംസ്‌കാരത്തെ മുറുകെപ്പിടിക്കുന്ന ഹൈന്ദവചിന്താഗതികളിലൂടെ ബ്രാഹ്മണമേധാവിത്വം വീണ്ടണ്‍ും സ്ഥാപിക്കപ്പെടാനുള്ള നീക്കമാണ് ഇന്നത്തെ വിശ്വഹിന്ദു പരിഷത്ത് നടത്തുന്നത്. ആര്യന്‍മാര്‍ ഇന്‍ഡ്യയ്ക്ക് വെളിയില്‍ നിന്നും വന്നവരായ നായാടി വര്‍ഗ്ഗമായിരുന്നുവെന്നതിന് തെളിവുകളണ്ട്. . എന്നാല്‍ അന്ന് ഇന്ത്യയില്‍ പാര്‍ത്തിരുന്നവരായ ജനങ്ങളെ(ദ്രാവിഡര്‍) ആക്രമിച്ച് നാലുപാടും ചിതറിച്ചവരുടെ പാരമ്പര്യമാണ് പില്‍ക്കാലത്തെ ഹൈന്ദവചരിത്രം. അടിസ്ഥാനപരമായി ആര്യന്‍മാര്‍ യെഹൂദജനതയോടും ഇസ്മായേല്യരോടും ബന്ധമുള്ളവരത്രേ. 
 ദ്രാവിഡന്‍മാരെ വാനരന്‍മാരും, അസുരന്‍മാരായും, രാക്ഷസന്‍മാരായും, കാട്ടാളന്‍മാരുമായി ചിത്രീകരിച്ചുകൊണ്ടണ്‍ുള്ള പുരാണങ്ങള്‍ രംഗപ്രവേശനം ചെയ്തതോട് സവര്‍ണ്ണമേധാവിത്വം ഉറപ്പിക്കപ്പെട്ടു. അതിന്‍പ്രകാരം മനുഷ്യനെ മനുഷ്യന്‍ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതി നിലവില്‍ വന്നു. ഇന്ത്യയിലെ ആദിവാസിയാണ് ദലിതര്‍. വിദേശിയത്തെ എതിര്‍ക്കുന്ന ഇന്നത്തെ ഹിന്ദു ആര്യപാരമ്പര്യമുള്ള വിദേശിയനാണ്.

ഇന്ന് അടിസ്ഥാനപരമായി യാതൊരു ബന്ധവുമില്ല ഇന്ത്യയിലെ ഹൈന്ദവര്‍ തമ്മില്‍.. സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ആചാരങ്ങളായി ഇന്നും ഹിന്ദുത്വം നിലനില്‍ക്കുന്നു 
 ഇന്ന് ഇന്ത്യയില്‍ നിലനില്ക്കുന്ന പ്രത്യയശാസ്ത്രത്തിന്‍പ്രകാരം ദലിതിസവും ഹിന്ദുത്വവും തമ്മിലുള്ള ഏറ്റുമുട്ടലാണ്. നാല്‍പതുുകോടിയോളം വരുന്ന ദലിതരെ മനുഷ്യാവകാശത്തിന്റെ പാതയിലേയ്ക്ക് നടത്താനുള്ള വിവേകമതികളുടെ പ്രവര്‍ത്തനത്തെ ഇല്ലായ്മപ്പെടുത്തിക്കൊണ്ട്  വീണ്ടും  സവര്‍ണ്ണമേധാവിത്വത്തിലേയ്ക്ക് രാഷ്ട്രത്തെ വലിച്ചിഴയ്ക്കാനുള്ള  ശ്രമമാണ് ഇന്നത്തെ ഹിന്ദുത്വദേശീയവാദം.

കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തി പ്രാപിച്ച കേരളത്തിലും ബംഗാളിലും വിലപ്പോവാത്ത അനീതികളും അക്രമങ്ങളും  ഇന്ത്യയിലെ മിക്ക സ്‌റ്റേറ്റിലും ഇന്നും അരങ്ങേറുന്നു. കേരളത്തില്‍ ഒരു തൊഴിലാളിയുടെ മിനിമം കൂലി 800 രൂപയാണ്. എന്നാല്‍ തമിഴ്‌നാട്ടിലോ? മുതലാളി കൊടുക്കുന്നതും വാങ്ങി പോക്കറ്റില്‍ ഇട്ടുകൊണ്ടണ്‍് പോകുന്നു. ഒറീസയില്‍ 34ശതമാനം ദാരിദ്ര്യരേഖക്ക് താഴെയാണ്. കേരളത്തില്‍ ഇതു പന്ത്രണ്ടു ശതമാനം മാത്രം. ഹരിജനവിഭാഗം ഇന്നും സവര്‍ണ്ണരില്‍നിന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ നിരവധിയാണ്.  ഹരിജനസ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നു. കുളത്തിലെ വെള്ളം കോരിക്കുടിച്ചതിന്റെ പേരില്‍ അയിത്തം കല്‍പ്പിച്ച് തല്ലിക്കൊല്ലുന്നു.

ഉത്തരേന്ത്യയിലെ മിക്ക ഗ്രാമങ്ങളിലും അക്ഷരാഭ്യാസമില്ലാതെ, പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഗ്രാമത്തലവന്‍മാരുടെ ചൂഷണഭരണത്തിലമര്‍ത്തപ്പെട്ടിരിക്കുന്ന ജനതയ്ക്കിടയിലാണ് ഗോമാതാവും പശുവും ഇന്ന് വിഷയമായി വളരുന്നത്.. ശക്തരും പ്രതാപികളുമായ സവര്‍ണ്ണഹിന്ദുക്കള്‍ ബലഹീനരായ ഹരിജനങ്ങളോട് കാണിക്കുന്ന അസഹനീയമായ മര്‍ദ്ദന നടപടികള്‍  എത്ര ഖേദകരം.

1961ല്‍ 'പശു മാതാവാണ്' എന്നു പറഞ്ഞത് ,'മുലകുടി മാറുന്ന കുഞ്ഞുങ്ങളുടെ 'പോറ്റമ്മ'യാണ് പശു. അന്ന് വേറൊരു പാല്‍ ഇല്ലല്ലോ. മാത്രമല്ല, കറവപ്പശുക്കളെ മാത്രം വീട്ടില്‍ സംരക്ഷിച്ച് മറ്റുള്ളവയെ തെരുവിലേക്ക് വിടുന്ന  ഉത്തരേന്ത്യന്‍ ജനതയോട് , തുള്ളി വെള്ളമെങ്കിലും കൊടുത്ത് ഈ കൊടിയചൂടില്‍ നിന്നും ഇവറ്റകളെ സംരക്ഷിക്കണമെന്നൊരു ആഹ്വാനമായിരുന്നത്. 'ഗോമാതാവ്' എന്ന പദം. ഇന്നത് ആചാരപ്രകാരം പശുവിനു് കല്യാണം കഴിക്കുന്ന കിഴങ്ങന്‍മാരെ വരെ ഉണ്ടാക്കിയിരിക്കുന്നു. ഹാ! എന്തു ഖേദം ഈ കാഴ്ച, അതിദുഃഖം മാനവരെ!
പശുവും കാളയും ദൈവമായിരുന്നത് കല്‍ദയദേശത്തും ഹാരാന്യവംശത്തിലുമാണ്. ബൈബിളില്‍ പറയുന്ന പത്തു കല്‍പ്പനകളുമായി സിനായ് പര്‍വതത്തില്‍ നിന്നും ഇറങ്ങിവരുന്ന മോശ കണ്ടത് 'സ്വര്‍ണ്ണംകൊണ്ട് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി അതിനെ ആരാധിക്കുന്ന' അഹരോനെയാണ്. ആര്യപാരമ്പര്യം യെഹൂദയിസ്മാലിയമാണ്. 
വാല്‍ക്കഷണം. പ്രാകൃതമായതിനെ തള്ളി അപകടകരമായ അന്ധവിശാസങ്ങളെ തള്ളി ഒരു ഈശ്വരവിശ്വാസം ജനാധിപത്യത്തില്‍ ഉണ്ടാകുമ്പോള്‍ രാഷ്ട്രം ശക്തിപ്പെടും. പ്രാണിഹിംസ പാപമാക്കി ജന്തുക്കളെ പരിപാലിച്ചാല്‍ മനുഷ്യന്‍ എവിടെ വസിക്കും?

മതാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ജനാധിപത്യം.               (ഏബ്രഹാം തെക്കേമുറി)
Ninan Mathulla 2019-10-08 11:57:57
Good analysis of the current political situation in India.
Anthappan 2019-10-08 13:05:49
ThekkeMuri shined some light into the darkness under which most of the dictators are ruling the world.  Whether it is in India, America,  Russia China, Syria, Iran, North Koria, or Philippines, the leaders are tied to the religion and it's leaders.  And, all these leaders have oppressed the thinking capability of their followers and use them as spinning top (Pambaram) . Everybody knows how Trump and Modi  manipulated the religiously brain dead people of America and India to get them  elected into power.  Trump seeking the help of Russia and Ukraine  and Modi seeking the help of Trump are  all evidence to which extend would they go to get elected. In America, more than 80% of the Christians through their moral code reference book bible away and supported Trump.  In India , when people were slaughtered, on day light in the name of holly cow, Modi was probably busy in spreading yoga and meditation.  

'Most people do not really want freedom, because freedom involves responsibility, and most people are frightened of responsibility' by Sigmund Freud is very thought provoking,  if you are a thinker.  The Christians abandoned one of the most fearless leaders of the history, Jesus,  and crucified him on the cross for that same reasons.  The Hindus abandoned their noble teachings of the Hinduism which taught tolerance, love and other humanitarian qualities and  resorted into murdering fellow beings  in the name of Cow, rat, snake,  dead ayyppa stone, and abuse and kill people.  People are divided into classes based on color and then judge their IQ.  

This is the time of crooks in every spectrum of life .  For our so called leaders,  cheating, rape, violating the law, bribing, homosexuality, marring three times and have multiple concubines are all normal.  These crooks hold each others hand up and praise  them to the height of the sky.  And, people will yell on top of their lung,  ' Make him our king "  
നാരദൻ 2019-10-08 13:55:32
അപ്പോൾ അന്തപ്പൻ പറയുന്നത് അമേരിക്കയിൽ ക്രിസ്ത്യാനികൾ കുഴപ്പം സൃഷിട്ടിക്കുമ്പോൾ ഇന്ത്യയിൽ ഹിന്ദുക്കളാണെന്നാണ് ? മൂന്നാമതൊരാളുടെ അഭിപ്രായം കേൾക്കാത്ത എനിക്ക് ഒന്നും പറയാൻ പറ്റില്ല . അന്ദ്രൂസ് ഇതിൽ ഇടപെടുമെന്ന് വിചാരിക്കുന്നു . മാത്തുള്ള ഒന്നും തുറന്നു പറഞ്ഞില്ല . ഒരു പക്ഷെ അന്ദ്രൂസിന് വേണ്ടി വെയിറ്റ് ചെയ്യുകയായിരിക്കും 
സത്യം കാണുമ്പോള്‍ സന്തോഷം 2019-10-08 15:13:57

ശ്രി തെക്കേമുറിയുടെ ആശയങ്ങള്‍ വളരെയധികം സത്യം വിളിച്ചു പറയുന്നു, അതുപോലെതന്നെ അന്തപ്പനും. സത്യത്തിന്‍റെ സുവിശേഷം കേള്‍ക്കുമ്പോള്‍ അതിനെ അങ്ങികരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുവാന്‍ എല്ലാവരും കടപെട്ടിരിക്കുന്നു എങ്കിലും നാരദന്‍റെ പ്രോത്സ്ഹന -ത്തിനെയും മാനിക്കുന്നു. ഇപ്പോള്‍ അല്പം തിരക്കില്‍ ആണ്. ആവശ്യക്കാര്‍ക്ക് ആഹാര സാധങ്ങള്‍+ daily essentials { vegetables, fruits, grocery, toiletries etc} വിതരണം ചെയ്യുവാന്‍ വോളണ്ടിയര്‍ ചെയ്യുന്നു. തിരക്ക് കഴിയുമ്പോള്‍ എന്‍റെ ആശയങ്ങളും കൂട്ടി ചേര്‍ക്കാം.

ആരും ആര്‍ക്കു വേണ്ടിയും കാത്തിരിക്കണ്ട. നാരദന്‍ പതിവുപോലെ വായനക്കാരെ തോണ്ടി ഉണര്‍ത്തുക, അങ്ങനെ വായനയും വായനക്കാരും വളരട്ടെ. 

"പ്രാകൃതമായതിനെ തള്ളി അപകടകരമായ അന്ധവിശാസങ്ങളെ തള്ളി ഒരു ഈശ്വരവിശ്വാസം ജനാധിപത്യത്തില്‍ ഉണ്ടാകുമ്പോള്‍ രാഷ്ട്രം ശക്തിപ്പെടും''- വിശ്വാസം എന്നത് തന്നെ അന്ധ മല്ലേ! അതുപോലെ ഇശര വിശ്വാസവും. രാഷ്ട്രീയവും വിശ്വാസവും തമ്മില്‍ കൂട്ടി യോജിപ്പിക്കുന്നതിനോട് വിയോജിക്കുന്നു. -andrew

വിശ്വാസ രാഷ്ട്രീയം = തിയോ-ക്രേസി 2019-10-10 07:55:08

എബ്രഹാം സാര്‍ നല്ല എഴുത്ത്കാരന്‍, നല്ല സംഭാഷണ ചാതുര്യം ഉളവന്‍, ഞങ്ങള്‍ തമ്മില്‍ സംഭാഷിക്കുമ്പോള്‍ നല്ല സംതിര്‍പ്തിയും തോന്നാറുണ്ട്. 'മാതാധിഷ്ടിത രാഷ്ട്രീയത്തിന്‍റെ ജനാധിപത്യം" എന്ന ട്യ്ട്ടില്‍ കണ്ടപോള്‍ തന്നെ താല്‍പര്യവും -എബ്രഹാം തെക്കേമുറി - എന്ന പേര്‍ കൂടി കണ്ടപ്പോള്‍ അതി സന്തോഷവും തോന്നി. നമുക്ക് എല്ലാവര്‍ക്കും ഉണ്ടല്ലോ ഫേവറിറ്റ് വിഷയങ്ങളും എഴുത്തുകാരും. പ്രതീക്ഷിചതുപോലെ പ്രൌഡ ഗംഭീരം. പക്ഷെ അവസാനം വന്നപ്പോള്‍ വാല്‍ കണ്ണാടിയുടെ വാല്‍ ഉടഞ്ഞതുപോല്‍. നല്ല ഒരു ചിത്രം വരച്ചിട്ടു അതിന്‍ മുകളില്‍ കരി ഓയില്‍ കോരി ഒഴിച്ചത് പോല്‍, കുളത്തിങ്കല്‍ വരെ വന്നു കുടം ഉടച്ചില്ലേ എന്നൊരു തോന്നല്‍! കാരണം മറ്റൊന്നും അല്ല- '' പ്രാകൃതമായതിനെ തള്ളി അപകടകരമായ അന്ധവിശാസങ്ങളെ തള്ളി ഒരു ഈശ്വരവിശ്വാസം "-

പ്രാകിര്‍തം ആയതിനെ തല്ലി പുറത്താക്കണം , വളരെ ശരി തന്നെ. അന്ധ വിശ്വാസങ്ങള്‍-വിശ്വാസത്തിന്‍റെ പ്രാഥമിക ലക്ഷണം /അര്‍ഥം തന്നെ അന്ധത എന്നല്ലോ! അന്ധ വിശ്വാസത്തെ തള്ളിയാല്‍ അതിന്‍ടെ പുറത്തു പോകും ഇശ്വര വിശ്വാസവും.

പ്രാകിര്‍തപുരുഷന്‍റെ അന്നത്തെ അല്‍പ ജ്ഞാനത്തില്‍ നിന്നും ഉയര്‍ന്നു വന്ന ഒരു തോന്നല്‍ മാത്രം ആയിരുന്നു വിശ്വാസവും; അതിന്‍റെ സ്ഥാപിത രുപമാറ്റം അയ ഈശ്വര വിശ്വാസവും.കാലാ കാലങ്ങളിലൂടെ മനുഷരുടെ അറിവ് വര്‍ദ്ധിച്ചു അതിനു അനുസരിച്ച് ഇശരനും പരിണമിച്ചു. എങ്കിലും തുടക്കം മുതല്‍ ഇന്നുവരെ മാറ്റം ഇല്ലാതെ; ഇശര വിശ്വസം, തെളിയിക്കാന്‍ സാധ്യം അല്ലാത്തതിനാല്‍ ആന്ധ വിശ്വാസം ആയി നിലനില്‍ക്കുന്നു.ഓരോ സംസ്കാരങ്ങള്‍ക്കും അവരുടെ വെത്യസ്ത് ദൈവങ്ങള്‍ ഉണ്ട്. മുപ്പത്തി മുക്കോടി+ കുറെ ആയിരങ്ങള്‍ കൂടി ദൈവങ്ങളെ മനുഷര്‍ സൃഷ്ടിച്ചു. ഇ ദൈവങ്ങള്‍ എല്ലാംതന്നെ ഒന്ന് മറ്റൊന്നില്‍ നിന്ന് വെത്യാസം ഉള്ളതിനാല്‍ ദിവസേന കൂടുതല്‍ ദൈവങ്ങളെ പുരുഷന്‍ സൃഷ്ടിക്കുന്നു.തിരുവല്ല-കോഴഞേരി ഭാഗത്ത്‌ ദൈവ ഫാക്ടറി തന്നെ ഉണ്ട് എന്ന് തോന്നുന്നു.

രാഷ്ട്രീയം; ഇവ കുറെ എങ്കിലും രാഷ്ട്രീയ തത്വശാസ്ത്രത്തില്‍ നിന്നും ഉടലെടുത്തത് ആണ്. രാഷ്ട്രീയം എപ്പോഴും മത/ദൈവ വിശ്വാസത്തില്‍ നിന്നും വേറിട്ട്‌ തന്നെ നില്‍ക്കണം. ചരിത്രത്തിന്‍റെ ഉദേശം തന്നെ തിരിഞ്ഞു നോക്കി പഠിക്കുവാന്‍ ആണ്. എപ്പോള്‍ ഒക്കെ രാഷ്ട്രീയവും മതവും ഒരുമിച്ചു ഇണ ചെര്‍ന്നപോള്‍ ജനിച്ചത് എല്ലാംതന്നെ പൈശാചികം ആയിരുന്നു.ഇപ്പോള്‍ അതിന്‍റെ ജൈവ അവസ്ഥ പല രാഷ്ട്രങ്ങളിലും കാണാം.ശാസ്ത്രം വളരും തോറും മനുഷരും സംസ്കാരങ്ങളും പുരോഗമിക്കും എന്ന കണക്ക്കൂട്ടല്‍ തട്ടി തെറിപ്പിച്ചു കൊണ്ട് മതവും ഇശര വിശ്വാസങ്ങളും ഇ ഭൂമില്‍ നരകം പടര്‍ത്തുന്നു. സെക്കുലറിസത്തെ കെട്ടിപിടിച്ചു നിന്ന ഇന്ത്യയും അമേരിക്കയും അടുത്ത കാലത്ത് മത വിശ്വാസം എന്ന വേശ്യയെ പുണരുന്നു. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയും ലോകത്തിലെ രണ്ടാമത്തെ ജന സംഖ്യ സക്തിയും അവയുടെ നേതാക്കളും ഒരുമിച്ചു മതത്തിന്‍റെ പരിരക്ഷയില്‍ എന്ത് ക്രൂരതയും കാട്ടാന്‍ മടിക്കുന്നില്ല.ഇത് ലോക സമാധാനത്തിനു തന്നെ അപകടം ഉണ്ടാക്കുന്നു.പൊള്ള ആയ മത ഭക്തിയും പൊള്ള ആയ രാജ്യ സ്നേഹവും കൂട്ടി കലര്‍ത്തി ബുദ്ധി വിഹീനരെ അണികള്‍ ആക്കി ക്രൂരത കാട്ടാന്‍ ഇവര്‍ മടികാണിക്കുന്നില്ല.തന്‍ നിമിത്തം ജനാധിപത്യം മരിക്കുന്നു, ഫാസിസം വളരുന്നു. ഇശര വിശ്വാസം കലര്‍ത്തിയ രാഷ്ട്രീയം ഫാസിസം ആണ്. തിയോ-ക്രേസി.

ജനാധിപത്യം അതില്‍ തന്നെ പൂര്‍ണ്ണമല്ല എങ്കിലും മറ്റുള്ളവയില്‍ നിന്നും മെച്ചം തന്നെ. കേരള രാഷ്ട്രിയം നശിപ്പിച്ചതു കുപ്പായക്കര്‍ വളര്‍ത്തിയ കേ.കോണ്ഗ്രസ് - മുസ്ലിംലീഗ് ആണ്. അതിന്‍റെ ആവര്‍ത്തനം ആണ് ഹിന്ദുഇസതെ കൂട്ട് പിടിച്ചുള്ള BJP ഭരണവും ഇവാന്ജ്ജലിക്കരെയും കത്തോലിക്കരെയും കൂട്ട് പിടിച്ചുള്ള ഇന്നത്തെ രിപപ്ലിക്ക്ന്‍ ഭരണവും. ഇവ രണ്ടും മത ഫാസിസം ആണ്. അതാണ് മത /ദൈവത്തെ മുന്‍പില്‍ നിര്‍ത്തി ക്രൂരത പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയം.

ലോക സമാധാനത്തിനു വേണ്ടത് മത രഹിത സെകുലര്‍ ജനാധിപത്യം ആണ്.-andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക