Malabar Gold

വേശ്യ (കവിത: ബിന്ദു രാമചന്ദ്രന്‍)

Published on 16 October, 2019
വേശ്യ (കവിത: ബിന്ദു രാമചന്ദ്രന്‍)
ഭാര്യേടെ അഹമ്മതി സഹിക്കാതെയാണ് അയാള്‍ വരാറുള്ളത്. ചേര്‍ത്തു പിടിക്കുമ്പോഴൊക്കെ അവളുണ്ടാക്കിയ കള്ളപ്പവും കടലക്കറിയും മണക്കും.

'കൂത്തിച്ചി 'എന്നു പുലമ്പി
ചുണ്ടുകള്‍ കടിച്ചു  പൊട്ടിക്കും.
വേഗവും ആഴവും കൂട്ടി
അവളോടുള്ള പക
തീര്‍ത്തു മടങ്ങും .
കൂട്ടിക്കൊടുത്തു
കാശു വാങ്ങിച്ചിരുന്ന
കേട്ട്യോനെ  ഭള്ളൂ പറഞ്ഞു
ഞാനുമടങ്ങും.

മകന്‍ വിളിക്കില്ലെന്നു പറഞ്ഞു നഖങ്ങളാഴ്ത്തും
നാടുവിട്ട മോനെപ്പറ്റി അന്നേരം ഞാനുമോര്‍ക്കും
നാടോടിക്കൂട്ടത്തിലെങ്ങാനും കാണുമെന്നാശ്വസിക്കും.
'വഴി പെഴച്ചാലും നീ ആരേം
പെഴപ്പിക്കല്ലേ' ന്നു  നീറും.

മോള് പ്രസവിക്കാത്തതിനു
പൊക്കിളിലൊരു കുത്തുണ്ട്.
പ്രാണന്‍ പിടയുന്ന ഒച്ച ഞാന്‍ പാടേ വിഴുങ്ങും.
പിറക്കാത്ത  എന്റെ പെണ്ണിനെയോര്‍ത്തു
പിന്നെ ഞാന്‍ ചിരിക്കും.

കൂട്ടാരന്റെ കാറും
പുതിയ ബോസും
അയാടെ മാത്രം പ്രശ്‌നമല്ല.
മുടിക്കെട്ടിലും
മടിക്കുത്തിലും അവ
അടയാളങ്ങളവശേഷിപ്പിക്കും .
മുടങ്ങിയ വാടകയും
മരുന്നിന്റെ കുറിപ്പടിയും
കണ്ണിലുടക്കുമ്പോ
ഞാനത് കണ്ണടച്ചു സഹിക്കും.

ഭാര്യെടെ മരണപ്പിറ്റെന്നു
കുടിച്ചു മറിഞ്ഞാരുന്നു വരവ്.
സങ്കടം തോന്നി
സംഗതി പറയും വരെ.
ആ ഒരുമ്പെട്ടോള്‍ടെ ഫോണില്
മറ്റവന്റെ നമ്പര് കണ്ടെന്ന്.
ആറു കൊല്ലം മുമ്പ് ചത്ത
അവള്‍ടെ കൂട്ടാരന്റെ.
 
അന്നേരം ഞാനൊന്നാട്ടി.
ഊക്കിലൊരു തള്ളും കൊടുത്തു.
അവടെ ആല് മാവെങ്കിലും
ഗതിപിടിക്കട്ടെ.
* * * * * * * * * * * * * * * * *

(തലക്കുറി കടപ്പാട്  :  വീണമരം
തലപ്പടം കടപ്പാട്  : ഗൂഗിള്‍)

ഇന്നത്തെ ചിന്താവിഷയം -വേശ്യ 2019-10-17 13:36:15
ഇത് വായിച്ചിട്ടു ഒരു പിടിയും കിട്ടി ഇല്ല. ഏതോ സെക്സ് മനോരോഗി എഴുതി എന്ന് തോന്നി, അതിനാൽ അല്പം ചിന്താ വിഷയം ആവാം എന്ന് കരുതി.
ഒരു സ്ത്രിയെ വേശ്യ എന്ന് വിളിക്കണം എങ്കിൽ നിങ്ങളുടെ അനുഭവത്തിൽ നിന്നും ആകണമല്ലോ! മറ്റാരെങ്കിലും പറയുന്നത് കേട്ടു പറഞ്ഞാൽ  ഒരുവൾ വേശ്യ ആവുന്നില്ല, നിങ്ങൾക്ക് തന്നെ സ്വയം അനുഭവം വേണം. വേശ്യയുടെ കൂടെ വേശ്യ വിർത്തി ചെയ്യുന്ന പുരുഷനെ എന്ത് വിളിക്കും?
പുരുഷ മേധാവിത്തത്തിൽ നിന്നും ഉത്ഭവിച്ച ഇ വാക്കിന്  ഇന്ന് പ്രശസ്തി ഉണ്ടോ?
കവിത എന്ന പേരിൽ കണ്ട ഇത് വായിച്ചിട്ടു ഒരു പിടിയും കിട്ടിയില്ല. വിദ്യാധരനും സുധീർ പണിക്കവീട്ടിലും ഇതിൻ്റെ  പൊരുൾ തിരിക്കും എന്ന് കരുതുന്നു. ആധുനിക ചവർ എങ്കിൽ വാഴയുടെ ചുവട്ടിൽ ഇടുക.- നാരദന്‍ 
വെടിവേലു 2019-10-17 14:16:02
ഇതിനകത്ത് ഇത്ര ചിന്തിച്ചു പുകയാൻ എന്തിരിക്കുന്നു ചേട്ടാ? ഏതെങ്കിലും ഒരു വേശ്യയുമായി ഒന്ന് കിടന്നു നോക്ക്   അന്നേരം  എല്ലാം പിടി കിട്ടും. പലരും പൊരുള് തിരിച്ചിട്ടുള്ളതല്ലേ.  ഇതിനിപ്പോൾ വിദ്യാധരനും സുധീർ പണിക്കവീട്ടിലും വേണോ ?  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക