മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ ഓര്‍മപ്പെരുന്നാള്‍

Published on 25 October, 2019
മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ ഓര്‍മപ്പെരുന്നാള്‍

മെല്‍ബണ്‍: ഭാരതീയ െ്രെകസ്തവ സഭയിലെ പ്രഥമ പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ 2019 നവംബര്‍ 1, 2 തീയതികളില്‍ വിവിധ പരിപാടികളോടെ മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആഘോഷിക്കുന്നു.

മലങ്കര സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഈവര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകള്‍ നടക്കും.

ഒക്ടോബര്‍ ഇരുപത്തിയേഴാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വികാരി ഫാ. സാം ബേബിയുടെ പ്രധാന കാര്‍മികത്വത്തില്‍ നടക്കുന്ന പെരുന്നാള്‍ കൊടിയേറ്റോടുകൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ഔദ്യോഗികമായി തുടക്കം കുറിക്കും.

ഈ വര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകളിലും അതിനോടുചേര്‍ന്നുള്ള മറ്റ് പ്രോഗ്രാമുകളിലും വിശ്വാസികളെവരും പ്രാര്‍ത്ഥനാപുര്‍വ്വം വന്നു സംബന്ധിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുമാറാകണമെന്ന് ഇടവക വികാരി റവ. ഫാ. സാം ബേബി അറിയിച്ചു. ഇടവകകൈക്കാരന്‍ ലജി ജോര്‍ജ്, സെക്രട്ടറി സക്കറിയ ചെറിയാന്‍ എന്നിവരടങ്ങിയ മാനേജിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി വികാരി അറിയിച്ചു.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക