-->

EMALAYALEE SPECIAL

ചൈനയുടെ ഹൃദയത്തിലൂടെ (സഞ്ചാരസാഹിത്യം 3: ജോര്‍ജ് പുത്തന്‍കുരിശ് )

Published

on

ഞങ്ങള്‍ താമസിച്ചിരുന്ന ഗ്രാന്‍ഡ് മെര്‍ക്യുര്‍ സെന്ററല്‍ ഹോട്ടലില്‍ നിന്നും ഏകദേശം ഒരു മണിക്കുര്‍ പത്തു മിനിറ്റാണ് ബെയിജിങ് എയര്‍പോര്‍ട്ടിലേക്കുള്ള ദൂരം.  യാത്ര സമയം,  ടീം മാനേജരായ യുവാന്‍, അമേരിക്കയുടെയും  ചൈനയുടെയും രാഷ്ട്രീയ മാറ്റങ്ങളെ കുറിച്ചും ഇുരു രാജ്യങ്ങളിലേയും സമ്പത്ത് വ്യവസ്ഥയെ കുറിച്ചുമൊക്കെയുള്ള  അറിവ് മറ്റുള്ളവരുമായി പങ്കിടുകയും,  അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. കമ്മ്യൂണിസമാണെങ്കിലും,  മാറിക്കൊണ്ട ിരിക്കുന്ന അഗോള സമ്പത്ത് വ്യവസ്ഥക്കനുസരിച്ച് ചൈനയും മാറുകയാണെന്നും അദ്ദേഹം പറയുകയുണ്ട ായി. വിദേശിയര്‍ക്ക് മുതല്‍ മുടക്കി ലാഭം ഉണ്ട ാക്കുന്നതിന് യാതൊരു തടസ്സങ്ങളുമില്ലെന്നും,  എന്നാല്‍ വിദേശിയരും നാട്ടുകാരുമടക്കം ആര്‍ക്കും ഭൂസ്വത്ത് സ്വന്തമാക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും, പകരം എഴുപതു വര്‍ഷം വരെ ഉടമ്പടിയോടെ വാടകയ്ക്ക്, വീടോ കടകളോ  എടുക്കാനുള്ള സംവിധാനങ്ങളുണ്ടെ ന്നും അദ്ദേഹം പറയുകയുണ്ട ായി. കുറച്ചു സമയം കൊണ്ട ് ഏറെ അറിവുമായി ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തിയതറിഞ്ഞില്ല.

ഹോട്ടലില്‍ താമസിക്കുന്ന സമയത്ത് ഞങ്ങളോട് വാങ്ങിയ പാസ്‌പോര്‍ട്ട്, ബോര്‍ഡിങ്ങ് പാസ്സോടെ തിരിച്ചു തന്നപ്പോളാണ് ഞങ്ങളറിഞ്ഞത്, സെക്യൂരിറ്റി ചെക്കെന്ന കര്‍മ്മം മാത്രമെ ഞങ്ങള്‍ക്കായി അവശേഷിച്ചിരുന്നുള്ളുവെന്ന്  . കൃത്ത്യ സമയത്ത് തന്നെ വിമാനം ഉയര്‍ന്നുപൊങ്ങി. ഏകദേശം ഒരു മണിക്കൂര്‍ മുപ്പത് മിനിറ്റാണ് ഫൈ്‌ളറ്റ് സമയം. പ്ലെയിന്‍ പൊങ്ങി അതിക സമയം കഴിയുന്നതിന് മുന്‍പ്  പ്രാഭാത ഭക്ഷണം വിളമ്പാനുള്ള തിടുക്കത്തിലാണ് ചൈനീസ് എയര്‍ലൈന്‍സിലെ വ്യോമയാന സുന്ദരികള്‍ . ചുടുള്ള അഹാരം കഴിച്ചപ്പോര്‍ ഹ്യൂസ്റ്റണില്‍ നിന്ന് ക്യാനഡയിലേക്കുള്ള മുന്ന് മണിക്കുര്‍ ഫൈ്‌ളറ്റില്‍ കിട്ടിയ മൊരിഞ്ഞ ബിസ്കറ്റിന്റേയും പീനെട്ടിന്റേയും   ഓര്‍മ്മകള്‍ മനസ്സിലേക്ക് തികട്ടി വന്നു.  ഒപ്പം ചൈനയുടെ സ്വന്തം എയര്‍ലൈന്‍സിന്,   അമേരിക്കിലേയോ യൂറോപ്പിലേയോ എയര്‍ ലൈന്‍സിന് ചെയ്യാന്‍ കഴിയാത്തത് എങ്ങനെ സാധിക്കുന്നു എന്ന് അത്ഭുതപ്പെടുകയും ചെയ്യുതു.  വിമാനം  ക്ഷിയാന്‍ എയര്‍പോര്‍ട്ടിന്റെ റണ്‍വേയിലേക്ക് താഴ്ന്നിറങ്ങുമ്പോള്‍ വിശാലമായ ചൈനയിലെ  ക്ഷിയാന്‍ നഗരത്തിന്റെ ഭൂഭാഗങ്ങള്‍ ഞങ്ങള്‍ക്ക്,  ഭമെല്ലെ മെല്ലെ മുഖംപടം മാറ്റി’ നോക്കുന്ന സുന്ദരിയെപ്പോലെ തെളിഞ്ഞു വരുന്നതു കണ്ടു.

ക്ഷിയാന്‍ സിറ്റിയില്‍ ഞങ്ങളെ സ്വീകരിക്കാന്‍ എത്തിയത്, ആ സ്ഥലത്ത് തന്നെ ജനിച്ച വളര്‍ന്ന്, ടൂറിസവും ഇംഗ്ലീഷും മഖ്യ വിഷയമായി പഠിച്ച് ലൈസന്‍സ് എടുത്തിരുന്ന ജൂലിയെന്ന യുവതിയായിരുന്നു. ചൈനയില്‍ ടൂറിസം ഗൈഡായി പ്രവര്‍ത്തിക്കണമെങ്കില്‍ ലൈസന്‍്‌സ് ഉണ്ട ായിരിക്കണമെന്ന നിബന്ധനയുണ്ട ്.  വിമാനതാവളത്തില്‍ നിന്നും ഉച്ചഭക്ഷണത്തിനായി തയ്യാര്‍ ചെയ്തിരുന്ന റെസറ്റോറന്റിലേക്കു പോകുന്ന സമയം  സ്വയം പരിചയപ്പെടുത്തുകയും ക്ഷിയാന്‍ സിറ്റിയുടെ ചരിത്രത്തിലൂടെ ഒരോട്ടപ്രതിക്ഷണം നടത്തുകയും ചെയ്തു.  മദ്ധ്യ ചൈനയിലെ ഷിങ്ക്‌സി പ്രവശ്യയുടെ തലസ്ഥാനമാണ് വലിയ  ഒരു നഗരമായ  ക്ഷിയാന്‍,  ഒരിക്കല്‍ ചാങ്ആന്‍ അല്ലെങ്കില്‍ നിത്യസമാധാനം എന്നറിയപ്പെട്ടിരുന്ന ഈ നഗരം ജോൗ, ക്വുന്‍, ഹാങ്, ടാങ് എന്നീ രാജവംശങ്ങളുടെ വാസസ്ഥലമായിരുന്നു  ലോക പ്രശസ്തമായ ബിങ്മയോങ് അല്ലെങ്കില്‍ ടെറോകോട്ട ആര്‍മിയിുടെ പുരാവസ്തു പ്രാധാന്യമാര്‍ന്ന സ്ഥലം ഈ നഗരത്തിലാണ്. ചൈനയുടെ ആദ്യത്തെ ചക്രവര്‍ത്തിയായിരു ക്വുന്‍ ഷി ഹൂവാങ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മൃതശരീരത്തോടൊപ്പം അനേകായിരം ഭടന്മാരുടെ, കൈകൊണ്ട ുണ്ട ാക്കിയ പൂര്‍ണ്ണകായക രൂപവും കുഴിച്ചുമൂടപ്പെട്ടു.    ക്വുന്‍ ഷി ഹൂവാങ്  വീണ്ട ും രാജാവായി വരുമ്പോള്‍ അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ വിശ്വസ്തരായ ഭടന്മാരും ഉണ്ട ായിരിക്കണം എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട ായിരുന്നുതുകൊണ്ട ാണ് അദ്ദേഹം ഇങ്ങനെ ചെയ്തതെന്ന് പറയപ്പെടുന്നു. 

ഉച്ചഭക്ഷണത്തിനു ശേഷം ചൈനയിലെ ഏറ്റവും പ്രശസ്തമായ സ്മാള്‍ വൈല്‍ഡ് ഗൂസ് പഗോഡ സന്ദര്‍ശിക്കുകയുണ്ട ായി. ടാങ് ഡൈനസ്റ്റിയിലെ പ്രശസ്തനായ ബുദ്ധമത സന്യാസി  അറുനൂറ്റി അന്‍പത്തി രണ്ടില്‍ പലനിലകളില്‍ തീര്‍ത്ത  പഗോഡ അല്ലെങ്കില്‍ ഈ ബുദ്ധമത ക്ഷേത്ര ഗോപുരം.  ക്‌സിയാന്‍ സിറ്റിയുടെ അഭിമാനമായി, ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട ് ഇന്നും തല ഉയര്‍ത്തി നില്ക്കുന്നു. ഇവിടെ ഇന്ത്യയില്‍ നിന്നുകൊണ്ട ുവന്ന വളരെ പുരാതനങ്ങളായ, ബുദ്ധമതഗ്രന്ഥങ്ങളുടെ, ഒരു ശേഖരങ്ങളുണ്ട്.  പഗോഡയുടെ പരിസരം വൃത്തിയാക്കി നിറുത്തുവാന്‍ സദാ ജാഗ്‌രൂകരായി നില്ക്കുന്ന മുതിര്‍ന്ന പൗരന്മാരെ കുറിച്ച് അന്വേഷിച്ചപ്പോള്‍, അത്തരക്കാരെ ഒരോ ജോലിയില്‍ വ്യപൃതരാക്കി നിറുത്താനുള്ള ചൈനയുടെ പദ്ധതിയെ കുറിച്ച് യുവാന്‍ വിവരിക്കുകയുണ്ട ായി അത് കേട്ടപ്പോള്‍,  ആ ഭരണകൂടത്തിന്റെ അങ്ങനെയുള്ള നല്ല ആശയങ്ങളെ അഭിനന്ദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. വൈകുന്നേരം, പരമ്പരാഗതമായ വസ്ത്രങ്ങളണിഞ്ഞ ചൈനീസ് തരുണീമണികള്‍ ഒരുക്കിയ  ടാങ് ഡൈയ്‌നസ്റ്റി  സിക്‌സ് കോഴ്‌സ് ഡിന്നറും,  അവര്‍ പകര്‍ന്ന തന്ന വൈനും ബിയറും മുത്തിക്കുടിച്ച്   ടാങ് ഡൈയ്‌നസ്റ്റി ട്രൂപ്പ് അവതരിപ്പിച്ച ഹൃദയഹാരിയും നയനമനോഹരവുമായിരുന്ന      നൃത്തസംഗീതനാടകം ഞങ്ങളുടെ അന്നത്തെ സന്ധ്യയെ വര്‍ണശബളമാക്കി. 

പിറ്റെ ദിവസം പ്രഭാത ഭക്ഷണത്തിനു ശേഷം സിങ്ചിങ് എന്ന ഉദ്യാനമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഇവിടത്തെ ഒരു പ്രത്യകത,  തദ്ദേശവാസികളായവര്‍, പ്രത്യേകിച്ച് ജോലിയില്‍ നിന്ന് വിരമിച്ച് വിശ്രമം നയിക്കുന്നവര്‍,   ആ ഉദ്യാനത്തില്‍, നൃത്തവും സംഗീതവും കലര്‍ത്തി ചൈനീസ് രീതിയില്‍  വ്യായാമ ചുവടുകള്‍ വയ്ക്കുവാന്‍ ഒത്തു കൂടുന്നു.     മാനസ്സീകവും ശാരീരികവുമായും ആരോഗ്യപരവുമായി അത് അവരെ  സഹായിക്കുന്നു എന്ന്   അവരുടെ മുഖത്ത് പ്രതിഫലിച്ചു കണ്ട  ഹൃദ്യമായ പുഞ്ചിരികളില്‍ പ്രകടമായിരുന്നു.  ഞങ്ങളുടെ സഞ്ചാരസംഘത്തിലെ അംഗങ്ങളുടെ കൈപിടിച്ച് ആ വ്യയാമ നൃത്തില്‍ പങ്കുചേരാന്‍ ക്ഷണിച്ചപ്പോള്‍ അത് ആര്‍ക്കും നിരസിക്കാനായില്ല. അവിടെ നിന്നും ഞങ്ങള്‍ പോയത് നൈസര്‍ക്ഷികമായ ഒരു വാര്‍ണിഷും പുരാതനമായ ഒരു സാങ്കേതിക തന്ത്രവും ഉപയോഗിച്ച് മേശ, കസേര, കട്ടില്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍ ഉണ്ട ാക്കുന്ന പണിശാലയിലേക്കായിരുന്നു. അനേക വര്‍ഷങ്ങള്‍ക്ക് ശേഷവും  അവര്‍ അതെ തന്ത്രം ഉപയോഗിച്ച് ഗൃഹോപകരണങ്ങള്‍ ഇന്നും ഉണ്ടാക്കുന്നു എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഇവിടെ നിന്നും, ഇന്ത്യ ഉള്‍പ്പടെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും അവര്‍ ഗ്രഹോപകരണങ്ങള്‍ കയറ്റി അയക്കുന്നുണ്ട ് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.  അവിടെ തന്നെയുള്ള ഒരു റസ്‌റ്റോറന്റില്‍ നിന്ന് ആഹാരം കഴിച്ചതിനു ശേഷം ലോക പ്രശസ്തമായ ടെറികോട്ടേഴ്‌സ് വാരിയേഴ്‌സിനേയും അത് ഉത്ഖനനം ചെയ്യുന്ന സ്ഥലവും സന്ദര്‍ശിച്ചു.  അന്നത്തെ സായാഹ്നത്തില്‍ ഡംബിളിങ് ഭക്ഷണത്തിന് പേരുകേട്ട റസ്‌റ്റോറന്റില്‍ ആയിരുന്നു അത്താഴം.  ധാന്യപ്പൊടി കുഴച്ച് കൊഴിക്കട്ടപോലെയുണ്ട ാക്കി അതില്‍ പച്ചക്കറിയും മാംസവുമൊക്കെ നിറച്ച്, ലേസി സൂസന്‍ എന്നറിപ്പെടുന്ന ചക്രമേശചുറ്റി തിരിയുമ്പോള്‍, അതില്‍ ഒന്നിനെ പുറകെ ഒന്നായി വന്നെത്തുന്ന പതിനഞ്ചു വിവിധതരത്തിലുള്ള ഭക്ഷണത്തെ കൈകാര്യം ചെയ്യാന്‍ എല്ലാവരും പാടുപെടുന്നതു കണ്ട ു. ഞാന്‍ ചോപ്പ് സ്റ്റിക്ക് ഉപയോഗിച്ചു ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുന്നതു കണ്ട ായിരിക്കും, യുവാന്‍ മുന്നോട്ടു വന്ന് എങ്ങനെ സ്റ്റിക്ക് പിടിക്കണം എന്ന് കാണിച്ചു തന്നത്. ആഹാരത്തിനു ശേഷം, മറ്റൊരു ദിവസത്തിന് വിരാമമിട്ടുകൊണ്ട് എല്ലാവരും ഹോട്ടലിലേക്ക് മടങ്ങി.

ജൂണ്‍ പതിനൊന്നാംതിയതി  പ്രാതല്‍ കഴിഞ്ഞ് താമസിച്ചിരുന്ന ക്ഷിയാന്‍ ടൈറ്റന്‍ ടയിംസ് ഹോട്ടലിന്റെ പൂമുഖത്ത് എല്ലാവരും സമ്മേളിച്ചു.   ഹാന്‍, ടാങ് രാജകുലങ്ങളുടെ സമയം തുടങ്ങി ചൈനയുടെ നാഗരികത്വത്തിന്റെ ആരംഭങ്ങളെക്കുറിച്ചുള്ള അറിവ്  തേടി, ചരിത്രപരമായ ശേഷിപ്പുകളും അമൂല്യനിധികളും സൂക്ഷിച്ചു വച്ചിട്ടുള്ള ഷിങ്ക്‌സി പ്രവശ്യയിലെ മ്യൂസിയം സന്ദര്‍ശിക്കുക എന്നതായിരുന്നു    അന്നത്തെ പരിപാടി.  ഇവിടെ അസാമാന്യമായ പാടവത്തോടെ ചിത്രീകരിച്ചിരിക്കുന്ന ടാങ് രാജവംശ കാലത്തെ ചൈനയുടെ ചുവര്‍ച്ചിത്രീകരണങ്ങള്‍ ആരേയം പിടിച്ചു നിറുത്തുന്നതാണ്.  അവിടെയുള്ള ഒരു റസ്‌റ്റോറന്റിള്ള ഉച്ച ഭക്ഷണം കഴിച്ച്, അടുത്ത സന്ദര്‍ശന സ്ഥലമായ ചെന്‍ങ്ഢുവിലേക്കുള്ള അതിവേഗതാ ട്രയിന്‍ പിടിക്കാന്‍ റയില്‍വേ സ്‌റ്റേഷനിലേക്ക് യാത്രയായി.  റയില്‍വെ സ്‌ഷേനില്‍ എത്തിയപ്പോള്‍ അത് റയില്‍വേ സ്‌റ്റേഷനാണോ അതോ എയര്‍പ്പോര്‍ട്ടാണോ എന്ന സംശയം ഞങ്ങള്‍ക്ക് ഉണ്ട ാകതിരുന്നില്ല. അത്രയ്ക്ക് ആധുനിക സൗകര്യങ്ങളോടെയാണ് സ്‌റ്റേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാ സുരക്ഷാപരമായ ചെക്കിങ്ങും കഴിഞ്ഞ് ട്രെയിനില്‍ കയറിയപ്പോള്‍, ഭൂമിയിലൂടെ  ഒഴുകി നീങ്ങുന്ന ഒരു യാന പാത്രത്തില്‍ കയറിയ പ്രതീതി. ട്രയിന്‍ സാവധാനത്തില്‍, വലിയ ശബ്ദകോലാഹലങ്ങള്‍ ഒന്നുമില്ലാതെ നിങ്ങിതുടങ്ങുകയും അതിവേഗം വേഗത വര്‍ദ്ധിക്കുകയും ചെയ്തു. 

ഇരു വശങ്ങളിലുമുള്ള പച്ചയായാ പാടശേഖരങ്ങളെയും, പൊയ്കകളേയും, ചെറു ഗ്രാമങ്ങളേയും താണ്ട ി മണിക്കുറില്‍ നൂറ്റി അന്‍പത് മയില്‍ വേഗതയില്‍ മൂന്നോട്ട് നിങ്ങുമ്പോള്‍ “വണ്ട ും ഞണ്ട ും വിരവൊടു കളിക്കുന്ന കച്ചങ്ങളേയും, തണ്ട ും കെട്ടി തരമൊടു ചരിക്കുന്ന വള്ളങ്ങളെയും കണ്ട ുകൊണ്ട ്’ എന്ന് മയുര സന്ദേശത്തില്‍ കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍ രേഖപ്പെടുത്തിയ കവിതാശലം ഓര്‍മ്മയില്‍ വരികയും അതോടൊപ്പം പഴയകാല കല്‍ക്കരി ട്രയിന്‍ യാത്രയുടെ ഓര്‍മ്മകളും.   ഏകദേശം നാലു മണിക്കൂര്‍ യാത്രയ്ക്കു ശേഷം, സംസ്കാരത്തിലും എരിവുള്ള ഭക്ഷണങ്ങളുടെ കാര്യത്തിലും വ്യതിരിക്തത പുലര്‍ത്തുന്ന സിച്ചുവാന്‍ പ്രവശ്യയുടെ തലസ്ഥാനമായ ചെന്‍ങ്ഢുവില്‍ എത്തി.  അവിടെയുള്ള ഒരു ലോക്കല്‍ റസ്‌റ്റോറന്റില്‍ ആഹാരം കഴിഞ്ഞതിനു ശേഷം എല്ലാവരും താമസ സ്ഥലമായ ഹോവാര്‍ഡ് ജോണ്‍സണ്‍ ഹൈ ടെക് പ്ലാസായില്‍ അന്തിയുറങ്ങാന്‍ എത്തി. (തുടരും)


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യു.ഡി.എഫിനെ തോല്‍പ്പിക്കുന്നതും ശവക്കുഴി തോണ്ടുന്നതും യു.ഡി.എഫു തന്നെ ?? (എ.സി.ജോര്‍ജ്)

കോവിഡ് സഹായം ഇന്ത്യയിൽ എത്തിക്കുന്നതിനും തടസം; വിമർശനവുമായി സംഘടനകൾ

ഒരു കൊലയുടെ ദൃക്സാക്ഷി (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 8: ജിഷ.യു.സി)

ഹമാസ് ഭീകരന്മാരെ ചുട്ടെരിക്കുന്നത് സൗമ്യയെന്ന മലയാളി പെണ്‍കുട്ടി (ലേഖനം: സാം നിലമ്പള്ളില്‍)

നഴ്സിൽ നിന്നും അൾത്താരയിലേക്ക് (ജോബി ബേബി, നഴ്‌സ്‌, കുവൈറ്റ്)

ട്രംപിന്റെ ഉത്തരവ് റദ്ദാക്കി: ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ   വിസ നിഷേധിക്കില്ല: ബൈഡൻ 

കുട്ടികളെ കോവിഡ് ബാധിക്കാത്തതിനു പിന്നില്‍ (ജോര്‍ജ് തുമ്പയില്‍)

ശവം തീനി കഴുകന്മാര്‍ (ദല്‍ഹികത്ത്: പി.വി.തോമസ്)

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

View More