MediaAppUSA

ഒരു പ്രേതകഥ (ജോണ്‍ ഇളമത)

Published on 14 October, 2019
ഒരു പ്രേതകഥ (ജോണ്‍ ഇളമത)
പണ്ടുപണ്ട് എന്‍െറ ചെറുപ്പത്തില്‍ കൗമാരം അവസാനിച്ച് യൗവനം മാടി വിളിക്കുന്ന കാലത്ത് നടന്ന കഥ. അക്കാലങ്ങളില്‍ മരണം ഇന്നത്തേക്കാളേറെയായിരുന്നു.ആത്മഹത്യകളും കുറവല്ലായിരുന്നു. പ്രത്യേകിച്ച് ടീനേജിന്‍െറ വരമ്പത്തെത്തിയ പെണ്‍കുട്ടികള്‍.ആറ്റിചാടി മരിക്കുക, എലി പാഷാണം തിന്നു ചാകുക,മവേ തൂങ്ങിമരിക്കുക.അന്ന് ഫാനില്ലായിരുതുകൊണ്ട് പുളിംങ്കമ്പും ,മാങ്കൊമ്പും ഒക്കെ തിരഞ്ഞെടുത്തതാകാം, കാരണം!

അതൊക്കെ പോട്ടെ.അങ്ങനെ ഒരുപെടു മരണം! എന്‍െറ അയല്‍ക്കാരി പൂവന്‍പഴം പോലിരുന്ന ആച്ചിയമ്മ,തൊട്ടാല്‍ പൊട്ടുന്നപതിനോഴാം വയസിന്‍െറ ആരംഭത്തില്‍ അവളുടെ മുറ്റത്തരികലെ ശര്‍ക്കരമാവിന്‍െറ കൊമ്പില്‍ തൂങ്ങി കിടന്നത് ആദ്യം കണ്ടത് ആ വീട്ടി വെളുപ്പിനെ മുറ്റമടിക്കാനെത്തുന്ന കൊല്ലത്തി പാറുവാണ്! അയ്യോ, പാറു ചൂലുമിട്ടേച്ചൊരോട്ടം!

ഗ്രാമത്തിലെ അന്തേവാസികള്‍ ഒരോരുത്തരായി അറിഞ്ഞ് ആ ദുര്‍മരണം കാണാനെത്തി, കൂട്ടത്തില്‍ ഞാനും. ബീത്സമായ കാഴ്ച! ഡാവണി പ്രായത്തില്‍ പാതിവിടര്‍ന്നൊരു പൂവായി കരിഞ്ഞുണങ്ങിയ ഒരു റോസാപുഷ്പ്പം പോലെ! കണ്ണുകള്‍ തുറിച്ച്, നാക്കുപുറത്തേക്ക് നീട്ടി കടിച്ച് കൈചുരുട്ടി പിടിച്ച നിലയില്‍,കയറില്‍ ഇളംകാറ്റില്‍ ആടി നില്‍ക്കുന്ന ആച്ചിയമ്മ!

പലരും മരിച്ച് കണ്ടിട്ടുണ്ട്,എന്നാല്‍ ഇത്ര ആഘാതം, മനസിനെ കീറിമുറിക്കും പോലെ ഇതുവരെ ഉണ്ടായിട്ടില്ല.അന്ന് എന്‍െറ പതിനഞ്ചാം വയസില്‍ ഞാന്‍ പലകുറി ആച്ചിയമ്മയെ ഒന്ന് പ്രണയിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ട്.ആച്ചിയമ്മയുടെ ശബ്ദം പോലുമെനിക്കിഷ്ടമായിരുന്നു.കുയിലിന്‍െറ നാദംപോലെ.നടത്തമോ അതിലപ്പുറം,ആരും നിര്‍ന്നിമേഷരായി നിന്ന് ഒരു നിമിഷം നോക്കിപോകും, സാക്ഷാല്‍ അന്നനട! മുഖമോ ചന്ദ്രബിംബംപേലെ.അച്ചിയമ്മ പതിനറു കടന്ന് പതിനേഴിലോട്ട് എത്തിയതേയുള്ളൂ.

വയലാറിന്‍െറ ആ പാട്ടുപോലെ ആച്ചിയമ്മ!,
''പാവടപ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍
താമരമൊട്ടായിരുന്നു നീ.......
ദാവണി പ്രായത്തില്‍ പാതിവിടര്‍ന്നൊരു.......

ആച്ചിയമ്മയുടെ ഒരാ അവയവങ്ങളുടെയും വളര്‍ച്ച കണ്ടവനാണ് ഞാന്‍.ആച്ചിയമ്മയെ ഒന്നു പ്രേമിക്കണമെന്നും,വേണ്ടിവന്നാല്‍ കല്യാണം ചെയ്യണമെന്നും അക്കാലത്ത് ഞാന്‍ ആഗ്രഹിക്കാതിരിന്നിട്ടൊന്നുമില്ല! തെറ്റിദ്ധരിക്കണ്ടാ,മോശംചിന്തിയോടെ ഞാന്‍ ആച്ചിയമ്മയെ കണ്ടിട്ടിില്ല.
 
യഥാര്‍ത്ഥ പ്രേമം ,പ്രണയം! അതിനു കണ്ണും,കാതും,ജാതിയും,മതവും,പ്രായവുമൊന്നുമില്ലല്ലോ. പക്ഷേ,അതിന് തരപ്പെട്ടില്ല. ആച്ചിയമ്മയെ ഞാന്‍ സ്‌നേഹിച്ചിരുന്ന വിവരം ആച്ചിയമ്മ അറിഞ്ഞിട്ടുകൂടി ഉണ്ടാകാന്‍ വഴിയില്ല.അതെങ്ങനാ,ആച്ചിയമ്മ,പതിനോഴിലേക്ക് കടന്നെങ്കിലുമൊരു പത്തിരുപത്തിരണ്ടിന്‍െറ പടുക്ക.എനിക്കോ പതിനഞ്ചില്‍ മീശയരിയിട്ടു വരുന്നതേയുള്ളൂ,മുഖത്ത് അങ്ങിങ്ങ് കുരുക്കളും,മെലിഞ്ഞ് എല്ലുന്തി ബേബീ ഫെയിസുമയി ഒരു പത്തുപന്ത്രണ്ടിന്‍െറ പടുക്ക. ആച്ചിയമ്മയെ എവിടെവച്ച് കണ്ടുമട്ടിയാലും,ഒരുകള്ളക്കടാക്ഷമെറിഞ്ഞ് എന്‍െറ പ്രണയം ഒന്നറിയിക്കണമെന്ന് പലപ്പോഴുമാഗ്രഹിച്ചിരുന്നു.എവിടെ!

കടാക്ഷം പോയിട്ട് ഒരുമഞ്ഞചിരി ചിരിക്കാംപോലും സാധിച്ചിട്ടില്ല. ആച്ചിയമ്മയെ കാണുമ്പോഴൊ ക്കെ ഒരുവല്ലാത്തവികാരം വന്നുവീര്‍പ്പുമുട്ടി,ആ വീര്‍പ്പുമുട്ടലില്‍ പറയാന്‍ കരുതിവെച്ചിരിക്കുന്നതെക്കെ ആവിയായി പുറത്തേക്ക് പറന്നുപോണ പ്രതീതി.

ഒരിക്കകണ്ടുമുട്ടിയപ്പം രണ്ടും കല്‍പ്പിച്ചൊരു ചോദ്യമെറിഞ്ഞു.
ആച്ചിയമ്മക്കു സുഖമാണോ?
എന്തോന്ന് സുഖം! കണക്ക് പഠിച്ചിട്ട് എന്‍െറ തലേലോട്ട് കേറുന്നില്ല.
ചെറുക്കനു സുഖമാണോ!

''ചെറുക്കാ''എന്ന ആച്ചിമ്മയുടെ ആ വിളി എനിക്കത്ര ഇഷ്ടട്ടെില്ല.എന്നെ ഊശിയാക്കും പോലെ.എട്ടുംപൊട്ടും തിരിയാത്ത ഒരു പരട്ടചെറുക്കനെ വളിക്കും പോലെ! ഞാന്‍ മനസില്‍ പിറുപിറുത്തു.എടീ,സുന്ദരി ആച്ചിയമ്മേ, നിന്നെഞാന്‍ സ്‌നേഹിക്കുന്നു,പ്രണയിക്കുന്നു.എങ്കിലും നിനക്കതു കാണാന്‍ കഴിയാതെ നിന്‍െറ ഹൃദയം ഒരു കരിങ്കല്ലായിപോയല്ലോ! അല്ലെങ്കിലും ഈ പെണ്ണ് എന്നു പറയുന്ന ജീവി കണ്ണിചോരയില്ലാത്ത വര്‍ഗം തല്ലേ! കൊടലെടുത്തു കാട്ടിയാപോലും വാഴനാരാണോന്ന്‌ചോദിക്കുന്ന കൂട്ടര്!

അങ്ങനെ ഇരിക്കവേയാണ് ആച്ചിയമ്മ തൂങ്ങിയത്.അതും പശൂനെ കെട്ടാന്‍ അവടെ അപ്പന്‍ ചന്തേന്ന് വാങ്ങികൊണ്ടുവന്ന പുത്തന്‍ കയറേല്‍.ആ കയറിനുതന്നെ പ്രത്യേകതയുണ്ട
.ആലപ്പുഴേന്ന്് തൊണ്ട് തല്ലി പിരിച്ച ഈരെഴയന്‍ കയറാ.അതേ തൂങ്ങിയാ മരണം നിശ്ച്‌നയമാ! ഈ വിവരങ്ങള്‍ എല്ലാം ഗ്രഹിച്ചത് ആച്ചിയമ്മേടമ്മ ഏലിയാമ്മ ഏങ്ങലലടിച്ച് നിലവിളിക്കവേ പതംപറഞ്ഞ് കേട്ടതാണ്.ഈ കൂട്ടത്തില്‍ ഏലിയാമ്മ നെഞ്ചത്തടിച്‌ന് പതംപറഞ്ഞ് മറ്റുകുറേ കാര്യങ്ങള്‍ കൂടികേട്ടു.

''എന്തോന്നിന്‍െറ കൊറവാരുന്നെടീ ആച്ചിയമ്മേ, നീ ഞങ്ങളെ വിട്ടുപോകാന്‍! കണക്കിന് മോശാമാന്നു പറഞ്ഞ് ടൂഷനയച്ചപ്പോള്‍, പഠിപ്പിച്ച സുന്ദരനായ ആന്‍ഡ്രൂസ ്‌സാറിനെ നീപ്രേമിച്ചിട്ടല്ലേ നിനക്കീ ഗതിവന്നെ.ഒടുവി നീ ആന്‍ഡൂസാറിന്‍െറ കുഞ്ഞിനെയെങ്ങാനും ഗര്‍ഭം ധരിച്ചോ! ,ആ വിഷമത്തിലാണോ നീ ഈ കൊടും ക്രൂരകൃത്യം ചെയെ്‌തെ. ഭാര്യേം മക്കളുമൊള്ള ആന്‍ഡ്രൂസാറ് നാടുവിട്ടപോയന്നല്ലിയോ കേക്കുന്നത്.നീ ഒരു ആത്മഹത്യക്കുറപ്പുപോലും എഴുതിവെച്ചില്ലലോ? എങ്ങനറിയും,നീ ഗര്‍ഭിണിയണോ അല്ലയെന്ന്്.നിന്‍െറപ്പച്ചനെ പറഞ്ഞമതി,അയ്യോ, നാനിന്‍െറപ്പച്ചനെ പറഞ്ഞമതി,കണക്കിനു ടൂഷനുവിട്ട നിന്‍റപ്പച്ചനെ പറഞ്ഞാമതി!

അക്കാലത്ത് പോസ്റ്റുമാര്‍ട്ടം നിര്‍ബന്ധമല്ലാരുന്നു.മഹസറെഴുതാം വരുന്ന ഏമാന്‍െറ പോക്കറ്റി എത്തിരുപതു രുപാ ഇട്ടാ കേസുതീരും. അങ്ങനെ ആച്ചിയമ്മയുടെ ദുരൂഹ മരണത്തില്‍ കൃത്യമായ തെളിവുകളൊന്നുമില്ലാതെ സുന്ദരിയായ ആച്ചിയമ്മ,പ്രേമിച്ചാല്‍ വിപത്തുകളൊന്നുമില്ലാത്ത ലോകത്തേക്കു കടന്നുപോയി. എന്‍െറ ഉള്ളില്‍ സൂചിക്കുത്തുപോലെ ആ ദുഖം കുറേനാളേക്കുറഞ്ഞുകൂടി കിടന്നു.എങ്കിലും കാലം അതിനെ മായിച്ചുകൊണ്ടിരുന്നു.

കാലം കുറെയേറെകഴിഞ്ഞ് പ്രീയൂണിവേഴ്‌സിറ്റിക്ക് പഠിച്ചോണ്ടിരുന്നപ്പം രാഷ്ട്രീയത്തി കമ്പംകേറി ഒരണാസമരത്തി (പഴയ ബോട്ടുസമരം) പങ്കെടുത്ത് ആലപ്പുഴേന്ന്് നറുനറാനടന്ന് രാത്രീ വീട്ടിലോട്ടു വരുവാ,ആച്ചിയമ്മേടെ വീടിന്‍െറ പടികടന്നുവേണം എന്‍െറ വീട്ടി എത്താന്‍.നട്ടപാതിരാല്‍കണ്ണികുത്തുന്ന ഇരുട്ട്! സൂചികൊണ്ട് കുത്തിയാ പോറാത്തകുറ്റാക്കുറ്റിരുട്ട്.ഗ്രാമനിശ്ബദതയെ വിള്ളല്‍വീഴ്ത്തി വല്ലപ്പോഴും ദൂരെയെങ്ങോ പട്ടിഓരിയനിടുന്നതിന്‍െറ നേരിയശബ്ദം പമ്പയാറ്റില്‍ തട്ടി പ്രതിധ്വനിക്കുന്നു.ജീവതവും മരണവും ഏറ്റുമുട്ടിയുള്ള നടപ്പ.്‌വഴിയിലെങ്ങാനും വളഞ്ഞുകിടക്കുന്ന മൂര്‍ഖന്‍പാമ്പിന്‍െറ മേളി ചവിട്ടിയാല്‍ ജീവിതം തീര്‍ന്നു.പിന്നെ പ്രേതം,യക്ഷില്‍പമ്പയാറ്റിന്‍െറ തീരത്തു നില്‍ക്കുന്ന പാലമരംപൂത്ത മാദകഗന്ധം,ആറ്റില്‍ നിന്നടിക്കുന്ന കുളിര്‍കാറ്റില്‍ അലിഞ്ഞിരിക്കുന്നു.ചെറുപ്പം മൊതലേ കേക്കുന്നതാ,പാലപൂത്തു പാലപ്പൂമണം പരക്കുമ്പോള്‍ കിഴക്ക് പനയന്നാറുകാവില്‍ നിന്ന്ആറിനു മുകളിലൂടെ യക്ഷികള്‍ പറന്ന് പാലമരത്തിന്‍െറ മാദകഗന്ധം ഏറ്റ് പാലമരത്തിന്‍െറ ശിഖരങ്ങളില്‍ ചേക്കേറുമെന്ന്. പണ്ടൊക്കെ വഴിയാത്രക്കാര്‍ പാലമരത്തിന്‍െറ ചുവട്ടില്‍ മരിച്ചുകിടന്ന കഥകള്‍ കട്ടിട്ടുണ്ട്. പട്ടിയെ ചെന്നായാക്കുന് കഥകള്‍ ചമക്കുന്ന ഗ്രാമവാസികള്‍ ചമഞ്ഞെടക്കുന്ന പ്രേതകഥകള്‍! ആര്‍ക്കറിയാം, സത്യമെന്തന്ന്്! ഇതുവരെ ഒരെക്ഷിയേയും,ഗന്ധര്‍വനേയും ദര്‍ശിക്കാനുള്ള അവസരമൊണ്ടായിട്ടില്ല.

എങ്കിലും ആച്ചിയമ്മയുടെ വീടിനുമുമ്പില്‍, ശര്‍ക്കരക്കരമാവിന്‍െറ മുമ്പിലെത്തിയപ്പോള്‍ ഒരു വല്ലത്തഭീതി! ആച്ചയമ്മ വര്‍ഷങ്ങള്‍ക്കുമുമ്പ് കെട്ടിഞാന്ന് ചത്തമാവ്! ആച്ചയമ്മയുടെ പേതം പാതിരാവില്‍ ഉയര്‍ത്തെണീറ്റ് പമ്പയാറ്റിലെ ഞങ്ങളുടെ സിമിന്‍റുകെട്ടിയ പഞ്ചായത്തു കുളിക്കടവില്‍ നീരാടുന്നതു കണ്ട് പേടിച്ചു പനിപിടിച്ചു മരിച്ചുപോയ വള്ളക്കാരുടെ കഥയും വല്ലപ്പോഴുമൊക്കെ കട്ടിട്ടുണ്ട്.അങ്ങനെ എന്തെല്ലാം കഥകള്‍,ആര്‍ക്കറിയാം വാസ്തവം! എങ്കിലും പേടി,മുമ്പെങ്ങുമില്താത്ത പേടി!

''എന്‍െറ പൊന്നാച്ചിയമ്മേ,ഞാനാരു പാവമാണ്,എന്നെ  പേടിപ്പിക്കരുത്,ഞാം പനി പിടിച്ചു ചത്തുപോകും'',എന്ന് മനസില്‍ കേണപേക്ഷിച്‌നു നിന്ന സമയത്ത്,കൃത്യം ശര്‍ക്കരേ്ടി മാവിന്‍െറ തുമ്പുലയുന്ന ശബ്ദം ഞാന്‍കേട്ടു.

്ഞാനാരൊറ്റ അലര്‍ച്ച!
എന്‍റമ്മോ!
പെട്ടന്ന്് ഒരാള്‍ മാവില്‍ നിന്ന്് ഊര്‍ന്നിറങ്ങി എന്‍െറ മൊഖത്തോട്ട് ടോര്‍ച്ചപ്പോള്‍
ഞാനാ മൊഖം കണ്ടു.
കള്ളന്‍പാക്കരന്‍!
ഞങ്ങടെ ഗ്രാമത്തിലെ ''കായംകൊളം കൊച്ചുണ്ണി''! പണക്കാരന്‍െറ പിടിച്ചുപറിച്ച് പാവപ്പെട്ടവരെ സംരക്ഷിക്കുന്ന ''കള്ളന്‍ പാക്കരന്‍''! അവന്‍െറ അടക്കിയ ശബ്ദം ഞാന്‍ കേട്ടു-

''ഇടിച്ചാണ്ടിക്കുഞ്ഞേ,ഇതുഞാനാ പാക്കരന്‍! ആളെക്കൂട്ടാന്‍ ബഹമൊണ്ടാക്കതെ. കട്ടും,മോട്ടിച്ചും ജീവിക്കുന്ന എന്നെക്കാള്‍ ദുഷ്ടമ്മാരാ ഈ വീട്ടിലെ ഏല്യമ്മേം,ഭര്‍ത്താവും.ചിട്ടീന്നു പറഞ്ഞ് ബ്ലേഡുകമ്പിനി നടത്തി പാവപ്പെട്ടവരുടെ കണ്ണീരിന്‍െറ കാശാ,ഇവളും,ഇവടെ ഭര്‍ത്താവും കൂടെ നാട്ടുകാരെ പറ്റിച്ചു ഒണ്ടാക്കി പൂഴ്ത്തി വെച്‌നിരിക്കുന്നെ! അതേലൊരംശമെടുത്ത് പാവപ്പെട്ടോനെ ഒന്നുസംരക്ഷിക്കാന്നുവെച്‌നാ കുഞ്ഞിനേപ്പോലൊള്ള അക്ഷരകുക്ഷികള് സമ്മതിക്കുകേലെന്നു വെച്ചാ
എന്തോന്നാ ചെയ്ക!''
ഇത്രയും പറഞ്ഞ് കള്ളന്‍ പാക്കരന്‍ കൊടുങ്കാറ്റുപോലെ എങ്ങോമറഞ്ഞു. അപ്പോഴും എന്‍െറ വിറയല്‍ മാറിയിരുന്നില്ല!!!.

ഒരു പ്രേതകഥ (ജോണ്‍ ഇളമത)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക