Image

സായിപ്പിന്റെ ബുദ്ധി ഇന്ത്യക്കാര്‍ ഓര്‍ക്കുന്നത് നല്ലത് (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 08 October, 2019
സായിപ്പിന്റെ ബുദ്ധി ഇന്ത്യക്കാര്‍ ഓര്‍ക്കുന്നത് നല്ലത് (ബ്‌ളസന്‍ ഹൂസ്റ്റന്‍)
മോഡിയുടെ ഹ്യൂസ്റ്റന്‍ സന്ദര്‍ശനംകൊണ്ട് ഇന്ത്യക്കാര്‍ക്കോ ഇന്ത്യക്കോ പ്രത്യേകിച്ച് നേട്ടമുണ്ടായില്ലെങ്കിലും മോഡിക്ക് ഇന്ത്യയുടെ രാഷ്ട്രശില്പികളെക്കുറിച്ച് അറിവ് നേടാന്‍ കഴിഞ്ഞു. ഒന്നുമില്ലായ്മയില്‍ നിന്ന് ഇന്ത്യയെ ഇന്ന് ഇത്രത്തോളം വളര്‍ത്തിയതിനു പിന്നില്‍ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണവും അടിസ്ഥാനം ഉറപ്പാക്കിയുള്ള തുടക്കവുമായിരുന്നുയെന്ന് മോഡിയേക്കാള്‍ അറിവ് ലോകജനതയ്ക്കും ലോകനേതാക്കള്‍ ക്കുമുണ്ടെന്ന് അടിവരയിടുകയും അത് മോഡിയുടെ മു ന്നില്‍ തന്നെ തുറന്നു പറയുകയും ചെയ്തുകൊണ്ട് അമേരിക്കന്‍ ഹൗസ് മെജോറിറ്റി ലീഡര്‍ ഹോയര്‍ തുറന്നു പറഞ്ഞപ്പോള്‍ ഇന്നലെ വരെ നെ ഹ്‌റുവിനെ കേവലമൊരു പ്രധാനമന്ത്രിയാക്കി തരം താഴ്ത്താന്‍ ശ്രമിച്ച മോഡിക്കും കൂട്ടര്‍ക്കും പായസത്തില്‍ കാഞ്ഞിരത്തിന്‍ കായ് അരച്ചതു പോലെയുള്ള അനുഭവമായിത്തീര്‍ന്നു. നെഹ്‌റു ഇന്ത്യയ്ക്ക് എന്ത് സംഭാവനയാണ് ചെയ്‌തെന്ന് കോണ്‍ഗ്രസ്സ് വിരുദ്ധ മനസ്സുമായി നടക്കുന്ന മോഡി ഭക്തരോടും മറ്റും നെഹ്‌റുവിന്റെ സംഭാവനയെക്കു റിച്ച് മനസ്സിലാക്കികൊടുത്ത താണ് ഹ്യൂസ്റ്റനില്‍ മോഡി സന്ദര്‍ശനത്തിലെ എടുത്തു പറയാവുന്നത്. ഇന്ത്യയെ സ്‌നേഹിക്കുന്ന ഏതൊരു ഇന്ത്യ ക്കാരനും അഭിമാനിക്കാവുന്ന പരാമര്‍ശമാണ് നെഹ്‌റുവിനെ ക്കുറിച്ചും ഗാന്ധിയെക്കുറിച്ചും ഹോയര്‍ പറഞ്ഞത്. എന്നാല്‍ അതില്‍ മോഡിയും മോഡിഭ ക്തരും എത്രമാത്രം അഭിമാനി ക്കുന്നുയെന്ന് പറയാന്‍ കഴിയില്ല. കാരണം അവരെക്കുറിച്ച് ഇതിനു മുന്‍പ് അവര്‍ നടത്തി യിട്ടുള്ള പരാമര്‍ശം തന്നെ. നെഹ്‌റുവും കൂട്ടരും ഒറ്റ രാത്രി കൊണ്ട് ഇന്ത്യയെ വളര്‍ത്തിയെടുത്തതല്ല ഇന്ന് കാണുന്ന ഇന്ത്യയെ. അതിന് അഹോരാ ത്രം പണിയെടുക്കേണ്ടി വന്നിട്ടുണ്ട് അവര്‍ക്ക്. തളരാത്ത മനസ്സും ഉറച്ച തീരുമാനവും ദീര്‍ഘവീക്ഷണത്തില്‍ കൂടിയുള്ള പദ്ധതികളുമായി രാജ്യത്തെ നയിച്ചവരാണ് നെഹ്‌റുവും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തക രും. ഇന്ത്യയെ പൂര്‍ണ്ണ വളര്‍ച്ചയിലെത്തിക്കാന്‍ അന്ന് കഴിഞ്ഞില്ലെങ്കിലും വളര്‍ച്ചയ്ക്ക് അടിസ്ഥാനമിടാന്‍ കഴിഞ്ഞു. അടിയുറച്ച ആ അടിസ്ഥാന ത്തില്‍ നിന്നുകൊണ്ടാണ് നെഹ്‌റുവിനുശേഷം വന്ന ഭരണ കര്‍ത്താക്കള്‍ രാജ്യത്തെ വളര്‍ ച്ചയിലേക്ക് നയിച്ചത്. 
   
മോഡിയെ ഇന്ന് ലോകം ആരാധിക്കുന്ന പ്രധാനമ ന്ത്രിയാക്കിയെങ്കില്‍ അതിനു കാരണം ആ വളര്‍ച്ചയില്‍ ഇന്ത്യ മുന്നേറിയതായിരുന്നു. വികസിത രാഷ്ട്രങ്ങളുടെ തല വന്മാരോടൊപ്പം മുന്‍ നിരയില്‍ മോദിക്ക് ഇരിപ്പിടം കിട്ടുന്നു ണ്ടെങ്കില്‍ അതിനും കാരണം ഇന്ത്യയുടെ രാഷ്ട്രശില്പിക ളുടെ ആ ഭരണ നൈപുണ്യം തന്നെയാണ്. അത് മനസ്സിലാ ക്കാന്‍ അതിനെക്കുറിച്ച് ആഴ മായി പഠിക്കേണ്ട. രാഷ്ട്രീയ അന്ധതമാറ്റി ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ മതിയാ കും.
   
അതിന് തയ്യാറായില്ലെങ്കില്‍ വിദേശത്ത് പോകുമ്പോള്‍ അവിടെയുള്ള നേതാക്കള്‍ നമ്മെ മനസ്സിലാക്കിത്തരും നെഹ്‌റുവും ഗാന്ധിയുമാരെന്ന്. അവരുടെ മഹത്വമെന്തെന്ന്. ഇന്ത്യയെന്ന രാജ്യത്തെ മൂന്നാംകിട രാഷ്ട്രമായി തള്ളിപ്പറഞ്ഞ ഒരു കാലഘട്ട വും ഒരു ലോകവുമുണ്ടായി രുന്നു. നിലവാരം കുറഞ്ഞു പോകുമെന്നും രോഗങ്ങള്‍ പി ടിപെടുമെന്നും ഭയന്ന് ഇന്ത്യ സന്ദര്‍ശിക്കാതിരുന്ന വികസിത രാഷ്ട്രത്തലവന്മാര്‍ ഒരു കാല ത്തുണ്ടായിരുന്നു. നിക്‌സണ്‍ ഇന്ത്യ സന്ദര്‍ശിച്ചതാകട്ടെ കേ വലം 23 മണിക്കൂര്‍ മാത്രായിരുന്നു. വന്‍കിട ലോകരാഷ്ട്ര ങ്ങളുടെ ഇടയില്‍ ഇന്ന് ഇന്ത്യ കേവലം ദരിദ്രരാജ്യമായും പട്ടിണിയും അവികസിത രാജ്യവും നിരക്ഷരരാജ്യവുമൊക്കെയായി രുന്നു.
   
കേവലം ഒന്നോ രണ്ടോ യുദ്ധവിമാനങ്ങള്‍ മാത്ര മായിരുന്നു ഇന്ത്യയുടെ സുര ക്ഷാ സന്നാഹങ്ങള്‍ ആദ്യകാ ലങ്ങളില്‍ വൈദ്യുതിയില്‍ ഓ ടിക്കൊണ്ട് തീവണ്ടി വിപ്ലവം ലോകത്തിലെ വികസിത രാ ജ്യങ്ങള്‍ നടത്തിയപ്പോള്‍ പുക പടലങ്ങള്‍കൊണ്ട് പുകമറ സൃ ഷ്ടിച്ച് കിതച്ച് പോകുന്ന കല്‍ക്കരി വണ്ടിയില്‍ ആശ്വാസം കണ്ടെത്തുകയായിരുന്നു നമ്മ ള്‍. അങ്ങനെ ചിന്തിച്ചാല്‍ ആ പട്ടിക ഏറെയാണ്. എന്നാല്‍ ആ കാലത്തില്‍ നിന്ന് ഇന്നു ള്ള ഇന്ത്യയിലേക്കുള്ള യാത്ര ലോകരെ അത്ഭുതപ്പെടുത്തുന്ന തും ശത്രുക്കളെ അസൂയപ്പെടു ത്തുന്ന തരത്തിലുമായിരുന്നു. അതിനു കാരണം നെഹ്‌റുവി ന്റെ പാത പിന്‍തുടര്‍ന്ന് പിന്‍ ഗാമികള്‍ നടത്തിയ ഭരണ മാണ്.
   
ഇന്ന് ചന്ദ്രനില്‍വരെ കാലുകുത്തിക്കൊണ്ട് ഇന്ത്യ സാന്നിദ്ധ്യമറിയിച്ചപ്പോള്‍ തങ്ങളാണ് അതിന് കാരണമെന്ന് ഇ ന്നലെ അധികാരത്തില്‍ കയറി യവര്‍ വീമ്പിളക്കുമ്പോള്‍ അത് തിരുത്തികൊണ്ട് ലോകം പറ യും ആരാണ് അതിന് കാരണക്കാര്‍. ഹ്യൂസ്റ്റനില്‍ വച്ച് മോ ഡിക്കും സംഭവിച്ചത് അതു ത ന്നെയാണ്. മറ്റുള്ളവരുടെ അ ദ്ധ്വാനഫലത്തിന്റെ അപ്പം ഭക്ഷിക്കുമ്പോള്‍ അവരെ ഓര്‍ത്തില്ലെങ്കിലും അവരെ അപമാനിക്കാതിരിക്കാന്‍ ശ്രമിക്കുന്ന താണ് മാന്യത. ഹ്യൂസ്റ്റനിലെ ഇന്ത്യക്കാരോട് നെഹ്‌റുവിന്റെ മഹത്വം മോഡിയുടെ സാന്നി ദ്ധ്യത്തില്‍ തന്നെ പറഞ്ഞ അമേരിക്കന്‍ നേതാവിനെയാണ് അഭിനന്ദിക്കേണ്ടത്.
   
ഹൗദി മോഡിയുടെ പരിപാടി എന്തുകൊണ്ടും ഇ ന്ത്യക്കാര്‍ക്ക് അഭിമാനിക്കാന്‍ കഴിയുന്നതായിരുന്നേനെ. എന്നാല്‍ അവിടെ കേട്ട ചില അ പസ്വരങ്ങള്‍ അതിനു തടസ്സമാ യിരുന്നുവോ എന്ന് ചിന്തിക്ക ണം. ഇത് മോഡിയെന്ന ഇന്ത്യ ന്‍ പ്രധാനമന്ത്രിയുടെ ഹ്യൂസ്റ്റനിലെയും അമേരിക്കയുടെ വി വിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ ജനതയുടെ സ്വീകരണ പരിപാടിയെന്നതിനപ്പുറം അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ രണ്ടാം വരവിന്റെ തുടക്കമായിരുന്നുയെന്നാണ് പൊതുവെവിലയി രുത്തപ്പെടുന്നത്. രാഷ്ട്രതലവന്മാരെ സ്വീകരിക്കുകയും അവരെ ആദരിക്കുകയും ചെയ്യു ന്നത് പ്രധാനമായും ആ രാജ്യത്തെ തലന്മാര്‍ രാജ്യ തലസ്ഥാ നത്തായിരിക്കും.
   
രാജ്യ തലസ്ഥാനങ്ങളിലല്ലാത്തിടങ്ങളിലും രാഷ്ട്രതലവന്മാര്‍ സമ്മേളിക്കാറുണ്ട്. ഉച്ചകോടികളിലോ ഇരുരാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട ഔദ്യോ ഗികമായി ബന്ധപ്പെട്ടുള്ള പരി പാടികള്‍. എന്നാല്‍ ഇവിടെ അത്തരത്തിലൊന്നുമല്ല മറിച്ച് ഒരു സൗഹൃദ സമ്മേളനം മാത്രമെ നടന്നിട്ടുള്ളു. ഒരു രാഷ്ട്രത്തലവനെ രാഷ്ട്രതലസ്ഥാനത്തല്ലാതെ മറ്റൊരു സ്ഥലത്ത് അമേരിക്കന്‍ പ്രസിഡന്റ് സ്വീകരിക്കുന്നതും ഒന്നിച്ചു കാണു ന്നതും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കാര്യമാണ്. ഇവിടെ ട്രംപ് എത്തണമെന്നുണ്ടെങ്കില്‍ അതും ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായ അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയ്ക്ക് എത്തണമെന്നുണ്ടെ ങ്കില്‍ അതിന് കാരണം വരാനിരിക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടു കൊണ്ടായിരിക്കണം. ഏറ്റവും ശക്തനായ ഭരണാധികാരി എന്നതു മാത്രമല്ല ലോകത്തെ നിയന്ത്രിക്കുന്ന വ്യക്തികൂടിയായ അമേരിക്കന്‍ പ്രസിഡന്റ് തലസ്ഥാനം വിട്ട് മറ്റൊരിടത്ത് ഒരു രാഷ്ട്രതലവനെ സ്വീക രിക്കുകയും ചെയ്യുമ്പോള്‍ പ്രോട്ടോക്കോളും എല്ലാം നോ ക്കാതെയാകുമോ.
   
അടുത്ത തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരുടെ പിന്തുണ തനിക്ക് നേടിയെടുക്കാന്‍ ഏറെക്കുറെ ഇതുവഴി കഴിയുമെന്ന് ചിന്തിച്ചിരിക്കാം. പൊതുവെ അമേരിക്കയിലെ ഇന്ത്യ ന്‍ സമൂഹം ഡെമോക്രാറ്റിക് ചായ്‌വ് ഉള്ളവരാണ് ഇത് മാറ്റു ന്നതിനാണോ ഈ ശ്രമമെന്നാ ണ് ഇപ്പോള്‍ പലരും ചൂണ്ടികാ ണിക്കുന്നത്.
   
ഡെമോക്രാറ്റിക് നേതാക്കളില്‍ ചിലരെ ഉള്‍പ്പെടുത്തിയെങ്കിലും അത് ഒരു തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി യെന്ന് അമേരിക്കന്‍ മാധ്യമങ്ങ ളില്‍ ചിലരെങ്കിലും അതിന് വിശേഷണം നല്‍കിയെന്നതാണ് സത്യം. അതിന് ഇന്ത്യ ചിലവാക്കിയത് കോടികളും. ചുരുക്കത്തില്‍ ഇന്ത്യയുടെ ചില വില്‍ ഒരു തിരഞ്ഞെടുപ്പ് പ്രചരണമെന്നുപോലും വിലയിരു ത്തുമ്പോള്‍ അത് ഇന്ത്യക്ക് എത്രമാത്രം മേന്മയുണ്ടാക്കിയെന്ന് ചിന്തിക്കണം. സുഗന്ധവ്യജ്ഞനങ്ങള്‍ വാങ്ങാന്‍ വന്ന് രാജ്യം തന്നെ ഏറ്റെടുത്ത സായിപ്പിന്റെ ബുദ്ധി ഇന്ത്യക്കാര്‍ ഓര്‍ക്കുന്നത് നല്ലതെന്നു മാത്രമെ ഈ അവസരത്തില്‍ പറയേ ണ്ടതായിട്ടുള്ളു.
   
ഇവിടെ പുകഴ്ത്തലു കള്‍ക്ക് അപ്പുറം യാതൊരു പ്ര ത്യേകതകളും ഇല്ലാത്ത പ്രസം ഗങ്ങള്‍ മാത്രമായിരുന്നുയെന്നു വേണം കരുതാന്‍. ആനയുടെ ആശയുമായി പോയി അണ്ണാ ന്റെ അവസ്ഥപോലെയായി ചില ഇന്ത്യക്കാരുടെ അവസ്ഥ സമ്മേളനം കഴിഞ്ഞ് എന്നതാ ണ് സത്യം. ഇരട്ട പൗരത്വം, വോട്ട് അങ്ങനെ പലതും പ്രഖ്യാപനങ്ങളും മോഡിയുടെ വായില്‍ നിന്ന് പുറത്തുവരു മെന്ന് കരുതിയവര്‍ക്കാണ് സത്യത്തില്‍ ആ അവസ്ഥയുണ്ടാ യത്. കാടിളക്കി വന്നതല്ലാതെ കാര്യമായതൊന്നും ഇല്ലെന്ന തിനേക്കാള്‍ അത് ഇന്ത്യയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ അമേ രിക്കന്‍ ജനതയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു പ്രതിഷേധക്കാ രില്‍ കൂടി.

കാശ്മീലിരുലുള്‍പ്പെടെ ഇന്ത്യക്കകത്ത് നടക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ പ്രതിഷേധക്കാരില്‍ കൂടി അമേരിക്കന്‍ ജനത അറിയുമ്പോള്‍ അത് ഇന്ത്യയുടെ പ്രതിച്ഛായയെ ത ന്നെ മങ്ങലേല്‍പ്പിച്ചുയെന്ന താണ് സത്യം. മോഡിയുടെ സ്വീകരണ പരിപാടി കാണി ച്ചശേഷം പ്രതിഷേധക്കാരുടെ പ്രതിഷേധ പ്രകടനങ്ങളും കാണിക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ മറന്നില്ലായെന്നത് എടുത്തു പറയേണ്ടതുതന്നെ. പ്രതിഷേധത്തിനു പിന്നില്‍ എന്തു തന്നെയായാലും മതേതരത്വ ത്തിന്റെയും ജനാധിപത്യ വ്യവ സ്ഥിതികളുടേയും ഇന്ത്യയെന്ന കാഴ്ചപ്പാടിനപ്പുറം ഒരു പരി വേഷം വന്നുയെന്നതാണ് സ ത്യം. ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ ലോകര്‍ക്കു മുന്നില്‍ എത്തുന്ന തിന് കാരണമായപ്പോള്‍ അത് പായസത്തില്‍ കാഞ്ഞിരം കല ക്കിയതിനു തുല്യമായി. സമ്മേ ളനം നടക്കുന്ന സിറ്റി കൗണ്‍ സിലില്‍ പോലും ഇന്ത്യയുടെ ജനാധിപത്യ ധ്വംസനത്തെ തു റന്നു കാട്ടാന്‍ ഇന്ത്യക്കാരല്ലാ ത്തവര്‍ പോലും രംഗത്തു വന്നപ്പോള്‍ അത് വിശ്വാസ ത്തിലെടുത്തു അമേരിക്കന്‍ ജനത. അതും നമ്മുടെ കാഴ്ച പ്പാടിനെതിരെയുള്ളതെന്നതിന് സംശയമില്ല. സ്വന്തം രാജ്യത്തി ന്റെ ഭരണാധികാരിക്കെതിരെ അതെ രാജ്യത്ത് പ്രതിഷേധം നടത്തുന്നത് അംഗീകരിക്കാം അദ്ദേഹം മറ്റൊരു രാജ്യത്തെ ത്തുമ്പോള്‍ ആ രാജ്യത്തെ ജനം പ്രതിഷേധിക്കുന്നത് സഹികെട്ടിട്ടെന്നതു തന്നെ. അതാണ് ഏകാധിപതികളായ ഭരണകര്‍ത്താക്കള്‍ക്ക് സംഭവിച്ചിട്ടുള്ളത്. 
   
നെഹ്‌റുവിനെയും ഇന്ദിരയേയും ഒക്കെ വിദേശ രാജ്യത്ത് സ്വീകരിച്ചത് തങ്ങളുടെ ജനത്തേക്കാള്‍ ആ രാജ്യ ത്തെ ജനങ്ങളാണ്. അവിടെ പ്രതിഷേധങ്ങളോ പ്രകടനങ്ങ ളോ ഇല്ലാതെയായിരുന്നു. എ ന്നാല്‍ അതിനു വിപരീതമായി സംഭവിച്ചത് ഏകാധിപത്യ മ നോഭാവത്തോടെയുള്ള ഭരണ നേതൃത്വത്തിനുള്ള മറുപടിയാണോ.     

ബ്‌ളസന്‍ ഹൂസ്റ്റന്‍
blesson houston@gmail.com      


Join WhatsApp News
Anthappan 2019-10-08 22:41:01
"ഒന്നുമില്ലായ്മയില്‍ നിന്ന് ഇന്ത്യയെ ഇന്ന് ഇത്രത്തോളം വളര്‍ത്തിയതിനു പിന്നില്‍ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണവും അടിസ്ഥാനം ഉറപ്പാക്കിയുള്ള തുടക്കവുമായിരുന്നുയെന്ന് മോഡിയേക്കാള്‍ അറിവ് ലോകജനതയ്ക്കും ലോകനേതാക്കള്‍ ക്കുമുണ്ടെന്ന് അടിവരയിടുകയും അത് മോഡിയുടെ മു ന്നില്‍ തന്നെ തുറന്നു പറയുകയും ചെയ്തുകൊണ്ട് അമേരിക്കന്‍ ഹൗസ് മെജോറിറ്റി ലീഡര്‍ ഹോയര്‍ തുറന്നു പറഞ്ഞപ്പോള്‍ ഇന്നലെ വരെ നെ ഹ്‌റുവിനെ കേവലമൊരു പ്രധാനമന്ത്രിയാക്കി തരം താഴ്ത്താന്‍ ശ്രമിച്ച മോഡിക്കും കൂട്ടര്‍ക്കും പായസത്തില്‍ കാഞ്ഞിരത്തിന്‍ കായ് അരച്ചതു പോലെയുള്ള അനുഭവമായിത്തീര്‍ന്നു." 

The above mentioned excerpt from your article is very intriguing. Mody and Trump are two crooked people try to erase the foundation and history laid by the founding fathers of the two great nations, India and America,  and lay their own foundation and history,  made up of lies, deception, nationalism, division, hatred and you name it.   When you watch the movie, Gandhi there is a seen where the General talk to Gandhi and telling him that, if Gandhi was a nation he would have crushed him with the British army but he could not fight the  individual, Gandhi,  with a mind set mightier than British  army.  Gandhi secured the freedom through non violence and sent the Brits back home.  But, he never sought the office of power, rather handed it over to Nehru. Without going further, I can tell Mody and his crooked religious worms are now trying to make Nathuram Vinayak Godse,  the assassin of Mahatma Gandhi into  a saint.  Through out  India,  there is an attempt to make temples in his name.  This is the same case with Trump  and he is trying to rewrite the 250 years of history of America and constitution laid by the founding fathers of this great nation which is  till now intact.   He thinks that he can disregard any attempts by the congress to oversee his treasonous actions   and get away with it.  But, it is a dream just like Nixon dreamed. Any crooked people in history finally had to be destroyed by their own crookedness.   Nixon broke the law, challenged congress,  resisted with tooth nail with the complete support of his party GOP and at the end resigned disgracefully.  Clinton famously said, " I never had any sexual relationship with that woman'  and got  hit with impeachment by congress (He was acquitted by senate) . Hitler killed six million Jews and at the end committed suicide. Mody and Trump will end up in the annuls of  history like many thugs ended up in history because they are wolf hidden under the sheep's cloth.  

I agree with you the smartness of the Democratic leaders   who joined the meeting held for those two crooks and praised such leaders like Nehru. Those are the representatives by the people, for the people and of the people.    Any, thinking person will get it and the narcissists leaders like Trump and Modi wouldn't .  Because  they are not thinkers rather  people  riding on the waves created by their 'hosanna crowd' momentarily .

Kudos for a good article.   
benoy 2019-10-09 19:51:36
ഒരു കൊണ്ഗ്രെസ്സ് അനുഭാവിയുടെ ദീന രോദനമാണ് ശ്രീ ബ്ലെസ്സൺ ഹൂസ്റ്റന്റെ ഈ നീണ്ട ലേഖനത്തിൽ കേൾക്കുന്നത്. അതോടൊപ്പം ഒരു സ്ഥിരം ട്രൂമ്പ് വിരോധിയുടെ  പുറം ചൊറിച്ചിൽ കമെന്റും. ഒരു കോൺഗ്രസ് ഇതര പാർട്ടിയുടെ പ്രധാനമന്ത്രിക്ക് മറ്റൊരു ലോകനേതാക്കൾക്കും കിട്ടാതത്ര പ്രൗഢഗംഭീരമായ ഒരു സ്വീകരണം അമേരിക്കയിൽ കിട്ടുമ്പോൾ താങ്കൾക്കുണ്ടാകുന്ന മനോവിഷമം മനസിലാക്കാവുന്നതേയുള്ളു മിസ്റ്റർ ഹ്യൂസ്റ്റൺ. 

ശ്രീ നരേന്ദ്ര മോദിക്ക് കിട്ടിയ ഈ സ്വീകരണത്തെ ഇകഴ്ത്താനായി താങ്കൾ എന്തിനു നുണകൾ പറയണം ഹ്യൂസ്റ്റൺ?

"അതിന് ഇന്ത്യ ചിലവാക്കിയത് കോടികളും. ചുരുക്കത്തില്‍ ഇന്ത്യയുടെ ചില വില്‍ ഒരു തിരഞ്ഞെടുപ്പ് പ്രചരണമെന്നുപോലും വിലയിരു ത്തുമ്പോള്‍ അത് ഇന്ത്യക്ക് എത്രമാത്രം മേന്മയുണ്ടാക്കിയെന്ന് ചിന്തിക്കണം"  

ഇത് താങ്കളുടെ ലേഖനത്തിൽ നിന്നെടുത്ത രണ്ടു വാക്യങ്ങളാണ്. യഥാർത്ഥത്തിൽ ഹൗഡി മോദിയുടെ ചിലവിലേക്കു ഇന്ത്യ ഗവണ്മെന്റോ ബി ജെ പിയോ എന്തിനു ആർ എസ എസ പോലുമോ പത്തുപൈസ ചിലവാക്കിയിട്ടില്ല. എന്തടിസ്ഥാനത്തിലാണ് താങ്കൾ ഇങ്ങനെ വസ്തുതാപരമല്ലാത്ത കാര്യങ്ങൾ എഴുതുന്നത്?  അതിനുള്ള ചിലവുകളെല്ലാം ഇവിടെ താമസിക്കുന്ന ഇന്ത്യൻ വംശജരാണ് വഹിച്ചത്. 
 

ഇനി നമ്മുടെ സാക്ഷാൽ " ചാച്ചാ നെഹ്‌റു" എന്തൊക്കെയാണ് ഇന്ത്യയ്ക്ക് വേണ്ടി ചെയ്തതെന്ന് നോക്കാം. അദ്ദേഹം കുറെ നല്ല കാര്യങ്ങൾ ചെയ്തതിലുപരി മുഖ്യമായും രാജ്യത്തിൻറെ സമ്പത് വ്യവസ്ഥക്കും നയതന്ത്ര ബന്ധങ്ങൾക്കും  ദോഷകരമായ കാര്യങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്. 

പഞ്ചവത്സര പദ്ധതിയും, ചേരിചേരാ നയവും സമ്മിശ്ര സാമ്പത്തവ്യവസ്ഥയും എല്ലാം അദ്ദേഹം നടപ്പാക്കിയിട്ടുള്ളതായിരുന്നു. അതൊക്കെ രാജ്യത്തെ എത്രത്തോളം തളർത്തിയിട്ടുണ്ടെന്നുള്ളത് സ്വാതന്ത്ര്യ ശേഷമുള്ള ആദ്യ അമ്പതു വർഷത്തെ വികസന സൂചിക നോക്കിയാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. 

സർദാർ വല്ലഭായ് പട്ടേലിന്റെ വാക്കുകളെ മറികടന്നു ചൈനയെ അന്ധമായി വിശ്വസിച്ച നെഹ്‌റു ചൈനയുടെ ആക്രമണ ശേഷം അധികം നാൾ ജീവിച്ചിരുന്നില്ല. കാശ്മീരിന് പ്രത്യേക പദവി കൊടുത്തതുതന്നെ നെഹ്‌റു ചെയ്ത വിഡ്ഡിത്തങ്ങൾക്കു മകുടോദാഹരണമാണ്. അരനൂറ്റാണ്ടോളം ഇന്ത്യയെ സോഷ്യലിസത്തിൽ തളച്ചിട്ടതും നെഹ്‌റുവിന്റെയും കോൺഗ്രസിന്റെയും നയങ്ങൾ കാരണമായിരുന്നു. 

ഇന്ന് ഇന്ത്യയുടെ നയതത്ര വിജയമാണല്ലോ പാകിസ്താനെ ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെടുത്താനുള്ള കാരണം. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിക്കും അവകാശപ്പെടാൻ പറ്റാത്ത ഒന്നാണ് ശ്രീ നരേന്ദ്ര ദാമോദർദാസ് മോഡി കൈവരിച്ചത്. ആർട്ടിക്കിൾ 370 അസാധുവാക്കുക വഴി ധീരമായ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തിയുള്ളവനാണ് ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി എന്നാശ്വസിക്കാം.

ശ്രീ നരേന്ദ്ര മോദിക്ക് യു എ ഇ ഗോവെർന്മെന്റിന്റെ പരമോന്നത ബഹുമതിയായ 
Order of Zayed medal കിട്ടിയതിനെപ്പറ്റിയുള്ള താങ്കളുടെ അഭിപ്രായമെന്തായിരിക്കുമോ ആവൊ. അതോ അതും രാഷ്ട്രീയവൽക്കരിക്കാനാണോ ഉദ്ദേശം?

Indian American 2019-10-09 21:20:31
ഹൗദി മോദിക്ക് ട്രംപ് പങ്കെടുത്തത് വെറുതെയാണോ? നല്ല കച്ചവടക്കാരനാണ് ട്രംപ് . മോഡി ആകട്ടെ വാരിക്കോരി കൊടുക്കുന്ന ആളും. അംബാനിക്ക് 30 ,000  കോടി കൊടുത്തത് മറക്കാറായിട്ടില്ല.  അപ്പോൾ എന്തെങ്കിലും ഡീൽ കാണും.

ഹൗദി മോഡി കൊണ്ട് എന്ത് കിട്ടി? ഒന്നുമില്ല. എതിരാളിയെ ഒപ്പിച്ചെ എന്ന പിള്ളേരുടെ മനസാണ് മോദിക്ക് എന്ന് വേണം കരുതാൻ. ആ സുഖം കിട്ടി കാണും 

നെഹ്രുവിനെയോ ഗാന്ധിയെയോ കുറ്റം പറയാൻ ഒരു ആർ.എസ.എസ. കാരനും വളർന്നിട്ടില്ല. ഇന്ത്യക്കു സ്വാതന്ത്ര്യത്തെ വാങ്ങിത്തന്നത് അവരാണ്`. അവരുണ്ടാക്കിയ രാജ്യത്തിലാണ് ഇന്ന് ആർ.എസ. എസ. ആള് കളിക്കുന്നത്. നെഹ്രുവിന്റെ നയങ്ങൾ ആ കാലത്തെ ചിന്താഗതിക്ക് അനുസൃതമായിരുന്നു. അല്ലാതെ ഇന്നത്തെ പോലെ അന്ന് ചിന്തിക്കണമെന്ന് പറഞ്ഞാൽ എന്ത് ചെയ്യും? ന്യുട്ടൺ എന്ത് കൊണ്ട് റിലേറ്റിവിറ്റി തിയറി കണ്ട് പിടിച്ചില്ല എന്ന് ചോദിക്കും പോലെ ആയിരിക്കും അത്.

കോൺഗ്രസ് ഉണ്ടാക്കി വച്ചതേ ഇന്ത്യയിൽ ഉള്ളു. മോദിയുടെ കീഴിൽ സാമ്പത്തിക രംഗം തകർന്നു കിടക്കുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കൽ പോലെ ചില ചെപ്പടി വിദ്യ കൊണ്ട് തത്കാലം ജനത്തെ പിടിച്ച് നിർത്താം. പക്ഷെ ഒത്തിരി കാലമൊന്നും പോകില്ല. മാത്രമല്ല, 370 റദ്ദാക്കിയതിന്റെ ഫലം എന്താകുമെന്ന് അറിയാനിരിക്കുന്നതേയുള്ളു. എന്നും പട്ടാളത്തെ  നിര്തി രാജ്യ സ്നേഹം പഠിപ്പിക്കാൻ പറ്റില്ലല്ലോ.
Anthappan 2019-10-09 22:37:32
Trump is going crazy. He didn't sleep last night. He called Mitch McConnell three times. Republican's are now furious because Trump wants to help his boss Putin by pulling army from Syria. Once American army is out, Putin will consolidate his grip in that region and  ISIS will be back with full force. Republicans including his opportunist friend Lindsey Graham and Moscow Mitch oppose it because many patriotic soldiers laid their life to protect America from terrorist.  Now they are realizing that Trump is actually loyal to his boss Putin and no loyalty to his own country.  Trump has  no other option other than obey Putin because the money Trump handling is Putin's money.  Putin's goal is to re-establish the USSR and he has a person to get that job done in White House.   Trump needs to be taken out of the office with immediate effect, even if it has to be in his style and that is ' you are fired nut' 

Modi is  cow shit and has the brain of Joly, the serial killer. Joly is much better than Mody who burned 2000 innocent life in Gujarat.  Go back to India with your criminal mind.   
Beautiful Article 2019-10-10 07:59:00
 You Have written a beautiful article Blessan.
andrew
Attn: benoy 2019-10-10 10:41:57
"Others are just a projection of yourself, a mirror, on whom you can see your own reflection. That’s why once you start hating yourself, you are bound to start hating others too.When you accept the idea that you are not loved by others, you start seeing those around you as enemies. As a result, you fear that those you meet want to harm you — they are also evil, ill-willed, enemies of yours.
In addition, you will not tolerate  political ideologies that are different from the one you hold. " 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക